പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് ലക്ഷണങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതായതായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് -19 ലക്ഷണങ്ങള്‍ “ഏതാണ്ട് പൂർണ്ണമായും” ഇല്ലാതായതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വൈറ്റ് ഹൗസ് ഡോക്ടർ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 79 കാരനായ പ്രസിഡന്റ് വൈറസിന് ചികിത്സ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് ആയ ശേഷം വൈറ്റ് ഹൗസിൽ ക്വാറന്റൈനില്‍ കഴിഞ്ഞ ബൈഡൻ, മൈക്രോചിപ്പുകളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. “അദ്ദേഹത്തിന്റെ കോവിഡ് ലക്ഷണങ്ങൾ ഇപ്പോൾ പൂർണ്ണമായും പരിഹരിച്ചിരിക്കുന്നു,” ബൈഡന്റെ ഫിസിഷ്യൻ കെവിൻ ഒ’കോണർ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ പറഞ്ഞു. ബൈഡന്റെ ശ്വാസകോശം ശരിയായതായും നാഡിമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക് എന്നിവയെല്ലാം സാധാരണ നിലയിലാണെന്നും ഡോക്ടർ പറഞ്ഞു. “പ്രസിഡന്റ് ആൻറിവൈറൽ തെറാപ്പിറ്റിക് പാക്‌സ്‌ലോവിഡ് കഴിക്കുന്നത് തുടരുന്നുണ്ട്, ശ്വാസതടസ്സം അനുഭവപ്പെടുന്നില്ല,” മെമ്മോറാണ്ടത്തിൽ പറയുന്നു. യുഎസ് പ്രസിഡൻസിയിലെ ഏറ്റവും…

കാനഡയിലെ ക്ലോവർഡെയ്‌ലിൽ ഗുരുനാനാക്ക് വില്ലേജ് വേ സ്ട്രീറ്റ് അനാച്ഛാദനം ചെയ്തു

കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ സിറ്റി കൗൺസിൽ, ആദ്യത്തെ സിഖ് ആചാര്യൻ ഗുരു നാനാക്ക് ദേവിന്റെ 550-ാമത് പ്രകാശ് പുർബ് (ജന്മവാർഷികം) സ്മരണയ്ക്കായി ക്ലോവർഡെയ്‌ലിൽ ഗുരുനാനാക്ക് വില്ലേജ് വേസ്ട്രീറ്റ് എന്ന ചിഹ്നം അനാച്ഛാദനം ചെയ്തു. ഈ നഗരം ഒരു വലിയ സിഖ് സമൂഹത്തിന്റെ ആസ്ഥാനമാണ്. പ്രോഗ്രസീവ് ഇന്റർ കൾച്ചറൽ കമ്മ്യൂണിറ്റി സർവീസസ് (PICS) സൊസൈറ്റിയിൽ നിന്നുള്ള നിർദ്ദേശത്തിന് സറേ സിറ്റി കൗൺസിൽ അംഗീകാരം നൽകി, വെള്ളിയാഴ്ച 64 അവന്യൂവിന്റെയും 175 സ്ട്രീറ്റിന്റെയും കോണില്‍ പേര് അടയാളപ്പെടുത്തിയ ചിഹ്നം സ്ഥാപിച്ചു. ഭാവിയിലെ ഗുരുനാനാക്ക് വൈവിധ്യ ഗ്രാമത്തിന്റെ ദീർഘകാല പരിചരണ കേന്ദ്രത്തിലേക്കാണ് റോഡ് നയിക്കുന്നത്. തെരുവിന് ഇംഗ്ലീഷിലും പഞ്ചാബിയിലും “സ്മരണിക നാമത്തിന്റെ രൂപത്തിൽ ഒരു ദ്വിതീയ തെരുവ് നാമം” ലഭിച്ചതായി PICS-ന്റെ പ്രസിഡന്റും സിഇഒയുമായ സത്ബീർ സിംഗ് ചീമ പറഞ്ഞു. PICS മുതിർന്ന പൗരന്മാരുടെ പരിചരണം, ഭവന പദ്ധതികൾ…

മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തി അക്രമി ആത്മഹത്യ ചെയ്തു

അയോവ: അയോവ സ്‌റ്റേറ്റ് പാര്‍ക്കില്‍ നാലംഗ കുടുംബത്തിലെ മാതാപിതാക്കളും 6 വയസ്സുള്ള പെണ്‍കുട്ടിയുമടക്കം മൂന്നു പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി അയോവ പോലീസ് അറിയിച്ചു. കുടുംബത്തിലെ 9 വയസ്സുള്ള ആണ്‍കുട്ടി രക്ഷപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മക്വിറ്റ കേവ്‌സ് സ്റ്റേറ്റ് പാര്‍ക്ക് കോംപൗണ്ടിലാണ് ടെയ്‌ലര്‍ സ്‌കിമിഡിറ്റ് (42), ഭാര്യ സാസ്‌ക്കെമിഡിറ്റ് (42), ആറ് വയസ്സുള്ള പെണ്‍കുട്ടി എന്നിവരുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഇവരെ വെടിവെച്ചു കൊലപ്പെടുത്തി എന്ന് കരുതുന്ന ഗണ്‍മാന്‍ ആന്റണി ഷെര്‍വിന്റെ (25) മൃതദ്ദേഹം വൃക്ഷനിബിഡമായ പാര്‍ക്കില്‍ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിവെപ്പിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പബ്ലിക്ക് സേഫ്റ്റി ഡിവിഷന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മിച്ച് മോര്‍ട്ടവഡിറ്റ പറഞ്ഞു. ഷെര്‍വിനുമായി തന്റെ സഹോദരിക്കോ കുടുംബത്തിനോ യാതൊരു മുന്‍ പരിചയവുമില്ലെന്ന് കൊല്ലപ്പെട്ട സാനയുടെ സഹോദര്‍ ആഡം പറഞ്ഞു. വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട 9…

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും മുർമുവും സത്യപ്രതിജ്ഞ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആചാരപരമായ ഘോഷയാത്രയിൽ പാർലമെന്റിലെത്തി. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുർമു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുന്നത്. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രസിഡന്റാകും മുർമുവെന്നതാണ് മറ്റൊരു സവിശേഷത. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന പ്രത്യേകതയും ദ്രൗപതി മുർമുവിനുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടുന്നതിന് മുമ്പ്, മുർമു രാഷ്ട്രപതി ഭവനിലും അവരുടെ ഓഫീസിലും എത്തി, അവിടെ കോവിന്ദും ഭാര്യ…

മനസ്സിന് കുളിർമയേകിയ മാപ്പ് പിക്നിക്ക്

ഫിലാഡൽഫിയയിൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ‘ഹീറ്റ് ഹെൽത്ത് എമർജൻസി’ പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ ഏറ്റവും അപകടകരമായ തീവ്രമായ താപനില 23 ന് ശനിയാഴ്ചയായിരുന്നു. അന്നായിരുന്നു മാപ്പിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ) പിക്നിക്ക് . സംഹാര താണ്ഡവമാടിയ കോവിഡിന്റെ പിടിയിൽ അകപ്പെടാതെ ഭയത്തോട് അകലം പാലിച്ചു കഴിഞ്ഞിരുന്ന നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും തമ്മിൽ കാണുവാനും സുഹൃത് ബന്ധങ്ങൾ പുനഃസ്ഥാപിക്കുവാനും ഒത്തുകൂടുവാനും ലഭിച്ച ഈ സന്തോഷ ദിവസം വന്നപ്പോൾ ഉള്ളിൽ അതിലും ഭയം. ചുട്ടുപൊള്ളുന്ന പൊരി വെയിലത്ത് പിക്നിക്കിന് നമ്മൾ കുറേപ്പേരല്ലാതെ ആരെങ്കിലും വരുമോ എന്ന സംഘാടകരുടെ ഇടയിൽ ഉടലെടുത്ത ചോദ്യവും സംശയവും ഷോപ്പിംഗിനിടയിൽ പിക്നിക്ക് കോർഡിനേറ്ററായ ജോൺസൺ മാത്യുവിന്റെ ചെവിയിലെത്തി. കഴിഞ്ഞ 29 ൽ പരം വർഷങ്ങളായി മാപ്പിനെയും മാപ്പ് കുടുംബത്തെയും സ്വന്തംപോലെ അടുത്തറിയാവുന്ന ജോൺസന്റെ ഉത്തരം പെട്ടന്നായിരുന്നു … “ഇത് ഫിലാഡൽഫിയാ മലയാളികൾ സ്നേഹിക്കുന്ന…

