കോട്ടയ്ക്കല്‍(മലപ്പുറം): ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് നാടിനെയാകെ മുള്‍മുനയിലാക്കിയത്. ഒടുവില്‍ ബന്ധു ഇയാളെ അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പിന്നാലെ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് നാടിനെയാകെ ആശങ്കയിലാഴ്ത്തിയ സംഭവങ്ങളുടെ തുടക്കം. ഏഴുമണിയോടെയാണ് 21-കാരനായ യുവാവ് ആറുമാസം പ്രായമുള്ള മകനുമായി ഇരുനില വീടിന്റെ മുകളില്‍ കയറിയത്. ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഭാര്യാപിതാവ് വന്ന് ഏറെനേരെ അനുനയിപ്പിച്ച ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും…
Month: April 2022
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈനികരുടെ ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു; 31 പേർക്ക് പരിക്കേറ്റു
റാമല്ല : വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ നബ്ലസിന് സമീപം ബുധനാഴ്ച രാവിലെ ഇസ്രയേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഹമ്മദ് അസഫ് എന്ന 34 കാരനായ അഭിഭാഷകൻ നെഞ്ചിൽ വെടിയേറ്റ് കൊല്ലപ്പെടുകയും, 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഡസൻ കണക്കിന് ഫലസ്തീൻ പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്, ഇസ്രായേൽ സുരക്ഷാ സേന തിരയുന്ന ഫലസ്തീനികളെ അറസ്റ്റ് ചെയ്യാൻ അവര്‍ നബ്ലസിലും നഗരത്തിന് ചുറ്റുമുള്ള മൂന്ന് ഗ്രാമങ്ങളിലും ഇരച്ചുകയറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഫലസ്തീനികൾ രണ്ടുതവണ നബ്ലസ് നശിപ്പിച്ചതിനെത്തുടർന്ന് ഇസ്രായേൽ സൈനികർ റെയ്ഡുകൾ നടത്തുകയും നബ്ലസിലെ ഒരു ദേവാലയം പുനഃസ്ഥാപിക്കുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നബ്ലസിലെ സംഭവങ്ങളെക്കുറിച്ച് ഇസ്രായേൽ സൈന്യം ഉടനടി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍, ഫലസ്തീൻ പ്രവർത്തകരെ…
പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ്‌പൊടി നിര്‍മാണ ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി മകന് ദാരുണാന്ത്യം
മലപ്പുറം: സോപ്പ്‌പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയില്‍ വച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെഎസ്ഇബിയില്‍ സമരം ചെയ്ത യൂണിയന്‍ നേതാക്കള്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തില്‍ കടുത്ത നടപടിയുമായി മാനേജ്‌മെന്റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ അടക്കമുള്ളവരെയും സ്ഥലം മാറ്റാനാണ് മാനേജ്‌മെന്റ് തീരുമാനം. സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി.
കെ-സ്വിഫ്റ്റ് കന്നിയാത്രയിലെ അപകടം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ കന്നിയാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഡ്രൈവര്‍മാരെ ഒഴിവാക്കും. ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് തിരുവനന്തപുരം കല്ലന്പലത്തിനു സമീപം അപകടത്തില്‍പ്പെട്ടു. ആളപായമില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഇതിനുപകരം കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു.കോഴിക്കോട്-തിരുവനന്തപുരം സര്‍വീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയില്‍ വച്ചും കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മലപ്പുറത്ത് കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ-സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. അപകടം മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യ ബസ് ലോബിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും.…
സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണല്‍ മേയ് 18ന് രാവിലെ 10 ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കമ്മീഷന്‍ പുതിയതായി ഏര്‍പ്പെടുത്തിയ ഫാം കൂടി പൂരിപ്പിച്ചു നല്‍കണം. തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി പട്ടികകള്‍…
കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല; എഐടിയുസി സമരത്തിന് ; ഉടന്‍ തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ (കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍) സമരത്തിനൊരുങ്ങുന്നു.ഏപ്രില്‍ പകുതിയായിട്ടും പോയ മാസത്തെ ശമ്പളം നല്‍കാന്‍ തയാറാകാത്ത മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചും പ്രശ്‌നത്തില്‍ ഇടപെടാത്ത വകുപ്പ് മന്ത്രി തയാറാകുന്നില്ലെന്നും ആരോപിച്ചാണ് സമരം. വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച സംസ്ഥാന നേതൃയോഗം ചേര്‍ന്ന് ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കും. അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശന്പളവിതരണം ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍.. ധനവകുപ്പ് കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു.
റംസാൻ ആരംഭിച്ചതിന് ശേഷം ഏകദേശം 2 ദശലക്ഷം തീർത്ഥാടകർ ഉംറ നിർവഹിച്ചു
റിയാദ് : 2022 ഏപ്രിൽ 2 ന് വിശുദ്ധ റംസാൻ ആരംഭിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള 2 ദശലക്ഷത്തോളം മുസ്ലീങ്ങൾ സൗദി അറേബ്യയിലെ മക്ക അൽ മുഖറമയിലെ ഗ്രാൻഡ് മസ്ജിദിൽ ഉംറ നിർവഹിച്ചതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. “വിശുദ്ധ റംസാൻ മാസത്തിന്റെ ആദ്യ ദിവസം മുതൽ റംസാൻ പത്താം ദിവസം വരെ, മുൻകരുതൽ നടപടികൾക്ക് അനുസൃതമായി ഏകദേശം രണ്ട് ദശലക്ഷം തീർത്ഥാടകരെ ഗ്രാൻഡ് മസ്ജിദിലേക്ക് പ്രവേശനം അനുവദിച്ചു,” രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളിൽ സഭാ മാനേജ്മെന്റിനായി പ്രസിഡൻസി ജനറലിന്റെ ഡെപ്യൂട്ടി ഹെഡ് ഒസാമ ബിൻ മൻസൂർ പറഞ്ഞു. പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവർക്കും ട്രാക്കുകൾ നിശ്ചയിക്കുന്നതുൾപ്പെടെ തീർഥാടകരുടെയും ആരാധകരുടെയും ആവശ്യങ്ങൾക്കനുസൃതമായി ഗ്രാൻഡ് മസ്ജിദിൽ സംയോജിത സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഒസാമ ബിൻ മൻസൂർ ചൂണ്ടിക്കാട്ടി. വിശുദ്ധ റംസാൻ മാസത്തിൽ ഉംറ തീർഥാടകരെ സേവിക്കുന്നതിന് പ്രസിഡൻസി ജനറൽ അതിന്റെ…
തമിഴ് താരം വിജയ് ചിത്രം ‘ബീസ്റ്റ്’ കുവൈറ്റിലും ഖത്തറിലും നിരോധിച്ചു
ഏപ്രിൽ 13 ബുധനാഴ്ച ലോകമെമ്പാടും പ്രദർശനത്തിനെത്തിയ തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയിയുടെ പുതിയ ചിത്രം ‘ബീസ്റ്റ്’ മുസ്ലീം കഥാപാത്രങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചതിന് കുവൈറ്റിലും ഖത്തറിലും നിരോധിച്ചു. ‘ബീസ്റ്റ്’ സംവിധാനം ചെയ്തത് നെൽസൺ ദിലീപ്കുമാറാണ്. അതിൽ ദളപതി വിജയ് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) ഏജന്റായും, പൂജാ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കൊ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്‌സ്‌ലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുസ്ലീം കഥാപാത്രങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതായി രണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിത്രത്തിലെ പാക്കിസ്താന്‍ വിരുദ്ധ വികാരമാകാം കാരണമെന്നും കരുതുന്നു. #Beast is banned by the Ministry of Information in #Kuwait Reason could be Portrayal of Pak, Terrorists or Violence Recently Indian Movies…
സർവകലാശാലയുടെ കൊടുകാര്യസ്ഥതയുടെ ബാധ്യത വിദ്യാർഥികളുടെ മേൽ കെട്ടിവെക്കാൻ അനുവദിക്കില്ല
തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കിയ നടപടി പിൻവലിക്കുക, അധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിച്ചത് മൂലം തടഞ്ഞു വെക്കപ്പെട്ട നാലാം സെമസ്റ്റർ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കുക എന്ന വിഷയം ഉന്നയിച്ചു എക്സാം കണ്ട്രോളർ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് കെ.കെ മാർച്ച് ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാറൂൻ അഹമ്മദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ശാക്കിർ പുത്തൂർ, ജില്ലാ നേതാക്കളായ അഫ്‌ലാഹ് തിരൂർ, മിഡ്ലാജ് മമ്പാട് തുടങ്ങിയവർ സംസാരിച്ചു, കാലിക്കറ്റ് സർവകലാശാല യൂണിറ്റ് പ്രസിഡന്റ് സദക്കത്തുള്ളാ സമാപനം ചെയ്തു, സബീല, ഹന്ന, ഹിബ, നിഹാൽ തുടങ്ങിയവർ നേതൃത്വം നൽകി
