സമകാലീന ഇന്ത്യ അംബേദ്ക്കറെ ഉറ്റുനോക്കുന്നു: ഹമീദ് വാണിയമ്പലം

പാലക്കാട്: ഫാസിസം അതിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ രാജ്യം അംബേദ്ക്കറുടെ ആശയങ്ങളെ ഉറ്റുനോക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഭരണമില്ലെങ്കിലും സംഘ്പരിവാർ സവർണാധിപത്യം തുടരും എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക നീതി,സമത്വം,സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന അംബേദ്‌ക്കറിസ്റ്റ് ചിന്തകൾ രാജ്യത്തിന്റെ അതിജീവന പോരാട്ടത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14 ഡോ.ബി.ആർ അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് “വംശീയതയല്ല,വൈവിധ്യമാണ് ഇന്ത്യ ” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ടോപിൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയോന്മൂലനത്തിന് രാമനമവിയെ വരെ മറയാക്കുന്ന സംഘ്പരിവാർ നടപടികൾ അവരുടെ അജണ്ട എത്രത്തോളം അപായമാണെന്നതിലേക്ക് വിരൽചൂണ്ടുന്നുണ്ട്.ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന ‘കൾച്ചറൽ നാഷണലിസം’ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവത്ക്കരിതരും അടിമകളുമാക്കുന്നതുമാണ്.അതിനെ ചെറുത്തു തോൽപ്പിക്കാൻ രാജ്യത്ത് ഒറ്റക്കെട്ടായ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം…

സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയത് വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബി.ജെ.പി നേതാക്കൾക്കു പുറമെ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും ജനങ്ങള്‍ക്കും കൈനീട്ടം നല്‍കിയതുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി അഭിഭാഷകനായ ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഒരു രൂപയുടെ നോട്ട് ആണ് സുരേഷ് ഗോപി കൈനീട്ടമായി കൊടുക്കുന്നത്. അതിനായി റിസർവ് ബാങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിച്ച് ഒരു ലക്ഷം രൂപ പണമടച്ച് പകരമായി ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകൾ അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. ഈ ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകളും വിഷുവിന് മുൻപായി തൃശ്ശൂരിൽ ഒരു ലക്ഷം പേർക്കായി വിതരണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി. ഫലത്തിൽ തൃശ്ശൂർ നഗരത്തെ ഇളക്കി മറിച്ച് നടക്കുന്ന ഒരു വൻ ജനസമ്പർക്ക പരിപാടി ആയി മാറുക ആണ് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നൽകൽ.…

മെട്രോ സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം (വീഡിയോ)

ന്യൂഡൽഹി: അക്ഷർധാം മെട്രോ സ്റ്റേഷന്റെ മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സിഐഎസ്എഫ് ജവാന്മാര്‍ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സിഐഎസ്എഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇന്ന് രാവിലെയാണ് സംഭവം. CISF ഉദ്യോഗസ്ഥർ ഒരു യുവതിയെ മെട്രോ സ്റ്റേഷന്റെ മുകളിൽ നില്‍ക്കുന്നത് കണ്ടിരുന്നു. എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു. യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. #Salute to #CISF personal whose timely intervention saved a…

കൈനീട്ടം വിവാദം; സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി

തൃശൂര്‍: കൈനീട്ടം വിവാദത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും കൈനീട്ടം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി നേതാക്കള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. സുരേഷ് ഗോപിയെ വിലക്കിയ അതേകാര്യം ചെയ്യുമെന്നും ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വരാനും പൂജാരിമാര്‍ക്ക് ദക്ഷിണ നല്‍കാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നല്‍കിയതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.      

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികളുടെ ശ്രമമെന്ന് മാര്‍ ഇഞ്ചനാനിയില്‍

കോഴിക്കോട്: സംസ്ഥാനത്തു മതസൗഹാര്‍ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നുവെന്നു താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. അടുത്ത കാലത്തെ ചില പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നു. മതസൗഹാര്‍ദം എന്നും ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കു മലയാളികള്‍ കീഴടങ്ങരുത്. മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് താമരശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന പെസഹാ ശുശ്രൂഷകളിലെപ്രാര്‍ഥനകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനു വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കുചേരാനെത്തിയത്. കോഴിക്കോട് രൂപതയ്ക്കു കീഴിലെ ദേവമാതാ കത്തീഡ്രലില്‍ വൈകുന്നേരം ആറിനു നടക്കുന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.  

നിമിഷ പ്രിയയുടെ അമ്മയും മകളും യമനിലേക്ക്; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാനുമതി തേടി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തെയും കാണും. കുടുംബത്തെ കണ്ടു മാപ്പ് അപേക്ഷിച്ചാല്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനാവുമോയെന്ന് ആരായും. ഇതിനായി വേണ്ട സഹായങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. ബന്ധുക്കളുടെ യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന. എന്നാല്‍ നിമിഷപ്രിയയുടെ മോചനത്തിനായി നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന്…

പട്ടികവര്‍ഗ വകുപ്പിന്റെ തൊഴില്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍; പരാതിക്കാരിക്ക് ഭീഷണിയും

