ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്‍പേഴ്സണ്‍മാര്‍. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരാകുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.
Month: April 2022
തിരുവനന്തപുരം-ബെംഗളൂരു സ്‌കാനിയ ബസിന്റെ എ.സി് തകരാറിലായി; യാത്രക്കാര്‍ രാത്രിയില്‍ തൃശൂരില്‍ കുടുങ്ങി
തൃശൂര്‍: ബസ് തകരാറിലായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം-ബെംഗളൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലെത്തേണ്ട ബസ് ഒടുവില്‍ തൃശൂരില്‍ നിന്ന് പുറപ്പെടുന്നത് രാവിലെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോഫ്ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. ബസ് തൃശൂരിലെത്തിയപ്പോള്‍ എ.സി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേയുള്ളു എന്നായിരുന്നു അധികൃതരുടെ മറുപടി. പുലര്‍ച്ചെ മൂന്നരയായതിനാല്‍ ഇവിടങ്ങളില്‍ നിന്ന് മറ്റൊരു ബസ് എത്തിക്കാനാവില്ലെന്നും ഇവര്‍ യാത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് രാവിലെ ആറ് മണിവരെ യാത്രക്കാര്‍ തൃശൂരില്‍ തുടരേണ്ടിവന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒരു എ.സി ലോഫ്ളോര്‍ ബസില്‍ ഇവരെ കോഴിക്കോടേക്ക് അയക്കുകയായിരുന്നു. കോഴിക്കോട്…
ഇരട്ട പ്രമോഷന്‍ വേണ്ട; ചിന്തയെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതില്‍ രണ്ടഭിപ്രായം
കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെ എതിര്‍പ്പുമായി ഒരു വിഭാഗം. ഇത്ര പെട്ടെന്ന് മറ്റൊരു പദവി കൂടി നല്‍കിയാല്‍ ഇരട്ട പദവി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്ന് വരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുന്നത് ഗുണകരമാവുമെന്ന് അഭിപ്രായം ഉണ്ടെങ്കിലും ഒരാള്‍ക്ക് രണ്ട് പദവി നല്‍കേണ്ടതില്ലെന്നാണ് അഭിപ്രായം. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരണമെന്ന് നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെയാണ് ഒരു വിഭാഗം ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.വസീഫിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്ഐ നേതൃത്വം മുന്നോട്ട് വെച്ചത്. ഡിവൈഎഫ്ഐ…
സില്‍വര്‍ലൈന്‍: എതിര്‍ക്കുന്ന വിദഗ്ധരെ സംവാദത്തിന് ക്ഷണിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉള്‍ക്കൊള്ളിച്ച് സംവാദം നടത്താന്‍ സര്‍ക്കാര്‍. ഈ മാസം 28ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടക്കുക. പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരായ അലോക് വര്‍മ, അര്‍.വി.ജി മേനോന്‍, ജോസഫ് സി. മാത്യു എന്നിവരുമായി പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചയില്‍ ക്ഷണമില്ല. സര്‍ക്കാരിനു വേണ്ടി കെ.റെയില്‍ ആണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ഓരോരുത്തര്‍ക്കും 10 മിനിറ്റ് വീതമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് യൂത്ത് പ്രതിനിധിയായി ടോണി കല്ലക്കാവുങ്കൽ മത്സരിക്കുന്നു
