വലിയ ആശ്വാസം!; പെട്രോൾ-ഡീസൽ വില ഇന്ന് വർധിപ്പിച്ചില്ല

ന്യൂഡല്‍ഹി: വ്യാഴാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായി ഉയരുന്ന വില ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും ഇന്ന് വില വർധിപ്പിക്കാതെ സ്ഥിരത നിലനിർത്തി. മാർച്ച് 22 ന് ശേഷം എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില 14 തവണയാണ് വര്‍ദ്ധിപ്പിച്ചത്.

2021 നവംബർ 4 ന് ശേഷം ഏകദേശം നാല് മാസത്തേക്ക് വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ല. ഈ സമയത്ത്, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയാണ്. അതേസമയം, പ്രാദേശിക നികുതി മൂലം മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോൾ വില ലിറ്ററിന് 1.50 രൂപ വർധിച്ച് 123.53 രൂപയായി.

ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും, ഡീസലിന് 100.94 രൂപയും, കൊൽക്കത്തയിൽ പെട്രോളിന് 115.12 രൂപയും, ഡീസലിന് 99.83 രൂപയുമായി.

ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് 9224992249 എന്ന നമ്പറിലേക്ക് ആർഎസ്പി എന്നെഴുതിയാൽ അന്നന്നത്തെ പെട്രോള്‍ വില വിവരങ്ങൾ ലഭിക്കും. ബിപിസിഎൽ ഉപഭോക്താക്കൾക്ക് 9223112222 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് ആർഎസ്പി എന്നെഴുതിയാല്‍ വിവരങ്ങൾ ലഭിക്കും. കൂടാതെ, HPCL ഉപഭോക്താക്കൾക്ക് HPPrice എന്നെഴുതി 9222201122 എന്ന നമ്പറിലേക്ക് അയച്ച് വില അറിയാനാകും.

Print Friendly, PDF & Email

Leave a Comment

More News