ന്യൂഡൽഹി: മുംബൈ സ്വദേശിനിയായ ഹമീദ ബാനുവിനെ പാക്കിസ്താനില്‍ കണ്ടെത്തിയതായി മകള്‍ യാസ്മിന്‍ ഷെയ്ഖ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ മാതാവ് പാക്കിസ്താനിലുണ്ടെന്ന് യാസ്മിന്‍ അറിയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി അമ്മയെ തിരഞ്ഞുകൊണ്ടിരുന്ന യാസ്മിനും കുടുംബവും ആശ്വാസത്തിലാണ്. പാചകത്തൊഴിലാളിയായി അമ്മ ഖത്തറിലേക്ക് പോയതാണ്. എന്നാല്‍, തിരിച്ചെത്തിയില്ലെന്ന് മുംബൈ നിവാസിയായ യാസ്മിൻ ഷെയ്ഖ് പറയുന്നു. “പാക്കിസ്താന്‍ ആസ്ഥാനമായുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 20 വർഷത്തിന് ശേഷം ഞാൻ എന്റെ അമ്മയെക്കുറിച്ച് അറിയുന്നത്. അമ്മയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു,” മാധ്യമങ്ങളോട് സംസാരിക്കവെ യാസ്മിൻ ഷെയ്ഖ് പറഞ്ഞു. രണ്ടും നാലും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അമ്മ പലപ്പോഴായി ഖത്തറിലേക്ക് പോകാറുണ്ടായിരുന്നു. എന്നാൽ, അവസാനം പോയത് ഒരു ഏജന്റിന്റെ സഹായത്തോടെയാണ്. പക്ഷെ, പിന്നീട് മടങ്ങി വന്നില്ലെന്ന് യാസ്മിൻ പറഞ്ഞു. ഞങ്ങൾ അമ്മയെ കണ്ടെത്താന്‍ വളരെ ശ്രമിച്ചു. പക്ഷെ കണ്ടെത്താനായില്ല. തെളിവില്ലാത്തതിനാൽ…
Month: August 2022
ഐടി വകുപ്പിന്റെ റെയ്ഡിൽ 24 കോടിയുടെ പണവും 20 കോടിയുടെ സ്വർണവും പിടിച്ചെടുത്തു
അഹമ്മദാബാദ് : ഗുജറാത്തിലെ ടെക്‌സ്‌റ്റൈൽ, റിയൽ എസ്റ്റേറ്റ് കമ്പനികളില്‍ ആദായനികുതി വകുപ്പ് ചൊവ്വാഴ്ച നടത്തിയ റെയ്ഡിൽ 24 കോടി രൂപയുടെ സ്വർണവും 20 കോടി രൂപയും കണ്ടെടുത്തു. ജൂലൈ 20ന് ആരംഭിച്ച പരിശോധനയിൽ ഇതുവരെ 1000 കോടി രൂപയുടെ ഇടപാടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പും അവകാശപ്പെട്ടു. ഗുജറാത്തിലെ തുണിത്തരങ്ങൾ, രാസവസ്തുക്കൾ, പാക്കേജിംഗ്, വിദ്യാഭ്യാസം എന്നിവയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഗുജറാത്തിലെ ഖേഡ, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ 58 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 1000 കോടിയിലധികം രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. 24 കോടിയുടെ കണക്കിൽ പെടാത്ത പണവും 20 കോടിയുടെ ആഭരണങ്ങളും കണ്ടെടുത്തു. പരിശോധനയിൽ വിവിധ കുറ്റകരമായ തെളിവുകളും ഡിജിറ്റൽ ഡാറ്റയും തിരച്ചിൽ സംഘം പിടിച്ചെടുത്തതായി ഐടി വകുപ്പ് അറിയിച്ചു. ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നികുതി വെട്ടിപ്പിൽ എത്ര…
ഇന്നത്തെ നക്ഷത്ര ഫലം
ചിങ്ങം: രാജകീയമായ എല്ലാ സുഖസൗകര്യങ്ങളും നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റണം. നിങ്ങളുടെ ഉത്കണ്‌ഠയുടെ ഉറവിടം ആഴത്തിൽ പരിശോധിക്കണം, എന്നിട്ട് അത് പരിഹരിക്കാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങള്‍ക്ക് കുറഞ്ഞ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന ഒരു ദിവസമായിരിക്കും. കന്നി: നിങ്ങളുടെ വിനയത്തോടെയുള്ള പെരുമാറ്റവും മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ദിവസമായിരിക്കും. പ്രത്യേകിച്ച് ഒരു ഇന്‍റര്‍വ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കുക, ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം…
