ന്യൂയോർക്ക്: ജിഐസി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഇലക്‌ട് ഡോ. അനിലും ഗ്ലോബൽ ബിസിനസ് സെന്റർ ഫോർ എക്സലൻസ് ബോർഡ് മെമ്പർ എലിസബത്ത് പൗലോസും ഓണാഘോഷം അവരുടെ ബ്രൂക്ക്‌വിൽ ഗാർഡനിൽ വിപുലമായ ഒരുക്കങ്ങളോടെ നടത്തി. ഡോ. പൗലോസ്, സുധീർ നമ്പ്യാർ, താര ഷാജൻ, ടോം ജോർജ്ജ് കോലത്ത്, ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്ജ്, മിസ്റ്റർ ജോർജ്, തുടങ്ങി ഏല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്തു. ഗ്ലോബൽ വിമൻസ് എംപവര്‍മെന്റ് ചെയർപേഴ്സൺ ശ്രീമതി ശോശാമ്മ ആൻഡ്രൂസ്, ഗ്ലോബൽ സീനിയർ കെയർ ചെയർ ഉഷാ ജോർജ്ജ്, നീന നമ്പ്യാർ, ക്രിസ്റ്റൽ ഷാജൻ എന്നിവർ പൂക്കളം തൽക്ഷണം നിർമ്മിച്ചത് ആകർഷകമായി. ഇത് ഓണത്തിന്റെ മൂഡിന് ശരിക്കും തിരികൊളുത്തി. ഏവർക്കും ഓണാശംസകൾ നേർന്ന ഗ്ലോബൽ ട്രഷറർ താരാ ഷാജൻ, സമീപ ഭാവിയിൽ ജിഐസി ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്ന് പറഞ്ഞു. പുതുതായി…
Month: September 2022
2014-ൽ 43 വിദ്യാർത്ഥികളുടെ തിരോധാനം; മുന്‍ സൈനിക ജനറലിനെ മെക്സിക്കോ പോലീസ് അറസ്റ്റ് ചെയ്തു
2014ൽ തെക്കൻ മെക്‌സിക്കോയിൽ 43 വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ മെക്‌സിക്കോയിലെ ഒരു റിട്ടയേർഡ് ജനറലിനെയും മറ്റ് മൂന്ന് സൈനിക ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2014-ൽ അയോത്സിനാപ ടീച്ചർ ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ തെക്കുപടിഞ്ഞാറൻ നഗരമായ ഇഗ്വാലയിലെ ആർമി ബേസിന്റെ മുൻ കമാൻഡർ ഉൾപ്പെടെ നാല് സൈനിക ഉദ്യോഗസ്ഥർക്ക് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി മെക്സിക്കോയുടെ സുരക്ഷാ ഡെപ്യൂട്ടി മന്ത്രി റിക്കാർഡോ മെജിയ പറഞ്ഞു. മെക്സിക്കൻ ആർമിയിലെ അംഗങ്ങൾക്കെതിരെ നാല് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 സെപ്റ്റംബറിൽ ഇഗ്വാലയിൽ സംഭവങ്ങൾ നടന്നപ്പോൾ 27-ാം സൈനിക ബറ്റാലിയനിലെ കമാൻഡർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. മൊത്തത്തിൽ ഈ കേസിൽ 20 സൈനികർ, 44 പോലീസ് ഉദ്യോഗസ്ഥർ, 14 കാർട്ടൽ അംഗങ്ങൾ എന്നിവരുൾപ്പെടെ…
ഉക്രെയിന് 600 മില്യൺ ഡോളറിന്റെ ആയുധ പാക്കേജ് യു എസ് പ്രഖ്യാപിച്ചു; കീവിനുള്ള പിന്തുണ യൂറോപ്യൻ യൂണിയൻ വീണ്ടും സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: കീവിനു നല്‍കുന്ന സൈനിക പിന്തുണ മുൻ സോവിയറ്റ് റിപ്പബ്ലിക്കിൽ യുദ്ധത്തിന്റെ തീജ്വാലകൾക്ക് ആക്കം കൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ബൈഡൻ ഭരണകൂടം ഉക്രെയ്നിനായി 600 മില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജിന് അംഗീകാരം നൽകി. വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് അയച്ച വൈറ്റ് ഹൗസ് മെമ്മോ അനുസരിച്ച്, പാക്കേജിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (ഹിമാർസ്), നൈറ്റ് വിഷൻ ഗോഗിൾസ്, ക്ലേമോർ മൈനുകൾ, മൈൻ ക്ലിയറിംഗ് ഉപകരണങ്ങൾ, 105 എംഎം പീരങ്കി റൗണ്ടുകൾ, 155 എംഎം പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. യുഎസ് സ്റ്റോക്കുകളിൽ നിന്ന് അധിക ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നൽകാൻ പ്രസിഡന്റിനെ അനുവദിക്കുന്ന തന്റെ പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റി ഉപയോഗിച്ചാണ് ബൈഡൻ പാക്കേജിന് അംഗീകാരം നൽകിയതെന്ന് മെമ്മോയില്‍ പറയുന്നു. യുക്രെയ്‌നിന് നൽകുന്ന സൈനിക സഹായം “യുദ്ധഭൂമിയിൽ ഏറ്റവും മികച്ച…
സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക: സംഗീത സംവിധായകന്‍ ഇഗ്‌നേഷ്യസിനോടൊപ്പം ഒരു സായാഹ്നം
വിര്‍ജീനിയ: പ്രശസ്ത സംഗീത സംവിധായകന്‍ ഇഗ്‌നേഷ്യസ് (ബേര്‍ണി- ഇഗ്‌നേഷ്യസ്) നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകാംഗങ്ങളുമായി തന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ലംഗീതലോകത്തെ അനുഭവങ്ങള്‍ പങ്കിട്ടു. 2022 ഓഗസ്റ്റ് 27-ന് പാരീഷ് ഹാളില്‍ വച്ചു നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ അമ്പതോളം പാരീഷ് അംഗങ്ങള്‍ പങ്കുചേര്‍ന്നു. 1992-ല്‍ കാഴ്ചയ്ക്കപ്പുറം എന്ന ചിത്രത്തിലൂടെ സംഗിത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേര്‍ണി – ഇഗ്‌നേഷ്യസ് 1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തരായത്. 1994 മുതല്‍ 2019 വരെ ചലച്ചിത്ര രംഗത്ത് തിളങ്ങിനിന്ന ബേര്‍ണി – ഇഗ്‌നേഷ്യസ് ദ്വയം എഴുപതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ആയിരത്തോളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. തികച്ചും അനൗപചാരികമായി സംഘടിപ്പിച്ച പരിപാടിക്ക് ട്രസ്റ്റി ഷാജു ജോസഫ്, സജിത് തോപ്പില്‍, ക്വയര്‍ കോര്‍ഡിനേറ്റര്‍ അലക്‌സ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.…
കെപിഎംടിഎ സ്ഥാപക പ്രസിഡണ്ടും മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി ചെറിയാന് തൃശൂരിൽ ഹൃദ്യമായ സ്വീകരണം
ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നിഷ്യന്‍ ആസോസിയേഷന്‍ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി.പി.ചെറിയാനു . “നൊസ്റ്റാൾജിയ 1994” എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ വെച്ചു ഹൃദ്യമായ സ്വീകരണം നൽകി. 1994 ൽ രൂപം കൊണ്ട സംഘടനയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോഴത്തെ പ്രവർത്തകരും ചേർന്നാണ് സ്വീകരണ സമ്മേളനം ഒരുക്കിയത്. സെപ്റ്റംബര്‍ 14 നു ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ ബാബു (കോഴിക്കോട്) അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷെരിഫ് പാലോളി (മലപ്പുറം) സ്വാഗതം പറഞ്ഞു. പി സി കിഷോർ (കോഴിക്കോട്) ഇ സി ജോസ്, പ്രമീള (തൃശ്ശൂർ ജില്ലാ പ്രസിഡന്റ്) ലാലി ജെയിംസ് (തൃശ്ശൂർ കോര്പറേഷൻ കൗൺസിലർ) പി.വി. സണ്ണി മുൻ (കേരളവർമ…
ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്തു
ന്യൂജേഴ്‌സി: ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സി, സ്റ്റാറ്റൻ ഐലൻഡ് പ്രദേശങ്ങളിലെ ഒൻപതു ദേവാലയങ്ങൾ സംയുക്തമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ്, ക്ലിഫ്റ്റൺ സൈന്റ്റ് ഗ്രീഗോറിയോസ്, മൗണ്ട് ഒലീവ് സൈന്റ്റ് തോമസ്, പ്ലൈൻഫീൽഡ് ബസേലിയസ് ഗ്രീഗോറിയോസ്, റിഡ്ജ്ഫീൽഡ് പാർക്ക് സൈന്റ്റ് ജോർജ്, ലിൻഡൻ സൈന്റ്റ് മേരീസ്, സ്റ്റാറ്റൻ ഐലൻഡിൽ നിന്നുള്ള സൈന്റ്റ് ജോർജ്, സൈന്റ്റ് മേരീസ്, മാർ ഗ്രീഗോറിയോസ് എന്നീ ദേവാലയങ്ങൾ ഈ സംരംഭത്തിൽ പങ്കെടുത്തു ജീവകാരുണ്യ പ്രവത്തനത്തിന്റെ ഭാഗമായി ന്യൂജഴ്‌സിയിലുള്ള ബെർഗെൻഫീൽഡ് സ്കൂൾ ഡിസ്‌ട്രിക്ടിലെ ഇരുനൂറ്റി എഴുപത്തിൽ പരം കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമുള്ള സ്കൂൾ സാമഗ്രികൾ സംഭാവന ചെയ്തു മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ, സെപ്റ്റംബർ നാലിന്, റവ ഫാ ഡോ ബാബു കെ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീന…
ആഘോഷത്തിമിർപ്പിൽ ചരിത്രം രചിച്ച് മാഗ് ഓണം
ഹ്യൂസ്റ്റൺ: തിരുവോണം കഴിഞ്ഞു ചതയം ദിനത്തിൽ നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) ഓണാഘോഷം എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഒന്നായിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡ് മഹാമാരിമൂലം അകന്നു നിന്ന മലയാളികൾ ഈ വർഷം ഓണം ആഘോഷിക്കുക തന്നെ ചെയ്തു. സെപ്റ്റംബർ 10ന് ശനിയാഴ്ച സ്റ്റാഫ്‌ഫോർഡിലെ സെൻറ് ജോസഫ്‌സ് ഹാൾ ആയിരുന്നു ആഘോഷ വേദി. കൃത്യം പതിനൊന്നര മണിക്ക് തന്നെ മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര മാഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചെണ്ടമേളം താലപ്പൊലി മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ മാവേലിമന്നൻ എഴുന്നെള്ളി. തുടർന്ന് നയനാന്ദകരമായ കേരള പഴമയെ ഓർമ്മിപ്പിക്കുന്ന ഒരു തിരുവാതിര അരങ്ങേറി. മഹാബലിയുടെ ഓണസന്ദേശത്തിനുശേഷം പൊതുസമ്മേളനത്തിനു മുന്നോടിയായി ഭദ്രദീപം കൊളുത്തൽ ചടങ്ങു നടന്നു. മുഖ്യാതിഥിയായിരുന്ന ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി…
പാക്കരനെ പട്ടി കടിച്ചു (ചിത്രീകരണം): ജോണ്‍ ഇളമത
ഈയിടെ നാട്ടില്‍ വിളിച്ച് വയസായ അമ്മക്ക് ഓണാശംസ കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു- “കേട്ടോടാ, കുഞ്ഞുമോനെ! നമ്മടെ പാക്കരനൈ പട്ടികടിച്ചു. സാരമാക്കിയില്ല. നാലാന്നാളാണറിഞ്ഞത് കടിച്ചതു പേപ്പട്ടി ആരുന്നെന്ന്. കഷ്ടകാലത്തിന് ഓണത്തിന് നാരങ്ങാ അച്ചാറും കൂട്ടി. പെട്ടന്ന് പേ ഇളകി. കൊരച്ചു കൊരച്ച് അവന്‍ ഇന്നലെ ചത്തു.” എനിക്ക് വല്ലാത്ത ദുഖംതോന്നി. പാക്കരന്‍ ആരായിരുന്നു എനിക്ക്. എന്റെ ബാല്യകാല സുഹൃത്ത്! എന്റെ ബാല്യ കൗമാര ചാപല്യങ്ങളിലൊക്കെ സൂഹൃത്തും പങ്കിളയുമായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങളൊന്നിച്ച് സെക്കന്റ് ഷോയ്ക്ക് പോയിരുന്നു. അവന് തെങ്ങുകേറ്റം വശമാരുന്നു. ഷോയ്ക്ക് പോണോങ്കി കാശുവേണം. അല്ലാണ്ട്, കട്ടും ഒളിച്ചും സെക്കന്റ് ഷോക്ക് പോണോങ്കി കാശെവിടെ കിട്ടും. ഇവിടെ അമേരിക്ക പോലെ ആ പ്രായത്തില്‍ വിട്ടൊരു കളി കളിക്കാന്‍ വീട്ടുകാര് സമ്മതിക്കുമോ. ശുദ്ധ ഗ്രാമീണനായ അപ്പന് സിനാമാ നാടകമെന്നൊക്കെ പറഞ്ഞാ ശുദ്ധ അശ്ശീലമാരുന്നു. സത്യനും മിസ് കുമാരീം കൂടി കളിച്ച ‘ജീവിതനൗക’…
ഡോ. പി.ജി. വർഗീസ് സെപ്തംബർ 20 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍: സെപ്റ്റംബർ 20 ന് ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐപിഎൽ) ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ ഡോ. പി.ജി വർഗീസ് (ന്യൂഡൽഹി ) മുഖ്യ പ്രഭാഷണം നല്‍കും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സെപ്തംബർ 20 നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബ്രദർ ഡോ. പി.ജി. വർഗീസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന…
ഊരുത്സവം സംഘടിപ്പിച്ചു
നിലമ്പൂർ : ഫ്രറ്റേണിറ്റി മൂവ്മെൻ്റും പാലക്കയം യൂത്ത് ക്ലബും ചേർന്ന് ചാലിയാർ പഞ്ചായത്തിലെ പാലക്കയം ഊരിൽ ഊരുത്സവം സംഘടിപ്പിച്ചു. പാലക്കയം വെറ്റിലക്കൊല്ലി ഊരിലെ 100ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടി ഊരു മൂപ്പൻ ശ്രീ പാലക്കയം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. ഉരുത്സവത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരപരിപാടികൾ സംഘടിപ്പിച്ചു.പാലക്കയം വെറ്റലക്കൊല്ലി നിവാസികൾക്ക് ഇതൊരു നവ്യാനുഭവമായി. മത്സരത്തിലെ വിജയികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡൻ്റ് ജസിം സുൽത്താൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സുനിൽ പാലക്കയം, സവാദ് മൂലേപ്പടം,മജീദ് ചാലിയാർ എന്നിവർ സംസാരിച്ചു. ശ്യാംജിത് പാലക്കയം നന്ദി അറിയിച്ചു. ഊരുത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ നൂറോളം പേർ പങ്കെടുത്തു മത്സരങ്ങൾക്ക് അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, മിദ്ലാജ്, ജസീം സയാഫ്, മുബഷിർ എന്നിവർ…