ട്രം‌പിന് മുമ്പില്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റിസ് നിഷ്പ്രഭമെന്ന് സര്‍വെ

ഫ്‌ളോറിഡ: ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റിസ് ഡൊണാള്‍ഡ് ട്രം‌പിനു മുമ്പില്‍ നിഷ്പ്രഭമാവുമെന്ന് യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെ ചൂണ്ടിക്കാട്ടി. ജൂലൈ 25 നാണ് സര്‍വെ ഫലം പുറത്തുവിട്ടത്. 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് അര്‍ത്ഥശങ്കക്കിടവില്ലാത്ത വിധമാണ് ബഹുഭൂരിപക്ഷം യുവ വോട്ടര്‍മാരും ട്രം‌പിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയത്. 78.7 ശതമാനം വോട്ടര്‍മാരും ട്രം‌പിനെ പിന്തുണച്ചപ്പോള്‍ ഫ്‌ളോറിഡ ഗവര്‍ണ്ണറും, അടുത്ത തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ട്രം‌പിന് കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡിസാന്റിസിനെ വെറും 19 ശതമാനം വോട്ടര്‍മാരാണ് പിന്തുണച്ചത്. മൂന്നാമത് സൗത്ത് ഡക്കോട്ട ഗവര്‍ണ്ണര്‍ ക്രിസ്റ്റിയെ പിന്തുണച്ചത് 1 ശതമാനമാണ്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ 0.5), ടെഡ് ക്രൂസ്, നിക്കി ഹേലി, മൈക്ക് പെന്‍സ് എന്നിവരെ 0.3 ശതമാനവും മാത്രമാണ് പിന്തുണച്ചത്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടി…

മൂന്നാമത് ചലഞ്ചേഴ്‌സ് കപ്പ് ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്

ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൂന്നാമത് ചലഞ്ചേഴ്‌സ് കപ്പ് സോക്കാർ ടൂർണമെന്റിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സ് ജേതാക്കളായി. ജൂലൈ 17 ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ അവർ എഫ് സി സി ഡാളസ് ക്ലബ്ബിനെ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക് തോൽപ്പിച്ചു. ടൂർണമെന്റിന്റെ ഉൽഘാടനം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് കായിക രംഗത്ത് മലയാളി സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. തോല്‌വികളിലൂടെ മാത്രമേ നമുക് വിജയത്തിലേക്ക് എത്തിച്ചേരുവാൻ പറ്റൂ എന്ന് എഡ്മണ്ട് ഹിലാരിയുടെ ജീവിതം പ്രതിപാദിച്ചുകൊണ്ടു അദ്ദേഹം പറയുകയുണ്ടായി. ജേതാക്കൾക്ക് ടൂർണമെന്റ് സ്പോണ്‍സര്‍മാരായ് പ്രശാന്ത് കോശി (സ്പെഷ്യലിറ്റി റോണ്ടോട്ട്), ബെയ്‌ൻ കുരിയാക്കോസ് (ഇന്ത്യ കഫേ റെസ്റ്റോറന്റ്), ജോർജ് ജോൺ, ജിതിൻ വര്‍ഗീസ് (റോയൽ ഫൈൻസ് ഹോംസ് ), യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ഷിനു ജോസഫ്…

ഐസിഇസിഎച്ച് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സെന്റ് മേരീസ് ഓർത്തഡോൿസ് പുരുഷ – വനിതാ ടീമുകൾ ചാമ്പ്യന്മാർ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂര്ണമെന്റിനു ആവേശകരമായ സമാപനം. ജൂലൈ 17 നു ഞായറാഴ്ച നടന്ന ആവേശകരമായ മെൻസ് ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്‌ ടീം ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. റണ്ണേഴ്‌സ് അപ്പ് ട്രോഫിയിൽ ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ടീമും മുത്തമിട്ടു (21-18, 22-20) ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് ടീമംഗങ്ങളായ അജയ് മാത്യു, അഭിലാഷ് മാത്യു, സെന്റ് സ്റ്റീഫൻസ് ചർച്ചിന് വേണ്ടി ജോജി, ജോർജ് എന്നിവരും ഉജ്ജ്വല പോരാട്ടമാണ് നടത്തിയത് .ജൂലൈ 16 നു ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൻ സെന്ററിൽ നടന്ന പുരുഷ വിഭാഗ മത്സരങ്ങളുടെ ഉത്‌ഘാടനം ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സഖറിയയും വനിതാ വിഭാഗ മത്സരങ്ങളുടെ…