ചൈനീസ് തായ്പേയിൽ പെലോസിയുടെ സന്ദർശനത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ചൈനീസ് ദ്വീപ് സന്ദർശനത്തിനെതിരെ ചൈനീസ് തായ്‌പേയിയിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി സന്ദർശനത്തിനിടെ പെലോസി താമസിച്ചിരുന്ന തായ്പേയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന് മുന്നിലെ പാർക്കിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ സന്ദർശനത്തെ എതിർത്ത് യുഎസ് വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യുഎസിലെ ഉന്നത ഉദ്യോഗസ്ഥയുടെ വിവാദ സന്ദർശനം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട “ഒരു ചൈന നയത്തിന്റെ” നഗ്നമായ ലംഘനമായാണ് കാണുന്നതെന്ന് ചൈന പറഞ്ഞു. അമേരിക്ക ഉൾപ്പെടുന്ന മിക്കവാറും എല്ലാ ലോകരാജ്യങ്ങളും തായ്‌പേയ്‌ക്ക് മേലുള്ള ചൈനീസ് പരമാധികാരം അംഗീകരിക്കുന്നുണ്ട്.. അമേരിക്കന്‍ പ്രതിനിധികള്‍ ഔദ്യോഗികമായി തായ്‌വാൻ സന്ദർശിക്കുകയാണെങ്കിൽ, അതിനർത്ഥം അവർ ഏക ചൈന എന്ന തത്വം ലംഘിക്കുകയാണെന്ന് സമരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ അഭിപ്രയപ്പെട്ടു. നമ്മൾ അടുത്ത ഉക്രെയ്‌നാകുമെന്നും അവര്‍ ഭയപ്പെട്ടു. താനും യുഎസ് കോൺഗ്രസിലെ മറ്റ് അംഗങ്ങളും ദ്വീപ് സന്ദർശിക്കുന്നത് “അമേരിക്ക തായ്‌വാനൊപ്പം നിൽക്കുന്നു” എന്ന…
കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പിക്‌നിക് ശനിയാഴ്ച
ന്യൂയോർക്ക്: കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഫാമിലി പിക്‌നിക് ആഗസ്റ്റ് 6 ശനിയാഴ്ച ഈസ്റ്റ് മെഡോ ഐസനോവർ പാർക്ക് ഫീൽഡ് നമ്പർ 3 വെച്ചു രാവിലെ പത്തു മണിമുതൽ വൈകിട്ട് നാലു മണിവരെ നടത്തപ്പെടുന്നു (Address: Eisenhower Park, 1899 Park Blvd, East Meadow, NY 11554 – Field #3). വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക. രാവിലെ പത്തുമണിക്ക് പ്രഭാത ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന പിക്നിക്കിൽ രുചികരവും വ്യത്യസ്തമായ വിവിധ ഇനം ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം പ്രായഭേദമെന്യെ എല്ലാവർക്കും പങ്കുചേരാവുന്ന വിവിധ കലാ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകുമെന്നു കോർഡിനേറ്റര്മാരായ ജോൺ കെ ജോർജ്, ജോർജുകുട്ടി എന്നിവർ അറിയിച്ചു. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍, പൂര്‍വ്വകാല…
പമ്പ സ്പെല്ലിംഗ് ബീ മത്സരം ഒക്ടോബർ 8 ശനിയാഴ്ച
ഫിലഡൽഫിയ: പെൻസിൽവാനിയയിലെ പ്രഗത്ഭ സംഘടനയായ പമ്പ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്പെല്ലിംഗ് ബീ മത്സരം ഒക്ടോബർ 8 ശനിയാഴ്ച പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പമ്പ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേലിന്റെ നേതൃത്വത്തില്‍ കൂടിയ മീറ്റിംഗിൽ സ്‌പെല്ലിംഗ് ബീ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ജോൺ പണിക്കർ ആണ് കോഓർഡിനേറ്റർ. സബ് കമ്മിറ്റി അംഗങ്ങളായി അലക്സ് തോമസ്, ജോർജ് ഓലിക്കൽ, മോഡി ജേക്കബ്, റവ. ഫിലിപ്സ് മോടയിൽ, ടിനു ജോൺസണ്‍, സുമോദ് നെല്ലിക്കാല എന്നിവരെ തിരഞ്ഞെടുത്തു. 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 3 മുതൽ 8 വരെയുള്ള ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മൂന്നു മുതൽ അഞ്ചു വരെ, ആറു മുതൽ എട്ടു വരെ എന്നിങ്ങനെ 2 ഗ്രൂപ്പ് തിരിച്ചാവും മത്സരം. കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709, ജോൺ പണിക്കർ 215 605 5109.
യുഎസ് കോണ്‍ഗ്രസ് അംഗം ഉള്‍പ്പടെ നാലു പേര്‍ കാര്‍ അപകടത്തില്‍ മരിച്ചു
നപ്പാനി (ഇന്ത്യാന): ഇന്ത്യാനയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം (റിപ്പബ്ലിക്കന്‍) ജാക്കി പലോര്‍സ്‌കി (58) ഉള്‍പ്പടെ നാലു പേര്‍ കാര്‍ ഓഗസ്റ്റ് 3 ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായി എല്‍ക്കാര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എസ്.യു.വിയില്‍ സഞ്ചരിച്ചിരുന്ന ജാക്കിയും, ഇവരുടെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എമ തോംസണ്‍ (28), ഡിസ്ട്രിക്ട് ഡയറക്ടര്‍ സാഖറി പോട്ട്‌സ് (27) എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍ എഡിക്ക് (56) എന്നീ നാലുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. നപ്പാനി എസ്.ആര്‍ 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്.യു.വിയില്‍ നോര്‍ത്ത് ബൗണ്ടില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്.യു.വിയുമായി നേരിട്ട് ഇടിക്കുകയുണ്ടായത്. 2013-ലാണ് ജാക്കി ആദ്യമായി ഇന്ത്യാന സെക്കന്‍ഡ് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മരിക്കുന്നതുവരെയും ആ സ്ഥാനത്ത് തുടര്‍ന്നു. 2005 മുതല്‍ 2010 വരെ ഇന്ത്യാ ഹൗസ് പ്രതിനിധിയുമായിരുന്നു. 1963 ഓഗസ്റ്റ് 7-ന്…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 6): ജോണ്‍ ഇളമത
ഫ്ളോറന്‍സിലെ ഭരണാധികാരിയായ മെഡിസി പ്രഭു ലോറന്‍സോ ഡി പിയറോയുടെ കൊട്ടാരത്തിലേക്ക് അതിഥിയായി മൈക്കെലാഞ്ജലോ ക്ഷണിക്കപ്പെട്ടു. അവന്‍ അവിടെ മഹാശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. താമസം വിന മൈക്കിള്‍ മെഡിസി പ്രഭുവിന്റെ ആരാധാനപാത്രമായി. അവന്‍ ശില്പരചന അതിവേഗം പഠിച്ചു. ഉള്ളിലുറങ്ങിയ ശില്പങ്ങളുടെ മുഖാവരണം അഴിഞ്ഞ് ശില്പങ്ങള്‍ അവന്റെയുള്ളില്‍ ഉരുത്തിരിഞ്ഞു. ജിയോവാനിയുടെ ശില്പങ്ങളെ അതിശയിപ്പിക്കുന്ന ഭാവനയുടെ നിലയ്ക്കാത്ത പ്രവാഹം പോലെ അവന്‍ കൊത്താനാരംഭിച്ചു. പതിനാറാം വയസ്സില്‍ മെഡോണ സീറ്റഡ് ഓണ്‍ എ സ്റ്റെപ്പ്, ബാറ്റില്‍ ഓഫ് ദ സെന്‍റാഷസ് എന്നീ ശില്പങ്ങള്‍ മൈക്കെലാഞ്ജലോ ആദ്യമായി കൊത്തി. അവ മെഡിസീകോര്‍ട്ടിലെ ശില്പികള്‍ അത്യദ്ഭുതത്തോടെ നോക്കി കണ്ടു. ശില്പകലയില്‍ രുപഭേദഭാവങ്ങളുടെ വ്യത്യസ്തത. പുതിയ ഭാവങ്ങളില്‍ ജീവന്‍ തുടിച്ചു നില്‍ക്കുന്ന രൂപങ്ങള്‍. മെഡോണ സീറ്റഡ് ഓണ്‍ എ സ്റ്റെപ്പില്‍ ഒരു കോണിപ്പടിക്കു താഴെ പിഞ്ചുകുഞ്ഞിനെ കൈയ്യിലേന്തിയ മാതാവ്, കോണിപ്പടികളിലേക്കു കയറിപ്പോകുന്ന മുതിര്‍ന്ന…
കാന്‍സസ്-ഗര്‍ഭഛിദ്രാവകാശം നിലനിര്‍ത്തണമെന്ന് വോട്ടെടുപ്പിലൂടെ തീരുമാനിച്ച അമേരിക്കയിലെ ആദ്യസംസ്ഥാനം
