മക്‌അല്ലെൻ ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക പള്ളി തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

ടെക്സാസ്: മക്‌അല്ലെൻ, എഡിൻബർഗ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക ഇടവക ദേവാലയത്തിലെ തിരുനാൾ ഭക്തിനിർഭരമായ തിരുകമ്മങ്ങളോടെ ആഘോഷിച്ചു. ഏപ്രിൽ 22 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് ഫാ. വർഗീസ് കരിപ്പേരി പാട്ടു കുർബാന നടത്തി.

ഇടവക വികാരി ഫാ. ആന്റണി പിട്ടാപ്പിള്ളിയിൽ വിശുദ്ധ തിരുനാളിന് കൊടിയേറ്റ് നടത്തുകയും ചെയ്ത് തിരുനാളിനു തുടക്കം കുറിച്ചു. ഫാ. റഫായേൽ അമ്പാടൻ, ഫാ. തോമസ് പുളിക്കൽ ദിവ്യബലിക്ക്‌ സാന്നിധ്യം നൽകി. ഫാ. അനീഷ്‌ ഈറ്റക്കാകുന്നേൽ തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. ഇത്തവണ തിരുനാൾ സംഘടിപ്പിച്ചതും ഏറ്റെടുത്തു നടത്തിയതും സമാന ഫാമിലി ഗ്രൂപ്പായിരുന്നു.

പള്ളിക്ക് ചുറ്റും നടത്തിയ ദിവ്യ കാരുണ്യ പ്രദക്ഷിണത്തിന് ഇടവക വികാരി ഫാ. ആന്റണി പിട്ടാപ്പിള്ളിയിലും, ഫാ. അനീഷ്‌ ഈറ്റക്കാകുന്നേലും, കൈക്കാരൻമാരായ സുരേഷ് ജോർജ്, ജോമോൻ ജോസ്, ‘സമാന’ ഫാമിലി ഗ്രൂപ്പും നേതൃത്വം നൽകി. തുടർന്നു കരിമരുന്നു കലാപ്രകടനവും, ഡാളസ് കലാകേന്ദ്രത്തിന്റെ ചെണ്ടമേളവും, ശ്രീരാഗ മ്യൂസികിന്റെ ഗാനമേളയും, ഭരതകല തീയേറ്റേഴ്സ് ഡാളസിന്റെ സാമൂഹ്യ സംഗീത നാടകം “ലോസ്റ്റ്‌ വില്ല “യും തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ഏപ്രിൽ 24, ഞായറാഴ്ച ആഘോഷമായ പാട്ടുകുർബാനയോടെയും ദിവ്യ ബലിയോടെയും തിരുനാൾ സമാപിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment