‘അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക’; വെൽഫെയർ പാർട്ടി പ്രചാരണം ഏപ്രിൽ 20- 30

പാലക്കാട്: ‘അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക’ എന്ന സന്ദേശമുയർത്തി ഈ മാസം 20 മുതൽ 30 വരെ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണം സംഘടിപ്പിക്കാൻ ജില്ലാ നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ‘രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മനുഷ്യരുടെ ജീവനെടുക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ഒരു നിലക്കും അനുവദിച്ചു കൊടുക്കാനാവില്ല. നീതിപൂർവ്വകവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ പിടികൂടി വൈകാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രചാരണത്തിൻ്റെ ഭാഗമായി സൗഹൃദകൂട്ടായ്മകളും ഗൃഹസമ്പർക്ക പരിപാടികളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ്, ജില്ലാ ഭാരവാഹികളായ എ.ഉസ്മാൻ, പി ലുഖ്മാൻ, ചന്ദ്രൻ പുതുക്കോട്, ആസിയ റസാഖ്, എം.ദിൽഷാദലി, സെയ്ത് ഇബ്രാഹിം,റിയാസ് ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News