പാലക്കാട്: ‘അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക’ എന്ന സന്ദേശമുയർത്തി ഈ മാസം 20 മുതൽ 30 വരെ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണം സംഘടിപ്പിക്കാൻ ജില്ലാ നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ‘രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മനുഷ്യരുടെ ജീവനെടുക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ഒരു നിലക്കും അനുവദിച്ചു കൊടുക്കാനാവില്ല. നീതിപൂർവ്വകവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ പിടികൂടി വൈകാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രചാരണത്തിൻ്റെ ഭാഗമായി സൗഹൃദകൂട്ടായ്മകളും ഗൃഹസമ്പർക്ക പരിപാടികളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ്, ജില്ലാ ഭാരവാഹികളായ എ.ഉസ്മാൻ, പി ലുഖ്മാൻ, ചന്ദ്രൻ പുതുക്കോട്, ആസിയ റസാഖ്, എം.ദിൽഷാദലി, സെയ്ത് ഇബ്രാഹിം,റിയാസ് ഖാലിദ് തുടങ്ങിയവർ…
Month: April 2022
വാടകയില്ലാതെ മൊബൈൽ മോർച്ചറി സർവ്വീസ് ഇനി മൂന്നാറിലും
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് മരണാനന്തര ചടങ്ങുകൾക്ക് പൊതുവായി മൊബൈൽ ഫ്രീസർ സർവ്വീസ് ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് . തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ, കാന്തല്ലൂർ, മറയൂർ, വട്ടവട, സൂര്യനെല്ലി, ദേവികുളം പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉണ്ടായാൽ കാടും മലയും താണ്ടി പാവപ്പെട്ട ആളുകൾക്ക് വളരെ ബുദ്ധിമുട്ട് സഹിച്ച് കിലോമീറ്റർ അകലെയുള്ള എറണാകുളം, കോതമംഗലം ഭാഗങ്ങളിൽ എത്തിച്ചേരണം. ഇത് അവർക്ക് ഭാരിച്ച ചെലവും വരുത്തിവെയ്ക്കുമായിരുന്നു. ഇപ്പോൾ അതിന് ഒരു പരിഹാരം ഉണ്ടായിരിക്കുകയാണ്. മൂന്നാർ പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങൾക്ക് വാടക ഇല്ലാതെ മൊബൈൽ ബോഡി ഫ്രീസർ സർവ്വീസ് പ്രയോജനപ്പെടുത്തുകയാണ്. ഈ സ്ഥലത്തേയ്ക്ക് മൊബൈൽ ബോഡി ഫ്രീസർ സൊസൈറ്റിയ്ക്ക് വേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നത് പാലക്കാട് പട്ടാമ്പി സ്വദേശി U ഇസ്ഹാഖ് മകൻ U സുബൈർ ആണ്. മെയ്…
പണിമുടക്ക് ദിനത്തിലെ ആക്രമണത്തില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസുകാരന് സ്ഥലംമാറ്റം
കൊച്ചി: പണിമുടക്ക് ദിനത്തില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കോതമംഗലം എസ്.എച്ച്.ഒ ബേസില്‍ തോമസിനെയാണ് സ്ഥലംമാറ്റിയത്. തൃശ്ശൂര്‍ റൂറലിലേക്കാണ് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ് വിശദീകരണം. പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം നേതാക്കളെയാണ് ബേസില്‍ തോമസ് അറസ്റ്റ് ചെയ്തിരുന്നത്. ആക്രമണത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ സെക്രട്ടറിയേയും ഡിവൈഎഫ്ഐ നേതാവിനെയുമായിരുന്നു ബേസില്‍ തോമസ് അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായതോടെ ബേസിലിനെ സ്ഥലംമാറ്റുമെന്ന തരത്തില്‍ ചില കോണുകളില്‍നിന്ന് ഭീഷണികളും ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം നടന്ന് ഒരുമാസം തികയുന്നതിന് മുമ്പേ ബേസിലിനെ സ്ഥലംമാറ്റിയത്.
കഞ്ചാവ് ഉപയോഗം ചോദ്യംചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരേ ലഹരിമാഫിയയുടെ ആക്രമണം
കഴക്കൂട്ടം: ശ്രീകാര്യം കാര്യവട്ടത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്ക്. കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനാണ് അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി. കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തു.
