കൊച്ചി: വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവര്‍ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ജീവനൊടുക്കലിന്റെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കോടി രൂപയ്ക്ക് മേല്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഫ്ളോര്‍ മില്‍ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Month: April 2022
തൃശൂരില്‍ മാതാപിതാക്കളെ കൊന്ന മകന്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി അനീഷ് കീഴടങ്ങുകയായിരുന്നു. അനീഷ് മാതാപിതാക്കളായ കുട്ടന്‍(60), ഭാര്യ ചന്ദ്രിക(55) എന്നിവരെ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണം. റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു.
ജമ്മുവില്‍ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു; വിഗ്രഹങ്ങൾ തകർത്തു
ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും തകർത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തോട് ചേർന്നുള്ള സിദ്ധ ഏരിയയിലെ ലക്ഷ്മി നാരായൺ ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹങ്ങൾ ക്ഷേത്രപരിസരത്തിന് പുറത്ത് തള്ളിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴം – വെള്ളി ദിവസങ്ങളിലാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ ലക്ഷ്മി നാരായൺ ക്ഷേത്രം താവി നദിയുടെ തീരത്തുള്ള രംഗുര മേഖലയിലെ ഗോൾഫ് കോഴ്‌സിന് പിന്നിലെ വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഗണപതിയുടെയും നരസിംഹത്തിന്റെയും വിഗ്രഹങ്ങൾ ഉൾപ്പെടെ അര ഡസനോളം വിഗ്രഹങ്ങളാണ് ആക്രമണത്തിൽ തകർന്നത്. ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിൽ ഭക്തർക്കിടയിൽ കടുത്ത അമർഷമുണ്ട്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനായി നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ജില്ലാ സീനിയർ…
ജെഎന്‍യുവില്‍ രാമനവമി പൂജയുടെയും നോൺ വെജ് ഭക്ഷണത്തിന്റെയും പേരിൽ എബിവിപി-ഇടതുപക്ഷ വിദ്യാർഥികൾ ഏറ്റുമുട്ടി
ന്യൂഡല്‍ഹി: നോൺ വെജ് ഭക്ഷണത്തെയും രാമനവമി ആരാധനയെയും ചൊല്ലി ജെഎൻയുവിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡൽഹി പോലീസിനെ ജെഎൻയു കാമ്പസിൽ രാത്രി വരെ വിന്യസിച്ചു. കാമ്പസിൽ ഞായറാഴ്ച രണ്ട് തവണ ഇടത് സംഘടനകളും എബിവിപിയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ ഉച്ചയോടെ സംഭവത്തിനുശേഷം പൊലീസ് ജെഎൻയുവിൽ എത്തിയിരുന്നെങ്കിലും അത് വകവെക്കാതെ രാത്രി വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായതായി വിദ്യാർഥികൾ പറയുന്നു. ഇത് കണക്കിലെടുത്ത് രാത്രിയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. ജെഎൻയു അഡ്മിനിസ്ട്രേഷന്റെ അഭ്യർത്ഥന പ്രകാരം, പോലീസ് കാമ്പസിലെത്തി പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് അയച്ചു. ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് ക്യാമ്പസിലെ പോലീസ് ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെ ചോദ്യം ചെയ്തു വരികയാണ്. ഇരുവിഭാഗവും വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ച് ജെഎൻയു വിദ്യാർത്ഥി സംഘടന ജെഎൻയു ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്. കേസിൽ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുകയാണെന്നും,…
