ഉഭയകക്ഷി ബന്ധം ഊഷ്മളമായപ്പോൾ തുർക്കി യുദ്ധക്കപ്പൽ ഇസ്രായേലിൽ നങ്കൂരമിട്ടു

ഹൈഫ, ഇസ്രായേൽ: ഫലസ്തീൻ വിഷയത്തെച്ചൊല്ലിയുള്ള കടുത്ത ശത്രുതയെത്തുടർന്ന് യുഎസ് സഖ്യകക്ഷികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെ ഒരു ദശാബ്ദത്തിനു ശേഷം ഒരു തുർക്കി യുദ്ധക്കപ്പൽ ഇസ്രായേലിൽ നങ്കൂരമിട്ടു. മെഡിറ്ററേനിയൻ കടലിൽ നേറ്റോ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് കെമാൽറീസ് എന്ന ഫ്രിഗേറ്റ് ശനിയാഴ്ച ഹൈഫയിൽ എത്തിയതെന്ന് ഒരു തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു. തീരത്ത് കപ്പക് അടുപ്പിക്കാന്‍ അങ്കാറ പ്രാഥമിക അഭ്യർത്ഥന സമർപ്പിച്ചതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസ മുനമ്പിലെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഫലസ്തീൻ അനുകൂല സഹായ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ ഇരച്ചുകയറിയതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം തകർന്ന 2010 ന് ശേഷം ഇതാദ്യമായാണ് ഒരു തുർക്കി നാവിക കപ്പൽ സന്ദർശിക്കുന്നതെന്ന് ഹൈഫ തുറമുഖ ഉദ്യോഗസ്ഥൻ പറഞ്ഞു. ആ സംഭവത്തിൽ പത്ത് തുർക്കികളെ ഇസ്രായേൽ നാവികർ വധിച്ചിരുന്നു. നേറ്റോ അംഗമായ തുർക്കി പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒരു ഭീകരസംഘടനയായി നിരോധിക്കപ്പെടുന്ന ഫലസ്തീൻ…

ഇറ്റലിയില്‍ നടക്കുന്ന ഗാസ്‌ടെക് മിലാൻ-2022 എക്സിബിഷനില്‍ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നയിക്കും

ന്യൂഡൽഹി: ഗാസ്‌ടെക് മിലാൻ-2022ൽ പങ്കെടുക്കാൻ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി ഔദ്യോഗിക, ബിസിനസ് പ്രതിനിധി സംഘത്തെ ഇറ്റലിയിലേക്ക് നയിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സെപ്തംബർ 5 മുതൽ 7 വരെയാണ് എക്സിബിഷന്‍. സന്ദർശന വേളയിൽ, ഈജിപ്തിലെ പെട്രോളിയം, മിനറൽ റിസോഴ്‌സ് മന്ത്രി, പോർച്ചുഗൽ സംസ്ഥാന ഊർജ സെക്രട്ടറി എന്നിവർക്കൊപ്പം മന്ത്രി ഉദ്ഘാടന ചടങ്ങിന്റെ തിരഞ്ഞെടുത്ത മന്ത്രിതല പാനലിൽ പങ്കെടുക്കും. “ഊർജ്ജ സുരക്ഷയും പരിവർത്തനവും”, “വികസ്വര രാജ്യങ്ങൾക്കുള്ള ന്യായമായ ഊർജ്ജ സംക്രമണം” എന്നീ തലക്കെട്ടിലുള്ള മന്ത്രിതല പാനൽ ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും. “ഇന്ത്യ സ്പോട്ട്‌ലൈറ്റ്: ഇന്ത്യയുടെ ഊർജ വ്യവസായത്തെ ശക്തിപ്പെടുത്തൽ – സുസ്ഥിര ഭാവിയിലേക്കുള്ള പുതിയ വഴികൾ” എന്ന പാനൽ ചർച്ചയിൽ പുരി അദ്ധ്യക്ഷനാകും. കൂടാതെ, സന്ദർശന വേളയിൽ മന്ത്രി തന്റെ സഹമന്ത്രിമാരുമായും ഗാസ്‌ടെക് മിലാൻ-2022 ൽ പങ്കെടുക്കുന്ന ആഗോള ഊർജ്ജ കമ്പനികളുടെ സിഇഒമാരുമായും…

