ഒക്‌ലഹോമയിലെ തുൾസയിൽ ആശുപത്രി കാമ്പസിൽ വെടിവെപ്പിൽ അഞ്ച് പേർ മരിച്ചു

തുള്‍സ (ഒക്‌ലഹോമ): ഒക്‌ലഹോമയിലെ തുൾസയിൽ ആശുപത്രി കാമ്പസില്‍ ബുധനാഴ്ച നടന്ന വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുൾസ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് എറിക് ഡാൽഗ്ലീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തോക്കുധാരിയും സ്വയം വെടിവെച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 5:50 ഓടെ നതാലി മെഡിക്കൽ ബിൽഡിംഗിലാണ് വെടിവെയ്പ് നടന്നത്. രണ്ടാം നിലയിലായിരുന്നു അക്രമി നിലയുറപ്പിച്ചിരുന്നതെന്നും, അയാളുടെ പക്കൽ ഒരു റൈഫിളും ഒരു കൈത്തോക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തുൾസയിൽ നടന്നത് വിവേകശൂന്യമായ അക്രമവും വിദ്വേഷവുമാണെന്ന് ഒക്‌ലഹോമ ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ് ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ യുഎസിലെ തോക്ക് അക്രമത്തെ അപലപിച്ച പ്രസിഡന്റ് ജോ ബൈഡന് വെടിവയ്പ്പിനെക്കുറിച്ച് വിശദീകരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ടെക്‌സാസിലെ ഉവാൾഡിലെ ഒരു എലിമെന്ററി സ്‌കൂളിൽ തോക്കുധാരി പത്തൊൻപത് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും…

യുക്രയിന് റോക്കറ്റുകള്‍ നല്‍കുമെന്ന യുഎസ് പ്രഖ്യാപനത്തിന് മറുപടിയായി ന്യൂക്ലിയര്‍ ഡ്രില്‍ സംഘടിപ്പിച്ചു റഷ്യ

വാഷിംഗ്ടണ്‍ ഡി.സി.: അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ യുക്രെയ്ന് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് മറുപടിയായി റഷ്യ ന്യൂക്ലിയര്‍ ഫോഴ്സിന്റെ ഡ്രില്‍ സംഘടിപ്പിച്ചു. ആയിരം റഷ്യന്‍ ഭടന്‍മാര്‍ നൂറു കവചിത വാഹനങ്ങളില്‍ യാര്‍സ് ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈലുകളുമായി മോസ്‌ക്കോയില്‍ നിന്നും 160 മൈല്‍ ദൂരെയുള്ള ഇവാനോവ ഒബ്ലാസ്റ്റിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്. ന്യൂക്ലിയര്‍ യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ റഷ്യ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയരിക്കുന്നത്. യുക്രെയ്ന് റോക്കറ്റുകള്‍ നല്‍കുകയില്ല എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നേരത്തെയുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചാണ് അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ നല്‍കുന്നതിന് ബൈഡന്‍ തീരുമാനിച്ചു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് അമേരിക്ക ശ്രമിക്കുന്നതായി പുട്ടിന്‍ കുറ്റപ്പെടുത്തി. പുതിയതായി നല്‍കിയ റോക്കറ്റുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്നും, യുക്രെയ്ന് അകത്തു പ്രതിരോധിക്കുന്നതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ബൈഡന്‍ ഇവ നല്‍കിയിരിക്കുന്നത്. യുക്രെയ്ന്‍ എളുപ്പത്തില്‍ പിടിച്ചടക്കാം എന്ന വ്യാമോഹം പൗരന്മാരുടെ ശക്തമായ…

കൊരിന്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ 5.8 ബില്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ ബൈഡന്‍ ഭരണകൂടം എഴുതിത്തള്ളി

വാഷിംഗ്ടണ്‍: 1995 മുതല്‍ 2015 വരെ കൊരിന്ത്യന്‍ കോളേജുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ ബൈഡന്‍ ഭരണകൂടം എഴുതിത്തള്ളി. 5,60,000 വിദ്യാര്‍ത്ഥികള്‍ക്കായി 5.8 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് . അമേരിക്കയില്‍ 105 ക്യാമ്പസുകളിലായി 1,10,000 വിദ്യാര്‍ത്ഥികളാണ് കൊരിന്ത്യന്‍ കോളേജുകളില്‍ പ്രവേശനം നേടിയിരിക്കുന്നത്. തെറ്റായ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന കേസില്‍ 2013 ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൊരിന്ത്യന്‍ കോളേജുകള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഫെഡറല്‍/സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെ കൊരിന്ത്യന്‍ കോളേജുകളില്‍ ഭൂരിഭാഗവും കൈമാറ്റം ചെയ്യുകയും 2015 ല്‍ ശേഷിക്കുന്ന കോളേജുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ജൂണ്‍ 1 ബുധനാഴ്ചയിലെ തീരുമാനം ഫെഡറല്‍ വായ്പകള്‍ എഴുത്തിത്തള്ളാന്‍ സ്വീകരിച്ച നടപടികളില്‍ ഏറ്റവും വലുതാണ്. 2021 മുതല്‍ ബൈഡന്‍ ഭരണകൂടം 25 ബില്യണ്‍ ഡോളറാണ് വിദ്യാഭ്യാസ വായ്പാ ഇനത്തില്‍ എഴുതിത്തള്ളിയത്.…

