യുക്രൈനില്‍ യു എസ് എംബസി വീണ്ടും തുറക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍

കൈവ്: യുക്രെയ്‌നിന് പിന്തുണ അറിയിക്കാൻ ഞായറാഴ്ച കൈവിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും കൈവിലെ യുഎസ് എംബസി വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാറ്റെ, യുദ്ധത്തിൽ തകർന്ന രാജ്യത്തിന് പുതിയ സൈനിക സഹായവും പ്രഖ്യാപിച്ചു. യുക്രെയ്‌നിനും മറ്റ് 15 കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്കുമായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ 713 ദശലക്ഷം യുഎസ് ഡോളറിന്റെ പുതിയ സൈനിക ധനസഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇതോടെ, ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിൽ സൈനിക നടപടി ആരംഭിച്ചതു മുതൽ കൈവിനുള്ള അമേരിക്കയുടെ മൊത്തം സൈനിക സഹായം 3.7 ബില്യൺ ഡോളറിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കൂടുതൽ ശക്തമായ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിക്കാൻ ഉക്രേനിയൻ സൈനികരെ അനുവദിച്ചുകൊണ്ട് ഡോൺബാസ് മേഖലയ്ക്കുവേണ്ടിയുള്ള യുദ്ധത്തിൽ…

കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിച്ച ബാലികയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്. മദ്യലഹരിയില്‍ ബസില്‍ കയറിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

മരണമില്ലാത്ത ജന്മദിനസ്മരണകൾ

സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല. കിടക്കയിൽ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയിൽ ഇരുന്നു പുറത്തേക്കു നോക്കി. ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ചന്ദ്ര പ്രകാശത്തെ പൂർണമായും മറച്ചിരിക്കുന്നു, കൂരാകൂരിരുട്ട് .കള്ള കർക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം ഉണ്ടായ ശക്തമായ ഇടിമിന്നലിലും തുള്ളിക്കൊരു കുടം എന്ന നിലയിൽ ആർത്തലച്ചു പെയ്ത മഴയിലും വഴിയോര ലൈറ്റുകൾ എല്ലാം അണഞ്ഞിരുന്നു.വീടിനു മുൻപിൽ കാവൽക്കാരനായി നിന്നിരുന്ന നായയുടെ നിർത്താതെയുള്ള മോങ്ങൽ .ഭാഗ്യം എന്ന് പറയട്ടെ വീട്ടിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസ്സം നേരിട്ടിരുന്നില്ല. ഇങ്ങനെ എത്ര നേരം പുറത്തേക്കു നോക്കി ഇരുന്നുവെന്നറിയില്ല . തൊട്ടടുത്ത ബെഡിൽ കിടന്നു ഭാര്യ നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് മിന്നാമിനുങ്ങിൻ വെട്ടം പോലെ എന്തോ വീടിന്റെ മുൻപിലുള്ള ഇടവഴിയിലൂടെ നീങ്ങുന്നതായി ദ്ര്ഷ്ടിയിൽ പെട്ടത് .സൂക്ഷിച്ചു നോക്കിയപ്പോൾ ആ വെട്ടം വീടിനെ ലക്ഷ്യമാക്കി…

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയടെയാണ് ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.   സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.    

കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്; സോണിയ ഗാന്ധി അനുശോചിച്ചു

പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 5.30 ന് തൃശൂരിലെ കുടുംബ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തും. തുടര്‍ന്ന കുടുംബവീട്ടിലെത്തിക്കുന്ന മൃതദേഹം സംസ്‌കരിക്കും. ശങ്കരനാരായണന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം അറിയിച്ചു.

ഐപിഎൽ 2022: ഇതുവരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ആദ്യ അഞ്ച് കളിക്കാർ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ന്റെ ആവേശം ഓരോ മത്സരം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതേ ആവേശത്തോടെ, ടൂർണമെന്റ് ബൗളർമാർക്കും കഠിനമാവുകയാണ്. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും കൂടുതൽ സിക്‌സറുകളുടെ പട്ടികയിൽ, രാജസ്ഥാൻ റോയൽസിനായി (ആർആർ) കളിക്കുന്ന ജോസ് ബട്ട്‌ലർ നിലവിൽ ചാർട്ടിൽ ഭരിക്കുന്നു, തൊട്ടുപിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലും ആർആർ ക്യാപ്റ്റൻ സഞ്ജു സാംസണും. ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ മികച്ച അഞ്ച് കളിക്കാരുടെ പട്ടിക ജോസ് ബട്ട്‌ലർ ഐ‌പി‌എൽ 2022 ലെ ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിൽ നിൽക്കുന്ന ജോസ് ബട്ട്‌ലറാണ് ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചതിന്റെ കാര്യത്തിലും മുന്നിൽ. രാജസ്ഥാൻ റോയൽസിന്റെ വലംകൈയ്യൻ ബാറ്റർ ഈ സീസണിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 491 റൺസുമായി ഇതുവരെ മികച്ച സ്കോറാണ്. ആന്ദ്രെ റസ്സൽ കൊൽക്കത്ത നൈറ്റ്…

ഹൂബ്ലി കല്ലേറുമായി ബന്ധപ്പെട്ട് മറ്റൊരു എഐഎംഐഎം നേതാവ് കൂടി അറസ്റ്റിൽ

ഹൂബ്ലി: ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷന് നേരെ ഏപ്രിൽ 16 ന് നടന്ന കല്ലേറുമായി ബന്ധപ്പെട്ട് മറ്റൊരു ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും ഹൂബ്ലി യൂണിറ്റ് പ്രസിഡന്റുമായ ദാദാപീർ ബെറ്റ്‌ഗേരിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എഐഎംഐഎം കോർപ്പറേറ്റർ ദാദാപീർ ബെറ്റ്‌ഗേരിയുടെ ഭർത്താവ് ഇർഫാൻ നൽവത്വാദ് നേരത്തെ അറസ്റ്റിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16 നാന് ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷനിൽ കല്ലേറുണ്ടായത്. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാവുകയും പോലീസ് സ്‌റ്റേഷനും പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറ് നടത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉറപ്പ് നൽകി. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി…

ഗൃഹപ്രവേശനത്തിന്റെ രണ്ടാം നാള്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇടുക്കി പുറ്റടിയിലുള്ള വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട്ടില്‍ രണ്ടു ദിവസം മുന്‍പാണ് കുടുംബം താമസമാക്കിയത്. ഷോര്‍ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഐഎഎസുകാരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാകുന്നു

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ബഷീറിനെ കാറിടിപ്പ് കൊന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കോവിഡ് കാലത്താണ് സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നിയമിച്ചത്.