ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും കൂടുതല്‍ മഴ ലഭിക്കുക. ശ്രീലങ്കന്‍ തീരത്തുനിന്ന് 360 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദമായി രൂപം പ്രാപിച്ച് തമിഴ്‌നാടിന്റെ വടക്കു ഭാഗത്തേക്കു നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ലെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശോഭ ശേഖറിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിന്റെ (40 )നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് ശോഭ ശേഖറിൻറെ അന്ത്യം. അനുശോചന യോഗത്തിൽ നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ സംസാരിച്ചു.

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: അമേരിക്കയിലെ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ), നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സ് ചാപ്റ്റര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കെല്ലോഗ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേറ്റ് ഡീന്‍ ഡോ. മേഹന്‍ബിര്‍ സ്വാനി മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ തുടങ്ങിയ സ്റ്റുഡന്റ്‌സ് ചാപ്റ്ററിന് എല്ലാവിധ ആശംസകള്‍ നേരുകയും, ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് എങ്ങനെ തങ്ങളുടെ കരിയറില്‍ വിവിധ കമ്പനികളുടെ എക്‌സിക്യൂട്ടീവ് തലങ്ങളില്‍ എത്താം എന്നതും, അതുപോലെ തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. മോഹന്‍ബിര്‍ സ്വാനി വിശദീകരിച്ചു. യൂണിവേഴ്‌സിറ്റിയുടെ ആറ്റമിക് ആന്‍ഡ് നാനോ ടെക്‌നോളജി ഫൗണ്ടിംഗ് ഡയറക്ടറായ…

ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖര്‍ (40) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗര്‍ നിരഞ്ജനത്തിലായിരുന്നു താമസം.ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടി. വെബ്‌ലോകം വെബ് പോര്‍ട്ടലിലും മംഗളം ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. നേര്‍ക്കുനേര്‍ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് അച്ഛന്‍. അമ്മ പി പ്രഭ മൂന്ന് വര്‍ഷം മുന്‍പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്.

സി.പി.എം സംസ്ഥാന സമിതി: ജി.സുധാകരനെ ഒഴിവാക്കി; എ.എ റഹീമിനെ ഉള്‍പ്പെടുത്തിയേക്കും

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന ജി.സുധാകരന്‍ പുറത്തേക്ക്. പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ 75 വയസ് കഴിഞ്ഞ എല്ലാവരേയും സമിതിയില്‍ നിന്ന് ഒഴിവാക്കുകയാണ്. മുഖ്യമ്രന്തി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് പകരം സംസ്ഥാന സമിതിയില്‍ ചെറുപ്പക്കാര്‍ എത്തും. മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സമിതിയില്‍ എത്തും. എ.വി റസ്സല്‍ (കോട്ടയം), സുരേഷ് ബാബു (പാലക്കാട് ), ഇ.വി വര്‍ഗീസ് (ഇടുക്കി) ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം എന്നിവര്‍ സമിതിയില്‍ എത്തുമെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ജി.സുധാകരനാണ് ഒഴിവാക്കപ്പെടുന്നവരില്‍ പ്രധാനി. തന്നെ ഒഴിവാക്കണമെന്ന് സുധാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. സുധാകരന് ഔദ്യോഗിക രേഖ പ്രകാരമാണ് 75 വയസ് തികഞ്ഞതെന്നും യഥാര്‍ത്ഥ പ്രായം രണ്ട് വയസ് കുറവാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് നാല് പേര്‍ ഒഴിവാക്കപ്പെടും.…

ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മ ജീവനൊടുക്കി

  നരിപ്പറ്റ: കോഴിക്കോട് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവര്‍ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂള്‍ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന. കേസില്‍ ജയിലിലായിരുന്ന സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിൽ തീപിടിത്തം

റഷ്യയുടെ ഷെല്ലാക്രമണത്തില്‍ തെക്ക്-കിഴക്കൻ ഉക്രേനിയൻ നഗരമായ എനെർഹോദറിലെ സപോരിജിയ ആണവ റിയാക്ടറിൽ തീപിടുത്തമുണ്ടായതായി ആണവ നിലയത്തിന്റെ വക്താവ് ആൻഡ്രി തുസ് പറഞ്ഞു. ഉക്രേനിയൻ ടെലിവിഷനിൽ, ഷെല്ലുകൾ സമുച്ചയത്തിലേക്ക് നേരെ വീഴുന്നതും ആറ് റിയാക്ടറുകളിലൊന്നിന് തീപിടിക്കുകയും ചെയ്യുന്നതും കാണിച്ചു. ആ റിയാക്ടർ ഇപ്പോൾ അറ്റകുറ്റപ്പണികൾ നടക്കുന്നു, പ്രവർത്തനക്ഷമമല്ല, പക്ഷേ ഉള്ളിൽ ആണവ ഇന്ധനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ കെട്ടിടങ്ങൾക്കും യൂണിറ്റുകൾക്കും നേരെ ശത്രുക്കളുടെ തുടർച്ചയായ ഷെല്ലാക്രമണത്തിന്റെ ഫലമായാണ് സപ്പോരിജിയ ആണവ നിലയത്തിന് തീപിടിച്ചതെന്ന് മേയർ ഡിമിട്രോ ഒർലോവ് പറഞ്ഞു. ഉക്രേനിയൻ എമർജൻസി സർവ്വീസിൽ നിന്നുള്ള പ്രസ്താവന പ്രകാരം സപ്പോരിജിയ ആണവ നിലയത്തിന്റെ അതിർത്തിക്കപ്പുറം രണ്ടാമത്തെ തീപിടുത്തം ഉണ്ടായി. “സപോരിജിയ ആണവനിലയത്തിന് നേരെ റഷ്യൻ സൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിർക്കുന്നു,” ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. അവർ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന്…

ഒടുവില്‍ അധികൃതര്‍ കനിഞ്ഞു; ആര്യയ്‌ക്കൊപ്പം സേറ ഇന്ന് പുതിയ വീട്ടിലെത്തും

  ന്യൂഡല്‍ഹി: ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്നുള്ള പലായനത്തിനിടെ ഇടുക്ക വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ആല്‍ഡ്രിന്‍ ഒപ്പംകരുതിയ വളര്‍ത്തുനായ സേറ ഇനി പുതിയ വീട്ടിലേക്ക്. ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലെത്തിയ സേറയെ കേരളത്തിലേക്കുള്ള വിമാനത്തില്‍ കയറ്റാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് ആര്യയും സേറയും ഡല്‍ഹിയില്‍ കുടുങ്ങിയത്. എയര്‍ഇന്ത്യയുടെയോ എയര്‍ഏഷ്യയുടെയോ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായയായ സേറോടൊപ്പം നാട്ടിലെത്തുക. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി.

സില്‍വര്‍ലൈന്‍ കല്ലിടലിശനതിരെ ആലുവയില്‍ നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റു ചെയ്തു നീക്കി

കൊച്ചി: ആലുവയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം. കുട്ടമശേരിയില്‍ നാട്ടുകാരാണ് പ്രതിഷേധിച്ചത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലും വീടുകള്‍ക്കുള്ളിലും പോലും സര്‍വേ നടത്തുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്.

മകളെ ശല്യംചെയ്തയാളെ താക്കീത് ചെയ്തതിന് മാതാപിതാക്കള്‍ക്ക് മര്‍ദ്ദനം, വീട് അടിച്ചുതകര്‍ത്തു; പ്രതി അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ മാതാപിതാക്കളെ മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് സ്വദേശി സുബിന്‍(19)ആണ് അറസ്റ്റിലായത്.കിളിക്കൊല്ലൂര്‍ പോലീസ് ആണ് സുബിനെ പിടികൂടിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ ഇയാളെ താക്കീത് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി ഇവരെ ആക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.