കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. പുതിയാപ്പയില്‍ ആറു വയസുള്ള കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗ വ്യാപനമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഷിഗല്ല വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ…
Month: April 2022
കോട്ടയം തീക്കോയിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
കേരള കലാകേന്ദ്രം സ്ത്രീരത്ന-കമലാസുരയ്യ പുരസ്കാര സമർപ്പണം ഏപ്രിൽ 28-ന്
തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരങ്ങളും നവാഗത എഴുത്തുകാരികൾക്ക് ആയി ഏർപ്പെടുത്തിയ കമലാ സുരയ്യ ചെറുകഥാ അവാർഡുകളും ഏപ്രിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് സമ്മാനിക്കും. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ സയന്റിസ്റ്റ് ഡോ. ആർ എസ് ജയശ്രീ, റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ്‌താൽമോളജി സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ, കവിയും കഥാകൃത്തും നോവലിസ്റ്റും കോളമിസ്റ്റുമായ ശ്രീമതി ബൃന്ദാ പുനലൂർ, അബുദാബി പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീമതി റോഷിനി റോബിന്‍സണ്‍ എന്നിവരെ സ്ത്രീരത്ന അവാർഡുകൾ നൽകി ആദരിക്കും. 10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2022ലെ കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കെമഠത്തിൽ, സ്പെഷ്യൽ ജൂറി അവാർഡ് ആർ നന്ദിതാ കുറുപ്പ്, സുജാത ശിവൻ, റീന…
ഇന്ധന നികുതി: പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചെങ്കില്‍ അവര്‍ക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശത്തില്‍ പ്രതിഷേധമുണ്ട്. ബന്ധപ്പെട്ട വേദികളില്‍ ഇക്കാര്യം അറിയിക്കും. കേന്ദ്ര സെസ് നിരക്ക് അടിക്കടി കൂട്ടികൊണ്ടിരിക്കുന്നു. 2017ല്‍ ഒമ്പതു രൂപയായിരുന്ന സെസ് ഇപ്പോള്‍ 31 രൂപയായി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സെസും നികുതിയും കേന്ദ്രം കുറയ്ക്കണം. മാത്രമല്ല നിയമപരമായി ഇത്രയേറെ സെസ് പിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. പ്രധാനമന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ധനനികുതിയുടെ പേരില്‍ പിരിക്കുന്ന 42 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുവെന്ന പരാമര്‍ശം ശരിയല്ല. കേരളത്തെ…
ഗുജറാത്ത് മോഡല്‍: പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ഇ-ഗവേണന്‍സ് പഠിക്കാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗുജറാത്തിലേക്ക് അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ദേശീയ ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനമാണിത്. സര്‍ക്കാരിനെ നെഞ്ചോടുചേര്‍ത്ത് അഭിനന്ദിക്കുന്നു. കാരണം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തുടര്‍ന്നും ഗുജറാത്തില്‍ സമസ്ത മേഖലയിലുണ്ടായ വികസനം വളരെ വലുതാണ്. ഇ-ഗവേണന്‍സ് രംഗത്ത് മാത്രമല്ല കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അടിസ്ഥാനവികസന രംഗത്തെ മാറ്റം മാതൃകാപരമാണ്. 14 വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തും ഗുജറാത്ത് വികസന മാതൃകയാണെന്നു പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടയാളാണ് താന്‍. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന തന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. വൈകിവന്ന ബുദ്ധിയെന്ന് കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആത്മാര്‍ത്ഥമായി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഗുജറാത്തിന്റെ മാത്രമല്ല ഉത്തര്‍പ്രദേശിന്റെ വികസനമാതൃകയും കേരളം പഠിക്കണം.…
ടെക് സ്റ്റാർട്ടപ്പില്‍ സ്ത്രീകളുടെ എണ്ണത്തിൽ സൗദി അറേബ്യ യൂറോപ്പിനേക്കാൾ മുന്‍പില്‍
റിയാദ്: സൗദി അറേബ്യയിൽ സ്റ്റാർട്ടപ്പ് ടെക്‌നോളജി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം യൂറോപ്പിലേതിനേക്കാൾ കൂടുതലാണെന്ന് പുതിയ ഗവേഷണ കണ്ടെത്തലുകൾ. എൻഡവർ ഇൻസൈറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ടെക്ക് രംഗത്ത് സ്ത്രീകളുടെ ശതമാനം പുരുഷന്മാരേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, ടെക് മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 2021 മൂന്നാം പാദത്തിൽ 28 ശതമാനമായിരുന്നു, യൂറോപ്യൻ ശരാശരി നിരക്കായ 17.5 ശതമാനത്തിന് മുകളിലാണിത്. കൂടുതൽ കമ്പനികൾ സ്കെയിലിൽ എത്തിയാൽ, മിഡിൽ ഈസ്റ്റിലെ സാങ്കേതിക സംരംഭകത്വത്തിന്റെ ഒരു പ്രാദേശിക കേന്ദ്രമായി മാറാൻ സൗദി അറേബ്യയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. സാങ്കേതിക സംരംഭകരുമായും 340-ലധികം കമ്പനികളുമായും അവയുടെ സ്ഥാപകരുമായും നടത്തിയ 70 അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എൻഡവർ ഇൻസൈറ്റ് റിപ്പോർട്ടിലെ പുതിയ ഗവേഷണ കണ്ടെത്തലുകൾ. വിഷൻ 2030 ന് മുന്നോടിയായി സൗദി അറേബ്യ വനിതാ തൊഴിൽ ശക്തി വർദ്ധിപ്പിക്കുന്നു…
