യുഎസ് കോണ്‍ഗ്രസ് അംഗം ഉള്‍പ്പടെ നാലു പേര്‍ കാര്‍ അപകടത്തില്‍ മരിച്ചു

നപ്പാനി (ഇന്ത്യാന): ഇന്ത്യാനയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം (റിപ്പബ്ലിക്കന്‍) ജാക്കി പലോര്‍സ്‌കി (58) ഉള്‍പ്പടെ നാലു പേര്‍ കാര്‍ ഓഗസ്റ്റ് 3 ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായി എല്‍ക്കാര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

എസ്.യു.വിയില്‍ സഞ്ചരിച്ചിരുന്ന ജാക്കിയും, ഇവരുടെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എമ തോംസണ്‍ (28), ഡിസ്ട്രിക്ട് ഡയറക്ടര്‍ സാഖറി പോട്ട്‌സ് (27) എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍ എഡിക്ക് (56) എന്നീ നാലുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

നപ്പാനി എസ്.ആര്‍ 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്.യു.വിയില്‍ നോര്‍ത്ത് ബൗണ്ടില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്.യു.വിയുമായി നേരിട്ട് ഇടിക്കുകയുണ്ടായത്.

2013-ലാണ് ജാക്കി ആദ്യമായി ഇന്ത്യാന സെക്കന്‍ഡ് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മരിക്കുന്നതുവരെയും ആ സ്ഥാനത്ത് തുടര്‍ന്നു. 2005 മുതല്‍ 2010 വരെ ഇന്ത്യാ ഹൗസ് പ്രതിനിധിയുമായിരുന്നു.

1963 ഓഗസ്റ്റ് 7-ന് ഇന്ത്യാനയില്‍ ജനിച്ച് ഇവര്‍ യെലി ഹൈസ്‌കൂളില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്തു. ലിബര്‍ട്ടി യൂണിവേഴ്‌സിറ്റി, ടെയ്‌ലര്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ജാക്കി പലോര്‍സ്‌കിയുടെ നിര്യാണത്തില്‍ ഹൗസ് മജോറിട്ടി ലീഡര്‍ കെവിന്‍ മക്കാര്‍ത്ത, യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ അഗാധ ദുഖം രേഖപ്പെടുത്തി. പ്രസിഡന്റ് ബൈഡനും, ജില്‍ ബൈഡനും ഇവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മരിച്ചവരോടുള്ള ബഹുമാനാര്‍ത്ഥം വൈറ്റ് ഹൗസിലെ ദേശീയ പതാക ബുധനാഴ്ചയും വ്യാഴാഴ്ചയും പാതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News