ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ഗുഡ്‌ഖ വ്യാപാരിയുടെ സ്ഥാപനത്തില്‍ കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) സംഘം റെയ്ഡ് നടത്തി 6.31 കോടി രൂപ കണ്ടുകെട്ടി. അത്രയും പണം ബെഡ് ബോക്‌സിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നോട്ടുകൾ എണ്ണാൻ മൂന്ന് മെഷീനുകളും വലിയ പെട്ടികളും കൊണ്ടുവന്നിരുന്നു. 18 മണിക്കൂര്‍ കൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. സംഘത്തോടൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചില്ല. ജോയിന്റ് കമ്മീഷണർ സെർച്ച് വാറണ്ട് നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. സുമേർപൂർ ടൗണിലെ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഗുട്ഖ വ്യാപാരി ജഗത് ഗുപ്തയുടെ സ്ഥലത്താണ് സിജിഎസ്ടി സംഘം റെയ്ഡ് നടത്തിയത്. ഏപ്രിൽ 12 ന് രാവിലെ 6 മണിക്ക് ആരംഭിച്ച 15 അംഗ സംഘത്തിന്റെ റെയ്ഡ് ഏപ്രിൽ 13 വൈകുന്നേരം വരെ തുടർന്നു.
Month: April 2022
കനീഷ്-സിനി ദമ്പതികള്‍ക്ക് ന്യൂയോർക്ക് മലയാളി അസ്സോസിയേഷന്റെ (നൈമ) കൈത്താങ്ങ്
ന്യൂയോർക്ക്: ആലപ്പുഴ കരിയിലക്കുളങ്ങരയിലെ കനീഷ്-സിനി ദമ്പതികള്‍ക്ക് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് മലയാളി അസ്സോസിയേഷന്റെ കൈത്താങ്ങ്. സ്വന്തമായി ഒരു വീടു വെയ്ക്കണമെന്ന ഇവരുടെ ആഗ്രഹം നിറവേറ്റാന്‍ ന്യൂയോർക്ക് മലയാളി അസോസിയേഷനിൽ നിന്നും സഹായധനം ലഭിച്ചതാണ് ആശ്വാസവാർത്ത. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോൽഘാടനം ഈമാസം 23 ന് നടക്കാനിരിക്കെയാണ് അസോസിയേഷന് എന്നും അഭിമാനിക്കാവുന്ന ഒരു ജീവകാരുണ്യ പ്രവർത്തനം. അസോസിയേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു ചാരിറ്റി പ്രവർത്തനത്തിലൂടെയാവണം തുടക്കമെന്ന് അസോസിയേഷൻ ഭാരവാഹികളുടെ ആഗ്രഹമായിരുന്നു. ഇതിനിടയിലാണ് ആലപ്പുഴയിലെ സിനിയുടെ വീട്ടിലേക്ക് ആശ്വാസമായി അസോസിയേഷന്റെ സഹായം എത്തിയത്. കനീഷ്-സിനി ദമ്പതികളുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു കിടപ്പാടം എന്നത്. ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള ആദ്യ ഇടപടെലാണ് പ്രസിഡന്റ് ലാജി തോമസിൻറെ നേതൃത്വത്തിൽ ന്യൂയോർക്ക് മലയാളി അസോസിയേഷൻ നടത്തിയത്. അസോസിയേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ആദ്യ ഘട്ടസഹായധനം കഴിഞ്ഞ ദിവസം പഞ്ചായത്ത്…
യുഎസ് – കനേഡിയൻ നിയമനിർമ്മാതാക്കൾക്കെതിരെ റഷ്യ ഉപരോധം ഏർപ്പെടുത്തുന്നു
ഒട്ടാവ (കാനഡ): കഴിഞ്ഞ മാസം 300 ലധികം റഷ്യൻ നിയമസഭാംഗങ്ങൾക്കെതിരെ വാഷിംഗ്ടണും ഒട്ടാവയും സമാനമായ നടപടികൾ സ്വീകരിച്ചതിന് പ്രതികാരമായി നൂറുകണക്കിന് യുഎസ് നിയമനിർമ്മാതാക്കൾക്കും ഡസൻ കണക്കിന് കനേഡിയൻ സെനറ്റർമാർക്കും ഉപരോധം ഏർപ്പെടുത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയിലെ 398 അംഗങ്ങൾക്കും കനേഡിയൻ പാർലമെന്റിലെ 87 സെനറ്റർമാർക്കുമെതിരെ മോസ്കോ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് ബുധനാഴ്ച രണ്ട് പ്രസ്താവനകളിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെച്ചൊല്ലി മാർച്ച് 24 ന് വാഷിംഗ്ടണും ഒട്ടാവയും നടത്തിയ ശിക്ഷാ നടപടികളെ പ്രതിഫലിപ്പിക്കുന്നതിനാണ് ഉപരോധം കൊണ്ടുവന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഉപരോധത്തെ തുടര്‍ന്ന് പട്ടികയിലുള്ള എല്ലാവരെയും റഷ്യ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കും. റഷ്യൻ സ്റ്റേറ്റ് ഡുമയിലെ മൊത്തം 450 നിയമസഭാംഗങ്ങളിൽ 328 അംഗങ്ങൾക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഡുമയിലെ 351 അംഗങ്ങൾക്ക് കാനഡയും ഉപരോധം ഏർപ്പെടുത്തി. ‘സ്റ്റോപ്പ്…
മാസ്‌ക്ക് മാന്‍ഡേറ്റ് 15 ദിവസത്തേക്കു നീട്ടിയതായി സി.ഡി.സി
വാഷിംഗ്ടണ്‍ : കഴിഞ്ഞ ഏഴു ദിവസമായി അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാസ്‌ക്ക് മാന്‍ഡേറ്റ് മേയ് 3 വരെ നീട്ടിയതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യല്‍ ഔദ്യോഗികമായി അറിയിച്ചു. വിമാനത്തിലും ട്രെയ്‌നിലും ബസുകളിലുംസഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം തിങ്കളാഴ്ച യുഎസില്‍ 30,500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച മുമ്പുള്ളതിനേക്കാള്‍ 21% വര്‍ദ്ധനവാണിത് . ഒമിക്രോണ്‍ കോറോണ വൈറസ് വേരിയന്റ് പ്രത്യേകിച്ച് ബിഎ2 സബ് വേരിയന്റായാണ് 85 ശതമാനവും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം സിഡിസി സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും മാസ്‌ക്ക് മാന്‍ഡേറ്റ് നീട്ടണമോ എന്നു പിന്നീട് തീരുമാനിക്കും. ഇന്നത്തെ മാസ്‌ക്ക് മാന്‍ഡേറ്റ് തീരുമാനത്തോടെ അഞ്ചാം തവണയാണു ഫെഡറല്‍ മാസ്‌ക്ക് മാന്‍ഡേറ്റ് നീട്ടി കൊണ്ടു ഉത്തരവുണ്ടാകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ഇരുപതോളം സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ ഫെഡറല്‍…
മോദി സർക്കാർ മുസ്ലീം വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; രാമനവമി അക്രമത്തെക്കുറിച്ച് കനേഡിയൻ സിഖ് നേതാവ്
ഒട്ടാവ (കാനഡ): രാമനവമി ദിനത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നഗരങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെടുകയും, ഹിന്ദുക്കളുടെ ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറിയുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ന്യൂ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കാനഡയുടെ നേതാവ് ജഗ്മീത് സിംഗ് ഇന്ത്യയെ കടന്നാക്രമിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമ ഭീഷണിയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടുകയാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വംശജനായ കനേഡിയൻ നേതാവ് ആരോപിച്ചു. “ഇന്ത്യയിലെ മുസ്ലീം സമുദായത്തിനെതിരായ അക്രമത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും ബോധപൂർവമായ അക്രമ ഭീഷണികളിലും ഞാൻ അതീവ ഉത്കണ്ഠാകുലനാണ്. മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം. ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എല്ലായിടത്തും സമാധാനം സ്ഥാപിക്കുന്നതിൽ കാനഡയ്ക്ക് ശക്തമായ പങ്ക് വഹിക്കാനാകും. രാമനവമി ദിനത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും അക്രമ…
യുഎസ് നേതൃത്വത്തിലുള്ള ബയോലാബുകള്‍ ഉക്രെയിനിലെയും അതിനപ്പുറത്തെയും ആളുകൾക്ക് ഭീഷണിയാകുമെന്ന് ഉക്രേനിയൻ എക്‌സ് ഓഫീസർ
