ജഹാംഗീർപുരി അക്രമത്തിലെ മുഖ്യപ്രതി ബിജെപി നേതാവാണെന്ന് എഎപി

ന്യൂഡല്‍ഹി: ഏപ്രിൽ 16 ന് നടന്ന ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അതിഷി ചൊവ്വാഴ്ച ആരോപിച്ചു. കേസിലെ മുഖ്യപ്രതിയായ അൻസാർ ബിജെപി കേഡറിന്റെ ഭാഗമാണെന്നും, പാർട്ടിയുടെ രാഷ്ട്രീയത്തിൽ സജീവ പങ്കുവഹിക്കുന്നയാളാണെന്നും എഎപി എംഎൽഎ ട്വീറ്റ് ചെയ്തു. ബിജെപിയുടെ ജഹാംഗീർപുരി സ്ഥാനാർത്ഥി സംഗീത ബജാജിനെ മണ്ഡലത്തിൽ മത്സരിക്കാനും വിജയിപ്പിക്കാനും അദ്ദേഹം സഹായിച്ചതായും അവർ ആരോപിച്ചു. “ജഹാംഗീർപുരി കലാപത്തിലെ മുഖ്യപ്രതി അൻസാർ ബിജെപി നേതാവാണ്. ബി.ജെ.പിയുടെ സ്ഥാനാർഥി സംഗീത ബജാജിനെ മത്സരിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും ബി.ജെ.പിയിൽ സജീവ പങ്ക് വഹിക്കുകയും ചെയ്യുന്നു. കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തം. ഡൽഹിക്കാരോട് ബിജെപി മാപ്പ് പറയണം. ബിജെപി ഗുണ്ടകളുടെ പാർട്ടിയാണ്,” അതിഷി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ജഹാംഗീർപുരി അക്രമം: ഏപ്രിൽ 16ന് ഹനുമാൻ ജയന്തി…

റൂർക്കിയിൽ നിന്ന് മുസ്ലീങ്ങളെ തുരത്തുമെന്ന് വലതുപക്ഷ ഗുണ്ടകളുടെ ഭീഷണി

റൂര്‍ക്കി: രാജ്യത്തുടനീളമുള്ള മുസ്ലീങ്ങൾക്കെതിരായ അക്രമാസക്തമായ ആക്രമണങ്ങളെത്തുടർന്ന്, ഉത്തരാഖണ്ഡിലെ റൂർക്കിയിലെ നിരവധി വലതുപക്ഷ ഗ്രൂപ്പുകൾ ദാദാ ജലാൽപൂർ ഗ്രാമത്തിൽ നിന്ന് ന്യൂനപക്ഷ സമുദായത്തെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഏപ്രിൽ 16ന് ശോഭാ യാത്രയ്ക്കിടെ റൂർക്കിയിൽ അക്രമമുണ്ടായി. ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങുന്ന ദാദാ ജലാൽപൂർ പ്രദേശത്ത് പിന്നാക്ക വിഭാഗമായ ജൈനികൾ പ്രബലരാണ്. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലവിലുണ്ട്, സംഘർഷങ്ങൾക്കിടയിലും കടകൾ അടഞ്ഞുകിടക്കുകയാണ്. റൂർക്കി അക്രമത്തിന്റെ ഭീഷണിയും പശ്ചാത്തലവും: “ഗൂഢാലോചനക്കാരുടെ” (മുസ്ലിംകളെ ലക്ഷ്യം വെച്ച്) വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകര്‍ക്കുമെന്നും, ധരം സൻസദ് സംഘടിപ്പിക്കുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി. അതിന്റെ മുൻ പതിപ്പുകൾ മുസ്ലീം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീങ്ങളെ അറസ്റ്റ് ചെയ്യണമെന്ന ഹിന്ദുത്വ നേതാക്കളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ 20 ന് വൻ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹനുമാൻ ജയന്തി ദിനത്തിൽ, ഭഗവാൻപൂർ മേഖലയിലെ ദാദാ പട്ടി, ദാദാ ഹസൻപൂർ,…

