ഇന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം കോളുകൾ വഴിയാണ് യുഎസ് സെനറ്റർമാരുമായി സെലെന്‍സ്കി സംസാരിക്കുന്നത്. റഷ്യയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ യു എസ് സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റഷ്യയുടെ എണ്ണ ഇറക്കുമതി യുഎസ് പ്രസിഡന്റ് നിർത്തിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന ആശയം വൈറ്റ് ഹൗസ് തള്ളി. റഷ്യയുടെ എണ്ണ കയറ്റുമതി നിരോധിക്കുന്നതിലൂടെ എണ്ണവില ഉയരുമെന്നും ഇത് യുഎസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും വൈറ്റ് ഹൗസ് വിലയിരുത്തി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ “റഷ്യയിൽ ആരെങ്കിലും” വധിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഷ്യൻ വിമാനങ്ങൾ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് തടയാൻ ഉക്രെയ്‌നിന് മുകളിൽ ഒരു നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി നേറ്റോയോട് അഭ്യർത്ഥിച്ചു. ബൈഡൻ…
Month: March 2022
നേറ്റോയുടെ വന്‍ ആയുധ ശേഖരം വഹിച്ചുകൊണ്ടുള്ള കാര്‍ഗോ വിമാനങ്ങള്‍ ഉക്രേനിയന്‍ അതിര്‍ത്തിയിലെത്തി
റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച ആയുധങ്ങളുടെ വലിയൊരു ശേഖരം ഉക്രേനിയൻ അതിർത്തിയിൽ എത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധശേഖരവുമായാണ് പതിനാല് വലിയ കാർഗോ വിമാനങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഉക്രൈന് 350 മില്യൺ ഡോളർ ആയുധം നൽകാനുള്ള ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച ഒപ്പുവച്ചു. ഇതിന് പിന്നാലെയാണ് സായുധ വിമാനങ്ങൾ യുക്രൈനിലേക്ക് തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യകക്ഷികളുടെയും സഹായത്തോടെയാണ് ആയുധങ്ങൾ എത്തുന്നത്. ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി യുക്രൈന്‍ സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ബൈഡൻ പ്രഖ്യാപിച്ച 350 മില്യൺ ഡോളറിന്റെ 70 ശതമാനവും ഇതിനകം വിതരണം ചെയ്തതായി…
ഇന്ത്യയില്‍ ശനിയാഴ്ച 5,921 കോവിഡ കേസുകള്‍; ഡിപിആര്‍ 0.63%
ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്ക് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5921 പേര്‍ രോഗബാധിതരായപ്പോള്‍ 289 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,14,878 ആയി. സജീവ രോഗികളുടെ എണ്ണം 63,878 ആയി കുറഞ്ഞു. ആകെ മരാഗികളില്‍ 0.15%. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.63% ആയി കുറഞ്ഞു. പ്രതിവാര നിരക്ക് 0.84% ആയി. ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,23,78,721 ആയി. രോഗമുക്തി നിരക്ക് 98.65% ആയി. ഇ്‌നനലെ 9,40,905 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 77,19,14,261 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 24.65 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 1,78,55,66,940 ഡോസ് ഇതുവശര വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, 12-17 പ്രായപരിധിയിലുള്ള കുട്ടികളില്‍ കോവോവാക്‌സ് വാക്‌സിന്‍ അടിയന്തരമായി നല്‍കുന്നതിനുള്ള അനുമതി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിസ് ഡ്രഗ്‌സ് കണ്‍ട്രോളര്‍…
