സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ പേര് ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു. തത്വചിന്തയിൽ വലിയ പണ്ഡിതനായിരുന്ന അദ്ദേഹം ഇന്ത്യൻ തത്വചിന്തയിൽ പാശ്ചാത്യ ചിന്താഗതി അവതരിപ്പിച്ചു. ഒരു പ്രശസ്ത അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 5 ന് അദ്ധ്യാപക ദിനം ആചരിക്കുന്നത്. ഡോ. രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5-ന് തമിഴ്‌നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. പിതാവിന്റെ പേര് സർവേപ്പള്ളി വീര സ്വാമി. തീർച്ചയായും ദരിദ്രനായിരുന്നു എങ്കിലും പണ്ഡിതനായ ബ്രാഹ്മണനായിരുന്നു. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അച്ഛനായിരുന്നു. അതിനാൽ കുട്ടിക്കാലം മുതൽ രാധാകൃഷ്ണന് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. രാധാകൃഷ്ണൻ തന്റെ അകന്ന ബന്ധുവായ ശിവകാമുവിനെ 16-ാം വയസ്സിൽ വിവാഹം കഴിച്ചു. അദ്ദേഹത്തോടൊപ്പം 5 പെൺമക്കളും ഒരു മകനും ഉണ്ടായിരുന്നു. മകന്റെ…
Month: September 2022
കൊളംബസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ തിരുനാൾ
ഒഹായോ : കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 നു തീയതികളിൽ നടത്തും. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, കുർബാന. പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 18 ന് ഉച്ചകഴിഞ്ഞു 3 ന് തിരുനാൾ പ്രദിക്ഷണം, ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ കാർമികത്വം വഹിക്കും. സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകും. തിരുനാൾ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ വെച്ച് പൊതുമീറ്റിങ്ങും, കൾച്ചറൽ പ്രോഗ്രാമും…
ഒളിമങ്ങാത്ത ഓര്‍മകളുമായി കേരള വർമ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
ഡാളസ് : തൃശൂര്‍ ശ്രീ കേരളവര്‍മ്മ 1974-77 ബി.എസ്. സി ഫിസിക്‌സ് ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം തൃശൂരില്‍ സംഘടിപ്പിച്ചു. തൃശൂര്‍ മോത്തിമഹല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റ 3 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ ഭാഭാ ആറ്റമിക് റിസർച്ച് മുൻ സയന്റിസ്റ്റ് രത്നകല സ്വാഗതമാശംസിച്ചു. ഈ കാലഘട്ടത്തിനുള്ളിൽ കാലയവനികക്കുള്ളിൽ മറഞ്ഞ സതീർത്ഥ്യരെ സ്മരിച്ചുകൊണ്ട് അമ്പാട്ട് രാമചന്ദ്രൻ പ്രസംഗിച്ചു. തുടര്‍ന്ന് യു,എസ്.എ യില്‍ നിന്നും എത്തിച്ചേര്‍ന്ന പൂര്‍വവിദ്യാര്‍ത്ഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പ്രൊഫസര്‍ സി. ഗോവിന്ദന്‍കുട്ടി, മുൻ കേരളവർമ കോളേജ് യൂണിയൻ ചെയര്‍മാന്‍ സണ്ണി, പ്രവീൺകുമാർ, ചന്ദ്രിക, വിജയൻ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. . സംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഊഷ്മളമായ പൂര്‍വകാല സ്മരണകള്‍ പങ്കുവച്ചു. സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു. കെ.സി. രത്‌നകല, ആര്‍. അമ്പാട്ട്, ചന്ദ്രിക.എ.…
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം കോൺഫറൻസ് ഡാളസിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
ഡാളസ് : മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ വച്ച് നടത്തപ്പെടുന്ന 20 – മത് ദേശീയ കോൺഫറൻസിന്റെ റജിസ്‌ട്രേഷൻ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി റജിസ്ട്രേഷൻ കൺവീനർ ഭാമിനി തോമസ് അറിയിച്ചു. ഒക്ടോബർ 13 മുതൽ 16 വരെ (വ്യാഴം മുതൽ ഞായർ) ഡാളസ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വച്ച് നടത്തപെടുന്ന കോൺഫറൻസിന് ഫാർമേഴ്‌സ് ബ്രാഞ്ച ഇടവകയിലെ സേവികാ സംഘമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്. “സ്ത്രീകൾ പുതിയ ലോകത്തിന്റെ മാർഗ്ഗദർശികൾ” എന്ന വിഷയമാണ് ഈ കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം. വിഷയത്തെ സംബന്ധിച്ച് നിരവധി പഠന സെഷനുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസോകോപ്പാ, റവ. ഡോ. ഈപ്പൻ വർഗീസ്…
നെഹ്‌റു ട്രോഫി വള്ളംകളി: കാട്ടിൽ തെക്കേതിൽ ജേതാവ്
ആലപ്പുഴ: ഞായറാഴ്‌ച ആലപ്പുഴ പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ കന്നി ജയം കുറിച്ചു. പുന്നമടക്കായലിന്റെ ഇരുകരകളിലും നിറഞ്ഞു നിന്ന ജലോത്സവ പ്രേമികളുടെ നെഞ്ചിടിപ്പിന് ആക്കം കൂട്ടി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ഫിനിഷിംഗ് ലൈൻ കടന്നത്. മത്സരത്തിൽ 4.30.77 മിനിട്ടിലാണ് ഫിനിഷിംഗ് പോയിന്റ് കടന്നത്. സന്തോഷ് ചാക്കോ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇതു ഹാട്രിക് വിജയം കൂടിയാണ്. കുമരകം ആസ്ഥാനമായുള്ള എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം, പുന്നമട ക്ലബ്ബിന്റെ നേതൃത്വത്തിൽ വീയപുരം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം നാലാം സ്ഥാനത്തെത്തി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി നടക്കാതിരുന്ന നെഹ്‌റു…
ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർ ‘സമ്പൂർണ ദാരിദ്ര്യത്തിലേക്ക്’ വീഴും: തിങ്ക് ടാങ്ക്
ലണ്ടന്‍: പുതിയ സർക്കാർ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ 2024 അവസാനത്തോടെ മൂന്ന് ദശലക്ഷത്തിലധികം ബ്രിട്ടീഷുകാർ സമ്പൂർണ്ണ ദാരിദ്ര്യത്തിലേക്ക് വീഴുമെന്ന് ഒരു ബ്രിട്ടീഷ് തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. റെസല്യൂഷൻ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, വർഷാവസാനത്തോടെ കുടുംബങ്ങളുടെ ചെലവ് ശരാശരി 3,000 പൗണ്ട് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു. കൂടാതെ, കഠിനമായ ശൈത്യകാലം പ്രതീക്ഷിക്കുന്നതിനാല്‍ ഊർജ്ജ ബില്ലുകൾ പ്രതിമാസം 500 പൗണ്ടിൽ എത്തും. 1997 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കിൽ യഥാർത്ഥ ശമ്പള വളർച്ച കുറയുകയാണെന്നും 2003 ന് ശേഷമുള്ള യഥാർത്ഥ ശമ്പള വളർച്ച അടുത്ത വർഷം പകുതിയോടെ ഇല്ലാതാകുമെന്നും മുന്നറിയിപ്പ് നൽകി. കുറഞ്ഞത് ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ഞെരുക്കത്തിലേക്കാണ് ബ്രിട്ടൻ പ്രവേശിക്കുന്നതെന്ന മുന്നറിയിപ്പ് ഫൗണ്ടേഷനിലെ ഗവേഷകയായ ലളിതാ ട്രൈ മുന്നറിയിപ്പ് നൽകി പതിനായിരക്കണക്കിന് പൗണ്ട് മൂല്യമുള്ള ഊർജ്ജ സപ്പോർട്ട് പാക്കേജ് നൽകിക്കൊണ്ട് നടപടിയെടുക്കാൻ പുതിയ സർക്കാരിനോട്…
എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം
കൂട്ടിലങ്ങാടി : ‘ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ തലക്കെട്ടിൽ എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി ഏരിയ സമ്മേളനം സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ടി.കെ മുഹമ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് അംഗം ശിബിൻ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ്, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഇ.സി സൗദ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഹിബ നഹീമ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ സെക്രട്ടറി സി.എച്ച് യഹ്‌യ, അജ്മൽ പടിഞ്ഞാറ്റുമുറി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ഉപഹാരം നൽകി. നബീൽ അമീൻ ഖിറാഅത്ത് നടത്തി. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ സ്വാഗതവും സമ്മേളന…
കെ കെ ശൈലജയുടെ മാഗ്സേ അവാര്‍ഡ്: മാഗ്സെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു; അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: മഗ്‌സസെയുടെ പേരിലുള്ള അവാർഡ് നൽകി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനായിരുന്നു ശ്രമം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു രമൺ മാഗ്‌സസെ. അതുകൊണ്ടാണ് ഈ അവാർഡ് സ്വീകരിക്കുന്നത് ശരിയല്ലെന്ന് കെകെ ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. അത് അവർ കൃത്യമായി മനസിലാക്കി നിലപാട് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമാണെന്നും കെകെ ശൈലജ വ്യക്തമാക്കി. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഷൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. ഫിലിപ്പീൻസ് മുൻ…
ഏലത്തോട്ടത്തിന് കാവൽ നിൽക്കുന്നത് ഇരുന്നൂറോളം പാമ്പുകൾ; വിള നശിപ്പിക്കുന്ന കുരങ്ങന്മാര്‍ ജീവനും കൊണ്ടോടുന്നു
ഇടുക്കി: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ പാമ്പുകൾ കാവൽ നിൽക്കുന്ന ഏലത്തോട്ടമുണ്ട്. കാവൽക്കാരായി പാമ്പുകളെയാണ് തോട്ടം ഉടമ ഉപയോഗിക്കുന്നത്. പാമ്പെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവര്‍ക്ക് പാമ്പുകളെ നേരിട്ട് കാണുമ്പോള്‍ സത്യം ബോധ്യപ്പെടും. അവ ജീവനുള്ള പാമ്പുകളല്ല, ചൈനയിൽ നിന്ന് കടൽ കടന്നെത്തിയ ഒറിജിനൽ പാമ്പുകളെ റബ്ബർ പാമ്പുകളാണ്. കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ തുരത്താനാണ് ഈ പാമ്പുകളെ ഉപയോഗിക്കുന്നത്. കൂലിപ്പണിക്കാരനായ ബിജു, കുരങ്ങുകൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ തുരത്താൻ വഴി തേടുകയായിരുന്നു. ഇതിനിടയിലാണ് തോട്ടത്തിൽ ചത്ത പാമ്പിനെ കണ്ട് കുരങ്ങന്മാർ പേടിച്ച് ഓടുന്നത് ബിജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടാണ് പരീക്ഷണമെന്നോണം ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബര്‍ പാമ്പിനെ വാങ്ങി കുരങ്ങ് വരുന്ന വഴിയില്‍ കെട്ടിവച്ചത്. ഇത് വിജയിച്ചതോടെ കൂടുതല്‍ പാമ്പുകളെ വാങ്ങി തോട്ടത്തില്‍ സ്ഥാപിച്ചു. ഇപ്പോൾ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു…
രണ്ടുവർഷത്തെ ക്ഷീണം മാറി; വണ്ടൂർ സെക്കന്‍ഡറി സ്കൂള്‍ പെൺകുട്ടികളുടെ ഓണാഘോഷം വൈറലാകുന്നു
മലപ്പുറം: വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒത്തൊരുമിച്ച് ആർപ്പുവിളിച്ച് ഓണാഘോഷത്തിന്റെ താളത്തിനൊത്ത് ചുവടുവെച്ച വിദ്യാർഥികൾക്കൊപ്പം അദ്ധ്യാപകരും ചേർന്നതോടെ ആഘോഷം അതിഗംഭീരമായി. എപി അനിൽകുമാർ എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഈ വീഡിയോ ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നഷ്ടപ്പെട്ട ആഘോഷം മുതലും പലിശയും ചേര്‍ത്ത് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കണ്ടത്. ഒട്ടനവധി ഓണക്കളി സംഘടിപ്പിച്ചെങ്കിലും മികച്ചത് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടത്തിയ നൃത്തമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ച് സ്‌കൂൾ അധികൃതരും കൈയ്യടി നേടി.
