ഒമിക്രോണ്‍ ബൂസ്റ്ററിനായി ബയോഎൻടെക്കിന് അടിയന്തര അംഗീകാരം ലഭിച്ചു

ന്യൂയോർക്ക്: ജർമ്മനിയിലെ ബയോഎൻടെക് എസ്ഇയും അതിന്റെ യുഎസ് അസോസിയേറ്റ് കമ്പനിയായ ഫൈസർ ഇൻ‌കോർപ്പറേറ്റും യുഎസിലെ കൊറോണ വൈറസിന്റെ ഒമിക്‌റോൺ വേരിയന്റിനുള്ള ബൂസ്റ്റർ വാക്സിനേഷനായി അമേരിക്കയിൽ നിന്ന് അടിയന്തര അനുമതി നേടി. Pfizer-BioNTech Covid-19 വാക്സിൻ, bivalent, Omicron BA.4/BA.5, 12 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് 30-മൈക്രോഗ്രാം ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. യുഎസ് ഗവൺമെന്റുമായുള്ള അവരുടെ നിലവിലുള്ള വിതരണ കരാർ പ്രകാരം, ഒറിജിനൽ വാക്സിനേഷനുകളും ദ്വിവാക്സിനേഷനുകളും നൽകുമെന്ന് കമ്പനികൾ ഊന്നിപ്പറഞ്ഞു. 12 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള ബൂസ്റ്റർ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിന് മുമ്പും ശേഷവും രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉപദേശക സമിതിയുടെ നിർദ്ദേശം സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അംഗീകരിക്കാൻ സാധ്യതയുണ്ട്. യുഎസ് ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം, ഫൈസറും ബയോഎൻടെക്കും ബൈവാലന്റ്…

സംസ്ഥാനത്തെ ശക്തമായ മഴ: പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു; ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി

കൊച്ചി: ഇടമലയാർ തുറക്കുകയും മഴ കനക്കുകയും ചെയ്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനിടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ രാവിലെ പൂജകൾ തടസ്സപ്പെട്ടു. പെരിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ അളവും വർധിച്ചിട്ടുണ്ട്. ചെളിയുടെ അളവ് 70 NTU ആയി ഉയർന്നു. ആലുവ ജലശുദ്ധീകരണ പ്ലാന്റിന് സമീപം 2.3 മീറ്ററോളം ജലനിരപ്പ് ഉയർന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബുധനാഴ്ച ഇത് 80 സെന്റീമീറ്റർ മാത്രമായിരുന്നു. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.

സജീവ കോവിഡ് കേസുകളുടെ എണ്ണം 62,748 ആയി കുറഞ്ഞു

ന്യൂഡൽഹി: 7,946 പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യയിലെ മൊത്തം COVID-19 കേസുകളുടെ എണ്ണം 4,44,36,339 ആയി ഉയർന്നു, അതേസമയം സജീവ കേസുകൾ 62,748 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്തു. കേരളം റിപ്പോര്‍ട്ട് ചെയ്ത 12 മരണങ്ങൾ ഉൾപ്പെടെ 37 മരണങ്ങളോടെ മരണസംഖ്യ 5,27,911 ആയി ഉയർന്നതായി ഇന്ന് രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ പറയുന്നു. മൊത്തം അണുബാധകളുടെ 0.14 ശതമാനം സജീവമായ കേസുകളാണ്. അതേസമയം, ദേശീയ COVID-19 വിമുക്തി നിരക്ക് 98.67 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 1,919 കേസുകളുടെ കുറവ് സജീവമായ COVID-19 കേസുകളില്‍ രേഖപ്പെടുത്തി.

