ഫൊക്കാനയുടെ വിഷു ആഘോഷം വര്‍ണ്ണശബളമായി

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഏപ്രില്‍ 23-നു വൈകിട്ട് 7.30 മുതല്‍ 9.30 വരെ ഈ വര്‍ഷത്തെ ഈസ്റ്ററും വിഷുവും സൂമിലൂടെ ആഘോഷിച്ചു. ‘മാനവീകത’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങള്‍. പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാനവരാശിയുടെ പാപപരിഹാരത്തിനുവേണ്ടി കാല്‍വരി കുന്നില്‍ മരക്കുരിശില്‍ തൂങ്ങി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചതിന്റെ ഓര്‍മ്മയാണ് ഈസ്റ്ററെന്നും, സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് വിഷു എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. നിഷ്‌കളങ്കമായ ഒരു പുതിയ ജീവിതത്തിന്റെ സന്ദേശമാണ് മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു ലോകത്തിന് നല്‍കുന്നതെന്നും അതുപോലെ വിഷു നല്‍കുന്നത് ഒരു പുതുവര്‍ഷത്തിന്റേയും അഭിവൃദ്ധിയുടേയും ആനന്ദത്തിന്റേയും സന്ദേശമാണെന്നും അദ്ദേഹം…

സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മണി ചെയിന്‍ മോഡല്‍ തട്ടിപ്പ്. കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കമ്പനി പ്രമോട്ടര്‍മാരായ രണ്ടുപേരാണ് കൊച്ചിയില്‍ പിടിയിലായത്. ബെന്‍സന്‍, ജോഷി എന്നിവരാണ് അറസ്റ്റിലായത്. വെണ്ണല സ്വദേശിയുടെ പരാതിയിലാണ് നടപടി. 2019ല്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരിലാണ് ആളുകളുടെ പക്കല്‍ നിന്നും പണം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കോടികളാണ് തട്ടിയെടുത്തത്. പണം ബിറ്റ് കൊയിനിലേക്ക് മാറ്റിയെന്ന് പ്രതികള്‍ പറഞ്ഞു. തട്ടിപ്പില്‍ സംസ്ഥാനത്തെ ഒരു മുന്‍മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. സ്വീഡന്‍ സ്വദേശിയാണ് കമ്പനിയുടമയെന്ന് പ്രതികള്‍ മൊഴി നല്‍കി. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്

കണ്ണൂര്‍: തലശേരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്. ഗോപാലപ്പേട്ടയിലെ സുമേഷ്(മണി) എന്നയാളുടെ വീടിന്റെ വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരോ റീത്താണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ബ്രിഡ്ജറ്റ് ബ്രിങ്ക് ഉക്രെയ്‌നില്‍ യു.എസ്. അംബാസിഡര്‍

വാഷിംഗ്ടണ്‍:  ഉക്രയ്‌നില്‍ യു.എസ്. അംബാസിഡറായി ബ്രിഡ്ജറ്റ് ബ്രിങ്കിനെ പ്രസിഡന്റ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ഏപ്രില്‍ 25 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ അധിനിവേശം മൂന്നാം മാസം പിന്നിടുമ്പോളാണ് പ്രസിഡന്റ് പുതിയ അംബാസിഡറെ ഉക്രെയ്‌നില്‍ നിയമിച്ചിരിക്കുന്നത്. അമേരിക്കന്‍  സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, പ്രതിരോധ സെക്രട്ടറി ലിയോസ് ഓസ്റ്റിനും ഉക്രയ്ന്‍ പ്രസിഡന്റുമായി ഉന്നതതല ചര്‍ച്ചക്കായി യുക്രെയ്‌നിലേക്ക് പോയതിന്റെ പുറകെയാണ് പുതിയ അംബാസഡറെ ബൈഡന്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സ്ലോവക്ക് റിപ്പബ്ലിക്കില്‍ യു.എസ്. അംബാസിഡറായി സേവനം അനുഷ്ഠിച്ചു വരികയാണ് ബ്രിങ്ക്. ഇതിനു മുമ്പ് സീനിയര്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. താഷ്‌ക്കന്റ്, ഉസ്‌ബെക്കിസ്ഥാന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും, പ്രവര്‍ത്തിച്ചിരുന്നു. 25 വര്‍ഷം ഫോറിന്‍ സര്‍വീസിലുണ്ടായിരുന്നു. ഇവര്‍ നല്ലൊരു നയതന്ത്ര പ്രതിനിധിയായിട്ടാണ് അറിയപ്പെടുന്നത്. മിഷിഗണില്‍ നിന്നുള്ള ഇവര്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍…