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11:00 മണി മുതല്‍ വൈകീട്ട് 6:00 മണിവരെ നിസ്കായുന കമ്മ്യൂണിറ്റി സെന്ററില്‍ (Niskayuna Community Centre, 2682 Aqueduct Rd., Niskayuna, NY 12309) വെച്ചാണ് പിക്നിക്കും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടക്കുക. വിവിധതരം സ്പോര്‍ട്സ്, മ്യൂസിക്, കളികള്‍ എന്നിവ കൂടാതെ രുചികരമായ ഭക്ഷണവും ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി നടത്തുന്ന ഈ പിക്നിക്കില്‍ എല്ലാവരും, പ്രത്യേകിച്ച് ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികള്‍, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക് 518 894 1564, അനൂപ് അലക്സ് 224 616 0411. വെബ്: https://cdmany.org/

മാനനഷ്ടക്കേസിൽ ജോണി ഡെപ്പ് വിജയിച്ചു; മുൻ ഭാര്യ ആംബർ ഹേർഡ് 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ജോണി ഡെപ്പിന് മുൻ ഭാര്യ ആംബർ ഹേർഡ് 15 മില്യൺ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം. മാനനഷ്ടക്കേസിൽ മുൻ ദമ്പതികൾ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു മുൻഭാര്യ തന്റെ ഭര്‍ത്താവിന് ഇത്രയും വലിയ തുക നൽകേണ്ടിവരുന്നത്, ഒരുപക്ഷേ, ലോകത്ത് ഇത്തരമൊരു സംഭവം ഇതാദ്യമായിരിക്കും. വിർജീനിയയിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് വിധി പ്രസ്താവിച്ചത്. വിവാഹത്തിന് മുമ്പും ശേഷവും ഡെപ്പ് തന്നെ ദുരുപയോഗം ചെയ്തതായി ആംബര്‍ ആരോപിച്ചു. ആംബറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് വിശേഷിപ്പിച്ച ജോണി ഡെപ്പ്, അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. യഥാർത്ഥത്തിൽ, ആംബര്‍ വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം എഴുതുകയും തന്റെ മുൻ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പ് കോടതിയെ സമീപിച്ചിരുന്നു,…

സഞ്ചാരസാഹിത്യകാരൻ എം.സി.ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണവും, ചർച്ചയും ജൂൺ അഞ്ചിന്

ഹൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, സഞ്ചാര സാഹിത്യ ചർച്ചയും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ അഞ്ചിനു ഞായർ വൈകിട്ട് എട്ടിനു ന്യൂയോർക്ക് സമയം (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു. ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു ശ്രദ്ധനേടിയ ചാക്കോ മണ്ണാർക്കാട്, എന്ന സഞ്ചാരസാഹിത്യ പ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര പഥങ്ങളേയും ആധാരമാക്കി ചുരുക്കി അവലോകനം ചെയ്യാനും, അനുസ്മരണങ്ങൾ പരസ്പരം പങ്കുവെക്കുവാനും ഈ അവസരം വിനിയോഗിക്കാം. ചാക്കോ മണ്ണാർക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തിൽ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി ചുരുക്കമായി സംസാരിക്കാനും അവസരമുണ്ട്. . ഈ അനുസ്മരണ യോഗത്തിൽ ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കു വയ്ക്കാം എന്ന് അറിയിച്ചിട്ടുണ്ട്.…

