ടീം വെൽഫെയർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ദോഹ: കൾച്ചറൽ ഫോറം ഖത്തറിന്‌ കീഴിലെ വളണ്ടിയര്‍ വിഭാഗമായ ടീം വെൽഫെയർ ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആഘോഷ പരിപാടി കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഭിമാനകരമായ സംസ്കാരവും ചരിത്രങ്ങളും ഉള്ള രാജ്യമാണ്‌ നമ്മുടെ ഇന്ത്യയെന്നും ദാര്‍ശനിക വൈവിധ്യത്താല്‍ സമ്പന്നമായിരുന്ന ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ നിന്ന് പോലും സഹിഷ്ണുതയുടെയും മാനവ മൈത്രിയുടെയും മഹാഗീതങ്ങള്‍ ഉയര്‍ന്ന കാലത്തില്‍ നിന്ന് ധ്രുവീകരണവും ശിഥില ചിന്തകളും ഉയര്‍ന്ന് വരുന്നെങ്കില്‍ സൗഹാര്‍ദ്ദത്തിന്റെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്വിസ്, ദേശ ഭക്തിഗാനം തുടങ്ങിയവ അരങ്ങേറി. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, ടീം വെൽഫെയർ ക്യാപ്റ്റൻ സഞ്ജയ് ചെറിയാൻ, വൈസ് ക്യാപറ്റന്മാരായ നിസ്താര്‍ എറനാകുളം ഫഹദ് മുഹമ്മദ്, ഫാത്തിമ തസ്‌നീം തുടങ്ങിയവര്‍…

കെ.പി.എ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സഗായ ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ സ്മിതീഷ് ഗോപിനാഥ് സ്വാഗതവും, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, സെക്രട്ടറി അനോജ് മാസ്റ്റർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകളും നേർന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ , ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും…

Hindus want Diwali holiday in all 18 school districts of Somerset County in New Jersey

Hindus are asking for a Diwali holiday in all the 18 public school districts in Somerset County (New Jersey); while schools in only four of these districts are closing on October 24, the day of their most popular festival Diwali in 2022. Schools are closed only in Bernards, Bridgewater-Raritan, Hillsborough, Montgomery school districts on October 24 in 2022; while schools are open in Bedminster, Bound Brook, Branchburg, Franklin, Green Brook, Manville, North Plainfield, Somerset County Vocational and Technical, Somerset Hills, Somerville, South Bound Brook, Warren, Watchung Borough, Watchung Hills school…

TRENDS, INDIA’S LARGEST FASHION DESTINATION OPENS IN MULANTHURUTHY

KOCHI:: India’s largest and fastest growing apparel and accessories specialty chain of Reliance Retail, TRENDS, announced the launch of its new Store in Mulanthuruthy town of Ernakulam district in the state of Kerala. Trends is truly democratizing fashion in India, by strengthening its reach & connect with consumers in India – right from Metros, mini metros, to Tier 1, 2 towns and beyond & is India’s favorite fashion shopping destination. The Trends store at Mulanthuruthy boasts of modern looks and ambience featuring an exciting range of good quality and fashion…

റിലയന്‍സ് ട്രെന്‍ഡ്സ് ഇനി മുളന്തുരുത്തിയിലും

കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്സ്, എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറെ ഗുണനിലവാരമുള്ള പുത്തന്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യത്തില്‍ ട്രെന്‍ഡ്സിന്റെ പുതിയ സ്റ്റോറിലൂടെ ലഭ്യമാക്കുന്നു. തനതും സവിശേഷവും അതിമനോഹരവുമായ അനുഭവം ട്രെന്‍ഡ്സിന്റെ മുളന്തുരുത്തിയിലെ പുതിയ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്ത്രീകളുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, കിഡ്സ് വെയര്‍, ഫാഷന്‍ ആക്സസറികള്‍ മുതലായവ തികച്ചും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. മുളന്തുരുത്തി ടൗണില്‍ 7037 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകര്‍ഷകമായ…

‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല: എസ്.ഐ.ഒ

വ്യത്യസ്ത മത വിശ്വാസങ്ങളെയും സങ്കൽപങ്ങളെയും മാനിക്കാതെ ‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ വിദ്യാർത്ഥികൾക്ക് മേൽ ഭരണകൂടത്തിൻ്റെ അധികാരം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരം ആശയങ്ങളെ വിമർശിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്‌ലാമോഫോബിയയെ തിരിച്ചറിയണമെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ യൂണിഫോം അടക്കമുള്ള വിഷയങ്ങളിൽ ഭരണകൂട ഇടപെടൽ പ്രതിഷേധാർഹമാണ്. സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണം. പൊതു വിദ്യാദ്യാസ രംഗത്ത് നടപ്പിൽ വരുത്തുന്ന ഏത് ഭേദഗതിയും സമൂഹത്തിലെ വൈവിധ്യങ്ങളെയും വ്യതിരിക്തതകളെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്തകളെയും ഭരണഘടന വ്യക്തികൾക്ക് നൽകുന്ന വിശ്വാസ- തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെയും നിരാകരിച്ച് കൊണ്ട് ഭരണകൂടം കൈയാളുന്ന ചിലരുടെ മാത്രം നിക്ഷിപ്ത താൽപര്യങ്ങളും ആശയങ്ങളും സ്വേച്ഛാധിപത്യപരമായി പൊതു വിദ്യാർത്ഥി സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിനെ ജനസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും മതകീയ ജീവിതം നയിക്കാൻ അവകാശം വേണമെന്നും പറയുമ്പോൾ അതിനെ വംശീയമായി നേരിടുന്നത്…

ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന്‍ എന്നീ ആഘോഷങ്ങളില്‍ സപ്ലൈകോ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണത്തിനു പുറമേ ക്രിസ്മസ്, റംസാൻ ആഘോഷങ്ങളോടനുബന്ധിച്ചും ഈ വർഷം മുതൽ പ്രത്യേക ഭക്ഷണ കിറ്റുകൾ വിൽക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 1000 രൂപയുടെ പ്രത്യേക കിറ്റുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വില്‍ക്കപ്പെടും. നറുക്കെടുപ്പിലൂടെ ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കിറ്റിലുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങള്‍ കൂടി തെരഞ്ഞെടുക്കാം. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്‍കിയാല്‍ സ്ഥലത്ത് എത്തിച്ചു നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും. ലക്ഷ്യത്തേക്കാൾ കൂടുതൽ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കഴുത്ത് ഞെരിക്കാൻ കേന്ദ്രം സിബിഐയെ ഉപയോഗിക്കുന്നു: കനയ്യ കുമാർ

നാഗ്പൂർ : പ്രതിപക്ഷത്തെ കഴുത്ത് ഞെരിച്ച് കൊല്ലാൻ കേന്ദ്രസർക്കാർ കേന്ദ്ര അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുമാർ. സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ രാജ്യത്തെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അധികാരം സംരക്ഷിക്കാൻ അത് ദുരുപയോഗം ചെയ്യുകയാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഡൽഹി എക്‌സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയാരോപണത്തെ തുടർന്ന് വെള്ളിയാഴ്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 30 സ്ഥലങ്ങളിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയിരുന്നു.

ഉദ്യോഗസ്ഥരുടെ ഉറപ്പിന് പിന്നാലെ ലഖിംപൂർ ഖേരി കർഷകർ പ്രതിഷേധം അവസാനിപ്പിച്ചു

ലഖിംപൂർ ഖേരി (യു.പി): കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയെ നീക്കം ചെയ്യണമെന്നും, എംഎസ്പി ഉറപ്പു നൽകുന്ന നിയമം വേണമെന്നും ആവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രക്ഷോഭം ശനിയാഴ്ച ജില്ലാ ഉന്നത ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ കണ്ടതിനെ തുടർന്ന് പിൻവലിച്ചതായി സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സെപ്തംബർ ആറിന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ എസ്‌കെഎമ്മിന്റെ ഭാവി തന്ത്രം ചർച്ച ചെയ്യുമെന്ന് കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ടിക്കായത്ത് പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് മഹേന്ദ്ര ബഹാദൂർ സിംഗ് ഉൾപ്പെടെയുള്ളവർ ഉച്ചയ്ക്ക് 2.30 ഓടെ ധർണ നടക്കുന്ന സ്ഥലത്തെത്തി കർഷകരിൽ നിന്ന് മെമ്മോറാണ്ടം സ്വീകരിച്ചു. 75 മണിക്കൂർ നീണ്ട സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് ടിക്കായത്തും മറ്റ് കർഷക നേതാക്കളും ചേർന്ന് കർഷകർക്കായി സർക്കാർ തലത്തിൽ സെപ്തംബർ ആദ്യവാരം യോഗം ചേരുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ബുധനാഴ്ച രാത്രി തന്നെ വിവിധ സംസ്ഥാനങ്ങളിൽ…

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം സംഘര്‍ഷമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നാളെ മുതൽ മദ്യശാലകൾ അടച്ചിടാനാണ് നിർദേശം. സമരം അവസാനിപ്പിക്കാനായി കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നത്. മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.