നെടുമ്പാശേരി വഴി ഈ വര്‍ഷം 8,000 പേര്‍ ഹജ് തീര്‍ഥാടനത്തിന്

നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാന്പ് വഴി എണ്ണായിരത്തോളം പേര്‍ ഈവര്‍ഷം ഹജ് തീര്‍ഥാടനം നടത്തും. കേരളത്തിനു പുറമെ തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും നെടുമ്പാശേരി വഴി പുറപ്പെടും. കേരളത്തില്‍നിന്നു മാത്രം 5,747 പേര്‍ക്കാണ് അവസരം. ഇന്ത്യയില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴി ആകെ 56,601 പേര്‍ക്കാണ് ഹജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ അനുമതിയുള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഇന്ത്യയില്‍ നിന്നു ഹജ് തീര്‍ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര. മേയ് 31 മുതല്‍ ജൂണ്‍ 16 വരെയുള്ള ആദ്യഘട്ടത്തിലാണ് നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയിന്റ് ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ സിയാലില്‍ കഴിഞ്ഞദിവസം അവലോകനയോഗം ചേര്‍ന്നു.

കോവിഡ്-19: കേസുകളിലും മരണത്തിലും കേരളം ഇപ്പോഴും മുന്നിലാണ്; ഏപ്രിലിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 7039 കേസുകൾ

തിരുവനന്തപുരം: കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം ഇപ്പോഴും രാജ്യത്ത് മുന്നിലാണെന്ന് വിലയിരുത്തൽ. ഏപ്രിൽ മാസത്തിൽ മാത്രം 7039 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പഴയ മരണങ്ങൾ ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ ചേർക്കപ്പെടുമ്പോൾ മരണസംഖ്യയിൽ കേരളം ഇപ്പോഴും മുന്നിലാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. ഏപ്രിൽ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലിൽ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉൾപ്പടെ 898 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്.

ട്വിറ്റർ ഇനി എലോണ്‍ മസ്കിന് സ്വന്തം

ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കി. 44 ബില്യൺ ഡോളറാണ് ട്വിറ്ററിന് എലോണ്‍ മസ്ക് വിലയിട്ടത്. ട്വിറ്റർ ബോർഡ് ഐക്യകണ്ട്ഠേന എലോൺ മസ്‌കിന്റെ ഓഫർ അംഗീകരിച്ചു. കരാർ ഈ വർഷം പൂർത്തിയാകും. കരാർ പൂർത്തിയാകുമ്പോൾ, ട്വിറ്റർ ഒരു സ്വകാര്യ കമ്പനിയായി മാറുകയും അതിന്റെ ഉടമ ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌ക് ആകുകയും ചെയ്യും. എലോൺ മസ്‌കിന്റെ ഓഫറിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്റർ ബോർഡിനുള്ളിൽ നിരന്തരം ചർച്ചകൾ നടന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ട്വിറ്ററിനെ സ്വകാര്യവല്‍ക്കരിക്കേണ്ടി വരുമെന്നും, അതിനാലാണ് ട്വിറ്റര്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും എലോണ് മസ്ക് പറയുന്നു. ട്വിറ്ററിന്റെ 9% ഓഹരികൾ വാങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. ഇത്തരത്തിൽ ഓഹരി പങ്കാളിത്തമുള്ളതിനാൽ ട്വിറ്ററിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താൻ സാധിക്കാത്തതിനാൽ ട്വിറ്റർ വാങ്ങാൻ അദ്ദേഹം തയ്യാറായി. അൽപ്പം മുമ്പ് എലോൺ…

വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താൻ ആറു തരം ഫൈബർ ഭക്ഷണങ്ങൾ

വേനൽക്കാലത്ത് ആരോഗ്യവും ശക്തിയും നിലനിർത്താൻ, നാരുകൾ അടങ്ങിയ പലതും കഴിക്കേണ്ടത് ആവശ്യമാണ്. നാരുകളാൽ സമ്പന്നമായതും വേനൽക്കാലത്ത് എല്ലാവരും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പയറും ബീൻസും – നമ്മുടെ എല്ലാ ഭക്ഷണത്തിലും ഉപയോഗിക്കുന്ന പയറും ബീൻസും ആരോഗ്യത്തിന്റെ നിധിയാണ്. അതെ, അവയിലെല്ലാം മതിയായ അളവിൽ പോഷകങ്ങൾ ഉണ്ട്. പയർ, കിഡ്നി ബീൻസ് തുടങ്ങിയ പയറു വർഗ്ഗങ്ങളിലും ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും മറ്റ് മൂലകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഞങ്ങൾ നിങ്ങളോട് പറയാം. ഇതുകൂടാതെ ഇവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. നട്‌സ് – പകൽ സമയത്ത് വിശക്കുമ്പോൾ നട്‌സ് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. അതെ, അതിൽ ബദാം, വാൽനട്ട്, പിസ്ത, നിലക്കടല തുടങ്ങിയവ ഉൾപ്പെടുന്നു. വാസ്തവത്തിൽ, നാരുകൾ അവയിലെല്ലാം ധാരാളമായി കാണപ്പെടുന്നു. മുഴുവൻ ധാന്യങ്ങൾ – മിക്ക ധാന്യങ്ങളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഗോതമ്പ്, ബാർലി, ബ്രൗൺ റൈസ്,…

രാജ്യം ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്ന് ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്

കുവൈറ്റ് സിറ്റി : ദേശീയ ഐക്യം നിലനിര്‍ത്തണമെന്നും രാജ്യത്ത് ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്നും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആഹ്വാനം ചെയ്തു. റംസാന്‍ മാസത്തിന്റെ അവസാന പത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഐക്യം. ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും ഐക്യത്തോടെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്നത് ഒറ്റ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും കൃത്യമായ പ്ലാനും വലിയ പരിശ്രമവും ക്ഷമയും ഐക്യദാര്‍ഢ്യവും ആവശ്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തെ പാരമ്പര്യവും ഭരണഘടനയും മുറുകെപ്പിടിച്ചാണ് നമ്മള്‍ മുന്നോട്ടു പോകുന്നതെന്നും ജനാധിപത്യ സമീപനമാണ് രാജ്യത്തെ വ്യത്യസ്തമാക്കുന്നതെന്നും ഷെയ്ഖ് മിഷാല്‍ പറഞ്ഞു. റംസാനിലെ ഈ അനുഗ്രഹീത രാത്രികളില്‍ പരേതനായ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ഓര്‍ക്കുന്നതായും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതായും…

ഉള്ളിലുള്ള അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഉയര്‍പ്പാണ് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ സെറാഫിം മെത്രാപ്പോലീത്ത

ഷാര്‍ജ വൈഎംസിഎ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. മലങ്കര സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ സന്ദേശം നല്‍കി. പ്രസിഡന്റ് ജോര്‍ജ് ജെയിംസ് അധ്യക്ഷത വഹിച്ചു. അധമ മനസില്‍ നിന്നും ഉന്നത അവസ്ഥയിലേക്കും, ഉന്നത ആദര്‍ശങ്ങളിലേക്കും ഉന്നതമായ ചിന്തകളിലേക്കും ഉള്ള ഒരു ഉയര്‍പ്പു നിരന്തരം ഉണ്ടാകേണ്ടതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം- മാര്‍ സെറാഫിം മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഫിലിപ്പ് എം സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പോ, റവ ജോബി തോമസ് സാമുവേല്‍, ഫാ.ജോയ്സണ്‍ തോമസ്, പി. എം ജോസ് , ജോണ്‍ മാത്യു , സെക്രട്ടറി അലക്‌സ് വര്‍ഗീസ്,ട്രഷറര്‍ ബിജോ കളീക്കല്‍ എക്യൂമെനിക്കല്‍ ചെയര്‍മാന്‍ ജോണ്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വൈ എം സി എ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. അക്കാദമിക് തലത്തില്‍ വിജയം നേടിയവര്‍ക്കും ബാഡ്മിന്റണ്‍ ടൂര്ണമെന്റില്‍…