തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളിക്കളയുന്ന മനോഭാവം എൽഡിഎഫ് സർക്കാരിനില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. “പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്‌ടറാക്കി. എന്നാൽ, അതിൽ പൗര സമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരില്ലെന്നാണ്,” കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് കോടിയേരി ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി…
Month: August 2022
വിവാഹസമയത്ത് റിഫ മെഹ്നു പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മെഹ്‌നാസിനെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയേക്കും. മാർച്ച് ഒന്നിനാണ് ദുബായിലെ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവുചെയ്യുകയായിരുന്നു. റിഫ മെഹ്‌നു തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നുവെന്നാണ് നിഗമനം. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. കുഞ്ഞ് ജനിക്കുമ്പോൾ റിഫക്ക് 18 വയസ്സും രണ്ട് മാസവുമായിരുന്നു പ്രായം. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പി അന്വേഷിക്കുന്ന കേസിൽ മെഹ്നാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപേക്ഷ തള്ളിയാൽ ഈ കേസിലും മെഹ്നാസ് അറസ്റ്റിലാകാനാണ് സാധ്യത.…
തായ്‌വാന് സമീപം ചൈന ഡോങ്ഫെങ് മിസൈലുകൾ വിക്ഷേപിച്ചു
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌പേയി വിട്ട് ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ചൈന ദ്വീപിന്റെ വടക്കുകിഴക്കൻ, തെക്ക് പടിഞ്ഞാറൻ സമുദ്രത്തിലേക്ക് ഡോങ്‌ഫെംഗ് പരമ്പര മിസൈലുകളുടെ പരമ്പര തൊടുത്തുവിട്ടതായി തായ്‌വാൻ സ്ഥിരീകരിച്ചു. ദ്വീപിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം നിരവധി ഡിഎഫ് സീരീസ് മിസൈലുകൾ ഉച്ചയ്ക്ക് 1.56 ന് വെടിയുതിർക്കാൻ തുടങ്ങി. വൻകരയിൽ നിന്നുള്ള മിസൈലുകൾ ദ്വീപിനു മുകളിലൂടെ കടന്നുപോകുന്നത് ഇതാദ്യമാണ്. പ്രാദേശിക സമാധാനം തകർക്കാനുള്ള വിവേകശൂന്യമായ നടപടികളെ പ്രതിരോധ മന്ത്രാലയം അപലപിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് നിരവധി പരമ്പരാഗത മിസൈലുകൾ വിക്ഷേപിച്ചതായും വ്യാഴാഴ്ച കിഴക്കൻ തായ്‌വാൻ കടലിടുക്കിൽ കൃത്യമായ ആക്രമണങ്ങൾ ലക്ഷ്യമിട്ടതായും മെയിൻലാൻഡിലെ പിഎൽഎ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് രണ്ട് ഹ്രസ്വ പ്രസ്താവനകളിൽ പറഞ്ഞു. കൃത്യമായ സ്ട്രൈക്കുകളുടെ എല്ലാ മിസൈലുകളും വിജയകരമായി ലക്ഷ്യത്തിലെത്തി. പ്രസ്താവന പ്രകാരം, പ്രസക്തമായ കടലിന്റെയും വ്യോമമേഖലയുടെയും നിയന്ത്രണം…
ചൈനയ്ക്ക് ധാന്യം നൽകാന്‍ ഉക്രെയ്നുമായുള്ള 2018-ലെ കരാറിൽ ഹണ്ടർ ബൈഡൻ ഉൾപ്പെട്ടിരുന്നു: റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഉക്രെയ്നും ചൈനയും തമ്മിലുള്ള 2018-ലെ ധാന്യ കയറ്റുമതി കരാറിൽ ഹണ്ടർ ബൈഡൻ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2019 ഏപ്രിലിൽ ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള ഒരു കമ്പ്യൂട്ടർ റിപ്പയർ ഷോപ്പിൽ നിന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഉപേക്ഷിച്ചുവെന്ന കരുതപ്പെടുന്ന “കുപ്രസിദ്ധമായ” ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയ രേഖകളാണ് ഇടപാടിന്റെ തെളിവായി ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നത്. 2018 നവംബർ 27 ലെ ബർമീസ് പ്രമേയം അനുസരിച്ച്, ഹണ്ടറും ഉക്രേനിയൻ ഹോൾഡിംഗ് കമ്പനിയായ ബുരിസ്മയുടെ മറ്റ് ഏഴ് ബോർഡ് അംഗങ്ങളുമാണ് കരാറിൽ ഒപ്പു വെച്ചത്. ഹണ്ടറും ഉക്രേനിയൻ ഹോൾഡിംഗ് കമ്പനിയായ ബുരിസ്മയുടെ മറ്റ് ഏഴ് ബോർഡ് അംഗങ്ങളും “എല്ലാ ചൈനീസ് സാധ്യതയുള്ള ഷെയർഹോൾഡർമാരുമായും പ്രശ്നങ്ങൾ വികസിപ്പിക്കാനും ചർച്ച ചെയ്യാനും കരാർ” ചെയ്യാനും, ചൈന-ഉക്രെയ്ൻ സിൽക്ക് റോഡ് ഗ്രെയിൻ പോർട്ട് പ്രോജക്ടിന്റെ പദ്ധതിയുടെ പ്രവർത്തന മാനേജ്മെന്റും കൈകാര്യം ചെയ്യാന്‍ തന്റെ…
വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ
ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തൻ്റെ ഭരതനാട്യം അരങ്ങേറ്റം ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം പകര്‍ന്നു നല്‍കി വിസ്മയം തീർത്തപ്പോൾ ,അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. ജൂലൈ 31 ന് നു ഞായറാഴ്ച വൈകുന്നേരം 2:30 ന് വിളക്കുകൊളുത്തി ആരംഭിച്ച്, 4 മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായവിരുന്നാണ് നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുന്ന ഗണപതി സ്തുതിയോടുകൂടിയായിരുന്നു “അരങ്ങേറ്റം ” തുടക്കംകുറിച്ചത്. ‘വിജയവസന്തം ‘ രാഗത്തില്‍ ‘ആദി’ താളത്തില്‍ മായാ രാം മൂർത്തി ചിട്ടപെടുത്തിയ നൃത്തം നല്ല തുടക്കമായിരുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ‘ഭരതനാട്യത്തോടും’ ‘മോഹിനിയാട്ടത്തോടും അടങ്ങാത്ത…
ടെക്‌സസില്‍ മങ്കിപോക്‌സ് വ്യാപകമാകുന്നു; ഏറ്റവും ഉയര്‍ന്ന തോത് ഡാളസില്‍
ഡാളസ്: ടെക്‌സസ് സംസ്ഥാനത്ത് മങ്കിപോക്‌സ് കേസ്സുകള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതായി സ്‌റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഡാളസ്സിലാണ്. സംസ്ഥാനത്തു 454 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഡാളസ്സില്‍ മാത്രം 195 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.മങ്കിപോക്‌സ് സ്ഥിരീകരിക്കപ്പെട്ടവരുമായി ഏറ്റവും അടുത്തു പെരുമാറുന്നവര്‍ക്കും, സ്‌കിന്‍-ടു-സ്‌കിന്‍ ബന്ധപ്പെടുന്നവരിലുമാണ് രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പു അധികൃതര്‍ പറയുന്നു. പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ സ്വവര്‍ഗ്ഗ സംഭോഗത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും രോഗവ്യാപനത്തിനു സാധ്യത കൂടുതലാണ്.ഇത്തരത്തിലുള്ളവര്‍ക്ക് അടിയന്തിരമായി മങ്കിപോക്‌സ് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ കൗണ്ടി അധികൃതര്‍ സ്വീകരിച്ചുവരുന്നു. കഴിഞ്ഞവാരം ഡാളസ്സ് കൗണ്ടിയില്‍ ലഭിച്ചത് 5000 ഡോസ് വാക്‌സിന്‍ മാത്രമാണ്. എന്നാല്‍ ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് ഹൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ഹംഗ പറഞ്ഞു. രണ്ടുഡോസെങ്കിലും കൊടുക്കേണ്ടതുള്ളതിനാല്‍ ഇത്രയും വാക്‌സിന്‍ 2500 പേര്‍ക്ക് മാത്രമാണ് നല്‍കുവാന്‍ കഴിയുകയെന്നും ഡോ.ഫിലിപ്പ് പറഞ്ഞു. മങ്കിപോക്‌സ്…
അമേരിക്കൻ പൗരൻമാർക്കെതിരെ അല്‍ ഖ്വയ്ദ ആക്രമണ സാധ്യത; സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നറിയിപ്പ്
വാഷിംഗ്‌ടൺ: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അല്‍ ഖ്വയ്ദയുടെ നേത്ര്വത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും കൊല്ലപ്പെട്ട സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരൻമാർക്കെതിരെ ഏതു നിമിഷവും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രകളിൽ അമേരിക്കന്‍ പൗരന്മാര്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക വാർത്തകൾ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോൺസുലേറ്റുമായോ സമ്പർക്കം പുലർത്താനും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ജൂലൈ 31-നാണ് അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി ഒളിച്ചിരുന്ന വീടിന് നേരെ ഹെൽ ഫയർ മിസൈല്‍ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച യു എസ് സ്ഥിരീകരിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പ്രതികാരത്തിനായി യു എസ് പൗരന്മാരെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ചാവേർ അക്രമങ്ങൾ, ബോംബ്…
കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ വൻ വിജയം
കാൽഗറി: കാൽഗറി സെന്റ്.മേരീസ് ഓർത്തഡോക്സ് ഇടവക, ദേവാലയ നിർമ്മാണവുമായി ബന്ധപെട്ട് “സമ്മര്‍ ഫണ്‍ ഫെയര്‍ 2022 ” കാർണിവൽ നടന്നു. July 30 -2022 ശനിയാഴ്ച Irvin School Play Field, 412 Northmount Dr, NW വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതൽ പ്രോഗ്രാം ആരംഭിച്ചു. കാർണിവലിന്റെ പ്രധാന ആകർഷണമായ ക്രിക്കറ്റ് ടൂർണമെന്റ് രാവിലെ 11 മണിക്ക് പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. ആറു ടീമുകൾ ഒരുമിച്ച ടൂർണമെന്റിൽ ‘Super Giants Calgary’ ‘അന്നമ്മ അബ്രഹാം മെമ്മോറിയൽ ട്രോഫി ‘കരസ്ഥമാക്കി. ‘Travancore Titans രണ്ടാംസ്ഥാനം നേടി. Hafis Kattoodi(FinalMatch), Jackson Samson, Kartik, Nikhil Chandran, Sajith, Jot Gill, Zulfiqar Hussain (League Matches) എന്നിവർ മാൻ ഓഫ് ദി മാച്ചിന് അർഹരായി. വിവിധ സ്റ്റാളുകളിൽ നടത്തിയ ‘ഫൂഡ് ഫെസ്ടിവൽ’ പ്രത്യേക ആകർഷണമായിരുന്നു.…
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് വോളിബോള്‍ കിരീടം
ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ വോളിബോള്‍ കിരീടം കരസ്ഥമാക്കി. ജൂലായ് 30ന് ഡാളസ് സ്‌പോര്‍ട്‌സ് പ്ലെക്‌സില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ ആരു ടീമുകള്‍ പങ്കെടുത്തിരുന്നു. സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ് മുഖ്യാത്ഥിയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ടീമിനെ പരാജയപ്പെടുത്തിയാണ് വോളിബോളില്‍ കേരള അസ്സോസിയേഷന്‍ കിരീടം നേടിയത്. ഷിബു, ബേബി, സി.വി.ജോര്‍ജ് എന്നിവര്‍ കളി നിയന്ത്രിച്ചു.വിജയികളെ കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, സെക്രട്ടറി അനശ്വര്‍ മാംമ്പിള്ളി, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ നെബു കുരിയാക്കോസ് എന്നിവര്‍ അഭിനന്ദിച്ചു. വിജയിച്ച വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ജോസഫ് മോഹനം, ചെറിയാന്‍ ചൂരനാട് മാനേജരുമായിരുന്നു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരം കാണുന്നതിന് നിരവധി ആളുകള്‍ എത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്കും, കാണികള്‍ക്കും സെക്രട്ടറി…
എണ്ണ, വാതക മേഖലയിൽ നിന്നുള്ള ധനസഹായം യുഎൻ സെക്രട്ടേറിയറ്റ് സ്വീകരിക്കുന്നില്ല
യുണൈറ്റഡ് നേഷൻസ്: എണ്ണ, വാതക വ്യവസായ മേഖലയിൽ നിന്ന് യുഎൻ സെക്രട്ടേറിയറ്റ് പണം വാങ്ങുന്നില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. “യുഎൻ സെക്രട്ടേറിയറ്റ് എണ്ണ, വാതക മേഖലയിൽ നിന്നുള്ള ധനസഹായം സ്വീകരിക്കുന്നില്ല എന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. കൽക്കരിയിൽ തുടങ്ങി, ഫോസിൽ ഇന്ധന വ്യവസായത്തിൽ നിന്ന് പെൻഷൻ ഫണ്ട് പൂർണ്ണമായും പിൻവാങ്ങുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ, അവർ ഇതിനകം തന്നെ ആഗോള ഫോസിൽ ഇന്ധന മേഖലയിൽ നിക്ഷേപിക്കുന്നത് പൂർണ്ണമായും നിർത്തിയതായി ഞാൻ കരുതുന്നു,” ഗുട്ടെറസ് ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചതായി ഞങ്ങൾ കരുതുന്നവരിൽ നിന്ന് ഒരു സംഭാവനയും യുഎൻ ഏജൻസികള്‍ സ്വീകരിക്കരുതെന്ന് ശക്തമായി നിർദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ ഊർജ പ്രതിസന്ധിയിൽ നിന്ന് എണ്ണ, വാതക കമ്പനികളുടെ അപ്രതീക്ഷിത ലാഭത്തിന് നികുതി…
