കോഴിക്കോട്: കോഴിക്കോട്ട് യുവതിക്കും മകള്‍ക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. താമരശേരി സ്വദേശിനി ഫിനിയയെയും മകള്‍ ഒന്‍പതു വയസുകാരിയെയും പ്രവാസിയായ ഷാജി എന്നയാളാണ് മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഷാജി മകളുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ചു. പരിക്കേറ്റ മകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിക്ക് മുറിവേറ്റ ഫിനിയയ്ക്ക് ഏഴ് തുന്നലുകള്‍ ഇട്ടിട്ടുണ്ട്. മകള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞതിനാണ് ഇയാള്‍ ക്രൂരത കാട്ടിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഹരിക്ക് അടിമയായ ഷാജി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. വര്‍ഷം മുന്‍പായിരുന്നു ഷാജിയുടെയും ഫിനിയയുടെയും വിവാഹം. സ്ത്രീധനമായി 50 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായിരുവെങ്കിലും പിന്നീട് സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. പലപ്പോഴായി സ്വര്‍ണവും കൈക്കലാക്കി. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഏഴാം തീയതിയാണ്…
Month: April 2022
ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന വചനാഭിഷേക ധ്യാനം ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം മലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാദേവാലയത്തില്‍ (1200 ജമൃസ അ്‌ല.; ആലിമെഹലാ ജഅ 19020) നടത്തപ്പെടുന്നു. 2022 ജൂണ്‍ 16, 17, 18 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമുള്‍പ്പെടെ മൂന്നുദിവസത്തേക്കുള്ള ധ്യാനത്തിന് ഒരാള്‍ക്ക് 30 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനമോ മറ്റു സമാന്തര പ്രോഗ്രാമുകളോ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം മലയാളത്തിലൂള്ള ധ്യാനപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ജൂണ്‍ 16 വ്യാഴാഴ്ച്ച രാവിലെ ഒമ്പതു മണിക്കാരംഭിച്ച് ജൂണ്‍ 18 ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കവസാനിക്കുന്ന ത്രിദിനധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ത്ഥന…
മറിയാമ്മ കോരുത് (94) അന്തരിച്ചു
ന്യൂയോർക്ക് : തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ് . മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ (ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല), ആനി സാബു (മുംബൈ) കൊച്ചുമക്കൾ: ജെഫ്‌റി ജോർജ് , ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സ്‌ലി തോമസ് , റിച്ചാർഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ,…
ന്യൂയോർക്ക് “എൽക്സ് ലോഡ്‌ജ്” ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു
ന്യൂയോർക്ക്: സഹാനുഭൂതി, നീതിന്യായം, സാഹോദര്യ സ്നേഹം, വിശ്വസ്തത എന്നിവക്ക് പ്രാധാന്യമേകി 1868 ഫെബ്രുവരി 16-നു ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ട സംഘടനയാണ് “എൽക്സ് ലോഡ്‌ജ്”. ഇപ്പോൾ രണ്ടായിരത്തിലധികം ശാഖകളായി അമേരിക്ക മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ഈ സംഘടനയിലെ 2107-നമ്പർ ശാഖയായ ന്യൂഹൈഡ് പാർക്ക് – നോർത്ത് ഷോർ ശാഖയുടെ ഗ്രാൻഡ് ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു. ന്യൂ ഹൈഡ് പാർക്ക് ലേക്‌വിൽ റോഡിലുള്ള എൽക്സ് ലോഡ്‌ജ് ആസ്ഥാന മന്ദിരത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നൂറോളം ലോഡ്‌ജ് അംഗങ്ങളുടെ നിറ സാന്നിധ്യത്തിലാണ് പ്രൗഡ്ഢ ഗംഭീരമായ സ്ഥാനാരോഹണ ചടങ്ങു നടന്നത്. ലോഡ്ജിൻറെ ഈ ശാഖയിൽ പ്രസ്തുത സ്ഥാനത്തു എത്തുന്ന ആദ്യ മലയാളിയാണ് ജോസ് ജേക്കബ്. കഴിഞ്ഞ അഞ്ചു വർഷമായി എൽക്സ് അംഗത്വമുള്ള ജോസ്, രണ്ടാമത്തെ വർഷം മുതൽ…
മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയം
ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയമായി. സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം ടൂർണമെന്റിൽ ചെസ്സ് വിഭാഗത്തിൽ ഒന്നാം സമ്മാനമായ 250 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിഞ്ചു ഉമ്മനും, രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിനു സി തോമസും കരസ്ഥമാക്കി. ക്യാരം ടൂർണമെന്റിൽ ഒന്നാം സമ്മാനമായ ട്രോഫിയും 250 ഡോളർ ക്യാഷ് പ്രൈസും ജോയ് കളപ്പറമ്പത്തും രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ലിജോ ജോർജ്ജും നേടി ബുദ്ധിയും ചടുലതയും ഭാഗ്യവും…
അമേരിക്കൻ മലയാളി രാജു തോട്ടം മികച്ച നടൻ; ഹോളി ഫാദറിന് സത്യജിത്‌റായ് ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡ്
തിരുവനന്തപുരം: സത്യജിത്‌റേ ഫിലിം സൊസൈറ്റി ഗോള്‍ഡന്‍ ആര്‍ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഹോളി ഫാദര്‍’ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌കാരം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്‌കാരം മെറീന മൈക്കിളും അര്‍ഹരായി. അമ്പിളി അനില്‍കുമാറാണ് ഹോളി ഫാദറിന്റെ നിര്‍മ്മാതാവ്. രാജു തോട്ടത്തിന്റെ പുത്രൻ മിഥുൻ രാജ് ആണ് നായകവേഷം ചെയ്യുന്നത്. അവാർഡ് ദാനം തിരുവനന്തപുരം ഭാരത് ഭവനിൽ ഏപ്രിൽ 10 ന് നടത്തുമെന്ന് രക്ഷാധികാരി ബാലു കിരിയത്, ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു, വർക്കിംഗ് സെക്രട്ടറി ശ്രീകുമാർ എസ് എന്നിവർ അറിയിച്ചു. അവാർഡ് പ്രഖ്യാപനം ചലച്ചിത്ര സംവിധായകന്‍ സാജന്‍ (ചക്കരയുമ്മ) ചെയര്‍മാനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മോഹന്‍ ശര്‍മ്മ, കല്ലിയൂര്‍ ശശി, ബീനാ രഞ്ജിനി, ഡോ. രാജാവാര്യര്‍,…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ വായനാ അവാർഡ് 2022 – രചനകള്‍ ക്ഷണിക്കുന്നു
മലയാളത്തിലെ വായനാമൂല്യമുള്ള പുസ്തകങ്ങൾ വായിച്ച് മികച്ച ആസ്വാദനം തയ്യാറാക്കുന്ന അക്ഷര സ്നേഹികൾക്ക് പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് നൽകുന്നു. നിബന്ധനകള്‍: 1) മലയാള ഭാഷയിലുള്ള, വായനാമൂല്യമുള്ള ഗ്രന്ഥങ്ങളാണ് (വിവർത്തനങ്ങൾ അടക്കം) ആസ്വാദത്തിന് വിധേയമാക്കേണ്ടത്. 2) ഗ്രന്ഥകർത്താവിനെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സൂചിപ്പിച്ചിരിക്കണം. 3) ഇതിവൃത്തത്തിന്റെ രത്നച്ചുരുക്കം വെളിവാകണം. 4) പാത്രസൃഷ്ടിയിലേക്ക്/വ്യവഹാരങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ ഉൾക്കൊള്ളണം. 5) പ്രസക്ത സന്ദർഭങ്ങളുടെ/പാത്രഭാഷണങ്ങളുടെ ഉദ്ധരണികൾ ഉചിതമായിരിക്കും. കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച രചനകൾ തയ്യാറാക്കുന്നവരായിരിക്കും ജേതാക്കൾ. 10001 രൂപയാണ് അവാർഡ്. 2022 ജൂൺ 19ന് വായനാദിനത്തിൽ പ്രഥമ അവാർഡ് നൽകും. രചനകള്‍ അയക്കേണ്ട വിലാസം: കൺവീനർ, പുന്നയൂർക്കുളം സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ 43/21, പുന്നയൂർക്കുളം, തൃശ്ശൂർ – 679 561 എന്ന വിലാസത്തിൽ 2022 മെയ് 15ന് മുൻപായി നിങ്ങളുടെ രചനകൾ ലഭിച്ചിരിക്കണം. രചനകള്‍ abdulpunnayurkulam65@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്.…
ലോകത്തെ പാരിസ്ഥിതിക നാശത്തിന്റെ 74 ശതമാനത്തിനും കാരണം സമ്പന്ന രാജ്യങ്ങള്‍: പഠനം
