ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ പൊതു, സ്വകാര്യ മേഖലകൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഇസ്ലാമിക കലണ്ടറിലെ ദുല്‍ ഹജ്ജ് 10-ന് ഈദ് അൽ അദ്ഹ ആഘോഷിക്കുന്നു, അത് ജൂലൈ 9 ന് തുല്യമാണ്. ഈദ് അൽ ഫിത്തറിന് ശേഷമുള്ള രണ്ടാമത്തെ മുസ്ലീം അവധിയാണിത്. ജൂലൈ 8 വെള്ളിയാഴ്ച ഹജ്ജിന്റെ ഏറ്റവും വലിയ കര്‍മ്മം നിർവഹിക്കാൻ തീർത്ഥാടകർ അറഫ പർവതത്തിൽ നിൽക്കുമെന്ന് സൗദി അറേബ്യ കിംഗ്ഡം ഓഫ് ചാന്ദ്ര വീക്ഷണ സമിതി ബുധനാഴ്ച പ്രഖ്യാപിച്ചു. അതിനാൽ ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമാണ്. ഈദ് അൽ അദ്ഹ അഥവാ ത്യാഗത്തിന്റെ പെരുന്നാൾ മുസ്ലീം ലോകമെമ്പാടും ആഘോഷിക്കുന്നത് ദൈവത്തിന് വേണ്ടി എല്ലാം ത്യജിക്കാൻ അബ്രഹാം നബിയുടെ സന്നദ്ധതയുടെ സ്മരണയായാണ്. ഈദ് അൽ അദ്ഹ നാല് ദിവസം…
Month: July 2022
സി.എം. ജോൺ ചാത്തമേൽ ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: പത്തനംതിട്ട റിട്ട. അധ്യാപകൻ ചാത്തമേൽ സി.എം. ജോൺ (ജോയ് – 84) ഫിലാഡൽഫിയയിൽ അന്തരിച്ചു. പരേതൻ കഴിഞ്ഞ 16 വർഷത്തിലേറെയായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു. ഭാര്യ: കുഞ്ഞൂഞ്ഞമ്മ കുര്യൻ (റിട്ട. അദ്ധ്യാപിക, മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റ്) കവിയൂർ തോട്ടഭാഗം കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്. പരേതൻ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി റാന്നി ഇടക്കുളം ഗുരുകുലം, കോട്ടയം എം.ടി.സെമിനാരി, പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂൾ, എം.ടി.സ്‌കൂൾ നാരങ്ങാനം (പ്രധാനാധ്യാപകൻ) എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചുണ്ട്. മക്കൾ: ജോൺസൺ മാത്യു & സിബി മാത്യു (പൗവത്തിൽ, കല്ലൂപ്പാറ) സൂസൻ സാം & സാം ബേബി (ഒച്ചാരുക്കുന്നിൽ, ഓതറ), കുര്യൻ ജോൺ & ലത ജോൺ (വെള്ളിക്കര പാലശ്ശേരിൽ, കവുങ്ങുംപ്രയാർ) മാത്യു ജോൺ & റെനി മാത്യു (പിച്ചനാട്ടുപറമ്പിൽ, കുളത്തുമൺ) കൊച്ചു മക്കൾ: ഹാന മാത്യു, ഐറിൻ സാം, റെബേക്ക മാത്യു, സാറാ ജോൺ,…
ജോർജിയയിൽ ഒരു വയസുകാരന് കാറിലിരുന്ന് ചൂടേറ്റു മരിച്ചു
മാഡിസൻ കൗണ്ടി (ജോർജിയ): മൂന്നു മിക്കൂറിലധികം കാറിലിരിക്കേണ്ടിവന്ന ഒരു വയസുകാരന് ഒടുവിൽ ചൂടേറ്റ് ദാരുണാന്ത്യം. മാഡിസൺ കൗണ്ടിയിലെ സാനിയേൽസ് വില്ലയിൽ ജൂൺ 30 നായിരുന്നു സംഭവം. കുട്ടിയേയും കൊണ്ട് ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു മാതാവ്. എന്നാൽ ഡെ കെയറിൽ കുട്ടിയെ ഇറക്കിവിടാൻ മറന്ന മാതാവ്, നേരെ വാൾഗ്രീൻ പാർക്കിംഗ് ലോട്ടിൽ കാർ പാർക്കു ചെയ്ത ശേഷം മൂന്നു നാലു മണിക്കൂറിനുശേഷമാണ് തിരികെ കാറിൽ എത്തുന്നത്. ഈ സമയം മുഴുവൻ പുറത്തെ ശക്തമായ ചൂടിൽ കാറിനുള്ളിലിരുന്ന കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവം അപകടമരണമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. മാതാവിനെതിരെ കേസെടുക്കുമോ എന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂവെന്ന് ഡിസ്ട്രിക് അറ്റോർണി ഓഫീസ് അറിയിച്ചു. ജോർജിയയിൽ ഈ വർഷം നടക്കുന്ന എട്ടാമത്തെ മരണമാണിത്. കടുത്ത വേനൽ ആരംഭിച്ചതോടെ…
കെന്‍റുക്കിയിൽ മൂന്നു പോലീസ് ഓഫീസർമാർ വെടിയേറ്റു മരിച്ചു
