പാലക്കാട്: നായയെ തല്ലിക്കൊന്ന് കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി. പാലക്കാട് പുതുശേരി പഞ്ചായത്തിലെ സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Month: April 2022
സമരം കാരണം പരീക്ഷ മുടങ്ങി; അധ്യാപകരെ വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു
കോഴിക്കോട്: അധ്യാപകരുടെ സമരം കാരണം പരീക്ഷയെഴുതാന്‍ സാധിക്കാതെ തോറ്റ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. മുക്കം കെഎംസിടി പോളിടെക്‌നിക്ക് കോളജിലാണ് സംഭവം. 500 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് അധ്യാപകരെ ഓഫീസ് മുറിയില്‍ പൂട്ടിയത്. ശമ്പളം നല്‍കാത്തതിനാല്‍ കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകര്‍ സമരം നടത്തിയത്. ഇതേതുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങി. അധ്യാപകസമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ ഇറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ 500 കുട്ടികള്‍ തോറ്റു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരവുമായി രംഗത്തെത്തിയത്. സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
രാമനവമി ആഘോഷം – ആർ.എസ്.എസിന്റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകൾ ചെറുക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ്. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു മലപ്പുറം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ മാർച്ച് ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഹാദിഖ് എൻ.കെ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ പള്ളികൾ,വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്വത്തുകൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാർച്ചിൽ അധ്യക്ഷത വഹിച്ച ഷബീർ പി.കെ ആവശ്യപ്പെട്ടു. മഹാനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന…
അവധിക്കാല പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനവും അനുമോദനവും നടന്നു
ഉമ്മനഴി: ഉമ്മനഴി എൽ പി സ്കൂളിലെ കുട്ടികൾക്കായി അധ്യാപകർ തയ്യാറാക്കിയ അവധിക്കാല പ്രവർത്തനം *’മിന്നാര’* ത്തിൻ്റെ വിതരണോദ്ഘാടനവും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി സുവോളജിയിൽ 8-ാം റാങ്ക് കരസ്ഥമാക്കിയ കുമാരി .കൃഷ്ണയ്ക്കുള്ള അനുമോദനവും നടന്നു. ബി ആർ സി ട്രെയ്നർ ശ്രീ ടി.മോഹനൻ, വാർഡ് മെമ്പർ ശ്രീമതി റീജ, പി ടി എ പ്രസിഡൻ്റ് ശ്രീ നൗഷാദ്, മാനേജർ ശ്രീ ജയറാം മാസ്റ്റർ, കുമാരി. കൃഷ്ണ അധ്യാപകരായ ശ്രീജ, ശ്രീഹരി എന്നിവർ സംസാരിച്ചു.
ഡോ. ബി.ആർ അംബേദ്കർ ജന്മദിന സംഗമം ഏപ്രിൽ 14 വ്യാഴം പാലക്കാട്: വെൽഫെയർ പാർട്ടി
വെൽഫെയർ പാർട്ടി കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “വംശീയതയല്ല, വൈവിധ്യമാണ് ഇന്ത്യ” എന്ന തലക്കെട്ടിൽ ഭരണഘടനാ ശിൽപ്പി ഡോ: ബി.ആർ അംബേദ്കർ ജന്മദിന സംഗമം 2022 ഏപ്രിൽ 14 വ്യാഴം രാവിലെ 10 മണിക്ക് പാലക്കാട് കെ.എസ്.ആർ.ടി.സി യ്ക്ക് സമീപമുള്ള ടോപ് ഇൻ ടൌണിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സതി അങ്കമാലി, സുന്ദരവല്ലി (ചെന്നൈ),ഐ.ഗോപിനാഥ്, സുരേന്ദ്രൻ കരിപ്പുഴ, വിളയോടി വേണുഗോപാൽ, നീലിപ്പാറ മാരിയപ്പൻ, ശിവരാജ് ഗോവിന്ദാപുരം തുടങ്ങിയവർ പങ്കെടുക്കും.
രാമനവമി ആഘോഷത്തിന്റെ പേരില്‍ ആർ.എസ്.എസിന്റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട് : രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകൾ ചെറുക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുസ്ലിംകളുടെ പള്ളികൾ,വീടുകൾ ,കച്ചവട സ്ഥാപനങ്ങൾ,വാഹനങ്ങൾ, സ്വത്തുകൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മഹാനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത്…
Union Coop and Mohammed Bin Rashid Housing Establishment signed MOU on CSR
Dubai : Union Coop signed a Memorandum of Understanding (MOU) with the Mohammed Bin Rashid Housing Establishment, according to which it provides financial support to support its community initiatives, thus contributing to improving the lives of community members. The MOU was signed by H.E Khalid Humaid Bin Diban Al Falasi, The CEO of the Union Coop and H.E Omar Hamad Bu Shehab, CEO of the Mohammed Bin Rashid Housing Establishment, in the presence of Dr. Suhail Al Bastaki, Director of Happiness & Marketing Department, Ms. Huda Salem , senior Communication…
Accubits’ Coinfactory lines up strategies to help companies embrace Metaverse
Thiruvananthapuram: Technopark-based Accubits Technologies has kickstarted a pioneering effort by making its mark in the Metaverse by enabling customer companies to make the most of the novel technology domain. Accubits is enabling this through its product Coinfactory, which is a suite of crypto platforms that can help entrepreneurs to embrace the crypto revolution. Coinfactory, which had earlier an NFT platform into its suite to enable the entrepreneurs to embrace the technology, will aid companies to explore the Metaverse with its new services. The business strategy comes at a time when…
ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല ഊര്‍ജ്ജിതപ്പെടുന്നു: നീതിന്യായ മന്ത്രാലയം
ദോഹ: കൊവിഡ് ഭീതിയെ തുടർന്ന് മന്ദഗതിയിലായ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല ഊര്‍ജ്ജിതപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 100 കോടി കവിഞ്ഞു. കൊവിഡ് കാരണം ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞ രണ്ട് വർഷമായി വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാന്ദ്യത്തെ അതിജീവിച്ച് തിരികെ വരുന്നതിനിടെ കഴിഞ്ഞ വർഷാവസാനം ഒമിക്‌റോണിന്റെ വരവോടെ വീണ്ടും മന്ദഗതിയിലായി. പുതുവർഷത്തിലേക്ക് കാലൂന്നിയതോടെ റിയൽ എസ്റ്റേറ്റ് ബിസിനസ് വീണ്ടും ഉണര്‍വ്വിലായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് ഫെബ്രുവരിയിലാണ്. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 170 കോടി ഖത്തർ റിയാലിന്റെ അഥവാ 3,500 കോടി ഇന്ത്യൻ രൂപയുടെ കരാറുകളാണ് ഇതുവരെ ഒപ്പുവെച്ചത്. ജനുവരിയിൽ 160 കോടി റിയാലിന്റേയും മാർച്ചിൽ 130 കോടി റിയാലിന്റേയും ഇടപാടുകള്‍ നടന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും 2021ൽ…
ഉക്രേനിയൻ അഭയാർഥികൾക്കായി ഖത്തർ 5 മില്യൺ ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു
ദോഹ: ഖത്തർ വികസന ഫണ്ടുമായി സഹകരിച്ച് ഉക്രേനിയൻ അഭയാർഥികൾക്ക് 5 മില്യൺ ഡോളറിന്റെ സഹായ പാക്കേജ് ഖത്തർ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ മാനുഷിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവർക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാർഢ്യവും പിന്തുണയും ആവശ്യമാണെന്നും ഖത്തർ പറഞ്ഞു. ഉക്രെയ്‌നിനായി സംഘടിപ്പിച്ച വെർച്വൽ ഡോണേഴ്‌സ് കോൺഫറൻസിൽ ഖത്തർ വിദേശകാര്യ സഹ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രൈനിലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ദുരിതത്തിലായവരെ സഹായിക്കാൻ സുരക്ഷിതമായ മാനുഷിക ഇടനാഴി വേണമെന്നും ലുൽവ റാഷിദ് അൽ ഖാതിർ ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കാനും, സഹായ ലഭ്യത ഉറപ്പാക്കാൻ മാനുഷിക ഇടനാഴികൾ സുരക്ഷിതമാക്കാനും, ക്രിയാത്മകമായ ചർച്ചകളിലൂടെയും നയതന്ത്ര രീതികളിലൂടെയും തർക്കം പരിഹരിക്കുന്നതിനും, സംഘർഷം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും, ഒഴിവാക്കുന്നതിനുമുള്ള ഖത്തർ ഭരണകൂടത്തിന്റെ ആഹ്വാനം HE ലോൽവ അൽ ഖാതർ ആവർത്തിച്ചു.…
