തൃശൂര്‍: യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കേസ്. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്കു മേയറുടെ ഡ്രൈവര്‍ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ മേയര്‍ എം.കെ. വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവറെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിനു മുന്നില്‍ സമരം നടത്തി. അതേസമയം, മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുണ്ട്. രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ. സുരേഷ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിനു കേസെടുത്തത്. കുടിവെള്ളത്തിനു പകരം ചെളിവെള്ളം വിതരണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മേയര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചത്.
Month: April 2022
പറവൂരില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു
കൊച്ചി: പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതുകൈയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്‌കൂളില്‍ മടങ്ങിയെത്തിയ കുട്ടി പരീക്ഷയെഴുതി. പിന്നീട് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിരോധ വാക്സിനെടുത്തു.
നെഞ്ചുവേദന: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി
അങ്കമാലി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 30ന് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.
ദുബായിയില്‍ പൊതു-സ്വകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു
ദുബായ്: ദുബായിയിലെ പൊതു-സ്വകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കാന്‍ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. പുതിയ നിയമ പ്രകാരം ദുബായിലെ ജുഡീഷല്‍ സ്ഥാപനങ്ങള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ദുബായ് ഡിജിറ്റല്‍ അഥോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം നല്‍കേണ്ടത്. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി സ്ഥാപനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനം സര്‍ക്കാര്‍ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാര്‍ നല്‍കാമെന്നും നിയമം വ്യക്തമാക്കുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കണം.ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ഫീസ് നല്‍കാതെ തന്നെ ഈ സേവനങ്ങള്‍ ലഭിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
Two children were beaten by a group of 20 dogs while playing outside their house
Lucknow: Two children who were playing outside their house in Uttar Pradesh’s capital Lucknow, were attacked by a herd of dogs. It is being told that more than a dozen dogs injured both of them. Both were then taken to the trauma centre for treatment. where an innocent child died. It is being told that more than a dozen dogs injured both of them. Both were then taken to the trauma centre for treatment. where an innocent child died. While his sister’s condition is critical. Angry family members blocked the road…
Extreme heat in Rajasthan; Temperature reached 44 degrees
Jaipur: The last few days have been hot in parts of Rajasthan. Mercury has crossed 44 degrees in Barmer district. Due to the heat, the entire life in the desert areas has been disrupted. In the afternoon, the streets look very deserted. At the same time, everyone seems to be saving to escape this heat. The heat in Rajasthan has started spewing fire these days. In the border Barmer district, the temperature has crossed 44 degrees in recent days. Usually, this type of heat was seen here in the month…
The economic crisis in Sri Lanka and the failure of the government