ലോകത്തിലെ പാരിസ്ഥിതിക നാശത്തിന്റെ മുക്കാൽ ഭാഗവും യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിലുള്ള സമ്പന്ന രാജ്യങ്ങളാണെന്ന് പുതിയ പാരിസ്ഥിതിക ഗവേഷണം കുറ്റപ്പെടുത്തുന്നു. അധിക വിഭവ ഉപയോഗത്തിൽ 27 ശതമാനം യുഎസ് മുന്നിട്ടുനിൽക്കുകയും 25 ശതമാനം യൂറോപ്യൻ യൂണിയൻ പിന്തുടരുകയും ചെയ്യുന്നു എന്ന് യുകെ ആസ്ഥാനമായുള്ള ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. “സമ്പന്ന രാജ്യങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളോട് പാരിസ്ഥിതികമായ കടബാധ്യതയുണ്ടെന്ന് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു, അവ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് അവർ നേതൃത്വം നൽകണം,” പഠനത്തിന്റെ പ്രധാന എഴുത്തുകാരൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറായ ജേസൺ ഹിക്കൽ പറഞ്ഞു. “ആദ്യ പടി, അവർ തങ്ങളുടെ വിഭവ ഉപയോഗം സുസ്ഥിരമായ തലങ്ങളിൽ തിരികെ കൊണ്ടുവരേണ്ടതുണ്ട്, അതിന് നിലവിലുള്ള തലങ്ങളിൽ നിന്ന് ശരാശരി 70 ശതമാനം കുറവ് ആവശ്യമാണ്,”…
ഉക്രെയിനിനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനിക സഹായം സംഘർഷം കൂടുതൽ വഷളാക്കുകയേയുള്ളൂ: റഷ്യ
ഉക്രെയിനിനുള്ള സൈനിക സഹായം വർദ്ധിപ്പിക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും തീരുമാനത്തെ റഷ്യ അപലപിച്ചു. ഇത് നിലവിലുള്ള സംഘർഷം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും, മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, യുഎസും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും ഉക്രെയ്‌നിന് സൈനിക സഹായം വർദ്ധിപ്പിക്കുമെന്ന് ശപഥം ചെയ്തതിന് ശേഷം ശനിയാഴ്ച ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റോനോവ് ഇക്കാര്യം പറഞ്ഞത്. ഉക്രേനിയൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ ബുച്ചയിൽ റഷ്യൻ സൈന്യം “യുദ്ധക്കുറ്റങ്ങൾ” നടത്തിയെന്ന കിയെവിന്റെ അവകാശവാദത്തെ അവർ പിന്തുണയ്ക്കുന്നു. “പാശ്ചാത്യ രാജ്യങ്ങള്‍ നിലവിലെ സംഭവങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നു, അവർ ഉക്രെയ്നിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ച് പമ്പ് ചെയ്യുന്നത് തുടരുകയും അതുവഴി കൂടുതൽ രക്തച്ചൊരിച്ചിലിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു,” അന്റോനോവ് പറഞ്ഞു. റഷ്യയ്‌ക്കെതിരെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അപകടകരവും പ്രകോപനപരവുമാണെന്ന് അന്റോനോവ് മുന്നറിയിപ്പ് നൽകി. അവ…
ഉക്രേനിയൻ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി
കീവ്: ഉക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 52 ആയി ഉയർന്നതായും 109 പേർക്ക് പരിക്കേറ്റതായും ഉക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. ക്രാമാറ്റോർസ്ക് സ്ഥിതി ചെയ്യുന്ന ഡൊനെറ്റ്സ്ക് ഏരിയയിലെ സൈനിക മേധാവി പാവ്ലോ കൈറിലെങ്കോ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മരണസംഖ്യ സ്ഥിരീകരിച്ചു. എന്നാൽ, “ഈ സംഖ്യകൾ തീർച്ചയായും ഉയരും” എന്നും മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച, ലുഹാൻസ്ക് മേഖലയിലെ നിയന്ത്രിത പ്രദേശങ്ങളിൽ നിന്നുള്ള റഷ്യൻ സൈന്യം ടോച്ച്ക-യു (Tochka-U) സംവിധാനം ഉപയോഗിച്ചാണ് ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷനിൽ ഷെല്ലാക്രമണം നടത്തിയത്. ഏകദേശം 4,000ത്തോളം പേര്‍ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാത്തിരിക്കുകയായിരുന്നു. സംഭവത്തെ ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അപലപിച്ചു. “യുദ്ധഭൂമിയിൽ ഞങ്ങളെ നേരിടാനുള്ള ശക്തിയും ധൈര്യവും ഇല്ലാത്തതിനാൽ, അവർ സിവിലിയൻ ജനതയെ നിന്ദ്യമായി നശിപ്പിക്കുകയാണ്,” ആക്രമണത്തിനു തൊട്ടുപിന്നാലെ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ഇത്…