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 -2024 വർഷത്തെ യൂത്ത് വിഭാഗം ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് ന്യൂജേഴ്‌സിയിൽ നിന്നുള്ള യുവ നേതാവ് ടോണി കല്ലക്കാവുങ്കൽ മത്സരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ സജീവ പ്രവർത്തകനായ ടോണി 2016 -2018 ലെ ഫൊക്കാന ഭരണസമിതിയിൽ ഭരണസമിതിയിൽ യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗമായിരുന്നു. ടോണിയുടെ സഹോദരി ടീന കല്ലക്കാവുങ്കൽ 2018-2020 ൽ ഫൊക്കാനയുടെ യൂത്ത് വിഭാഗം മുൻ നാഷണൽ കമ്മിറ്റി അംഗമാണ്. മഞ്ചിന്റെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പിതാവ് ആന്റണി കല്ലക്കാവുങ്കൽ മഞ്ചിന്റെ ഇപ്പോഴത്തെ ജനറൽ സെക്രെട്ടറിയും മുൻ ജോയിന്റ് സെക്രെട്ടറി,ജോയിന്റ് ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അമ്മ കാതറീൻ കല്ലക്കാവുങ്കൽ മഞ്ചിന്റെ വിമൻസ് ഫോറം മുൻ സെക്രെട്ടറിയുമാണ്. ഫൊക്കാനയുടെ സജീവ പ്രവർത്തകനായ പിതാവ് ആന്റണിക്കൊപ്പം ഫൊക്കാന കൺവെൻഷനുകൾ ഉൾപ്പെടെ പല പദ്ധതികളുടെയും ഭാഗഭാക്കയിട്ടുള്ള ടോണി നന്നേ ചെറുപ്പത്തിൽ…
മലയാളി മനസ്സിലെ ഹോളിവുഡ് ചിത്രം
ചിക്കാഗോ: മൂന്ന് ദശാബ്ദത്തിൽ അധികമായി അമേരിക്കയിൽ ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി നവീൻ ചാത്തപ്പുറത്തിൻറെ ഭാവനയിൽ വിരിഞ്ഞ ഒരു മുഴുനീള ത്രില്ലർ ഹോളിവുഡ് ചിത്രം റിലീസിങ്ങിന് ആയി ഒരുങ്ങുന്നു. നവീൻ ചാത്തപ്പുറം കഥയെഴുതി സംവിധാനം നിർവഹിച്ച103 മിനിറ്റ്സ് ദൈർഘ്യമുള്ള “ദി ലാസ്റ്റ് വിക്റ്റിം” ( The Last Victim) എന്ന ചിത്രം അമേരിക്കയിൽ മെയ് 13ന് ഒരേസമയം തിയേറ്ററുകളിലും, OTT യിലും റിലീസ് ചെയ്യുന്നു. സൺസ് ഓഫ് അനാർക്കി ടിവി സീരീസിലും, ഹെൽബോയ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ച റോൺ പേൾമൻ(Ron Perlman) ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇദ്ദേഹം 40 വർഷമായി ഹോളിവുഡിലെ നിറസാന്നിധ്യമാണ്. ഫൈനൽ ഡെസ്റ്റിനേഷൻ, റെസിഡൻറ് ഈവിൾ എന്ന ഫ്രാഞ്ചൈസ് സിനിമകളിൽ അഭിനയിച്ച പ്രശസ്ത നടിയായ ആലി ലാർട്ടർ ആണ് നായിക. ഗെയിം ഓഫ് ത്രോൺസ്, ഹാരി…
ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ന്യൂയോർക്ക് നഴ്സസ് ഡേ ആഘോഷം മെയ് ഏഴിന്
ന്യൂയോര്‍ക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷം മെയ് ഏഴിന് നടത്തും. ക്യൂൻസ് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈ അവന്യൂവിലെ ടൈസൺ സെന്ററിലായിരിക്കും ആഘോഷം നടക്കുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജും സെക്രട്ടറി ജെസ്സി ജെയിംസും അറിയിച്ചു. മാരകവ്യാധി സമൂഹത്തിനു ഏൽപ്പിച്ച വിഷമതകളിൽ അയവു വന്ന ഈ സമയം ഒരു ആഘോഷത്തിന് ഏറ്റവും ഉചിതമാണെന്നാണ് ഡോക്ടർ ജോർജ് പറയുന്നത്. ക്രൈമിയൻ യുദ്ധത്തിൽ പരുക്കേറ്റ പട്ടാളക്കാർക്ക് ആശ്വാസം നൽകുന്നതിനും ചികില്സിക്കുന്നതിനും അഭൂതപൂർവമായ വിഷമതകളെയാണ് 1854ൽ ഫ്ലോറെൻസ് നൈറ്റിങ്ങേൽ അതിജീവിച്ചത്. മുറിവ് ചികില്സിക്കുന്നതിനുള്ള ഡ്രെസ്സിങ്ങോ വൃത്തിയുള്ള തുണിക്കഷണങ്ങളോ നേഴ്സ് എന്ന പ്രൊഫെഷനോ ജോലി ചെയ്യാൻ സന്നദ്ധ പ്രവർത്തകരോ ഇല്ലാത്ത ഒരു സമയത്തു അറിവും പ്രതിബദ്ധതയും തന്റെ സ്വാധീനവും രാഷ്ട്രീയമായ ബന്ധങ്ങളും ഉചിതമായി ഉപയോഗിച്ചു ഒരുകൂട്ടം ആംഗ്ലിക്കൻ സഹോദരിമാരെയും…
പ്രമുഖ കോൺഗ്രസ് നേതാക്കൾ ഒഐസിസി യു എസ് എ നേതൃത്വത്തിലേക്ക്
തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ നാഷണല്‍ കമ്മിറ്റി നേതൃനിരയിലേക്ക് കൂടുതല്‍ സീനിയര്‍ നേതാക്കള്‍ എത്തുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റേ നിര്‍ദേശ പ്രകാരമാണ് ഇത്. വര്‍ഷങ്ങളായി അമേരിക്കയിലെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്രീയ നേതൃരംഗത്തെ നിറസാന്നിധ്യമായ വ്യക്തിത്വങ്ങളാണ് ഇവര്‍ എന്നതും ശ്രദ്ധേയമാണ്. വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് പ്രവാസി സംഘടനകളെ ഏകോപിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഒഐസിസി രൂപീകരിക്കുന്നത്. ഇതോടെ എല്ലാ രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമായി മാറാന്‍ ഒഐസിസിയ്ക്ക് കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും അമേരിക്കയിലും വ്യാപിപ്പിക്കുവാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തി വരുന്ന എല്ലാ ശ്രമങ്ങളെയും അനുമോദിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേരുന്നതായും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.…
ടെക്‌സസില്‍ ഏറ്റവും പ്രായം കൂടിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
ടെക്‌സസ്: 32 വര്‍ഷം മുന്‍പു ഹൂസ്റ്റണില്‍ പൊലീസ് ഓഫിസര്‍ ജയിംസ് ഇര്‍ബിയെ (38) വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കാള്‍ വയ്ന്‍ ബന്‍ഷന്റെ (78) ശിക്ഷ നടപ്പാക്കി. ഏപ്രില്‍ 21 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്കു ടെക്‌സസ് ഹണ്ട്‌സ്‌വില്ല ജയിലില്‍ വച്ചായിരുന്നു വധശിക്ഷ. ഈ വര്‍ഷം ടെക്‌സസില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. ഹൂസ്റ്റണ്‍ പൊലിസില്‍ 20 വര്‍ഷം സര്‍വീസുള്ള ഇര്‍ബിയെ ട്രാഫിക് സ്റ്റോപ്പിനിടയിലായിരുന്നു പ്രതി വെടിവച്ചു കൊലപ്പെടുത്തിയത്. 1990 ജൂണ്‍ മാസം പ്രതിയെ വധശിക്ഷക്കു വിധിച്ചു. 2009 ല്‍ ഇയാളുടെ ശിക്ഷ അപ്പീല്‍ കോര്‍ട്ട് റദ്ദാക്കിയിരുന്നുവെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു ജൂറിയാണു വധശിക്ഷ വീണ്ടും വിധിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ കാള്‍ സംഭവം നടക്കുന്നതിനു രണ്ടാഴ്ച മുന്‍പാണു മറ്റൊരു കേസിലെ ജാമ്യത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരുന്നു.രണ്ടുകുട്ടികളുടെ പിതാവായിരുന്ന ജയിംസ് ഇര്‍ബി…
ശാസ്ത്രജ്ഞർ ഫ്ലോറിഡയിലെ വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ വളർത്തുന്നു
ഫ്ലോറിഡ: താരതമ്യേന പുതിയ രോഗത്താൽ ഭീഷണി നേരിടുന്ന ഫ്ലോറിഡ തീരത്ത് തകർന്ന പാറക്കെട്ടുകൾ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ശാസ്ത്രജ്ഞർ വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ വിജയകരമായി വളർത്തിയതായി ഒരു കോറൽ റെസ്ക്യൂ ഓർഗനൈസേഷൻ വ്യാഴാഴ്ച അറിയിച്ചു. ഫ്ലോറിഡയിലെയും കരീബിയനിലെയും പവിഴപ്പുറ്റുകളെ അതിന്റെ നിറവും ആത്യന്തികമായി അതിന്റെ ജീവനും ഇല്ലാതാക്കുന്ന സ്റ്റോണി കോറൽ ടിഷ്യൂ ലോസ് ഡിസീസ് മൂലം നാശത്തിന്റെ ഭീഷണി നേരിടുന്നു. ഫ്ലോറിഡ കോറൽ റെസ്‌ക്യൂ സെന്റർ ഈയടുത്ത ആഴ്ചകളിൽ 2,000 ചതുരശ്ര അടി (185.80 ചതുരശ്ര മീറ്റർ) വിസ്തീർണ്ണത്തിൽ റഫ് കാക്റ്റസ് കോറൽ എന്ന പേരിൽ നൂറുകണക്കിന് പുതിയ പവിഴപ്പുറ്റുകളെ വളർത്തി. 2014 ൽ മിയാമിക്ക് സമീപമാണ് സ്റ്റോണി കോറൽ ടിഷ്യു ലോസ് ഡിസീസ് ആദ്യമായി കണ്ടെത്തിയത്. 2017 ആയപ്പോഴേക്കും ഫ്ലോറിഡയുടെ വടക്കേ അറ്റത്തുള്ള റീഫ് ട്രാക്റ്റിലേക്കും പിന്നീട് തെക്ക് കീ വെസ്റ്റിലേക്കും ഇത് വ്യാപിച്ചു.…