Colombo: The current economic crisis in Sri Lanka and the failure of the government is being criticized all around. Sri Lanka’s world-winning captain and former Tourism and Aviation Minister Arjuna Ranatunga has also targeted the Sri Lankan government for its decisions. 58-year-old Ranatunga had recently resigned from the United National Party. In a scathing attack on the government, the 1996 World Cup winning captain Ranatunga told the media that, ‘If he cannot handle the economic crisis properly, then he should resign.’ Ranatunga said that in the current situation in Sri Lanka,…
വലിയ ആശ്വാസം!; പെട്രോൾ-ഡീസൽ വില ഇന്ന് വർധിപ്പിച്ചില്ല
ന്യൂഡല്‍ഹി: വ്യാഴാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായി ഉയരുന്ന വില ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും ഇന്ന് വില വർധിപ്പിക്കാതെ സ്ഥിരത നിലനിർത്തി. മാർച്ച് 22 ന് ശേഷം എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില 14 തവണയാണ് വര്‍ദ്ധിപ്പിച്ചത്. 2021 നവംബർ 4 ന് ശേഷം ഏകദേശം നാല് മാസത്തേക്ക് വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. ഈ സമയത്ത്, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയാണ്. അതേസമയം, പ്രാദേശിക നികുതി മൂലം മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോൾ വില ലിറ്ററിന് 1.50 രൂപ വർധിച്ച് 123.53 രൂപയായി. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും, ഡീസലിന് 100.94 രൂപയും, കൊൽക്കത്തയിൽ പെട്രോളിന് 115.12 രൂപയും, ഡീസലിന്…
150 കഴുകന്മാര്‍ കൊല്ലപ്പെട്ട സംഭവം; എട്ട് മില്യണ്‍ ഡോളര്‍ പിഴ
ബില്ലിംഗ്സ് (മൊണ്ടാന): അമേരിക്കയിലെ വലിയ എനര്‍ജി കമ്പനിയായ ഇ.സ്.ഐ.യുടെ കാറ്റാടിപ്പാടങ്ങളില്‍ 150 കഴുകന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 8 മില്യണ്‍ ഡോളര്‍ പിഴയടക്കണമെന്ന് ഫെഡറല്‍ കോടതി വിധിച്ചു. അമേരിക്കയിലെ എട്ട് സംസ്ഥാനങ്ങളിലാണ് കാറ്റാടിപ്പാടങ്ങളുടെ പ്രവര്‍ത്തനം മൂലം കഴുകന്മാര്‍ കൊല്ലപ്പെട്ടത്. കമ്പനിക്കെതിരെ മൈഗ്രേറ്ററി ബേർഡ് ട്രീറ്റി ആക്റ്റ് (The Migratory Bird Treaty Act (MBTA) ലംഘിച്ചതിനാണ് കേസ്. 2012 മുതല്‍ കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനം മൂലമാണ് 150 കഴുകന്മാര്‍ കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് എറ എനര്‍ജി (NextEra Energy) കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇ.എസ്.ഐ. എനര്‍ജി (ESI Energy). നെക്സ്റ്റ് എറ എനര്‍ജിക്ക് അമേരിക്കയില്‍ ആകെ 100 കാറ്റാടിപ്പാടങ്ങളുണ്ട്. കഴുകന്മാരെ സംരക്ഷിക്കാനുള്ള നടപടികളൊന്നും കമ്പനി സ്വീകരിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ആ മരണങ്ങൾക്ക് പുറമേ, എട്ട് സംസ്ഥാനങ്ങളിൽ 2012 മുതൽ ഇഎസ്‌ഐ, നെക്സ്റ്റ് എറ…
ന്യൂയോര്‍ക്ക് സുപ്രീം കോടതി ജഡ്ജി ആത്മഹത്യ ചെയ്തു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രീം കോടതി ജഡ്ജി ജോണ്‍ എല്‍. മെക്കാല്‍സ്‌ക്കി (61) ആത്മഹത്യ ചെയ്തു. ഏപ്രില്‍ 5 ചൊവ്വാഴ്ച ആംഹെഴ്‌സിറ്റിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു ആത്മഹത്യയെന്ന് അറ്റോര്‍ണി അറിയിച്ചു. 12 ദിവസം മുമ്പ് ഫെഡറല്‍ സംസ്ഥാന പൊലീസുദ്യോഗസ്ഥര്‍ ജഡ്ജിയുടെ വീട്ടില്‍ സെര്‍ച്ച് വാറന്റ് നടപ്പാക്കിയിരുന്നു. റെയ്ഡിനുശേഷം ജഡ്ജിയുടെ കേസ്സുകളുടെ ചുമതല മറ്റുള്ളവര്‍ക്കായിരുന്നു. ജഡ്ജിയുടെ അടുത്ത സുഹൃത്തായിരുന്ന ചീക്ക്‌ടൊ വാഗ സ്ട്രിഫ് ക്ലബ് ഉടമസ്ഥന്‍ പീറ്റര്‍ ജൂനിയര്‍ സെക്‌സ് ട്രാഫിക്കിംഗിലും, തട്ടിപ്പിലും ഫെഡറല്‍ കേസ്സുകള്‍ ചാര്‍ജ് ചെയ്തിരുന്നതുമായി ബന്ധപ്പെട്ടാണ് ജഡ്ജിയുടെ വീട് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത്. പീറ്റര്‍ ജൂനിയറുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇതേ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പീറ്റര്‍ക്കെതിരെ കേസെടുത്ത അതേ ദിവസം ട്രെയ്ല്‍ ട്രാക്കില്‍ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവന്‍ രക്ഷിക്കാനായി. 2006 ല്‍ ന്യുയോര്‍ക്ക് സ്റ്റേറ്റ് ആക്ടിങ്…