2+2 കൂടിക്കാഴ്ചയിൽ ഇന്ത്യയും യുഎസും ബഹിരാകാശ കരാറിൽ ഒപ്പിടും
ന്യൂയോർക്ക്: തിങ്കളാഴ്ച വാഷിംഗ്ടണിൽ നടക്കുന്ന നയതന്ത്ര, പ്രതിരോധ മേധാവികളുടെ 2+2 മീറ്റിംഗിൽ ബഹിരാകാശ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനുള്ള പ്രതിജ്ഞാബദ്ധതയിൽ അമേരിക്കയും ഇന്ത്യയും ഒപ്പുവെക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ബഹിരാകാശ സാഹചര്യ അവബോധത്തെക്കുറിച്ചുള്ള ധാരണാപത്രം (എംഒയു) ഇരു രാജ്യങ്ങളുടെയും ഉപഗ്രഹങ്ങളെ സുരക്ഷിതമാക്കാൻ ഉദ്ദേശിക്കുന്നു. 2021 ഡിസംബറിൽ മാറ്റിവച്ച നാലാമത്തെ 2+2 മിനിസ്റ്റീരിയൽ ഡയലോഗിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി രാജ്‌നാഥ് സിംഗിനെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് (വൈകിട്ട് 6.30. IST) ആചാരപരമായി പെന്റഗണിലേക്ക് സ്വാഗതം ചെയ്യും. യുഎസ് പുറത്തിറക്കിയ 2+2 ഷെഡ്യൂൾ അനുസരിച്ച് ബ്ലിങ്കന്‍ അതേ സമയം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ജയശങ്കറിനെ കാണും. 2+2 ചർച്ച നടക്കുന്നത് ഉക്രെയ്നിലെ റഷ്യയുടെ തുടർച്ചയായ…
പി വി ജോൺ ഏപ്രിൽ 12നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍ :ഏപ്രിൽ 12നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡാളസിൽ നിന്നുള്ള സുവിശേഷ പ്രഭാഷകനും ഫാമിലി കൗൺസിലറുമായ പി വി ജോൺ മുഖ്യ പ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഏപ്രിൽ 12 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന പി വി ജോണിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍…
വിശുദ്ധ വാരത്തിനു തുടക്കം: ഓശാന ആചരിച്ചു വിശ്വാസികൾ
കൊപ്പേൽ (ടെക്‌സാസ്): വിശുദ്ധ വാരത്തിനു തുടക്കം കുറിച്ച് അമേരിക്കയിലെങ്ങും വിവിധ ദേവാലയങ്ങളിൽ ഓശാനയാചരിച്ചു. പീഡാനുഭവത്തിനു മുന്നോടിയായി യേശുദേവനറെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിൻെറയും ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ മിശിഹായെ വരവേറ്റത്തിൻേറയും ഓര്‍മയാചരിച്ചാണ് ഓശാന തിരുനാൾ. കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു. വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ. വർഗീസ് കരിപ്പേരി, ഫാ. മാത്യു ചൂരപ്പന്തിയിൽ എന്നിവർ ശുശ്രൂഷകക്കു കാർമ്മികരായി. സെന്‍റ് അല്‍ഫോന്‍സ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങളുടെ സമയം: ഏപ്രിൽ 14 – പെസഹാ വ്യാഴ ശുശ്രൂഷകൾ വൈകുന്നേരം 7 മുതൽ ഏപ്രിൽ 15 – കുരിശിന്റെ വഴിയും പീഡാനുഭവസ്മരണയും വൈകുന്നേരം അഞ്ചു മുതൽ ഏപ്രിൽ 16 – ഈസ്റർ വിജിൽ: ശനിയാഴ്ച വൈകുന്നേരം 7 മുതൽ ഏപ്രിൽ…
കൊല്ലം പ്രവാസി അസ്സോസിയേഷൻ – ഹിദ്ദ് ഏരിയ സമ്മേളനം
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ് ഏരിയ സമ്മേളനം ഉമ്മൽഹാസം ബാങ്കൊക് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് സ്മിതേഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കോർഡിനേറ്റർ അനൂബ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ ഏരിയാ റിപ്പോർട്ടും ഏരിയ ട്രെഷർർ ജ്യോതിഷ് പി. പിള്ളൈ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോർഡിനേറ്റർ റോജി ജോൺ നേതൃത്വം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി തിരഞ്ഞെടുപ്പ് വിശദീകരണം നടത്തി ഏരിയ കോർഡിനേറ്റർ റോജി ജോൺ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് ജോബിൻ ജോസഫ്, വൈസ് പ്രസിഡന്റ് ജ്യോതിഷ് പി. പിള്ളൈ, സെക്രട്ടറി ബറൈറ്റ് ജെ, ജോയിൻ സെക്രട്ടറി…
‘കശ്മീര്‍ ഫയല്‍സ്’: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശരദ് പവാർ
രാജ്യത്ത് ഉയർന്നുവരുന്ന വർഗീയ സാഹചര്യത്തില്‍ പവാർ കടുത്ത ആശങ്ക രേഖപ്പെടുത്തി. കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപിക്ക് ഒളിച്ചോടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കുകയാണ്. ന്യൂഡല്‍ഹി: ‘കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ കാണിച്ച് ഒരാൾ ഒരു സിനിമ (ദി കശ്മീർ ഫയൽസ്) നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം എല്ലായ്പ്പോഴും ന്യൂനപക്ഷത്തെ ആക്രമിക്കുന്നുവെന്നും ഭൂരിപക്ഷം മുസ്ലീമാകുമ്പോൾ ഹിന്ദു സമൂഹം ദുർബലരാകുമെന്നുമാണ് ഈ സിനിമയില്‍ കാണിക്കുന്നത്. അധികാരത്തിലിരിക്കുന്നവർ ഈ സിനിമയെ പ്രോത്സാഹിപ്പിച്ചത് നിർഭാഗ്യകരമാണെന്നും പവാർ പറഞ്ഞു. മതത്തിന്റെ പേരിൽ സമൂഹത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കാശ്മീർ ഫയലുകളെ പരാമർശിച്ച് പവാർ ആരോപിച്ചു. “ഹിന്ദുക്കൾ എങ്ങനെ പീഡിപ്പിക്കപ്പെടുന്നുവെന്ന് ചിത്രീകരിക്കുന്നു, ഒരു ചെറിയ സമൂഹം ഒരു പ്രശ്നം…
‘അച്ചടക്കമില്ലാത്ത’ നേതാക്കൾക്കെതിരെ കോൺഗ്രസ് അച്ചടക്ക സമിതി യോഗം ചേരുന്നു; സുനിൽ ജാക്കറിനെയും കെവി തോമസിനെയും കുറിച്ച് ചർച്ച ചെയ്യുമെന്ന്
അച്ചടക്കരാഹിത്യത്തിൽ ഏർപ്പെടുന്ന നേതാക്കൾക്കെതിരെ കോൺഗ്രസ് പാർട്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ സാധ്യതയേറുന്നു. തിങ്കളാഴ്ച പാർട്ടി കോൺഗ്രസ് അച്ചടക്ക സമിതി യോഗം വിളിച്ചതായാണ് റിപ്പോർട്ട്. കെവി തോമസ്, മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരുൾപ്പെടെ നിരവധി നേതാക്കളുടെ പ്രവർത്തനങ്ങൾ ഈ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. അടുത്തിടെ പഞ്ചാബിലും ഉത്തരാഖണ്ഡിലും പാർട്ടി പുതിയ പാർട്ടി മേധാവികളെ നിയമിച്ചിരുന്നു. തിങ്കളാഴ്ച ചേരുന്ന കോൺഗ്രസ് അച്ചടക്ക സമിതി യോഗം കേരളത്തിൽ നിന്നുള്ള തോമസ്, പഞ്ചാബിൽ നിന്നുള്ള ജാഖർ, മിസോറാമിലെ മറ്റ് ചില പാർട്ടി നേതാക്കൾ എന്നിവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് സമിതി യോഗം ചേരാനാണ് സാധ്യത. എന്നാൽ, കൂടിക്കാഴ്ച എവിടെ നടക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അടുത്തിടെ കണ്ണൂരിൽ സിപിഐഎം സംഘടിപ്പിച്ച…