കുവൈത്തിൽ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടര്‍ മയക്കുമരുന്നുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. വില്പനയ്ക്ക് തയ്യാറായ ‘ലിറിക’ എന്ന ഗുളികകൾ കൈവശം വെച്ചതിനാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഒരാളെ അൽ-മിർഖാബ് ഏരിയയില്‍ നിന്നും മറ്റൊരാളെ അൽ- ഷാബ് അൽ-ബഹ്‌രി ഏരിയയില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാൻ അധികൃതര്‍ക്ക് കൈമാറി.

ദുബായില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് 15 വർഷം തടവ്

അബുദാബി : ദുബായില്‍ വേലക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 54 കാരനായ പ്രവാസിക്ക് 15 വർഷത്തെ തടവ് ശിക്ഷ ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീട്ടുജോലിക്കാരിയെ തടങ്കലിൽ വയ്ക്കുക, ദുരുപയോഗം ചെയ്യുക, ആക്രമിക്കുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദുബായ് അപ്പീൽ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇരയായ യുവതി 2019 ഒക്ടോബറിലാണ് പ്രതിക്ക് വേണ്ടി ജോലി ചെയ്യാൻ തുടങ്ങിയത്. അഞ്ച് മാസം കഴിഞ്ഞപ്പോള്‍ പ്രതി അക്രമാസക്തമായും ആവർത്തിച്ച് ഇരയെ ആക്രമിച്ചു. യുവതി പൂർണ്ണമായും തളർന്നു വീഴുന്നതുവരെ ആക്രമണം തുടർന്നു, ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു. ആറുമാസത്തോളം ഇരയെ തടവിലിടുകയും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ദുബായ് കോടതി വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍, പ്രതിയുടെ കുടുംബം…

കോൺഗ്രസിന് തിരിച്ചടിയായി ഗുജറാത്തിലെ യുവജനവിഭാഗം നേതാവ് രാജിവെച്ചു

ഗാന്ധിനഗർ (ഗുജറാത്ത്): ഗുജറാത്ത് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല ഞായറാഴ്ച രാജി വെച്ചത് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പായിരുന്നു വഗേലയുടെ രാജി. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ജഗദീഷ് താക്കോറിനും വഗേല കത്തയച്ചു. സെപ്തംബർ 2 ന്, നൗഷേര രജൗരിയിൽ നിന്നുള്ള അന്തരിച്ച മാസ്റ്റർ ബേലി റാം ശർമ്മയുടെ മകൻ കൂടിയായ പാർട്ടി നേതാവ് രജീന്ദർ പ്രസാദ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു. പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം ‘കൂട്ടുകെട്ട്’ സമ്പ്രദായമാണെന്ന് പ്രസാദ് കുറ്റപ്പെടുത്തി. കഴിഞ്ഞ മാസങ്ങളിൽ രജീന്ദർ പ്രസാദും നിരവധി ഉന്നത നേതാക്കളും കോൺഗ്രസ് വിട്ടു. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ…

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി റോഡപകടത്തിൽ മരിച്ചു

ന്യൂഡൽഹി: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് മിസ്ത്രി അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന മിസ്ത്രി ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടത്തില്‍ പെട്ടത്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലാണ് അപകടമുണ്ടായത്. കാസ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള സൂര്യ നദി പാലത്തിലെ ചരോട്ടി നകയിലാണ് അപകടമുണ്ടായതെന്ന് കാസ പോലീസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. കാർ ഡ്രൈവർ ഉൾപ്പെടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. മിസ്ത്രിയുടെ ആകസ്മിക വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുകയും ചെയ്തു. “ശ്രീ സൈറസ്…

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ

ചെന്നൈ: ഈ ഓണം സീസണില്‍ കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ ഈ തീരുമാനം. ഈ ട്രെയിനുകളിൽ തത്കാൽ നിരക്കാണ് ഈടാക്കുന്നത്. മൈസൂരിൽ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കും പ്രത്യേക സർവീസുകളുണ്ട്. പ്രത്യേക ട്രെയിനുകള്‍: മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്ആര്‍ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15-ന് മൈസൂരുവില്‍ തിരിച്ചെത്തും. യശ്വന്ത്പുര്‍- കൊല്ലം വണ്ടി (06501) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരില്‍ തിരിച്ചെത്തും.…

