ഉക്രെയിന്‍ പ്രസിഡന്റ് സെലെൻസ്‌കി ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും

ഇന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം കോളുകൾ വഴിയാണ് യുഎസ് സെനറ്റർമാരുമായി സെലെന്‍സ്കി സംസാരിക്കുന്നത്.

റഷ്യയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ യു എസ് സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റഷ്യയുടെ എണ്ണ ഇറക്കുമതി യുഎസ് പ്രസിഡന്റ് നിർത്തിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന ആശയം വൈറ്റ് ഹൗസ് തള്ളി. റഷ്യയുടെ എണ്ണ കയറ്റുമതി നിരോധിക്കുന്നതിലൂടെ എണ്ണവില ഉയരുമെന്നും ഇത് യുഎസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും വൈറ്റ് ഹൗസ് വിലയിരുത്തി.

റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ “റഷ്യയിൽ ആരെങ്കിലും” വധിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഷ്യൻ വിമാനങ്ങൾ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് തടയാൻ ഉക്രെയ്‌നിന് മുകളിൽ ഒരു നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി നേറ്റോയോട് അഭ്യർത്ഥിച്ചു. ബൈഡൻ ഭരണകൂടം അതും തള്ളിക്കളഞ്ഞു.

ഉക്രെയ്ൻ പ്രസിഡന്റിന്റെ ഈ ആവശ്യം നിരസിക്കപ്പെടാന്‍ കാരണമായി പറയുന്നത് ഈ നീക്കം പടിഞ്ഞാറും റഷ്യയും തമ്മിലുള്ള സമ്പൂർണ്ണ സംഘർഷത്തിന് കാരണമാകുമെന്നാണ്. എന്നാല്‍, ചില കോൺഗ്രസ് അംഗങ്ങൾ ബദലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News