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് മെഡിക്കല്‍ കമ്മീഷണ്‍ അനുമതി
ന്യുഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷണ്‍ (എന്‍എംസി) അനുമതി നല്‍കി. കോവിഡ് 19, ഉക്രൈന്‍ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതുവരെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷ്യേറ്റ്, റെഗുലേഷന്‍ 2021 പ്രകാരം വിദേശത്തു പഠിക്കുന്നവര്‍ രണ്ട് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമായിരുന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയ രാജ്യത്തും ഇന്ത്യയിലും. അതേസമയം, ഉക്രൈനില്‍ നിന്ന് 229 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയിലെത്തി. റൊമാനിയ അതിര്‍ത്തിയില്‍ എത്തിയ സംഘം ഓപറേഷന്‍ ഗംഗ രക്കാദൗത്യത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിയത്. ഇതിനകം 17,000 ഇന്ത്യക്കാര്‍ നാട്ടിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇന്നലെ വ്യോമസേന വിമാനത്തില്‍ 629 പേര്‍ തിരിച്ചെത്തിയിരുന്നു. കര്‍കീവിലും സൂമിയിലുമായി 600 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.…
റഷ്യക്ക് അയൽക്കാരോട് മോശമായ ഉദ്ദേശ്യമൊന്നുമില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ
മോസ്കോ: ക്രെംലിന് അയൽരാജ്യങ്ങളോട് മോശമായ ഉദ്ദേശ്യമില്ലെന്ന് ഉക്രെയ്‌നിൽ തുടരുന്ന സൈനിക നടപടിയ്‌ക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ റഷ്യയുടെ അയൽക്കാർക്ക് മുന്നറിയിപ്പ് നൽകി. ഉക്രെയ്നിലെ സൈനിക സംഘട്ടനത്തിന്റെ ഒമ്പതാം ദിവസം ഒരു ടെലിവിഷൻ പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. “നമ്മുടെ അയൽക്കാരോട് മോശമായ ഉദ്ദേശ്യങ്ങളൊന്നുമില്ല. സ്ഥിതിഗതികൾ വഷളാക്കരുതെന്നും നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തരുതെന്നും ഞാൻ അവരെ ഉപദേശിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ എല്ലാ കടമകളും നിറവേറ്റുകയും അവ നിറവേറുന്നതു വരെ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ പക്ഷവുമായും ഉക്രെയ്നിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും സംവാദത്തിന് റഷ്യ തയ്യാറാണെന്ന് പുടിൻ പറഞ്ഞു. എന്നാൽ, എല്ലാ റഷ്യൻ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നു എന്ന വ്യവസ്ഥയിൽ മാത്രമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിന്റെ നിഷ്പക്ഷവും ആണവരഹിതവുമായ പദവി, അതിന്റെ “ഡിനാസിഫിക്കേഷൻ”, റഷ്യയുടെ ഭാഗമായി ക്രിമിയയെ അംഗീകരിക്കൽ, കിഴക്കൻ ഉക്രെയ്നിലെ ജനങ്ങളുടെ “പരമാധികാരം” എന്നിവ അതിൽ ഉൾപ്പെടുന്നു.…
കാരണം പറയാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു
ന്യൂഡല്‍ഹി: അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു. കേന്ദ്രസര്‍ക്കാരിന് രണ്ടുവരി രാജിക്കത്ത് കൈമാറി. രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭക്കോണം തുടങ്ങിയ പ്രധാന കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. 2018 മാര്‍ച്ചില്‍ നിയമിതനായ അമന്‍ ലേഖിയുടെ കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പദവിയില്‍ നിന്നൊഴിയാന്‍ ഉടന്‍ തന്നെ രാജി സമര്‍പ്പിക്കുകയാണെന്ന് നിയമ-നീതി മന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തില്‍ ലേഖി പറഞ്ഞു.