ഉക്രെയ്‌നിലെയും അതിനപ്പുറത്തെയും ആളുകൾക്ക് ഭീഷണി ഉയർത്തുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള ഉക്രെയ്‌നിലെ ബയോളജിക്കൽ ലബോറട്ടറികൾ വളരെക്കാലമായി രഹസ്യ ഗവേഷണം നടത്തിവരികയാണെന്നും, പ്രദേശവാസികൾക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സെക്യൂരിറ്റി സർവീസ് ഓഫ് ഉക്രെയ്‌നിന്റെ (എസ്‌എസ്‌യു) സ്വയം പ്രഖ്യാപിത എക്‌സ് ഓഫീസർ വാസിലി പ്രോസോറോവ് പറഞ്ഞതായി സിൻഹുവ ഗ്ലോബൽ സർവീസ് റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്നിലെ യുഎസ് ബയോലാബുകളെക്കുറിച്ചുള്ള പ്രോസോറോവിന്റെ പരാമർശങ്ങൾ റഷ്യൻ വാർത്താ ഏജൻസികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, സിൻഹുവ റിപ്പോർട്ടർമാർ അടുത്തിടെ അദ്ദേഹവുമായി ഒരു വീഡിയോ അഭിമുഖം നടത്തിയിരുന്നു. “ആ ബയോലാബുകളിൽ നിന്ന് വൈറസ് ചോർന്നുപോകാനുള്ള സാധ്യതയെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലനാണ്, അത് ഉക്രെയ്‌നിന് മാത്രമല്ല, കുറഞ്ഞത് യൂറോപ്പിനെങ്കിലും വിനാശകരമായിരിക്കും,” സ്ഥിരീകരണത്തിനായി അന്താരാഷ്ട്ര വിദഗ്ധരെ ഉക്രെയ്‌നിലെ ബയോലാബുകളിലേക്ക് അയയ്‌ക്കണമെന്ന് പ്രോസോറോവ് പറഞ്ഞു. ഉക്രേനിയൻ ശാസ്ത്രജ്ഞർക്ക് പ്രവേശനമില്ല എസ്‌എസ്‌യുവിന് വേണ്ടി താൻ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ടെന്നും 2014ന് ശേഷം നാല് വർഷത്തോളം കീവിലെ…
ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പോളണ്ട് കമ്പനിയുമായി ചേര്‍ന്ന് നടത്തിയ ഡ്രജര്‍ ഇടപാടിലെ വസ്തുതകള്‍ സര്‍ക്കാരിനോട് മറച്ചുവെച്ചുവെന്നാണ് ആരോപണം. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.
സഹപാഠിയെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍
കാന്‍സസ് സിറ്റി: കാന്‍സസ് സിറ്റി നോര്‍ത്ത് ഈസ്റ്റ് മിഡില്‍ സ്കൂളില്‍ പതിനാലുകാരന്റെ കുത്തേറ്റ് സഹപാഠി കൊല്ലപ്പെട്ടു. രാവിലെ 9 മണിയോടെയാണ് സ്‌കൂള്‍ ബാത്ത്‌റൂമില്‍ വെച്ചു പതിനാലുവയസ്സുള്ള മാന്വല്‍ ജെ.ഗുഡ്‌സ്മാന്‍ അതേ പ്രായമുള്ള സഹപാഠിയുടെ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ കിടക്കുന്നത് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ കാണുന്നത്. ഉടനെ പോലീസ് അറിയിച്ചു. രക്തം വാര്‍ന്ന ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്ന് വ്യക്തമല്ല. ഇരുവരുടേയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ സംഭവത്തില്‍ കുത്തിയതെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും, ആയുധം അനധികൃതമായി കൈവശം വെച്ചതിനും കേസ്സെടുത്തിട്ടുണ്ട്. പിന്നീട് കുട്ടിയെ ജുവനയ്ല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരില്‍ കുടുംബാംഗങ്ങള്‍ ഗൊ ഫണ്ട് മീ രൂപീകരിച്ചിട്ടുണ്ട്. കാന്‍സസ് സിറ്റിയില്‍ 24 മണിക്കൂറിനുള്ളില്‍ നടന്ന നാലാമത്തെ കൊലപാതകമാണിത്.
കെ-സിഫ്ട് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; ബസ് നിര്‍ത്താതെ പോയി
തൃശൂര്‍: കെഎസ്ആര്‍ടിസി കൊണ്ടുവന്ന ആഡംബര ദീര്‍ഘദൂര സര്‍വീസായ കെ-സിഫ്ട് നാലാം ദിവസവും അപകടമുണ്ടാക്കി. ഇന്ന് ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്ത് രാവിലെ 5.30 ഓടെയായിരുന്നു അപകടം. കാല്‍നട യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടമുണ്ടാക്കിയ ബസ് നിര്‍ത്താതെ പോയി. നാട്ടുകാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്. റോഡ്മുറിച്ചുകടക്കുന്നതിനിടെയാണ് പരസ്വാമിയെ ബസിടിച്ചത്. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച കെ-സിഫ്ട് ബസുകള്‍ വരുത്തിവയ്ക്കുന്ന നാലാമത്തെ അപകടമാണിത്. കഴിഞ്ഞ മൂന്ന് അപകടത്തിലും ബസിനാണ് കേടുപാടുണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും മഴ മുന്നറിയിപ്പ് തുടരുന്നു. ഉച്ചവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ട്. മറ്റന്നാളോടെ മഴ ദുര്‍ബലമാകുമെന്നാണ് അറിയിപ്പ്.