ആരാധനയ്‌ക്കും, ആത്മീയതയ്‌ക്കും വില പറയുന്നവർ വിലയില്ലാത്തവരായിത്തീരും: സുബി പള്ളിക്കൽ

ഡാലസ് :ആരാധനക്കും ,ആത്മീയതക്കും ആലയത്തിനും വില പറയുന്നവർ  വിലയില്ലാത്തവരായിത്തീരുമെന്നു സുവി ശേഷം നമ്മെ പഠിപ്പിക്കുന്നതായി ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ജീവിതത്തെ ആസ്പദമാക്കി മാർത്തോമ സഭയിലെ സുശേഷ പ്രാസംഗികനും മാർത്തോമാ സുവിശേഷ സംഘം മാനേജിങ് കമ്മിറ്റി അംഗവുമായ സുബി പള്ളിക്കൽ പറഞ്ഞു . കൃസ്‌തീയ സമൂഹത്തിൽ ഇത്തരക്കാർ വർധിച്ചു വരുന്നുവെന്നതു ആപത്കരമാണ് ഇവരെ തിരിച്ചറിഞ്ഞു നേരായ പാതയിലേക്ക് നയിക്കേണ്ടത് ദൈവമക്കളുടെ ഉത്തരവാദിത്വമാണ്. യൂദാ ആലയത്തിനുംആത്മീയാചാര്യനും ആരാധനക്കും വിലപറഞ്ഞവനാണ് .അതുകൊണ്ടാണ് യൂദായുടെ ജീവിതം വിലയില്ലാതായി തീർന്നതെന്നും ആമുഖമായി അദ്ദേഹം കൂട്ടിച്ചേർത്തു. ഡാളസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയുടെ മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിന്റെയും കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്നിരുന്ന സുവിശേഷ കൺവെൻഷന്റെയും സമാപന യോഗത്തിൽ വചന പ്രഘോഷണം നടത്തുകയായിരുന്നു സുബി പള്ളിക്കൽ. ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന മുപ്പത്തിനാലാമതു വാർഷിക സമ്മേളനത്തിൽ ഇടവക വികാരി ഷൈജു പി…

വിശ്വാസിസമൂഹത്തിന്റെ നേതൃസമ്മേളനങ്ങള്‍ സഭയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കും: മാര്‍ തോമസ് തറയില്‍

പൊടിമറ്റം: വൈദികരും സന്യസ്തരും അല്‍മായരും ഒത്തുചേര്‍ന്നുള്ള വിശ്വാസിസമൂഹത്തിന്റെ ഇടവകതല നേതൃസമ്മേളനങ്ങള്‍ സഭയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ച് കൂട്ടായ്മയും കുടുംബ ബന്ധങ്ങളും കൂടുതല്‍ ആഴപ്പെടുത്തി സുവിശേഷദൗത്യം നിര്‍വ്വഹിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചു നടന്ന ഇടവക നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ തറയില്‍. തുരുത്തുകളായി മാറിനില്‍ക്കാതെ സഭയിലെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭക്തരെക്കാളുപരി ശിഷ്യരെയാണ് സഭയ്ക്ക് ആവശ്യം. സഭാസ്ഥാപനങ്ങളിലൂടെ സമൂഹം വളര്‍ന്നു; സഭ വളര്‍ന്നുവോ എന്ന് ചിന്തിക്കണം. വേര്‍തിരിവുകളില്ലാതെ ഒരുമിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് സഭ കൂടുതല്‍ ശക്തിപ്പെട്ട് വളര്‍ച്ച പ്രാപിക്കുന്നത്. ദൗത്യങ്ങളെക്കുറിച്ച് ക്രൈസ്തവര്‍ക്ക് ബോധ്യമുണ്ടാകണം. പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആഗോള കത്തോലിക്കാസഭയ്ക്ക് പുതുമയല്ല. ദൈവത്തിലാശ്രയിച്ച് നൂറ്റാണ്ടുകളായി അതിജീവിച്ചവരാണ് നാം. രണ്ടായിരത്തിലേറെ വര്‍ഷക്കാലമായി ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സഭയെ ഏറെ അഭിമാനത്തോടെ…