രാമനെ ട്രോളുന്നവർ സ്വന്തം ദൈവത്തെ ട്രോളുന്നതുപോലെയാണെന്ന് പ്രമോദ് രാമന്‍
മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനെ ട്രോളന്മാര്‍ പിന്തുടരുന്നു. ട്വിറ്ററിലൂടെയാണ് പ്രമോദിന് ട്രോളുന്നത്. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജോലി ചെയ്യുമ്പോൾ പ്രമോദ് എന്നറിയപ്പെട്ടിരുന്ന പ്രമോദ്, മനോരമ ന്യൂസിൽ വന്നപ്പോൾ തന്റെ പേരിനൊപ്പം ‘രാമന്‍’ എന്നു ചേര്‍ത്തതാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. ഇതിന് പിന്നിലെ രാഷ്ട്രീയം ട്രോളന്മാർ ഏറ്റെടുത്തതോടെ പ്രതികരണവുമായി പ്രമോദ് രാമൻ രംഗത്തെത്തി. ഇതിന് ടിജി മോഹൻദാസിന്റെ മറുപടിയാണ് ഇപ്പോൾ പുതിയ ട്രോള്‍. മലയാളത്തിൽ വളരെ എളുപ്പം ട്രോളാൻ സാധിക്കുന്ന ഒന്നാണ് എന്റെ ഇരട്ടപ്പേര് ‘രാമൻ‘. എന്നാൽ ഇതിനെ ട്രോളുന്നവർ സ്വന്തം ദൈവത്തെയാണ് ട്രോളുന്നതെന്ന് മറക്കരുത് എന്നായിരുന്നു പ്രമോദ് രാമന്റെ ട്വീറ്റ്. എന്നാൽ, ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്നപ്പോൾ പേരിനൊപ്പം ഇല്ലാതിരുന്ന രാമൻ മനോരമയിൽ എത്തിയപ്പോൾ എങ്ങനെ വന്നുവെന്നായിരുന്നു ടി ജി മോഹൻദാസിന്റെ മറുചോദ്യം. പ്രമോദ് രാമന്റെ ട്വീറ്റിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ടി ജി മോഹൻദാസിന്റെ മറുപടി ലഭിച്ചു കൊണ്ടിരിക്കുന്നത്.…
കുവൈറ്റില്‍ മാര്‍ച്ച് 16 ബുധനാഴ്ച രാവിനും പകലിനും തുല്യ സമയ ദൈര്‍ഘ്യം
കുവൈറ്റ് സിറ്റി : മാര്‍ച്ച് 16 ന് ബുധനാഴ്ച കുവൈറ്റില്‍ പകലും രാത്രിയും തുല്യ ദൈര്‍ഘ്യത്തിന് സാക്ഷ്യം വഹിക്കും. ബുധനാഴ്ച സൂര്യോദയം പുലര്‍ച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അല്‍-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍-ജമാന്‍ അറിയിച്ചു. ഈ സമയങ്ങളില്‍ താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വര്‍ഷത്തില്‍ മാര്‍ച്ചിലും സെപ്റ്റംബറിലുമാണ് ദിനവും രാവും തുല്യമായ സമയ ദൈര്‍ഘ്യം ആകുന്ന പ്രതിഭാസം സംഭവിക്കാറുള്ളത്. സലിം കോട്ടയില്‍
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണം
കുവൈറ്റ് സിറ്റി : കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണമെന്ന് പാര്‍ലിമെന്റ് അംഗം ഡോ. ഹമദ് അല്‍ മതാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ് . നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിനായി നിശ്ചിത കാലയളവില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ അനുദിനം കുറയുകയാണ്. അടുത്ത മാസങ്ങളില്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിസിആര്‍ നിബന്ധന പിന്‍വലിക്കാതിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സലിം കോട്ടയില്‍
കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന്
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച നാലാമത് മൈക്രൊ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന് നടക്കും. ജനുവരി 20, 21 തീയതികളിലായി നടന്ന ഫെസ്റ്റിവലില്‍ പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു മല്‍സരിച്ചത്. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage” മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത ‘Day 378’മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light),, മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തില്‍ (Treasure Hunt), മികച്ച നടനായി വിനോയ് വില്‍സണ്‍ (‘ഖൗ(‘Judges please note… Chest No-1 56 inch on…