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി

രാജ്യത്തെ ചടുലവും വൈവിധ്യപൂര്‍ണവുമായ തൊഴില്‍ സംസ്‌ക്കാരവുമുള്ള മികച്ച സ്ഥലമായി യു.എസ്.ടിയെ തെരഞ്ഞെടുത്തു തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി യ്ക്ക് മികച്ച തൊഴിലിടമായി വീണ്ടും അംഗീകാരം. 2022-23 ലെ മികച്ച തൊഴിലിടമായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് യു.എസ്.ടി ഇന്ത്യാ റീജ്യണിനെ വീണ്ടും തിരഞ്ഞെടുത്തത്. ഉയര്‍ന്ന വിശ്വാസ്യതയും പ്രകടനവും കാഴ്ച വെയ്ക്കുന്നതില്‍ പ്രകടിപ്പിച്ച മികവിനാണ് യു.എസ്.ടിക്ക് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ആദരം ലഭിക്കുന്നതിന്റെ ഭാഗമായി യു.എസ്.ടി വളരെ വിശദവും കര്‍ശനവുമായ പരിശോധനാ സംവിധാനങ്ങള്‍ക്ക് വിധേയമായിരുന്നു. അതില്‍, ദ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വ്വേ, കള്‍ച്ചര്‍ ഓഡിറ്റ് എന്നീ പ്രക്രിയകള്‍ ഉള്‍പ്പെടുന്നു. സ്ഥാപനത്തില്‍ വിശ്വാസം, അഭിമാനം, പരസ്പര സൗഹൃദം എന്നിവ കെട്ടിപ്പടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും യു.എസ്.ടി പ്രകടിപ്പിച്ച പ്രത്യേക ശ്രദ്ധയുടേയും ശ്രമങ്ങളുടേയും തെളിവാണ് ഈ…

വന്യജീവി അക്രമത്തിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനകീയ കര്‍ഷക പ്രതിരോധത്തിന് തൃശൂരില്‍ 23ന് തുടക്കം

കൊച്ചി: വന്യജീവി അക്രമത്തിനെതിരെ വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന കര്‍ഷകരുടെ സംഘടിത ജനകീയ പ്രതിരോധത്തിന് തൃശൂരില്‍ തുടക്കമാകുന്നു. ഏപ്രില്‍ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൃശൂര്‍ ജില്ലയിലെ ചാലക്കുടി കൊന്നക്കുഴിയില്‍ കര്‍ഷകരുള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു ചേരും. ആനകളും കാട്ടുപന്നികളുമുള്‍പ്പെടെ വന്യജീവികളുടെ ദിവസേനയുള്ള അക്രമം മനുഷ്യജീവന് ഉയര്‍ത്തുന്ന വെല്ലുവിളിയും കൃഷിനാശവും അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഒന്നടങ്കം സംഘടിച്ച് കാട്ടാനയെയും കാട്ടുപന്നിയെയും കാട്ടിലേയ്ക്ക് ഓടിക്കുന്ന പ്രതിരോധ പോരാട്ടമുഖം തുറക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് എന്നിവര്‍ പറഞ്ഞു. ഇതോടുകൂടി കേരളത്തിന്റെ ഗ്രാമീണമേഖലയില്‍ നിലനില്‍പിനായുള്ള കര്‍ഷക പോരാട്ടത്തിന് പുതിയ പോര്‍മുഖം തുറക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പ്രതിരോധം വ്യാപിപ്പിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു. പകല്‍ സമരങ്ങള്‍ നിരന്തരം കണ്ടിട്ടുള്ള…

അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്

കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട് നടക്കും. ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 4ന് അനുസ്മരണ സമൂഹബലി. 5.15ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കും. 5.45ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വ്വഹിക്കും. സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ്, മാര്‍ അത്തനേഷ്യസ് ഏലിയാസ് എന്നിവര്‍ അനുസ്മരണപ്രഭാഷണവും…

ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി: വധഗൂഢാലോചന കേസ് റദ്ദാക്കില്ല, സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസുിലെഅ ന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് തിരിച്ചടി. കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി ഹൈക്കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ റദ്ദാക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. സവിശേഷ സാഹചര്യങ്ങളിലെ ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം കേസ് റദ്ദാക്കാനാവൂ. അതില്‍ സുപ്രീം കോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവമുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം തെളിയിക്കാന്‍ കഴിയില്ല. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് അേന്വഷണത്തിലാണെന്നും കോടതി വ്യക്തമാക്കി. ്രൈകംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത് ഏകപക്ഷീയമാകുമെന്ന ആരോപണം തെളിയിക്കാന്‍ ദിലീപിന് കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ഏജന്‍സിയില്‍ നിന്ന് മറ്റൊരു…

കേരളം കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് തെറ്റ്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളം കോവിഡ് കണക്കുകള്‍ സമര്‍പ്പിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പരാമര്‍ശം തെറ്റാണെന്നും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കണക്ക് എല്ലാ ദിവസവും നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുമുണ്ട്. കേന്ദ്രം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന് അയച്ച മെയിലുകളുടെ പകര്‍പ്പുമായാണ് മ്രന്തി വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കോവിഡ് റിപ്പോര്‍ട്ട് ഉണ്ടാകും. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.  

പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റാന്‍ സിപിഎമ്മില്‍ തീരുമാനം. കണ്ണൂരില്‍ നിന്നുള്ള പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാകും. ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായും ഡോ.തോമസ് ഐസക്കിനെ ചിന്ത പത്രാധിപരായും നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കൈരളി ചാനലിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും. ഇൗ തീരുമാനങ്ങള്‍ സംസ്ഥാന സമിതി അംഗീകരിച്ചു. മുന്‍പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. പിന്നീട് ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ടതോടെ ശശിയെ സിപിഎം തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പി.ശശിയെ സംസ്ഥാന സമിതിയിലേക്ക് എടുക്കാന്‍ തീരുമാനിച്ചത്.

തൃശൂരില്‍ അപകടത്തില്‍പെട്ട കാറില്‍വടിവാള്‍; യാത്രക്കാര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു

തൃശൂര്‍: വെങ്ങിണിശേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ച കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ട കാര്‍ എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് സൂചനയുണ്ട്. കാറില്‍ കണ്ടെത്തിയത് തുരുമ്പിച്ച വാളാണെന്നും പറയപ്പെടുന്നു. ലോറിക്ക് പിന്നില്‍ കാര്‍ വന്നിടിച്ചതിനു പിന്നാലെ പ്രശ്‌നമില്ല എന്നു പറഞ്ഞ് ഇവര്‍ മുങ്ങുകയായിരുന്നു. പാലക്കാട് ഇരട്ടക്കൊല നടന്ന പശ്ചാത്തലത്തില്‍ പോലീസ് വിഷയം ഗൗരവമായാണ് എടുത്തിരിക്കുന്നത്.

പാലക്കാട് സുബൈര്‍ കൊലയ്ക്ക് പിന്നില്‍ സഞ്ജിത് വധത്തിന്റെ പ്രതികാരം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വാളുകള്‍ കണ്ടെടുത്തു

പാലക്കാട്: എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രമേശ്, അറുമുഖം, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ രമേശ് ആണ്. പാലക്കാട് അടുത്തകാലത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്താണ് രമേശ്. സുബൈറിനു നേര്‍ക്ക് മുന്‍പൂം വധശ്രമം നടന്നിരുന്നു. അന്ന് പോലീസ് വാഹനം കണ്ട് പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചൂ. സുബൈര്‍ വധവുമായി ബന്ധപ്പെട്ട പ്രതികള്‍ ഇന്നലെ തന്നെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. സുബൈറിന്റെ വധത്തിനു പിന്നാലെ നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന നാല് വാളുകള്‍ കണ്ടെടുത്തു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.