ആനലെമ്മയുടെ ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന അമ്മാനമാട്ടം തിരുവനന്തപുരത്തെ കാണികളെ അമ്പരപ്പിക്കുന്നു
● ആനലെമ്മ ഒരു ആധുനിക സർക്കസ് പ്രകടനമാണ് ● ഇത് സൂര്യന്റെ പാതയിൽ നിന്നും അനന്തതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു തിരുവനന്തപുരം: ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന ആനലെമ്മയുടെ ജാല വിദ്യകൾ തിരുവനന്തപുരത്തെ കാണികളെ അമ്പരപ്പിച്ചു. ഫ്രഞ്ച് റെൻഡെസ്-വൗസ് പദ്ധതിയുടെ ഭാഗമായുള്ള ഷോ തിരുവനന്തപുരത്തെ ഭാരത് ഭവനിലാണ് നടന്നത്. ഫ്രാൻസിന്റെ പോണ്ടിച്ചേരിയിലെയും ചെന്നൈയിലെയും കോൺസുലേറ്റ് ജനറൽ, ഇന്ത്യയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ 3 അലയൻസ് ഫ്രാങ്കായ്സസുകൾ എന്നിവർ ചേർന്നാണ് ഫ്രഞ്ച് റെൻഡെസ്-വൂസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പോണ്ടിച്ചേരി സർക്കാരും തമിഴ്‌നാട് സർക്കാരും ഇൻഡോ-ഫ്രഞ്ച് കമ്പനികളും ഫെസ്റ്റിവലിന് പിന്തുണ നൽകുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായതിനാൽ ഈ പങ്കാളിത്തങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു സർക്കസ് പ്രകടനമായ ആനലെമ്മ, ഗുരുത്വാകർഷണം നിലച്ച ബഹിരാകാശത്തേക്ക് തങ്ങൾ സഞ്ചരിച്ചുവെന്ന പ്രതീതി പ്രേക്ഷകർക്ക് നൽകി, അവരെ അകാഷയുടെ മുൾമുനയിൽ നിർത്തും. ആളുകളെ തങ്ങളുടെ…
അഡ്വ. ജോസ് വിതയത്തില്‍ – നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹി: ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
ഭാരത സഭയ്ക്കും ക്രൈസ്തവ സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും തുടര്‍ന്ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍വെച്ച് അനുസ്മരണ സമ്മേളനവും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും നടത്തപ്പെടുന്നു. ഭാരത ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സര്‍വ്വോപരി അല്മായ സമൂഹത്തിനും കരുത്തും കരുതലുമേകി പ്രവര്‍ത്തനോര്‍ജ്ജം പകര്‍ന്നേകിയ സേവനനിരതമായ ഏഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിലും പ്രകാശം പരത്തുവാന്‍ വിതയത്തിലിനായി. പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും സഭയ്ക്കും സഭാസമൂഹത്തിനും പ്രതിരോധം തീര്‍ത്ത് വിശ്വാസ മൂല്യങ്ങളിലും ആദര്‍ശശുദ്ധിയിലും അടിയുറച്ചുനിന്ന് വിശ്വാസിസമൂഹത്തിനും പൊതുസമൂഹത്തിനും പ്രതീക്ഷയും കരുത്തുമേകിയ ജീവിത കാലഘട്ടം. കത്തോലിക്കാ സഭാചൈതന്യത്തില്‍ രൂപപ്പെടുത്തിയ ദര്‍ശനങ്ങളിലും ആദര്‍ശങ്ങളിലും മുറുകെപ്പിടിച്ച് എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടും ആരെയും വിഷമിപ്പിക്കാതെയും സത്യങ്ങള്‍ തുറന്നടിച്ചും എന്നാല്‍ അനുരഞ്ജനത്തിന്റെ വഴികളിലൂടെയും പ്രവര്‍ത്തന നിരതനായിരിക്കുമ്പോഴും വിവിധ…
ഇസ്രയേലി കുടിയേറ്റക്കാരുടെ മാർച്ചിൽ നിരവധി ഫലസ്തീൻകാർക്ക് പരിക്കേറ്റു
റാമല്ല: വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ഡസൻ കണക്കിന് ഫലസ്തീൻകാർക്ക് പരിക്കേറ്റതായി പലസ്തീൻ ഇൻഫർമേഷൻ സെന്റർ (പിഐസി) റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് ഇസ്രായേലി കുടിയേറ്റക്കാർ വടക്കൻ വെസ്റ്റ് ബാങ്കിൽ പൊളിക്കപ്പെട്ട ഹോംഷ് സെറ്റിൽമെന്റിലേക്ക് മാർച്ച് ചെയ്തപ്പോഴാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബുർഖ ഉൾപ്പെടെയുള്ള പലസ്തീനിയൻ ഗ്രാമങ്ങളിലൂടെയാണ് ഇസ്രായേലി കുടിയേറ്റക്കാർ കടന്നുപോയത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 1,000 കുടുംബങ്ങളെ വഹിക്കുന്ന 70 ബസുകൾ പരിപാടിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ നിരവധി പ്രതിപക്ഷ രാഷ്ട്രീയക്കാരും പങ്കെടുത്തു. പരിപാടിയെ എതിർത്ത ഇസ്രായേൽ സേനയും ഫലസ്തീനിയും തമ്മിലുള്ള മാർച്ചിന്റെ പാതയ്ക്ക് സമീപമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നബ്ലസിലെ ബുർഖ പട്ടണത്തിൽ ഞങ്ങളുടെ ടീമുകൾ പരിക്കു പറ്റിയ 79 പേര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി, രണ്ട് മാധ്യമപ്രവർത്തകർക്ക് ശ്വാസംമുട്ടലും അനുഭവപ്പെട്ടു എന്ന് പലസ്തീൻ റെഡ് ക്രസന്റ്…
കതാറ റമദാന്‍ സംഗമം നാളെ; ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി സംസാരിക്കും
ദോഹ: ദോഹയിലെ കതാറ ആംഫി തിയറ്ററില്‍ നടക്കുന്ന റമദാന്‍ സംഗമത്തില്‍ കേരളത്തില്‍ നിന്നുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി സംസാരിക്കും. ഏപ്രില്‍ 21 വ്യാഴാഴ്ച രാത്രി 9.30 ന് ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബ സമേതം പ്രവേശനം അനുവദിക്കും. ഖത്തര്‍ ഇസ് ലാമിക കാര്യ (ഔഖാഫ്) മന്ത്രാലയത്തിന് കീഴിലെ ബിന്‍ സായിദ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതാദ്യമായാണ് ഒരു മലയാളിക്ക് ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറയിലെ ആംഫി തിയേറ്ററില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലയില്‍ കൂടിയാണ് ഈ ക്ഷണം. മലേഷ്യയിലെ ഇസ് ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ് ലാമിക് ജൂറിസ്പ്രഡന്‍സില്‍ ഗവേഷണ ബിരുദം നേടിയ ഡോ.വാസിഅ് കേരള ഇസ് ലാമിക പണ്ഡിത സഭാംഗവും ദോഹ കേന്ദ്രമായ സെന്റര്‍ ഫോര്‍ സ്റ്റഡി &…
മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; സസ്പെന്‍ഷനിലിരുന്ന ഇന്‍സ്പെക്ടറെ തിരിച്ചെടുത്തു
തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ആലുവ സ്വദേശി മൊഫിയ പര്‍വീണയുടെ ആത്മഹത്യയ്ക്കു പിന്നാലെ സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലപ്പുഴ ആര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരിക്കെയാണ് സുധീര്‍ സസ്പെന്‍ഷനിലായത്. ഭര്‍തൃവീട്ടുകാരുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയായ മൊഫിയ സ്വന്തം ഗൃഹത്തില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്. മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ സമയത്ത്് പെണ്‍കുട്ടിയെയും കുടുംബത്തെയും സിഐ സുധീര്‍ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. മൊഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കൊടുങ്ങല്ലൂര്‍ ഭഗവതിയ്ക്ക് വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ച് സുരേഷ് ഗോപി
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടനും എം.പിയുമായ സുരേഷ് ഗോപി ദര്‍ശനം നടത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു സുരേഷ് ഗോപിയെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രപാലകന് മുന്‍പില്‍ നാളികേരം ഉടച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. തൃശ്ശൂര്‍ പുരത്തിന്റെ ഭാഗമായി പാറമേയ്ക്കാവ് ആനച്ചമയപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കും.