മദീനയിലെ പ്രവാചക മസ്ജിദിൽ കുട്ടികളുടെ നഴ്സറി വികസിപ്പിക്കും
റിയാദ്: സൗദി അറേബ്യയിലെ മദീനയിലെ പ്രവാചകന്റെ മസ്ജിദിൽ മാതാപിതാക്കൾ ആരാധനയ്ക്ക് പോകുമ്പോൾ കുട്ടികളെ പരിപാലിക്കുന്നതിനായി നഴ്സറിയുടെ നിർമ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. 263 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പദ്ധതിയിൽ കളിസ്ഥലവും കിടപ്പുമുറിയും ഉൾപ്പെടും. മെയ് 1 ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശുദ്ധ റംസാൻ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദുൽ ഫിത്വറിന് ശേഷം നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പ് പ്രത്യേകമായി ശവ്വാൽ 10ന് ആരംഭിക്കുമെന്നും, പ്രവാചകന്റെ മസ്ജിദ് അങ്കണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പൂർത്തിയാകാൻ നാലോ ആറോ മാസമെടുക്കുമെന്നും ജനറൽ എഞ്ചിനീയറിംഗ് പ്രോജക്ടുകളുടെ അസിസ്റ്റന്റ് ഡെപ്യൂട്ടി അബ്ദുല്ല അൽ മുഹമ്മദി പറഞ്ഞു. റംസാൻ ആരംഭിച്ചതിന് ശേഷം, മദീനയിലെ പ്രവാചകന്റെ പള്ളിയിൽ 14 ദശലക്ഷത്തിലധികം വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു. അൽ റൗദ അൽ ഷരീഫ 944,355 സന്ദർശകരെയും ആരാധകരെയും സ്വാഗതം ചെയ്തിട്ടുണ്ട്.…
ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരണം: ഡോ. ശുക്കൂര്‍ കിനാലൂര്‍
ദോഹ: ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ പ്രതി അല്‍ മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി കൊടങ്ങാട് ഏറ്റുവാങ്ങി . ഈദുല്‍ ഫിത്വര്‍ ആത്മപരിത്യാഗത്തിന്റൈ ആഘോഷപ്പെരുന്നാളാണെന്നും സമൂഹത്തില്‍ ഊഷ്മളമായ ബന്ധങ്ങളുണ്ടാക്കുവാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാള്‍ നിലാവിന്റെ ഓണ്‍ ലൈന്‍ പതിപ്പ് കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ പ്രകാശനം ചെയ്തു. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്താനും ഐക്യപ്പെടുവാനുമുള്ള സന്ദര്‍ഭമാണ്…
UST Organizes ‘Hack for Tomorrow’ Hackathon for College Students in Kerala
173 teams from over 70 colleges in Kerala participated in the hackathon; 25 among them were shortlisted. Final five winners announced Winning teams introduced to technology architects at UST, who will help mentor them to create a prototype of the solution and scale it Thiruvananthapuram: UST, a leading digital transformation solution company, recently organized a hackathon for college students in Kerala, India. The hackathon titled ‘Hack for Tomorrow’ had the core theme of ‘Innovating Towards Net Zero’. It offered them a great opportunity to step away from the conventional academic…
കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി യു എസ് ടി ഹാക്കത്തോണ്‍ സംഘടിപ്പിച്ചു
70-ലധികം കോളേജുകളില്‍ നിന്നുള്ള 173 ടീമുകള്‍ ഹാക്കത്തോണില്‍ പങ്കെടുത്തു; ഷോര്‍ട്ട് ലിസ്റ്റു ചെയ്ത 25 ടീമുകളില്‍ നിന്ന്, അഞ്ച് ടീമുകളെ വിജയികളായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക് യു എസ് ടി യിലെ ടെക്നോളജി ആര്‍ക്കിടെക്ടുകളുമായി സംവദിക്കാനും, അവരുടെ ആശയത്തിലൂന്നിക്കൊണ്ടുള്ള പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും അവസരം ഉണ്ടാകും. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. ഹാക്ക് ഫോര്‍ ടുമാറോ എന്ന പേരില്‍ യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസില്‍ നടന്ന ഹാക്കത്തോണ്‍, പരമ്പരാഗത അക്കാദമിക് പരിതസ്ഥിതിയില്‍ നിന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രൊഫഷണല്‍ ഇടവേള അനുഭവിക്കുന്നതിനും സപ്ലൈ ചെയിനുകള്‍ ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള ഫലപ്രദവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്തുവാനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു ‘ഇന്നവേറ്റിംഗ് ടുവേര്‍ഡ് നെറ്റ് സീറോ’ എന്ന പ്രമേയത്തോടെയുള്ള യു എസ് ടിയുടെ ഹാക്ക് ഫോര്‍ ടുമാറോ ഹാക്കത്തോണ്‍. 70-ലധികം…
