ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC) ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 ബുധനാഴ്ച്ച ജർമ്മനിയുടെ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ഉത്ഘാടനം ചെയ്തു. പതിനൊന്നാമത് അസംബ്ലിയാണ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ജർമ്മനിയിൽ വെച്ച് നടന്നത്. ഓരോ ആറും എട്ടും വർഷത്തിലൊരിക്കലാണ് ജനറൽ അസംബ്ലി കൂടാറുള്ളത്. ക്രിസ്തുവിന്റെ സ്നേഹം ലോകത്തെ അനുരഞ്ജനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നു എന്നതാണ് മുഖ്യ പ്രമേയം. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി മറ്റ് മതങ്ങളിൽപ്പെട്ടവരുമായും ഇച്ഛാശക്തിയുള്ള എല്ലാവരുമായും ഇടതടവില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ എല്ലാ സഭകളോടുള്ള സമൂലമായ ആഹ്വാനമാണിത്. മാർത്തോമ്മ സഭയെ പ്രതിനിധികരിച്ച് ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്താ, കേന്ദ്ര കമ്മറ്റി അംഗം ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്,…
Month: September 2022
മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു ; സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ജേതാക്കൾ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ (മാഗ്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 മുതൽ 28 വരെ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ വെച്ചു നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ (ബ്ലൂ സ്റ്റാർസ്) ജേതാക്കളായി. ഫൈനൽ മത്സരം കാണുവാൻ എത്തിയ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനൽ മത്സരത്തിൽ ഓരോവർ ബാക്കി നിൽക്കെ ഒരു വിക്കറ്റിനാണ് ഹൂസ്റ്റൺ വാരിയേഴ്സ് ടീമിനെതിരെ വിജയം കരസ്ഥമാക്കി 2022 മാഗ് എവർ റോളിംഗ് ട്രോഫിയിൽ ബ്ലൂ സ്റ്റാർസ് മുത്തമിട്ടത്. ബ്ലൂ സ്റ്റാഴ്സ് 161/9 (19.0 overs), വാരിയേഴ്സ് 160/7 (20.0 overs). മാഗ് വൈസ് പ്രസിഡൻ്റ് ഫാൻസിമോൾ പള്ളത്തുമഠം ഉദ്ഘാടനം ചെയ്ത ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ ടീം, ഹൂസ്റ്റൺ വാരിയേഴ്സ്, ഹൂസ്റ്റൺ നൈറ്റ്സ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ റെഡ് ടീം, ഹൂസ്റ്റൺ ഡാർക് ഹോഴ്സ്, റോയൽ…
പി പി ചെറിയാൻ പി എം എഫ് ഡയറക്ടർ ബോര്‍ഡിലേക്ക്; ഷാജി രാമപുരം മീഡിയ കോർഡിനേറ്റർ
ഡാളസ് : നോർക്കായുടെ അംഗീകാരമുള്ള പ്രവാസി മലയാളികളുടെ ഏക ആഗോള സംഘടനയായ , 56 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ഡോ ജോസ് കാനാട്ട് ചെയർമാനായുള്ള ഒൻപൻപതംഗ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒഴിവുവന്ന സ്‌ഥാനത്തേക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ മീഡിയ കോർഡിനേറ്ററും അമേരിക്കയിലെ മുതിർന്ന് മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാനെ തിരഞ്ഞെടുത്തു. ഗ്ലോബൽ മീഡിയ കോർഡിനേറ്ററായി അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഷാജി രാമപുരം (ഡാളസ്) തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയുടെ അമേരിക്കൻ റീജിയൻ പ്രസിഡന്റായി പ്രൊഫ്. ജോയ് പല്ലാട്ടുമഠം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത 2 വർഷത്തേക്കാന് ഭാരവാഹികളുടെ കാലാവധി. പുതിയ ഗ്ലോബൽ ഭാരവാഹികൾ, ഗ്ലോബൽ പ്രസിഡണ്ട് – സലിം. എം.പി (ഖത്തർ), ഗ്ലോബൽ ജനറൽ സെക്രട്ടറി – സാജൻ പട്ടേരി (വിയന്ന, ഓസ്ട്രിയ), ട്രഷറർ – സ്റ്റീഫൻ കോട്ടയം (സൗദി) വൈസ് പ്രസിഡന്റുമാർ…
ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു
ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’ , അസ്സോസിയേഷൻ അംഗങ്ങളായ 11 ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാന കേന്രമായ ‘കേരള ഹൗസ് വേദിയിൽ നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. . സെപ്റ്റംബർ 4 ന് ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്നു. പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ചടങ്ങു സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു സഖറിയ…
Hindus want Diwali holiday in Washington’s Bellevue School District
Hindus are urging all Bellevue School District (BSD) schools in Washington to close on their most popular festival Diwali; which falls on October 24 this year. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils in BSD schools as they had to be at school on their most popular festival, while schools were closed around other religious days. Zed, who is President of Universal Society of Hinduism, stated that since it was vital for Hindu families to celebrate…
കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: ബുള്ളറ്റ് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയെ വെടിവെച്ച സംഭവത്തിൽ വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്. ബാലിസ്റ്റിക് പരിശോധനയിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ നാവിക സേനയുടെ ഫയറിംഗ് പരിശീലനത്തിന്റെ സമയം പോലീസ് പരിശോധിച്ചുവരികയാണ്. ഉന്നം തെറ്റി ബുള്ളറ്റ് മത്സ്യത്തൊഴിലാളിയുടെ ചെവിയിൽ പതിച്ചതായിരിക്കാമെന്നുമാണ് നിഗമനം. കടലിൽ വെച്ച് വെടിയേറ്റ സ്ഥലത്തും ബോട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. തീരത്തുനിന്നുതന്നെ വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ്(70) വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. നാവികസേനയുടെ എൈ.എന്‍.എസ് ദ്രോണചാര്യയ്ക്ക് സമീപത്ത് വച്ചാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ്…
കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; എട്ടു മാസത്തിനിടെ പിടികൂടിയത് 105 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം
മലപ്പുറം: എട്ട് മാസത്തിനിടെ കരിപ്പൂരിൽ നിന്ന് 105 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വ്യാപകമായ തോതിൽ സ്വർണം പിടികൂടുന്നത് പതിവായതോടെ വാഹകർ പുതിയ വഴികൾ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. എയർ കസ്റ്റംസ് മാത്രം ഈ വർഷം ഇതുവരെ 205 കിലോ കള്ളക്കടത്ത് സ്വർണം പിടികൂടി. ഇതിന് ഏകദേശം 105 കോടി രൂപ വില വരും. ഓഗസ്റ്റിൽ മാത്രം 21 കിലോ സ്വർണമാണ് പിടികൂടിയത്. ഇതിന്റെ വിപണി വില മാത്രം പതിനൊന്ന് കോടിയാണ്. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച്…
സിഎഎ ചോദ്യം ചെയ്യുന്ന ഹർജികൾ സെപ്റ്റംബർ 12ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡൽഹി: 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ സെപ്റ്റംബർ 12 ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെയും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെയും ബെഞ്ച് സിഎഎയെ ചോദ്യം ചെയ്യുന്ന 220 ഹർജികളെങ്കിലും പരിഗണിക്കും. സിഎഎയ്‌ക്കെതിരായ ഹർജികൾ ആദ്യം സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് 2019 ഡിസംബർ 18 നാണ്. ഇത് അവസാനമായി വാദം കേട്ടത് 2021 ജൂൺ 15 നാണ്. സിഎഎ 2019 ഡിസംബർ 11 ന് പാർലമെന്റ് പാസാക്കി, അതിനുശേഷം അത് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നേരിട്ടു. CAA 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. കേരളം ആസ്ഥാനമായുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML), തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ്, ഓൾ…
ലഡാക്കിലെ ഗോഗ്ര-ഹോട്ട്‌സ്പ്രിംഗിൽ നിന്ന് ഇന്ത്യയും ചൈനയും വേർപിരിയൽ ആരംഭിച്ചു
ന്യൂഡൽഹി: സൈനിക മേധാവികൾ തമ്മിലുള്ള 16-ാം റൗണ്ട് ചർച്ചയിൽ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയതിനെത്തുടർന്ന് ലഡാക്കിലെ ഗോഗ്ര-ഹോട്ട്‌സ്പ്രിംഗ്‌സിൽ നിന്ന് ഇന്ത്യൻ സൈന്യവും ചൈനീസ് പിഎൽഎ സൈനികരും വ്യാഴാഴ്ച പിരിഞ്ഞു തുടങ്ങി. എൽഎസിയിലെ നിലവിലെ സ്ഥിതി മാറ്റാൻ ചൈനീസ് പക്ഷം ശ്രമിച്ചതിനെത്തുടർന്ന് 2020 ൽ ആരംഭിച്ച സ്ഥിതിഗതികളും പിരിമുറുക്കങ്ങളും ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും 16 റൗണ്ട് കോർപ്‌സ് കമാൻഡർ ലെവൽ ചർച്ചകൾ നടത്തി. “2022 സെപ്റ്റംബർ 8-ന്, ഇന്ത്യാ ചൈന കോർപ്‌സ് കമാൻഡർ ലെവൽ മീറ്റിംഗിന്റെ 16-ാം റൗണ്ടിൽ ഉണ്ടായ സമവായമനുസരിച്ച്, ഗോഗ്ര-ഹോട്‌സ്പ്രിംഗ്‌സ് (PP-15) പ്രദേശത്തെ ഇന്ത്യൻ, ചൈനീസ് സൈനികർ ഏകോപിപ്പിച്ച് ആസൂത്രിതമായി വേർപിരിയാൻ തുടങ്ങി. അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തിനും സമാധാനത്തിനും ഇത് സഹായകമാണ്,” പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പങ്കെടുക്കുന്ന ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വാർഷിക…
ഇന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കൂടാതെ കര്‍ണാടകയ്ക്ക് സമീപം ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മഴയെ സ്വാധീനിക്കും. ഇന്ന് വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുളളത്. ഇന്ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