ഡാളസിലെ ഏറ്റവും വലിയ ഓണാഘോഷം സെപ്റ്റംബർ പത്തിന് കോപ്പലിൽ

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ 10, ശനിയാഴ്ച രാവിലെ 10:30 ന് കോപ്പൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഓർമ്മിക്കാനും ഓർമ്മകൾ പങ്കുവയ്ക്കാനുമുള്ളതുമാണല്ലോ ഓരോ ഓണവും. ഏഴുകടൽ കടന്നു ഈ നാട്ടിൽ കഴിയുന്ന നമ്മുടെ സമൂഹം അത്തപ്പത്തോണത്തിൻ പൂവിളികൾക്കൊപ്പം ഗൃഹാതുരത്വതയുണർത്തൂന്ന ഓണാഘോഷത്തിനായും പരസ്പരം ആശംസകൾ നേരാനായും ഒരുങ്ങിയിരിക്കുന്നു. മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷം ആഘോഷമില്ലാതെ കടന്നു പോയി. ആ നടക്കാതെ പോയ ഓണാഘോഷത്തെ വിസ്മൃതിയിലേക്കു മാറ്റുവാൻ പൂർവ്വാധികം ഊർജ്ജസ്വലതയോടെ, ചിത്തങ്ങളാനന്ദപൂരിതമാക്കാൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണപരിപാടികൾ ഒരുക്കിയിരിക്കുന്നു. മുഖ്യാഥിതിയായി കോപ്പേൽ പ്രൊ ടെം മേയർ ബിജു മാത്യു പങ്കെടുത്ത് തിരുവോണ സന്ദേശം നൽകും. ഇത്തവണത്തെ പ്രത്യേക പരിപാടികളായി അത്തപ്പൂക്കളം മത്സരം നടത്തുന്നു. വിജയിക്ക്‌ പ്രത്യേക പരിതോഷികം നൽകും. അസോസിയേഷൻ മെംബേർസ് അണിയിച്ചൊരുക്കുന്ന തിരുവാതിര…

തൃശ്ശൂർ കേരളവർമ്മ കോളേജ് ‌പൂർവ്വ വിദ്യാർത്ഥി സംഗമം; പി പി ചെറിയാൻ മുഖ്യാതിഥി

ഡാളസ്: തൃശൂർ കേരളവർമ്മ കോളേജിലെ 74-77 ഊർജ്ജതന്ത്രം വിഭാഗം പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. തൃശൂർ പടിഞ്ഞാറേ നടയിലുള്ള മോത്തി ഹോട്ടലിൽ സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 10:30 മുതൽ 3 വരെയാണ് പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ. സമ്മേളനത്തിൽ മുഖ്യാതിഥിയായി അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഊർജ്ജതന്ത്രം വിഭാഗം പൂർവവിദ്യാർത്ഥിയുമായ പി.പി. ചെറിയാൻ പങ്കെടുത്ത് ആശംസകൾ അറിയിക്കും. കെ.സി. രത്നകല, ആർ. അമ്പാട്ട്, ചന്ദ്രിക എ. വിജയൻ, ടി.വി. ശങ്കരനാരായണൻ, അരുൺ, സുരേന്ദ്രൻ, ശശിധരൻ, സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

പ്രൊസ്പർ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 18 നു

ഡാളസ്: ഡാളസില്‍ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രൊസ്പർ സിറ്റിയിലെ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ആർട്ടേഷ്യ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇത്തവണ, കേരളക്കരയിൽ നിന്നും കുടിയേറിയ മലയാളി കുടുംബങ്ങളിലെ രണ്ടാം തലമുറക്കാർ നേതൃത്വം ഏറ്റടുത്തു നടത്തുന്നു എന്നത്, “മലയാളി എവിടെയുണ്ടോ അവിടെയുണ്ട് ഓണഘോഷം” എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ്. 50-ലധികം കുടുംബങ്ങൾ പങ്കെടുക്കുന്ന ഇത്തവണത്തെ ആഘോഷം, തിരുവാതിര, നൃത്തം, നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ട്, കസേര കളി, ഹാസ്യപരിപാടികൾ, കുട്ടികളുടെ പ്രത്യേക കലാവിരുന്ന്, വ്യത്യസ്തവും ആകർഷകവുമായ കലാവിഭവങ്ങൾ കൊണ്ടും വിഭവ സമൃദ്ധമായ ഓണ സദ്യകൊണ്ടും സമ്പുഷ്ടമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പുണ്യ ജെറി, അനു അജീഷ്, ധന്യ ബിനോയ്‌, ജെനി ബിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാപരിപാടികളുടെ പരിശീലനം നടന്നുവരുന്നു. ഈ പരിപാടിയിൽ പ്രോസ്‌പെറിൽ താമസിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം…