ജേക്കബ് കോശി (ജെക്കു) നിര്യാതനായി

ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു – 63 വയസ്സ്) നിര്യാതനായി. ഭാര്യ വെൺമണി തെക്കേതിൽ മലയിൽ അനിത ജേക്കബ് (റിട്ട. അദ്ധ്യാപിക) മക്കൾ: റൂബൻ (എജിലിറ്റി സിഐഎസ് ന്യൂസിലൻഡ്), ധനുഷ് ( സി സ്‌ക്വയർ ഇൻഫോ സൊല്യൂഷൻസ് കൊച്ചി) മരുമകൾ : നെടുങ്ങാടപ്പള്ളി പന്നിക്കുഴി കരോട്ട് മിലൻ (ഓസ്‌ട്രേലിയ) സഹോദരങ്ങൾ : കോശി.പി (റജി – കൈപ്പനാട്ട് പുത്തൻപുരയിൽ, പുതുപ്പള്ളി) (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്), ജയാ ജോർജ് ( എറണാകുളം) ഭാര്യാ സഹോദരങ്ങൾ : സിബി റോയ്, എറണാകുളം (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മുൻ വൈസ് പ്രസിഡണ്ട് )…

മെയ് മാസത്തിൽ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ബൈഡന്‍ നരേന്ദ്ര മോദിയെ കാണും: വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും പോകുമെന്നും, അവിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും മെയ് 20 മുതൽ മെയ് 24 വരെയാണ് ബൈഡന്റെ യാത്ര. ഈ യാത്ര ബൈഡൻ-ഹാരിസ് അഡ്മിനിസ്‌ട്രേഷന്റെ സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനുള്ള ശക്തമായ പ്രതിബദ്ധത വർദ്ധിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫുമിയോ എന്നിവരുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും. “നമ്മുടെ സുപ്രധാന സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രായോഗിക ഫലങ്ങൾ നേടുന്നതിനായി ഞങ്ങളുടെ അടുത്ത സഹകരണം വിശാലമാക്കുന്നതിനുമുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്യും.…

ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ.യു. ദേവസ്യ (90) അന്തരിച്ചു

ഏറ്റുമാനൂർ: ഇടപ്പറമ്പിൽ (തുമ്പശേരി) ഇ.യു.ദേവസ്യ (90) അന്തരിച്ചു. ഭാര്യ: തോപ്പിൽ പരേതയായ അന്നമ്മ. മക്കൾ: ജോൺ സെബാസ്റ്റ്യൻ, ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലൂക്ക് (മൂവരും യുഎസ്), പരേതനായ റെജി സെബാസ്റ്റ്യൻ. മരുമക്കൾ: ഡാഫിനി ജോൺ കൂടാരപ്പള്ളിൽ, എൽസ ബിനോയ് വടക്കുമ്പാടത്ത്, സജി റെജി നെടിയകാലായിൽ, ലൂക്ക് കൈതയ്ക്കൽ. സംസ്കാരം വെള്ളിയാഴ്ച 2ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.

മാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം ജൂൺ 11 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (MAP) ആഭിമുഖ്യത്തിൽ പത്താമത് പോൾ വർക്കി മെമ്മോറിയൽ എവർ റോളിങ് ട്രോഫി 56 – ചീട്ടുകളി മത്സരം ജൂൺ 11 – ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ രാത്രി 11:30 വരെയുള്ള സമയങ്ങളിൽ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (7733 Castor Ave , Philadelphia , PA 19152) നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് പ്രസിഡണ്ട് തോമസ് ചാണ്ടി, സാബു സ്കറിയാ (ടൂർണമെന്റ് ചെയർമാൻ),ജോൺസൺ മാത്യു, (ജനറൽ സെക്രട്ടറി), കൊച്ചുമോൻ വയലത്ത് (ട്രഷറാർ), ലിബിൻ പുന്നശ്ശേരി,(സ്പോർട്ട്സ് ചെയർമാൻ) എന്നിവർ അറിയിച്ചു. വിജയികളാവുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളർ, രണ്ടാം സമ്മാനം എഴുന്നൂറ്റി അമ്പത് ഡോളർ , മൂന്നാം സമ്മാനം അഞ്ഞൂറ് ഡോളർ, നാലാം സമ്മാനം മുന്നൂറ് ഡോളർ എന്നീ ക്രമത്തിൽ ക്യാഷ്…

മക്‌അല്ലെൻ ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക പള്ളി തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

ടെക്സാസ്: മക്‌അല്ലെൻ, എഡിൻബർഗ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക ഇടവക ദേവാലയത്തിലെ തിരുനാൾ ഭക്തിനിർഭരമായ തിരുകമ്മങ്ങളോടെ ആഘോഷിച്ചു. ഏപ്രിൽ 22 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് ഫാ. വർഗീസ് കരിപ്പേരി പാട്ടു കുർബാന നടത്തി. ഇടവക വികാരി ഫാ. ആന്റണി പിട്ടാപ്പിള്ളിയിൽ വിശുദ്ധ തിരുനാളിന് കൊടിയേറ്റ് നടത്തുകയും ചെയ്ത് തിരുനാളിനു തുടക്കം കുറിച്ചു. ഫാ. റഫായേൽ അമ്പാടൻ, ഫാ. തോമസ് പുളിക്കൽ ദിവ്യബലിക്ക്‌ സാന്നിധ്യം നൽകി. ഫാ. അനീഷ്‌ ഈറ്റക്കാകുന്നേൽ തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. ഇത്തവണ തിരുനാൾ സംഘടിപ്പിച്ചതും ഏറ്റെടുത്തു നടത്തിയതും സമാന ഫാമിലി ഗ്രൂപ്പായിരുന്നു. പള്ളിക്ക് ചുറ്റും നടത്തിയ ദിവ്യ കാരുണ്യ പ്രദക്ഷിണത്തിന് ഇടവക വികാരി ഫാ. ആന്റണി പിട്ടാപ്പിള്ളിയിലും, ഫാ. അനീഷ്‌ ഈറ്റക്കാകുന്നേലും, കൈക്കാരൻമാരായ സുരേഷ് ജോർജ്, ജോമോൻ ജോസ്, ‘സമാന’ ഫാമിലി ഗ്രൂപ്പും നേതൃത്വം നൽകി.…

മസ്‌ക് ട്വിറ്റർ വാങ്ങിയതോടെ ടെസ്‌ലയ്ക്ക് വിപണി മൂല്യത്തിൽ 125 ബില്യൺ ഡോളർ നഷ്ടമായി

സാൻഫ്രാൻസിസ്കോ: 44 ബില്യൺ ഡോളറിന് എലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതോടെ, അദ്ദേഹത്തിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞു. ചില വ്യക്തമായ അപകടസാധ്യതകൾ കാരണം കുറഞ്ഞത് 125 ബില്യൺ ഡോളർ അതിന്റെ വിപണി മൂല്യത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. ഷാങ്ഹായ് ഗിഗാഫാക്‌ടറിയിൽ വാഹനങ്ങൾ നിർമ്മിക്കുന്ന ടെസ്‌ലയുടെ പ്രധാന വിപണിയായ സംസാര സ്വാതന്ത്ര്യത്തെച്ചൊല്ലി മസ്‌കിന് ചൈനയുമായി തർക്കം നേരിടേണ്ടിവരുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. “മസ്ക് തന്റെ ഏറ്റവും പുതിയ ഏറ്റെടുക്കൽ വഴി ശ്രദ്ധ തെറ്റിയേക്കാവുന്ന മറ്റൊരു അപകടമുണ്ട്” എന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്. ട്വിറ്റർ ഏറ്റെടുക്കൽ വാർത്ത പുറത്തുവന്നതോടെ ടെസ്‌ലയുടെ ഓഹരികൾ 12.2 ശതമാനമാണ് ഇടിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ ആസ്തി 257 ബില്യൺ ഡോളറാണ്. എന്നാൽ, അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ടെസ്‌ലയുടെ സ്റ്റോക്കിലാണ്. “ആ ഹോൾഡിംഗുകളിൽ ചിലത് മസ്‌ക് ഓഫ്‌ലോഡ് ചെയ്താൽ, അത് ടെസ്‌ലയുടെ…

ട്വിറ്ററിൽ ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ ആപ്പിനെ മസ്ക് പിന്തുണയ്ക്കുന്നു

സാൻഫ്രാൻസിസ്കോ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ നെറ്റ്‌വർക്ക് ആപ്പ് ‘ട്രൂത്ത് സോഷ്യൽ’ ആപ്പ് സ്റ്റോർ റാങ്കിംഗ് തന്റെ മൈക്രോബ്ലോഗിംഗ് ഹാൻഡിൽ പങ്കിട്ടുകൊണ്ട് ടെക് കോടീശ്വരൻ എലോൺ മസ്‌ക് ബുധനാഴ്ച പിന്തുണ പ്രഖ്യാപിച്ചു. ആപ്പ് സ്റ്റോറിൽ നിന്ന് ഏറ്റവും മികച്ച അഞ്ച് സോഷ്യൽ മീഡിയ ആപ്പുകളുടെ സ്‌ക്രീൻഷോട്ട് മസ്‌ക് പങ്കിട്ടു. അതില്‍ ട്രൂത്ത് സോഷ്യൽ നമ്പർ 1 ആയി കാണിച്ചു. ട്രൂത്ത് സോഷ്യൽ നിലവിൽ ആപ്പിൾ സ്റ്റോറിൽ ട്വിറ്ററിനെയും ടിക് ടോക്കിനെയും തോൽപ്പിക്കുന്നു,” ടെസ്‌ല സിഇഒ സ്‌ക്രീൻഷോട്ടിന് അടിക്കുറിപ്പ് നൽകി. കമ്പനി വാങ്ങാനുള്ള മസ്‌കിന്റെ ഓഫർ അംഗീകരിക്കാൻ ട്വിറ്റർ ബോർഡ് സമ്മതിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ, ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചേക്കുമെന്ന് നിരവധി ഉപയോക്താക്കൾ ഊഹിക്കാൻ തുടങ്ങിയിരുന്നു. അതേസമയം, മസ്‌ക് ട്വിറ്റർ വാങ്ങിയിട്ടും ട്വിറ്ററിൽ ചേരേണ്ടതില്ലെന്ന് ട്രംപ് തീരുമാനിച്ചു, “ട്വിറ്റർ വളരെ വിരസമായിപ്പോയി” എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. താൻ…

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിൽ നിന്ന് സോണാൽ ഷായെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം

വാഷിംഗ്ടൺ: യു എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) ഉപദേശക സമിതിയിലേക്ക് നിയമിതയായ സോണാൽ ഷാ വിവാദത്തിൽ. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) യുഎസ് വിഭാഗത്തിലെ നേതാവായി പ്രവര്‍ത്തിക്കുന്ന അവരെ ഡിഎച്ച്എസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 13000-ത്തിലധികം പേരാണ് നിവേദനത്തിൽ ഒപ്പു വെച്ചത്. ഈ നിയമനം അവര്‍ക്ക് ആദ്യത്തേതല്ല. 2008-ലും അവർ യുഎസ് ഭരണകൂടത്തിൽ നിയമിക്കപ്പെട്ടിരുന്നു. ആ സമയത്തും, അവർ വിഎച്ച്പി നേതാവായിരുന്നതിനാലും, അവരുടെ കുടുംബം ബിജെപിയുടെ വിദേശ സുഹൃത്തുക്കളുമായി (OFBJP) ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതിനാലും അവരുടെ നിയമനത്തോട് ആളുകൾ പ്രതികരിച്ചിരുന്നു. 2014-ൽ, OFBJP യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവരുടെ പിതാവ് രമേഷ് ഷാ നരേന്ദ്ര മോദിയുടെ പ്രചാരണത്തിനായി ഇന്ത്യയിലേക്ക് പോയി. 2015-ൽ, ആർഎസ്എസ് നടത്തുന്ന ഏകൽ വിദ്യാലയത്തിന് അവർ 10,000 ഡോളർ സംഭാവന നൽകി. അതേ വർഷം തന്നെ സൊണാൽ ഷായും അവരുടെ പിതാവും ആർഎസ്എസ്-അനുബന്ധ…

ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിനായി ഏപ്രില്‍ 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം

മെയ് 14 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായി നടത്തുന്ന ഫൊക്കാന റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യുക. അമേരിക്കയിലും കാനഡയിലുമുള്ള ഫിഫ്ത് ഗ്രേഡ് മുതല്‍ 9th ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാം. അര മണിക്കൂര്‍ മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ റീജിയണില്‍ നിന്നും കൂടുതല്‍ സ്‌കോര്‍ ചെയ്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് ജൂലൈയില്‍ ഓര്‍ലന്റോയില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ വെച്ച് ഫൊക്കാന സ്‌പെല്ലിംഗ് ബീ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് സർട്ടിഫിക്കറ്റും കാഷ് പ്രൈസും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. മാത്യു വര്‍ഗ്ഗീസ് 734-634-6616, fokanaspellingbee2022@gmail.com https://forms.gle/sHWU5WXnLhtnEkNW7