കെന്‍റുക്കി: ഈസ്റ്റേൺ കെന്‍റുക്കിയിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു ദാരുണാന്ത്യം. സംഭവത്തിൽ മറ്റു മൂന്നു പോലീസുകാർക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്. ജൂൺ 30നു വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വാറന്‍റുമായെത്തിയ പോലീസിനു നേരെ വീടിനകത്തുനിന്നും യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയായിരുന്നു. ആദ്യം എത്തിയ പോലീസ് ഓഫീസർമാരിൽ വില്യം പെട്രി, ക്യാപ്റ്റൻ റാൾഫ് ഫ്രാസുവർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരുടെ സഹായത്തിനെത്തിയ മറ്റു പോലീസ് ഓഫിസർമാർക്കും വെടിയേറ്റു. വെടിയേറ്റ ജേക്കബ് ആർ. ചാഫിൾഡ് എന്ന പോലിസുകാരന്‍റെ നില അതീവ ഗുരുതരമായിരുന്നു. ഈ ഓഫീസറും പിന്നീട് മരിച്ചു. സംഭവത്തിൽ ഒരു പോലീസ് ഡോഗിനും ജീവൻ നഷ്ടപ്പെട്ടു. തുടർന്നു കുടുംബാംഗങ്ങളെ ബന്ധിയാക്കി പ്രതിരോധം തീർത്തുവെങ്കിലും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ അക്രമി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസിനു നേരെ നിരവധി റൗണ്ട് വെടിയുതിർത്ത അക്രമി ലാൻസ് സ്റ്റോർബി (49) നെ അറസ്റ്റു…
റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസിന് കൂടുതൽ വില നൽകേണ്ടിവരുമെന്ന് ബൈഡൻ
മാഡ്രിഡ്: റഷ്യൻ പ്രസിഡണ്ട് വ്ളാഡ്മിർ പുട്ടിൻ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുകയോ ഉക്രൈൻ സേന വിജയം കൈവരിക്കുകയോ ചെയ്യുന്നതുവരെ അമേരിക്കൻ ജനത ഗ്യാസ് അമിതവില നൽകുവാൻ തയ്യാറാകും എന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു നെറ്റോ സമ്മിറ്റ് സമാപന ദിനം മാഡ്രിഡിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് അമേരിക്കൻ ജനതയുടെ അഭിപ്രായം മാധ്യമപ്രവർത്തകരെ അറിയിച്ചത് റഷ്യ ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. ഇത്തരം പ്രസ്താവന നടത്തുന്നതിന് മുൻപ് അമേരിക്കൻ ജനതയുമായി ഈ വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്തിയോ എന്ന ചോദ്യത്തിനും എത്ര കാലം അമേരിക്കൻ ജനത അമിത വില നൽകേണ്ടി വരുമോ എന്ന ചോദ്യത്തിനും റഷ്യയെ പരാജയപ്പെടുത്താൻ എത്രകാലം എടുക്കുമോ അത്രയും എന്നതായിരുന്നു മറുപടി നാലു മാസം പിന്നിട്ട യുദ്ധം അവസാനികുന്നതിനു എത്ര സമയം എടുക്കുമെന്നു പ്രവചിക്കാൻ ആകില്ലെന്നും ബലൻ കൂട്ടിച്ചേർത്തു അമേരിക്കയിൽ ഗ്യാസിന്റെ ശരാശരി വില ഗ്യാലൻ അഞ്ച്…
ഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി
ഗാർലാൻഡ് (ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്‍റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 1മുതൽ ജൂലൈ 4 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിനു ആരംഭം കുറിച്ച് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനകു ഫാ എബ്രഹാം തോമസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുനാളിനു മുന്നോടിയായ ജൂലൈ 2 ശനിയാഴ്ച വൈകീട്ട് 5 മണിക് ഫാ അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും തുടർന്ന് സ്നേഹ സംഗീതം (കോരക്കോ) ഉണ്ടായിരിക്കും . ഞായറാഴ്ച രാവിലെ 8 30 നും ,വൈകീട്ട് 4 നും വിശുദ്ധ റാസ കുര്‍ബാനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും ഉണ്ടായിരിക്കും.ഇതിനു ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട് ജൂലൈ നാലാം തീയതി തിങ്കളാഴ്ച രാവിലെ…
ശബരിമല: നീലിമല പാതയിലെ പടികക്കെട്ടുകൾ ഇളക്കി കല്ലുകൾ വിരിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്
പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർഥാടകരുടെ ദുഷ്‌കരമായ പാത തീര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഗൂർഖാ ജീപ്പ് ആംബുലൻസുകൾക്കായി നീലമല പാതയിൽ കല്ല് വിരിച്ചത് ശബരിമല യാത്ര ഭക്തർക്ക് ദുഷ്‌കരമായിരിക്കുകയാണ്. പമ്പ മുതൽ ശരംകുത്തി വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിൽ പരമ്പരാഗത പാതയിലെ പടവുകളെല്ലാം മാറ്റി രണ്ടടി വീതിയിൽ കല്ലുകൾ പാകിയിട്ടുണ്ട്. പ്രതലം പരുക്കനല്ലാത്തതിനാൽ മലകയറ്റം ദുഷ്‌കരമാണ്. തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അടിയന്തര ഘട്ടങ്ങളിൽ നീലിമല, അപ്പാച്ചിമേട് റോഡിൽ ഫോഴ്‌സ് ഗൂർഖ ജീപ്പ് ആംബുലൻസുകൾ സുഗമമാക്കാനാണ് ഭക്തർക്ക് ആശ്വാസമായിരുന്ന പടിക്കെട്ടുകള്‍ ഒഴിവാക്കിയത്. നിലവിൽ നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെയും ചന്ദ്രാനന്ദൻ റോഡിലൂടെയും ട്രാക്ടറുകളും ഗൂർഖ ജീപ്പുകളും സന്നിധാനത്ത് എത്തിയിരുന്നത്. കുത്തനെയുള്ള നീലിമല- അപ്പാച്ചിമേട് പാതയില്‍ തിരക്കുള്ള സമയത്ത് ജീപ്പ് ഓടിക്കുന്നത് സാഹസികമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രാചാരസംരക്ഷണസമിതി…
കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ ഒരു തമാശ പോലെയായിരുന്നു എന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിൽ എസ്എസ്എൽസി എ പ്ലസ് നേടിയത് ദേശീയ തലത്തിൽ തന്നെ തമാശയായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എ പ്ലസിന്റെ കാര്യത്തിൽ ഇത്തവണ നിലവാരം പുനഃസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒന്നേകാല്‍ ലക്ഷം വിദ്യാർഥികൾ എ പ്ലസ് നേടിയെന്നായിരുന്നു സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രിയുടെ പരാമർശം. ‘എസ്എസ്എല്‍സി പരീക്ഷ, അതിന്റെ ഫലപ്രഖ്യാപനം, അതുപോലെതന്നെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം ദേശീയതലത്തില്‍ തന്നെ അംഗീകാരമുള്ള ഒരു പരീക്ഷ ഫലമാക്കി മാറ്റുന്നതിനുവേണ്ടി ഞങ്ങള്‍ ജാഗ്രത പാലിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഞാന്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത് 1,25.509 കുട്ടികള്‍ക്കാണ്’.- വി ശിവന്‍കുട്ടി പറഞ്ഞു. ‘നമ്മുടെ റിസള്‍ട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം 99 ശതമാനം വിജയമാണെങ്കില്‍പോലും എ പ്ലസിന്റെ കാര്യത്തിലൊക്കെ തന്നെ നിലവാരമുള്ള ഒരു…
എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമ്മയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു
ന്യൂഡൽഹി : പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന സസ്‌പെൻഡ് ചെയ്ത ബിജെപി നേതാവ് നൂപുർ ശർമ്മയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങുന്ന ഒരു അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ന് വാദം കേൾക്കുന്നതിനിടെ ശർമയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനോട് ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്നും അത് പിൻവലിക്കാൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു. അവരും അവരുടെ അയഞ്ഞ നാവും രാജ്യമാകെ അഗ്നിക്കിരയാക്കിയെന്നും രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് അവര്‍ (നൂപുര്‍ ശര്‍മ്മ) ഒറ്റയ്‌ക്ക് ഉത്തരവാദിയാണെന്നും “രാജ്യത്തോട് മുഴുവൻ മാപ്പ് പറയണം” എന്നും സുപ്രീം കോടതി പറഞ്ഞു. ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് അവരുടെ എടുത്തു ചാട്ടമാണ് ഉത്തരവാദിയെന്നും കോടതി പരാമര്‍ശിച്ചു. അന്വേഷണത്തിനായി എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അയൽവാസിയായ 68കാരനായ പാസ്റ്ററെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപാണ് പെൺകുട്ടി ബലാത്സംഗ ശ്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പാസ്റ്ററുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നത കാണിച്ചതുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിതുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം ബെഞ്ചമിനെതിരെ കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