മഞ്ച് ഓണാഘോഷം സെപ്തംബര്‍ 11 ന്; ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ മുഖ്യാതിഥി

ന്യൂജഴ്‌സി: ന്യൂജേഴ്‌സി മലയാളികളുടെയിടയിൽ ഏറെ പ്രശസ്തിയാർജ്ജിച്ച മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്)യുടെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 ന് നടക്കും. ന്യൂജഴ്‌സി പറ്റേഴ്‌സസൺ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഹാളിൽ 11നു വൈകിട്ട് അഞ്ചമുതൽ ഒൻപതുമണിവരെയായിരിക്കും ആഘോഷപരിപാടികൾ നടക്കുകയെന്ന് മഞ്ച് പ്രസിഡണ്ട് ഷൈനി രാജു, സെക്രെട്ടറി ആന്റണി, കല്ലക്കാവുങ്കൽ , ട്രഷറർ ഷിബു മാത്യു മാടക്കാട്ട് തുടങ്ങിയവർ അറിയിച്ചു. ഫെക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മഞ്ച് പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, വൈസ് പ്രസിഡന്റ് രജ്ഞിത്ത് പിള്ള, ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. അനീഷ് ജെയിംസ്, ഷിബുമോൻ മാത്യു എന്നിവരാണ് ഓണാഘോഷ പരിപാടിയുടെ കോ-ഓഡിനേറ്റർമാർ. അനീഷ് ജെയിംസ് സ്വാഗതവും…

ഝാര്‍ഖണ്ഡില്‍ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന് മരത്തിൽ കെട്ടിത്തൂക്കി

ഝാര്‍ഖണ്ഡ്: വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്ത 14 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച മുഫാസിൽ പോലീസ് സ്‌റ്റേഷന് പരിധിയിൽ വെച്ച് തന്റെ മകളെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയതായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മ ആരോപിച്ചു. നിര്‍മ്മാണ തൊഴിലാളിയായ അർമാൻ അൻസാരി എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അംബർ ലക്ര പറഞ്ഞു . ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 302 (കൊലപാതകം), എസ്‌സി/എസ്ടി ആക്‌ട്, പോക്‌സോ ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയതെന്ന് ലക്ര പറഞ്ഞു. സംഭവത്തിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുഃഖം രേഖപ്പെടുത്തി. ‘ദുംകയിൽ നടന്ന സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. കുറ്റകൃത്യം ചെയ്തയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ…

സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി വാഷിംഗ്‌ടൺ ഡിസി യിൽ നിര്യാതനായി

വാഷിംഗ്ടണ്‍: വൈക്കത്തുശേരി പരേതരായ വി. എക്സ് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകന്‍ സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി സെപ്റ്റംബർ 3ന് മെരിലാന്റിലെ ടെർവുഡില്‍ നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : തോമസ്, ജോർജ്, ജെയിൻ . മരുമക്കൾ : ആജി, ബിന്ദു, അജോയ്. കൊച്ചുമക്കൾ: അറീസ്സാ, ഹെയ്‌ലി, സ്കൈലർ, ഹെന്നാ, സാറ, അലക്സ്. പരേതനായ ജോസഫ് ( ബാബു ) ഉൾപ്പടെ മൂന്ന് സഹോദരന്മാരും നാലു സഹോദരിമാരും ഉണ്ട്. തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിൽ നിന്ന് വെറ്റിനറി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയശേഷം അമേരിക്കയിൽ എത്തി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. ഡിപ്ലോമാറ്റ് അമേരിക്കൻ ബോർഡ് ഓഫ് ടോക്സിക്കോളജിയിൽ നിന്ന് പ്രഫഷണൽ ഡെസിഗ്നേഷൻ ലഭിച്ചു. മുപ്പതു വർഷം ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സെപ്റ്റംബർ 7നു രാവിലെ11മണിക്ക് ടെർവുഡ് സെന്റ് ഫ്രാൻസിസ്…