വിദ്യാഭ്യാസ ധനസഹായ പദ്ധതിയുമായി നയാഗ്ര മലയാളി സമാജം

നയാഗ്ര: മലയാളി സമാജത്തിന്‍റെ “തണൽ മരം’ പദ്ധതിക്ക് കീഴിലുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഉത്ഘാടനം ഇടുക്കിയിൽ നടന്നു. ജൂൺ 1നു മാങ്കുളത്തു സെന്റ് മേരീസ് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിചായിരുന്നു ഈ വർഷത്തെ തണൽമരം പദ്ധതികളുടെ ഉത്ഘാടനം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു 75 വിദ്യാർത്ഥികളുടെ പഠനത്തിനുള്ള സഹായങ്ങളാണ് നയാഗ്ര മലയാളി സമാജം നൽകുന്നത്. 2022-23ൽ മാങ്കുളം സെന്റ് മേരീസ് സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക. ദേവികുളം എംൽഎ എ രാജ ആദ്യ ഗഡു നൽകി വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. നാടിനെ മറക്കാത്ത നയാഗ്ര മലയാളികളെ അദ്ദേഹം പ്രശംസിച്ചു. നയാഗ്ര മലയാളി സമാജത്തിന്റെ തണൽ മരം പദ്ധതി മറ്റുള്ള പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മിറ്റി അംഗമായ ടോണി മാത്യു സമാജത്തിന്റെ സേവന മറ്റു പദ്ധതികളെക്കുറിച്ചു ചടങ്ങിൽ വിശദീകരിച്ചു. വരും…

Union Coop to Limit Single-use Plastic Shopping Bags

Dubai, UAE: In line with the directives of the Executive Council of Dubai to implement initiatives aimed at preserving environmental sustainability and changing the behavior of excessive plastic use, Union Coop has announced limiting single-use plastic bags from July. “Consumers do not have to worry about anything as Union Coop will offer them several options instead of single-use plastic bags, including cloth bags that can be used multiple times. The best part is that these are washable and recyclable,” said Mr. MOHAMMED BERREGAD ALFALASI, Admin Affairs Director, Union Coop. He…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) 23 ബാങ്ക് അക്കൗണ്ടുകളും, പിഎഫ്‌ഐയെ നിലനിര്‍ത്തുന്ന സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി (ആർഐഎഫ്) ബന്ധപ്പെട്ട പത്ത് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 5 പ്രകാരം പിഎഫ്ഐയുടെ 68,62,081 രൂപയാണ് ആകെ ഇഡി അറ്റാച്ച് ചെയ്തത്. പോപ്പുലർ ഫ്രണ്ടിൻറെ 23 അക്കൌണ്ടുകളും ഇഡി മരവിപ്പിച്ചു. പണമായി സമാഹരിച്ച വരുമാനം പിഎഫ്ഐ നേതാക്കൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ഉടൻ തന്നെ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിഎഫ്ഐയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് നീക്കത്തെ നിയമാനുസൃതമായ കൈമാറ്റങ്ങളായി കണക്കാക്കാനുള്ള പിഎഫ്ഐയുടെ തന്ത്രമായിരുന്നു ഈ നീക്കങ്ങളെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് വന്‍ തോതിലാണ് പിഎഫ്ഐ പണം സമാഹരിച്ചത്. പിന്നീട് ഇത്…

3 വർഷത്തെ ഇടവേളയ്ക്ക് ശേഷം UNC ജപ്പാനിലെ റിയര്‍ ബേസ് സൈനിക വിദ്യാഭ്യാസം പുനരാരംഭിക്കുന്നു

സിയോൾ: കോവിഡ്-19 മഹാമാരി മൂലം ഏകദേശം മൂന്ന് വർഷം നിര്‍ത്തിവെയ്ക്കേണ്ടി വന്ന യുഎസ് നേതൃത്വത്തിലുള്ള യുഎൻ കമാൻഡ് (UNC) ജപ്പാനിലെ റിയര്‍ ബേസുകളിലെ സൈനിക വിദ്യാഭ്യാസ പരിപാടി ബുധനാഴ്ച പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഉത്തര കൊറിയയുടെ വർദ്ധിച്ചുവരുന്ന ആണവ, മിസൈൽ ഭീഷണികളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയയും യുഎസും സുരക്ഷാ ഏകോപനം ശക്തിപ്പെടുത്താൻ ശ്രമിച്ചതോടെയാണ് പുനരാരംഭിച്ചത്. സ്രോതസ്സുകൾ അനുസരിച്ച്, നിർവചിക്കപ്പെടാത്ത നിരവധി ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥർ മൂന്ന് ദിവസത്തെ യുഎൻസി റിയർ ഓറിയന്റേഷനിൽ പങ്കെടുത്തു. ഈ സമയത്ത് അവർ ജപ്പാനിലെ വിവിധ യുഎൻസി റിയർ ബേസുകളിൽ പര്യടനം നടത്തും. യുഎൻസി, യുഎസ് ഫോഴ്‌സ് കൊറിയ, ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സേനാ കമാൻഡ് എന്നിവയുടെ കമാൻഡറായ ജനറൽ പോൾ ലാകാമറയും യുഎൻസി റിയറിന്റെ ചുമതലകളെക്കുറിച്ച് ദക്ഷിണ കൊറിയൻ കമാൻഡർമാരെ അറിയിക്കാൻ സന്നിഹിതരായിരുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രതിരോധത്തിൽ സഖ്യത്തിന്റെയും…