കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസും ആയുധ ലൈസൻസും ലഭിക്കാൻ യോഗ്യതയില്ലാത്ത ആളുകളുടെ വിവരങ്ങൾ പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത്, അഡിക്ഷൻ സെന്റർ എന്നിവയുടെ ഡാറ്റ ബന്ധിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും തമ്മിൽ ഒരു ഓട്ടോമാറ്റിക് ലിങ്ക് അധികാരികൾ സൃഷ്ടിക്കും. മാനസിക രോഗത്തിന്റേയോ ആസക്തിയുടെയോ ചരിത്രമുള്ള ഏതൊരു വ്യക്തിയും ഡ്രൈവിംഗ് ലൈസൻസുകളും ആയുധ ലൈസൻസുകളും നേടുന്നതിന് യോഗ്യനല്ലെന്ന് അടയാളപ്പെടുത്തും. ഗുരുതരമായ മാനസിക രോഗങ്ങളുള്ളവർക്കും ലഹരിക്ക് അടിമപ്പെട്ടവർക്കും ആയുധ ലൈസൻസ് നൽകാതെ രാജ്യത്തെ സുരക്ഷ നിലനിർത്താനും, റോഡുകളിലെ ജീവിത സുരക്ഷയ്ക്കും ഡ്രൈവിംഗ് ലൈസൻസ് നൽകാതെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്. ഈ പ്രശ്നം ഇപ്പോഴും പഠനത്തിലാണ്, അംഗീകാരത്തിന് ശേഷം ഇത് നടപ്പിലാക്കും.
Month: April 2022
റമദാനിലെ ഔദാര്യം മുതലെടുത്ത് ഭിക്ഷാടനം; ദുബായിൽ യാചകനിൽ നിന്ന് 40,000 ദിർഹം കണ്ടെടുത്തു
ദുബായ് : അടുത്തിടെ ഒരു യാചകനിൽ നിന്ന് 40,000 ദിർഹം (ഏകദേശം 8 ലക്ഷം രൂപ) ദുബായ് പോലീസ് കണ്ടെടുത്തു. 500 ദിർഹത്തിന്റെ നോട്ടുകെട്ടുകളാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ, നിരവധി മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ മോഷ്ടിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ ഏതു രാജ്യക്കാരനാണെന്നും, ഇയാളുടെ പേരില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സന്ദര്‍ശക വിസയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് റംസാൻ മാസത്തിൽ ഉദാരമായ സംഭാവനകൾ മുതലെടുത്ത് ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷാടന നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് യുഎഇ. ഭവനരഹിതർക്കും ദരിദ്രർക്കും പുനരധിവാസവും മറ്റ് സൗകര്യങ്ങളും നൽകുന്നതിനാൽ ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണിവിടെ. യാചകർക്ക് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളുണ്ടെന്നതും ഭിക്ഷാടന നിരോധനത്തിന് കാരണമാണ്. വിശുദ്ധ റംസാൻ മാസത്തിൽ യുഎഇയിൽ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സകാത്തിന്റെ ഭാഗമായി പണം നൽകുന്നത് മുതലെടുത്താണ് യാചകര്‍…
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ സ്ഥാപക ദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്ഥാപക ദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ചടങ്ങ് ഉത്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലോഞ്ചിംഗും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിനെയും 1950ല്‍ ഐസിസിആര്‍ സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചടങ്ങില്‍ അംബാസിഡര്‍ അനുസ്മരിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ നിരവധി പരിപാടികളാണ് ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമിലുള്ള വ്യാപാരങ്ങള്‍ ഏറെ മെച്ചപ്പെട്ടതായും ഇന്ത്യന്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാമ്പയിനില്‍ പങ്കെടുക്കുവാന്‍ കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളോട് അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ ഐസിസിആര്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. സലിം കോട്ടയില്‍
നീറ്റ് പരീക്ഷയ്ക്ക് ദോഹയിലും സെന്റര്‍
ദോഹ: ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് ഇന്ത്യയ്ക്കു പുറത്തുള്ള 14 നഗരങ്ങളില്‍ ഒന്നായി ദോഹയേയും ഉള്‍പ്പെടുത്തി. ജൂലൈ 17 നു നടക്കുന്ന നീറ്റ് (എംബിബിഎസ്) പരീക്ഷയുടെ കേന്ദ്രങ്ങളിലൊന്നായി ദോഹയേയും ഉള്‍പ്പെടുത്തിയതായി ദോഹയിലെ ഇന്ത്യന്‍ എംബസിയും ട്വീറ്റ് ചെയ്തു. ഖത്തറില്‍ നിന്നുള്ള എന്‍ആര്‍ഐ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന അംഗീകരിച്ചതിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്ക് നന്ദി അറിയിച്ചു.
