The Role Played By Indian Workers Is Commendable: Labor Market Regulatory Authority

Manama: The role of Indian workers in various sectors is commendable, said Jamal Abdul Aziz Al Alawi, CEO of the Labor Market Regulatory Authority (LMRA) and chairman of the National Committee for the Prevention of Human Trafficking. He made the remarks during a meeting with Indian Ambassador Piyush Srivastava. He said the law of the land was such as to protect the rights of workers and employers. He spoke about the facilities provided by the country to investors and business people, and the steps taken to improve the working environment and protect workers.…

മെറ്റാവേഴ്സ് പ്രവേശനത്തിന് സംരംഭങ്ങളെ പ്രാപ്തരാക്കി അക്യൂബിറ്റ്സിന്റെ കോയിന്‍ ഫാക്ടറി

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് ഏറ്റവും ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ പ്രാപ്തരാക്കാനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. അക്യൂബിറ്റ്സിന്റെ തന്നെ സംരംഭമായ കോയിന്‍ഫാക്ടറിയിയുടെ സേവനങ്ങളിലൂടെയാണ് വ്യവസായ സംരംഭങ്ങളെ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നത്. ക്രിപ്റ്റോ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ സംരംഭകരെ സഹായിക്കുന്ന ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളുടെ ഏകീകൃത രൂപമായ സംരംഭമാണ് അക്യൂബിറ്റ്സിന്റെ കോയിന്‍ഫാക്ടറി. പുതിയ സേവനങ്ങള്‍ക്കൊപ്പം മെറ്റവേഴ്സിന്റെ അനന്തസാധ്യതകളില്‍ പര്യവേഷണം നടത്താനും കോയിന്‍ഫാക്ടറി കമ്പനികളെ സഹായിക്കും. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍കിട സംരംഭങ്ങള്‍ വരെ മെറ്റവേഴ്സില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന സാഹചര്യത്തിലാണ് അക്യൂബിറ്റ്സ് ഈ സംരംഭത്തിന് തയ്യാറായിരിക്കുന്നത്. ഓരോ സ്ഥാപനവും, അതെത്ര വലുതായാലും ചെറുതായാലും, അവര്‍ക്ക് മെറ്റവേഴ്സില്‍ പ്രവേശിക്കാനും പര്യവേഷണങ്ങള്‍ നടത്താനും എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞതായി അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജിതിന്‍.വി.ജി വ്യക്തമാക്കി. ഇതിലൂടെ ഈ മേഖലയിലെ കേരളത്തിലെ…

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതി രേഖ ചോര്‍ത്തിയെന്ന കേസില്‍ ബൈജു പൗലോസ് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ്രൈകംബ്രാഞ്ച് വിചാരണ കോടതിയെ സമീപിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങി തുടങ്ങിയ കാരണങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിന് കാരണങ്ങളായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ തുടരന്വേഷണത്തിന് ആധാരമായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ ആവശ്യം ഉന്നയിക്കുന്നത്. അതേസമയം, കോടതി രേഖ ചോര്‍ത്തിയെന്ന പരാതിയില്‍ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിലെ വിവരങ്ങള്‍ കോടതി വിലക്ക് ലംഘിച്ചും മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് പ്രതിഭാഗം നല്‍കിയ പരാതിയിലാണ് കോടതി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നോട്ടീസിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പരാതി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പോടുകൂടിയ…

നിമിഷപ്രിയയുടെ മോചനം: തയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്രം; ഹര്‍ജി തള്ളി

ന്യുഡല്‍ഹി: യെമനിലെ തടവറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷ ്രപിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മോചനത്തിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കുടുംബവും സംഘടനകളും നടത്തുന്ന ചര്‍ച്ചകള്‍ക്ക് എല്ലാ സഹായവും നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയ യെമന്‍ ജയിലിലാണ്. മെയന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് യെമന്‍ പൗരന്റെ നിലപാട്.  

കൃഷിനാശം: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിച്ചു; മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണും

ആലപ്പുഴ: വേനല്‍മഴയില്‍ വന്‍ കൃഷിനാശമുണ്ടായ കുട്ടനാട്ടിലെ പാടശേഖരം യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നു. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള പാടശേഖരത്താണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യമെത്തിയത്. ഇവിടെ 900 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരമാണ്. ഏറ്റവും കൂടുതല്‍ കുഷിനാശം ഉണ്ടായതും ഇവിടെയാണ്. കണ്ണീര്‍ പാടങ്ങളായ ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍ വട്ടിപ്പലിശയ്ക്കും പണയം വച്ചുമാണ് പണം കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കും വിള ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. മില്ലുകള്‍ക്ക് ഒരു കാരണവശാലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ കൊയ്ത്ത് തുടങ്ങേണ്ട പാടങ്ങളാണ് വെള്ളത്തിനടിയിലായത്. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കൃഷിമന്ത്രിയും ജലവിഭവമന്ത്രിയും കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കൃഷിനാശത്തെ തുടര്‍ന്ന് തിരുവല്ല നിരത്ത് ഇന്നലെ കര്‍ഷകര്‍ ആത്മഹത്യ…

സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി; സിപിഎം നേതാക്കളുടെ ഭീഷണിമൂലമെന്ന് കുടുംബം

തൃശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി. പീച്ചി സ്വദേശി സജിയാണ് ജീവനൊടുക്കിയത്. സി.പി.എം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ആരോപണം നേരിടുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ട്. സജിയുടെ മരണത്തില്‍ പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഈ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. പീച്ചി സിഐടിയു ഘടകത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ സംഘടന വിട്ട് സ്വതന്ത്ര സംഘടന രൂപീകരിക്കുകയായിരുന്നു.