കാന്‍സസ്: കാന്‍സസ് സംസ്ഥാന ഭരണഘടനയില്‍ ഗര്‍ഭചിദ്രാവകാശം നിലനിര്‍ത്തണമെന്ന് ആഗസ്റ്റ് 2ന് നടന്ന വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ജൂണ്‍മാസം സുപ്രീംകോടതി ഗര്‍ഭഛിദ്രാവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിപ്രഖ്യാപിച്ചതിനുശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വോട്ടെടുപ്പിലൂടെ അവകാശം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്നവരുടെ വന്‍ വിജയമാണിതെന്ന് അബോര്‍ഷന്‍ അഡ്വക്കേറ്റ്സ് അവകാശപ്പെട്ടു. ഗര്‍ഭഛിദ്രാവകാശം സംസ്ഥാനത്ത് അനുവദിക്കരുതെന്ന തീരുമാനത്തെയാണ് വോട്ടര്‍മാര്‍ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിയന്ത്രണമുള്ള സംസ്ഥാന നിയമസഭ, ഗര്‍ഭഛിദ്രം അവസാനിപ്പിക്കുന്നതിനും, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തയ്യാറെടുക്കുന്നതിനിടയില്‍ വന്ന ഈ തീരുമാനം കനത്ത തിരിച്ചടിയായിട്ടാണ് നിയമസാമാജികര്‍ കരുതുന്നത്. സംസ്ഥാനത്തിന്റെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെട്ടതാണ് ഗര്‍ഭഛിദ്രാവകാശമെന്ന് 2019 ല്‍ സ്റ്റേറ്റ് സുപ്രീം കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് എതിരെ ശക്തമായ ഒരു കണ്‍സര്‍വേറ്റീവ് ലോബി സംസ്ഥാനത്ത് നിലവിലുണ്ട്. സംസ്ഥാന നിയമസഭയിലേക്ക് കൂടുതല്‍ റിപ്പബ്ലിക്കന്‍സ് വിജയിച്ചു കയറുമ്പോള്‍, പലപ്പോഴും ഗവര്‍ണ്ണറാകുന്നത് ഡമോക്രാറ്റിക്…
പി.സി. മാത്യു വേൾഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതായി പി.സി. മാത്യു അറിയിച്ചു. അടുത്തിടെ ബഹ്റൈനില്‍ വെച്ച് നടന്ന ഡബ്ല്യു എം സി കോണ്‍ഫറന്‍സിലാണ് വൈസ് പ്രസിഡന്റായി പി സി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ്, മുൻ അമേരിക്ക റീജിയൻ ചെയർമാൻ, റീജിയൻ പ്രസിഡന്റ് മുതലായ സ്ഥാനങ്ങൾ അലങ്കരിക്കുകയും, സംഘടനയെ വളർത്തുവാൻ ശക്തമായ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ന് (ആഗസ്റ്റ് 3) ഇമെയിൽ വഴിയാണ് രാജി വിവരം സംഘടനയുടെ നേതൃത്വത്തെ അറിയിച്ചത്. ബൃഹത്തായ ഗ്ലോബൽ ഇന്ത്യൻ നെറ്റ്‌വർക്ക് സംഘടനയായ “ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിൽ” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, ഭാരിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതിനാലാണ് താൻ രാജിവെക്കുന്നതെന്ന് പി.സി. മാത്യു പറഞ്ഞു. വേൾഡ് മലയാളി കൗണ്‍സില്‍ മലയാളികളുടെ മാത്രം നെറ്റ്‌വർക്ക് ഓർഗനൈസഷൻ ആകുമ്പോൾ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എല്ലാ ഇന്ത്യക്കാരുടെയും സംഘടനയാണെന്നും,…