തിരുവല്ലയില്‍ ഓശാന ശുശ്രൂഷകള്‍ക്കിടെ കാര്‍ ഓടിച്ചുകയറ്റി; ചോദ്യം ചെയ്തവര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം
തിരുവല്ല: തിരുവല്ലയില്‍ ഓശാന ശുശ്രൂഷകള്‍ക്കിടെ ഗുണ്ടാ ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് ഉള്‍പ്പടെയുള്ള നാല് പേര്‍ക്ക് നേരെ കുരുമുളക് പ്രയോഗം നടത്തി. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നില്‍ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓശാന ഞായര്‍ പ്രദക്ഷിണത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം.
ജനങ്ങള്‍ കെ-റെയിലിനൊപ്പം; മുഖ്യമന്ത്രി
കണ്ണൂര്‍: എല്‍.ഡി.എഫിന്റെ കാലത്ത് ഒന്നും നടക്കരുതെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ കാലത്ത് അതിവേഗ ട്രെയിന്‍ ആവാം. എന്നാല്‍ എല്‍.ഡി.എഫ് ചെയ്യുമ്പോള്‍ പാടില്ല. ഒരു പദ്ധതി വരുമ്പോള്‍ അത് നാടിന് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. നാടിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. നാടിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. അല്ലാതെ അതിനെ തടയാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കെ.റെയിലിന് കേന്ദ്ര അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ.റെയിലിന് ഒപ്പമാണ്. പ്രശ്നങ്ങള്‍ പ്രശ്നമായി ഉന്നയിക്കുന്നതിന് പകരം അന്ധമായി എതിര്‍ക്കുകയല്ല വേണ്ടത്. ചില മാധ്യമങ്ങളും അതിന് ഒപ്പംചേരുകയാണ്. വികസത്തിന് എതിരുനില്‍ക്കുന്നവരെ തുറന്ന് കാട്ടുന്നതിന് പകരം, അവര്‍ക്കുവേണ്ടി വാദിക്കുന്നു. പക്ഷെ ഒന്നും നടക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. പരിസ്ഥിതിയുടെ പ്രശ്നമാണ് കെ.റെയില്‍…
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍; വിഷു, ഈസ്റ്റര്‍ പ്രത്യേക സര്‍വ്വീസുകള്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വൈകുന്നേരം 5.30 മുതല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാ?ഗ് ഓഫ് ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ?ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനവും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും. ഡോ. ശശി തരൂര്‍ എം.പിയും, മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സര്‍വ്വീസുകളില്‍ ഓണ്‍ലൈനില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ്…
ഇളയ സഹോദരൻ ഷഹബാസ് പാക്കിസ്താന്‍ പ്രധാനമന്ത്രിയാകരുതെന്ന് നവാസ് ഷെരീഫ് ആഗ്രഹിച്ചിരുന്നു
അഞ്ച് വർഷം മുമ്പ് പനാമ പേപ്പേഴ്സ് കേസിൽ നവാസ് ഷെരീഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ കഥയാണിത്. ആ സമയത്ത് ഇളയ സഹോദരൻ ഷഹബാസിന് പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം നവാസ് ഷെരീഫ് അത് നിരസിച്ചു. ഇമ്രാൻ സർക്കാരിന്റെ പതനത്തോടെ പാക്കിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫിന്റെ പേര് ഏറെക്കുറെ ഉറപ്പായെന്നാണ് കരുതുന്നത്. പാക്കിസ്താന്‍ മുസ്ലീം ലീഗ്-നവാസ് പാർട്ടി നേതാവ് ഷഹബാസ് ഷെരീഫിന്റെ പേര് പ്രതിപക്ഷ പാർട്ടികൾ അംഗീകരിച്ചു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും തിങ്കളാഴ്ച പാർലമെന്റിൽ ഉണ്ടാകും. അഞ്ച് വർഷം മുമ്പ് ഷഹബാസിന് പാക്കിസ്താന്റെ വസീർ-ഇ-ആസം ആകാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ, അന്നത്തെ പ്രധാനമന്ത്രിയും സഹോദരൻ നവാസ് ഷെരീഫ് അത് നിഷേധിച്ചു. പനാമ പേപ്പേഴ്സ് കേസിൽ നവാസിന്റെ അധികാരം പോകാനൊരുങ്ങുന്ന കാലഘട്ടമായിരുന്നു അത്. അത്തരമൊരു സാഹചര്യത്തിൽ ഷഹബാസ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം നവാസ് ഷെരീഫിനെതിരായ കേസുകളുടെ ഫയൽ…
വിഷുപൂജയ്ക്കായി ശബരിമല നട തുറന്നു
ശബരിമല: മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ നട അടയ്ക്കുന്ന 18 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.
നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവര്‍ അന്വേഷണോദ്യോ?ഗസ്ഥര്‍ക്ക് കത്ത് നല്‍കി. മറ്റൊരു ദിവസം ചോദ്യംചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്ദരേഖകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം. ഇതേ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.
