‘നെയ്‌തെടുക്കാം പുതിയൊരു ഓണ വിസ്മയം’ എന്നതാണ് സീ കേരളം ഈ ഓണത്തിന് മുന്നോട്ടു വയ്ക്കുന്ന പ്രമേയം. കൊച്ചി: ആലപ്പുഴയിലെ പുന്നപ്രയിലുള്ള ശാന്തിഭവൻ സർവോദയ പങ്കുവയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റിലെ നിരാലംബരായ അന്തേവാസികളോടൊപ്പം ഓണമാഘോഷിച്ച് സീ കേരളം. ജീവിതത്തിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കാതെ പോയവർക്കൊപ്പമായിരുന്നു കേരളത്തിലെ പ്രമുഖ വിനോദ ചാനലായ സീ കേരളത്തിന്റെ ഇത്തവണത്തെ ഓണാഘോഷം. അതോടൊപ്പം, സീ കേരളം ടീം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടികളും വിതരണം ചെയ്തു. പ്രമുഖ അഭിനേതാക്കളായ പൊന്നമ്മ ബാബു, ആദിനാട് ശശി എന്നിവർ സീ കേരളം ചാനലിനു വേണ്ടി ഓണക്കോടികൾ വിതരണം ചെയ്തു. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് രണ്ട് അഭിനേതാക്കളും. പ്രിയതാരങ്ങളെ അടുത്തു കാണുവാൻ പറ്റിയതിലുള്ള സന്തോഷത്തിലായിരുന്നു ഓരോരുത്തരും. ഇതിനുപുറമേ സീ കേരളം ടീമിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി. ‘നെയ്‌തെടുക്കാം പുതിയൊരു ഓണ…
Month: September 2022
ഡാലസിൽ വേൾഡ് മലയാളി കൗൺസിൽ, നോർത്ത് ടെക്‌സാസ് ഓണം ആഘോഷിച്ചു
ഡാളസ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി ), നോർത്ത് ടെക്‌സാസ് പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ഡാലസിൽ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബർ അഞ്ചിന് രാവിലെ മുതൽ ഓണാഘോഷങ്ങൾ അരങ്ങേറിയത്. മുഖ്യാതിഥി റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂർ, റീജിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്താ പിള്ള, പ്രൊവിൻസ് പ്രസിഡന്റ് സുകു വർഗീസ്, ചെയർപേഴ്‌സൺ ആൻസി തലച്ചെല്ലൂർ , സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറർ സിറിൾ ചെറിയാൻ എന്നീ സംഘടനാ ഭാരവാഹികള്‍ ചേർന്ന് നിലവിളക്കു കൊളുത്തി ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സുകു വർഗീസ് സ്വാഗതമാശംസിച്ചു. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ ഓണസന്ദേശം നല്‍കി. വിശ്വമാനവികതയുടേയും, സാഹോദര്യത്തിന്റേയും, സമൃദ്ധിയുടെയും, സമത്വത്തിന്റെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ…
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക പിക്നിക് ശ്രദ്ധേയമായി
ഹൂസ്റ്റൺ : ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്റെറിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. വികാരി റവ. സാം.കെ ഈശോ, അസിസ്റ്റന്റ് വികാരി റവ റോഷൻ വി. മാത്യൂസ് എന്നിവരോടൊപ്പം പിക്നിക് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി. പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ പ്രായത്തിലുള്ളവർക്കുമായി നവീന കായിക മത്സരങ്ങൾ ഉൾപ്പെടുത്തി നടത്തിയ വിവിധ കായിക വിനോദ പരിപാടികൾ പിക്നിനീക്കിന് മാറ്റു കൂട്ടി. വിജു വർഗീസിൻറെ നേതൃത്വത്തിൽ ജൈജു കുരുവിള, എബ്രഹാം മാത്യു (ആനന്ദ്), റിജു രാജൻ, മോജി ജോൺ, തുടങ്ങിയവർ കായിക വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി കസേര കളി, കോൺ റിങ് ടോസ്സ് ഗെയിം, ബലൂൺ ട്രെയിൻ, ബോട്ടിൽ ഫ്ളിപ്സ് ഗെയിം, ദമ്പതികൾക്ക് വേണ്ടി നടത്തിയ ‘മനപ്പൊരുത്തം’ തുടങ്ങിയ കായിക…
കേരളാ സീനിയേഴ്സ് ഓഫ് ഹൂസ്റ്റന്റെ ഓണാഘോഷം വർണാഭമായി
ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 3 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. പ്രൗഢഗംഭീരമായിരുന്ന ചടങ്ങിൽ ആദരണീയനായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ആദരണീയനായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫുഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഹൂസ്റ്റൺ മലയാളം സൊസൈറ്റി അംഗവും സാഹിത്യകാരനും പ്രമുഖ മാധ്യമപ്രവർത്തകനുമായ എ.സി. ജോർജ്, ടി.എൻ.ശാമുവേൽ, നൈനാൻ മാത്തുള്ള, കെഎച്ച്എൻഎ ദേശീയ പ്രസിഡണ്ട് ജി.കെ.പിള്ള, ഡാളസിൽ നിന്നും അതിഥിയായി കടന്നു വന്ന ഡോ.ശ്രീകുമാർ, ഈ പ്രാവശ്യം ഫോർട്ട് ബെന്റ് കൗണ്ടിയിൽ കോർട്ട് ഹൌസ് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സുരേന്ദ്രൻ.കെ.പട്ടേൽ, മറിയാമ്മ ഉമ്മൻ, പൊന്നു പിള്ള…
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) സിംഗപ്പൂർ നാഷണൽ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) ഗ്ലോബൽ പ്രസിഡന്റ് ശ്രീ. പി സി മാത്യു, മനോഹരമായ “ലയൺ സിറ്റി” എന്നറിയപ്പെടുന്ന സിംഗപ്പൂരിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൂണി ചാണ്ടി, ശ്യാം പ്രഭാകരൻ, അജിത് പിള്ള എന്നിവരെ ജിഐസി സിംഗപ്പൂരിന്റെ നാഷണൽ കോർഡിനേറ്റർമാരായി നാമനിർദ്ദേശം ചെയ്തു. 2022 ഓഗസ്റ്റ് 24-ന് നടന്ന സിംഗപ്പൂരിലെ പ്രവാസി ഇന്ത്യക്കാരുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത് . ആഗോള സ്ഥാപക അംഗമായ രാജേഷ് ഉണ്ണി സിംഗപ്പൂരിലെ രൂപീകരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും. ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തന ശൈലിയിലൂടെ സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ ഉയരങ്ങളിലേക്ക് പടുത്തുയർത്താനുള്ള സന്നദ്ധത പങ്കെടുത്തവർ പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ആളുകൾക്ക് ഒരു പൊതു പ്ലാറ്റ്ഫോം നൽകുകയെന്ന ഉന്നതമായ ആശയത്തോടെയാണ് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) രൂപീകരിച്ചത്; ലോകമെമ്പാടുമുള്ള വിപുലമായ ഒരു ശൃംഖലയുടെ അടുത്ത ബന്ധങ്ങളും സഹകരണവും വളർത്തിയെടുക്കുന്ന ശ്രമത്തിലാണ്…
ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ ഓണാഘോഷം വൻ വിജയം
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ്റെ (HMA) പ്രഥമ ഓണാഘോഷം വിജയകരമായി ആയി ആഘോഷിക്കപ്പെട്ടതായി പ്രെസിഡൻറ്റ് ഷീല ചേറു, വൈസ് പ്രെസിഡൻറ്റ് ജിജു ജോൺ കുന്നപ്പള്ളി എന്നിവർ് അറിയിച്ചു. സെക്രട്ടറി ഡോ നജീബ് കുഴിയിൽ സ്വാഗതം അരുളിയശേഷം ശേഷം വിശിഷ്ട വ്യക്തികൾ ഭദ്ര ദീപം കൊളുത്തി. പ്രെസിഡൻറ്റ് ഷീല ചേറു അധ്യക്ഷ പ്രെസംഗത്തിൽ HMA യുടെ ഉന്നമനത്തിനായി പ്രേവർത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയുണ്ടായി. അമേരിക്കൻ പ്രെവാസി സമൂഹങ്ങളിൽ സാമൂഹിക സാംസ്കാരിക തലങ്ങളിൽ ആദരണീയനായ ശ്രീ എം സി ജോർജ് ആയിരുന്നു മുഖ്യാഥിതി. ചുരുങ്ങിയ കാലയളവിനുള്ളിൽ പുതിയ തലമുറ ഉൾപ്പെടെയുള്ള മലയാളീ സമൂഹത്തിനു HMA ചെയ്തിട്ടുള്ള സേവനത്തെ അദ്ദേഹം പ്രെകീർത്തിച്ചു. വാഗ്മിയും എഴുത്തുകാരനുമായ അഡ്വ ജോർജ് വർഗീസ് മാവേലിയായി വേഷമിട്ടു. ഡാളസ് വേൾഡ് മലയാളി കൌൺസിൽ പ്രെസിഡന്റ്റും ഫൊക്കാന വുമൺസ് ഫോറം ഡാളസ് റീജിയണൽ ചെയർ പേഴ്സണുമായ ജെയ്‌സി ജോർജും,…
മാവേലിക്കൊരു തുറന്ന കത്ത്: ഡോ. ജോർജ് മരങ്ങോലി
പ്രിയ ബഹുമാനപ്പെട്ട മാവേലിത്തമ്പുരാന് തൃക്കാക്കര നിന്നും ത്രിവിക്രമൻ എഴുതുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്ഷങ്ങളായി അങ്ങയെ ഒന്ന് കണികാണാൻ പോലും കിട്ടുന്നില്ല എന്നതായിരുന്നു വലിയ വിഷമം. ഈ വർഷമെങ്കിലും അങ്ങയെക്കണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ബോധിപ്പിക്കാമല്ലോ എന്ന് കരുതി കാത്തിരിക്കുമ്പോഴാണ് പഴയ കാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു പെരുമഴ. പല മുന്നറീപ്പുകളും വന്നായിരുന്നു. അണക്കെട്ടുകൾ പലതും തുറക്കാൻ തുടങ്ങി എന്നൊക്കെ കേട്ടപ്പോൾ ഞങ്ങളുടെ അണ്ഡകടാഹം കത്തിപ്പോയി! ഈ വർഷവും ഓണം കുളമാകുമോ എന്ന് എല്ലാവരും ഭയന്നു! ഏതായാലും പൊതുവെ വലിയ കുഴപ്പം ഉണ്ടായില്ല. പക്ഷെ എറണാകുളത്തു കാർക്ക് നല്ല പണികിട്ടി. അഴുക്കു ചാലുകൾ എല്ലാം അടഞ്ഞുപോയതിനാൽ മഴവെള്ളം കെട്ടിക്കിടന്നു റോഡുകളിൽ ബോട്ട് ഓടിക്കാൻ പറ്റിയ പരുവത്തിലായി! ഒട്ടേറെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി! വേണ്ടപ്പെട്ടവർ പരസ്പരം പഴി ചാരി; ഒടുവിൽ മഴക്കായി കുറ്റം! ശക്തമായ മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് അവർ കണ്ടുപിടിച്ചു!…
ഇന്ത്യ ‘ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി’ അഭിമുഖീകരിക്കുന്നു; ‘ദുരന്തത്തിലേക്ക്’ നീങ്ങുന്നു: രാഹുല്‍ ഗാന്ധി
കന്യാകുമാരി : ഇന്ത്യ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അത് “ദുരന്തത്തിലേക്ക്” നീങ്ങുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച പറഞ്ഞു. ഇവിടെ നടന്ന ഒരു റാലിയിൽ കോൺഗ്രസിന്റെ ‘ഭാരത് ജോഡോ യാത്ര’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യം നിയന്ത്രിച്ചിരുന്നത് ഒരു ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു, ഇപ്പോൾ മൂന്ന്-നാല് കമ്പനികളാണ് ഇന്ത്യയെ നിയന്ത്രിക്കുന്നത്. ഇന്ന്, ഇന്ത്യ അതിന്റെ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. നാം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും രാജ്യം ഒരു ദുരന്തത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. “നിർഭാഗ്യവശാൽ, മാധ്യമങ്ങളിലെ ചില സുഹൃത്തുക്കൾ പൂർണ്ണമായും നിയന്ത്രിക്കപ്പെടുന്നു,” മുൻ കോൺഗ്രസ് മേധാവി തന്റെ പ്രസംഗത്തിൽ ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും മനസ്സിലാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ടെലിവിഷനിൽ തൊഴിലില്ലായ്മയോ വിലക്കയറ്റമോ കാണില്ല, പകരം പ്രധാനമന്ത്രിയുടെ ചിത്രം മാത്രം…
പിതാവ് മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് ആരോപിച്ച് വനിതാ ഡോക്ടറെ അപമാനിച്ച യുവാവിനെ അറസ്റ്റു ചെയ്തു
കോട്ടയം: പിതാവിന്റെ മരണം ചികിത്സാ പിഴവു മൂലമാണെന്ന് ആരോപിച്ച് വനിതാ ഡോക്ടറെ അപമാനിക്കുകയും ആശുപത്രി വാർഡിലെ പ്ലാസ്റ്റിക് സ്റ്റൂൾ അടിച്ചുതകർക്കുകയും ചെയ്ത യുവാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പൈനാവ് കുഴങ്കരയിൽ 29-കാരന്‍ അജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാം വാർഡിലാണ് സംഭവം നടന്നത്. അജേഷിന്റെ പിതാവ് തങ്കച്ചന്റെ (67) മൂക്കിൽ ഘടിപ്പിച്ച ഓക്‌സിജൻ ട്യൂബ് തല്‍സ്ഥാനത്തു നിന്ന് മാറിപ്പോയത് ഡ്യൂട്ടി നഴ്‌സിനെ അറിയിച്ചപ്പോള്‍ അത് തന്റെ ജോലിയല്ലെന്നും ഡോക്ടറെ വിവരമറിയിക്കാമെന്നും പറഞ്ഞതായി തങ്കച്ചന്റെ മക്കള്‍ പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം ജൂനിയര്‍ വനിതാ ഡോക്ടര്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു. ഡോക്ടറുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് അജേഷ് അസഭ്യം പറയുകയും സമീപത്ത പ്ലാസ്റ്റിക് സ്റ്റൂള്‍ എടുത്ത് ഡോക്ടറെ തല്ലാന്‍ ശ്രമിക്കുകയും പൊട്ടിച്ചെന്നുമാണ് പരാതി. അജേഷിനെ…
തൃശ്ശൂരിൽ എട്ടു വയസ്സുകാരന്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചു
തൃശൂർ: ആറ്റൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥി ട്രെയിനിടിച്ച് മരിച്ചു. ആറ്റൂർ കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാൻ (8) ആണ് മരിച്ചത്. ഇന്ന് രാവിലെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് കുട്ടി കണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എറണാകുളം-പാലക്കാട് മെമു ട്രെയിനാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടി തത്ക്ഷണം മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
