കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് ക്രൈംബ്രാഞ്ച് തള്ളിയത്. കേസിലെ സാക്ഷി എന്ന നിലയ്ക്കാണ് കാവ്യയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്ന നിലപാടിലായിരുന്നു കാവ്യ മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

കളക്ടര്‍മാര്‍ കാപ്പ ചുമത്തുന്നത് വേഗത്തിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണ്ടാനിയമപ്രകാരമുള്ള പോലീസിന്റെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ഒരു ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള കളക്ട്രേറ്റുകളില്‍ സെല്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ശിപാര്‍ശകളില്‍ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ജില്ലാ പോലീസ് മേധാവിമാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശിപാര്‍ശകളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കുന്ന ശിപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.    

പ്രതിദിന കോവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ രണ്ടു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ തുടര്‍ന്നുവന്നിരുന്ന പതിവാണ് നിര്‍ത്തിവയ്ക്കുന്നത്. പുതിയ കേസുകള്‍, രോഗമുക്തി നേടിയവര്‍, ചികിത്സയില്‍ കഴിയുന്നവര്‍, സാമ്പിള്‍ പരിശോധിച്ചത്, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ് എല്ലാ ദിവസവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നത്.      

ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തിരുവല്ല: നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയില്‍ അപകടത്തില്‍പ്പെട്ടു. പക്രു സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിന്നു. ആര്‍ക്കും പരിക്കില്ലെന്നു പോലീസ് പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിക്കുകയായിരുന്നു.  

കൊല്ലത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയേയും കുടുംബത്തേയും കൈകാര്യം െചയ്ത് ബൈക്ക് യാത്രികര്‍

കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം. കുണ്ടറ പോലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐക്കും മകനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. ഓവര്‍ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐയുടെ മകനെ യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചുവെന്നും പരാതിയുണ്ട്. നാട്ടുകാരില്‍ ചിലരും ഇവരെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആസാദി കാ അമൃത് മഹോത്സവ് സമ്മേളനം ചൊവ്വാഴ്ച ഡൽഹിയിൽ അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ‘ആസാദി കാ അമൃത് മഹോത്സവം’ (AKAM) ആരംഭിച്ചതിന്റെ ഒരു വർഷം തികയുന്നതിന്റെ സ്മരണയ്ക്കായി ഏപ്രിൽ 12 ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് സംരംഭത്തിന്റെ നേട്ടങ്ങൾ അവലോകനം ചെയ്യുന്നതോടൊപ്പം, മികച്ച പരിശീലനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഭാവി ആഘോഷ തന്ത്രങ്ങളും ചർച്ച ചെയ്യും. കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, അർജുൻ റാം മേഘ്‌വാൾ, മീനാക്ഷി ലേഖി, അജയ് ഭട്ട്‌വിൽ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉന്നത നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാപകമായ പൊതു ഇടപഴകൽ (ജൻ ഭാഗിധാരി) ഉൾക്കൊള്ളുന്ന ചരിത്രപരമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളിൽ (AKAM) ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കും. അതായത്, ‘ഹർ ഘർ ജന്ദാ,’ ‘അന്താരാഷ്ട്ര യോഗ ദിനം,’ ‘ഡിജിറ്റൽ ഡിസ്ട്രിക്റ്റ് റിപ്പോസിറ്ററി,’ ‘സ്വതന്ത്ര സ്വാർ,’ ‘മേരാ…

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ വെബിനാര്‍ ഏപ്രില്‍ 25ന്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലും സാങ്കേതിക വിദ്യാഭ്യാസരംഗത്തും വരുത്തേണ്ട സമഗ്രമാറ്റങ്ങളും ആഗോള കാഴ്ചപ്പാടുകളും ലക്ഷ്യമാക്കി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ. എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്നീ വിഷയങ്ങളില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ പ്രതിനിധികള്‍ ആധൂനിക മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട അടിയന്തര പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രതികരണങ്ങള്‍ പങ്കുവെയ്ക്കും. കേരള സാങ്കേതിക യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍മാര്‍, മാനേജര്‍മാര്‍,…

കർണാടക വിദ്യാർത്ഥിയെ പ്രകീർത്തിച്ച അൽഖ്വയ്ദയുടെ പേരിൽ നടപടിയെടുക്കും: ബൊമ്മൈ

ബംഗളൂരു: ഹിജാബ് വിവാദത്തിൽ അൽഖ്വയ്ദ ഭീകരൻ അയ്മൻ അൽ സവാഹിരി അടുത്തിടെ പ്രശംസിച്ച കർണാടക വിദ്യാർത്ഥി മുസ്കാൻ ഖാനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിലെ ഹിജാബ് പ്രതിസന്ധിയില്‍ കാമ്പസ് ഗ്രൗണ്ടിൽ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച ജനക്കൂട്ടത്തെ ചെറുക്കാൻ ‘അല്ലാഹു അക്ബർ’ എന്ന വാചകം ഉയർത്തിയ ഒമ്പത് മിനിറ്റ് വീഡിയോയിൽ മാണ്ഡ്യ ജില്ലയിലെ കോളേജ് വിദ്യാർത്ഥിയായ മുസ്‌കാനെ സവാഹിരി അഭിനന്ദിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. “ഇന്ത്യയിലെ നോബിൾ വുമൺ” എന്ന വീഡിയോയിൽ മുസ്‌കാനെ ആദരിക്കുന്നതിനായി സവാഹിരി എഴുതിയ കവിത അവതരിപ്പിക്കുന്നത് കേൾക്കാം. മുസ്‌കാൻ നിരോധിത സംഘടനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിച്ച് ബിജെപി എംപി അനന്ത് കുമാർ ഹെഗ്‌ഡെ അദ്ദേഹത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് ബൊമ്മൈയുടെ പരാമർശം. “അനന്ത് കുമാർ ഹെഗ്‌ഡെ എഴുതിയ കത്തിനെക്കുറിച്ച് എനിക്ക്…

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ ‘കത്തോലിക്ക സഭ’

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്ക സഭ’യില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും രൂക്ഷവിമര്‍ശനം. പ്രസിഡന്റ് ആകാന്‍ ഇല്ലെന്നു പറയുകയും അതേസമയം, എല്ലാ അധികാരങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണമെന്നു ലേഖനം വിമര്‍ശിക്കുന്നു.പേരില്‍ ഗാന്ധി എന്നു വന്നതുകൊണ്ടു മാത്രം വിജയം കാണാനാവില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍നിന്നു വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്കു പ്രവേശിക്കുന്നതു കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നു ലേഖനം വിമര്‍ശിക്കുന്നു. തമ്മിലടിക്കുന്ന നേതാക്കള്‍ ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തിനു കുട പിടിക്കുകയാണെന്നും കത്തോലിക്ക സഭ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ദേശീയ ബദലില്‍നിന്ന് അകലുന്നോ എന്ന തലക്കെട്ടിലുള്ള ലേഖനമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പോക്കിനെ നിശിതമായി വിമര്‍ശിക്കുന്നത്. ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നു…

കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിയോടുകൂടിയ മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. വിവിധ ജില്ലകളില്‍ 15 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 11042022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ 12-04-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 15-04-2022: പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 13 വരെ മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.