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റിനു തുടക്കം കുറിച്ചു. ഏപ്രിൽ 3 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്ടാഫൊർഡ് സിറ്റി പാർക്കിൽ ആദ്യ മത്സരം നടന്നു. ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ് സ്ടാഫൊർഡ് സിറ്റി പ്രൊടെം മേയർ കെൻ മാത്യു ഉത്‌ഘാടനം ചെയ്തു. ഐസിഇസിഎച്ച് പ്രസിഡണ്ട് റവ. എബ്രഹാം സക്കറിയ (ജെക്കു അച്ചൻ ) അധ്യക്ഷത വച്ചു. ക്രിക്കറ്റ് കോർഡിനേറ്റർ ബിജു ചാലയ്ക്കൽ സ്വാഗത പ്രസംഗം നടത്തി. സ്പോർട്സ് കൺവീനർ റവ. ജോബി മാത്യു, ഐസിഇസിഎച്ച് ട്രഷറർ മാത്യു സ്കറിയ, വോളന്റീയർ ക്യാപ്റ്റന്മാരായ നൈനാൻ വീട്ടിനാൽ, എബ്രഹാം തോമസ് (സണ്ണി), സ്പോർട്സ് കമ്മിറ്റി ഭാരവാഹികളായ അനിൽ വർഗീസ്, റജി കോട്ടയം, ആൻഡ്രൂ ജേക്കബ്, ഓഡിറ്റർ ജോൺസൻ വർഗീസ്, പബ്ലിക് റിലേഷൻസ് ഓഫീസർ ജോൺസൻ ഉമ്മൻ…

ഇന്ത്യയിൽ നിക്ഷേപം നടത്താൻ യുഎസ് പ്രതിരോധ കമ്പനികളെ രാജ്നാഥ് സിംഗ് സ്വാഗതം ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രതിരോധ കമ്പനികളോട് ഇന്ത്യയിൽ നിക്ഷേപം നടത്താനും ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ പിന്തുണയ്ക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭ്യർത്ഥിച്ചു. “മെയ്ക്ക് ഇൻ ഇന്ത്യ, എയ്‌റോസ്‌പേസ്, ആഗോള പരിപാടി എന്നിവയെക്കുറിച്ച് ഞാൻ അമേരിക്കൻ കോർപ്പറേഷനുകളുമായി സംസാരിച്ചു.” വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഞാൻ അവരോട് ഈ പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ മേഖലയിലും വികസന മേഖലയിലും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങൾ അമേരിക്കയിലെ കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഭരണകൂടത്തിലെ ആദ്യത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് സിംഗ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. യുപിയിലും തമിഴ്‌നാട് ഇടനാഴിയിലും പ്രവർത്തിക്കാനും ആ മേഖലയിൽ…

ആഗോള ചിപ്പ് നിർമ്മാണ ഹബ്ബായി ഇന്ത്യയെ സഹായിക്കാൻ അമേരിക്കയിലെ പ്രമുഖ വ്യാപാര സംഘടന

വാഷിംഗ്ടണ്‍: പ്രാദേശിക അർദ്ധചാലക നിർമ്മാണത്തിൽ ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കേ, യുഎസ് അർദ്ധചാലക വ്യവസായത്തെ പ്രതിനിധീകരിക്കുന്ന മുൻനിര വ്യാപാര സംഘടനയായ സെമി കണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസ്സോസിയേഷന്‍ (എസ്‌ഐ‌എ) ചൊവ്വാഴ്ച ഇന്ത്യ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടര്‍ അസ്സോസിയേഷനുമായി (ഐ‌ഇ‌എസ്‌എ) കൈകോര്‍ത്തു. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌ഐ‌എ, യുഎസ് അർദ്ധചാലക വ്യവസായത്തിന്റെ 99 ശതമാനത്തെയും പ്രതിനിധീകരിക്കുന്നത് വരുമാനത്തിലൂടെയും, ഏകദേശം മൂന്നിൽ രണ്ട് യുഎസ് ഇതര ചിപ്പ് സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്നു. സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അർദ്ധചാലക മേഖലയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ സാധ്യതകൾ തിരിച്ചറിയുന്നതിനും ഈ സഹകരണം സഹായിക്കും. “IESA യുമായി ഈ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കൂടുതൽ ശക്തമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ സ്വാഗതം ചെയ്യുന്നു, വിശാലമായ ആഗോള മൂല്യ ശൃംഖലയിൽ ഇലക്ട്രോണിക്‌സ്, അർദ്ധചാലക നവീകരണത്തിനുള്ള കേന്ദ്രമായി മാറും,” SIA പ്രസിഡന്റും സിഇഒയുമായ ജോൺ ന്യൂഫർ പറഞ്ഞു. കഴിഞ്ഞ വർഷം…

മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് കന്നിയാത്രയില്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലെ പുതിയ സ്ഥാപനമായ കെ സ്വിഫ്‌റിന് കന്നിയാത്രയില്‍ അപകടം. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു. സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറും ഉള്‍പ്പെടുന്നു.