മുതലമട(പാലക്കാട്): പട്ടികവര്‍ഗ വകുപ്പിന്റെ ‘വണ്‍ ഫാമിലി വണ്‍ ജോബ്’ തൊഴില്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. ഒറ്റപ്പാലം വേട്ടക്കാരന്‍കാവ് പ്രിയം വില്ലയില്‍ വിഷ്ണുപ്രിയയാണ് (42) അറസ്റ്റിലായത്. ഇവരെ മണ്ണാര്‍ക്കാട് പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. വിഷ്ണുപ്രിയ പട്ടികവര്‍ഗ വകുപ്പിന്റെ പണം കൈപ്പറ്റി 2021 ഫെബ്രുവരി 10 മുതല്‍ മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ പകല്‍വീട്ടില്‍ ഫാഷന്‍ ഡിസൈനിങ്-എംബ്രോയ്ഡറി ക്ലാസ് നടത്തിയിരുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയില്‍ പഠിതാക്കള്‍ക്ക് ദിവസം 220 രൂപ സ്റ്റൈപ്പെന്‍ഡ് നല്‍കണം. 50 പഠിതാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് നാലുമാസത്തെ സ്റ്റൈപ്പെന്‍ഡ് മാത്രമേ നല്‍കിയുള്ളു. പവര്‍ലൂം തയ്യല്‍മെഷീന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതുസംബന്ധിച്ച് പഠിതാവായ അംബേദ്കര്‍ കോളനിയിലെ ശാന്തി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ശാന്തി കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കി. ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കൊല്ലങ്കോട് എസ്.ഐ.…

ലഹരിവില്‍പ്പനക്കെതിരേ പരാതി നല്‍കിയതിന് യുവാവിനെ കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന സ്ത്രീ പിടിയില്‍

കൊച്ചി: പൊതുപ്രവര്‍ത്തകനായ ഫിറോസ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സ്ത്രീ പിടിയില്‍. തിരുവനന്തപുരം പേട്ട മാനവനഗര്‍ വയലില്‍ രേഷ്മ (38)യാണ് പിടിയിലായത്. കേസുമായി ബന്ധപ്പട്ട് നാലു യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് കഞ്ചാവിന്റെയും മദ്യത്തിന്റെയും കച്ചവടമുണ്ടെന്ന് ഫിറോസ് പരാതി പറഞ്ഞതിലെ വൈരാഗ്യമാണ് കൊലപാതകശ്രമത്തിലെത്തിച്ചത്. കഴിഞ്ഞ 31-ന് രാത്രി 8.30-ന് വീക്ഷണം റോഡില്‍ വെച്ചാണ് വധശ്രമമുണ്ടായത്. ഫിറോസിനെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് തലയ്ക്കടിക്കുകയും മര്‍ദിക്കുകയും ചെയ്തു. വാക്കത്തികൊണ്ട് വെട്ടിയെങ്കിലും ഒഴിഞ്ഞുമാറി ഓടിരക്ഷപ്പെടുകയായിരുന്നു. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളായ തിയൊഫ്, കണ്ണന്‍, അഭിഷേക്, ജിനു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആ സമയം രേഷ്മ ഒളിവിലായിരുന്നു. പ്രതികള്‍ പല കേസുകളിലും പ്രതികളാണ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു..

നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

കോട്ടയം: പ്രശസ്ത നിര്‍മ്മാതാവ് ജോസഫ് എബ്രഹാം (74) അന്തരിച്ചു. കോട്ടയം മൂലവട്ടം ഗസ്റ്റ് ഹൗസിന് സമീപമുള്ള പ്രക്കാട്ട് വസതിയിലായിരുന്നു താമസം. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. മമ്മൂട്ടി, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് 1985-ല്‍ പുറത്തിറങ്ങിയ ‘യാത്ര’. അടിയന്തരാവസ്ഥക്കാലത്ത് പോലീസും ജയില്‍ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘ഓളങ്ങള്‍’അമോല്‍ പലേക്കര്‍ ആദ്യമായി മലയാളത്തില്‍ വേഷമിട്ട ‘ഓളങ്ങളി’ല്‍ പൂര്‍ണിമ ജയറാമായിരുന്നു നായിക. ഇളയരാജ സംഗീതം നിര്‍വഹിച്ച സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു..

15-കാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയ വിവരം പോലീസിലറിയിച്ച യുവാവ് അതേ പെണ്‍കുട്ടിയെ പീഡിച്ചുവെന്ന കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കി എന്ന് പോലീസില്‍ അറിയിച്ച യുവാവ് അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തുവിനെ പത്തനംതിട്ട അടൂര്‍ പോലീസ് പിടികൂടി. മദ്യം നല്‍കിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അടൂര്‍ സ്വദേശി സഞ്ജുവും പിടിയിലായി. നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിക്കും സുഹൃത്തിനും സഞ്ജു മദ്യം നല്‍കിയത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ചെങ്ങന്നൂര്‍ സ്വദേശിയായ അനന്തുവാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം വിളമ്പിയെന്ന കാര്യം അറിയിച്ചത്. ഈ സമയത്ത് അടൂരിലുണ്ടായിരുന്ന അനന്തു പെണ്‍കുട്ടിയുടെ അമ്മയേയും കൂട്ടിയാണ് പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ എത്തിയത്. ആ സമയം പോലീസും അവിടെ എത്തിയിരുന്നു.  പോലീസിനെ കണ്ടതോടെ പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം നല്‍കിയ സഞ്ജു ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരുടെ കൂടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. സഞ്ജുവിനെ…