കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകൾ വളർന്നു വരണം; വാഴയൂർ സാഫിയിൽ കോൺവോക്കേഷൻ സംഘടിപ്പിച്ചു

വാഴയൂർ:കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകളും സോഷ്യൽ എഞ്ചിനീയർമാരും വളർന്നു വരണമെന്ന് അലീഗഢ് മലപ്പുറം കാപംസ് ഡയറക്ടർ ഡോ. കെപി ഫൈസൽ അഭിപ്രായപ്പെട്ടു. വാഴയൂർ സാഫി കാമ്പസിൽ നടന്ന ഇസ്ലാമിക് സ്റ്റഡീസ് ‘റുത്ബ ‘ കോൺവോക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സ്റ്റഡീസ് ഒരു സാമൂഹ്യശാസ്ത്രം എന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഗവേഷണ പഠനങ്ങൾക്ക് സാധ്യത വർദ്ധിച്ചു വരികയാണ്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി സാഫി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാഫി ലീഡർഷിപ്പ് വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സലാം അഹ്മദ് വിഷൻ സന്ദേശ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള ലീഡേഴ്സിനെ വളർത്തിയെടുക്കാൻ സാഫി മുൻപന്തിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞ. പ്രിൻസിപ്പാൾ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കേണൽ നിസാർ അഹ്മദ് സീതി,ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഹസൻ ഷരീഫ്, ഡോ. ഷബീബ് ഖാൻ, സെമിയ്യ…

Upset Hindus urge Ventura firm withdraw Lord Ganesha yoga towel & apologize

Upset Hindus are urging Ventura (California) based clothing company “Zen Fuego” for immediate withdrawal of yoga towel carrying image of Hindu deity Lord Ganesha, calling it “highly inappropriate”. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesha was greatly revered in Hinduism and was meant to be worshipped in temples or home shrines and not to lie/sit/stand/tread/walk on or put abdomen, ankles, body, buttocks, calves, feet, genitals, groin, heels, hips, knees, legs, thighs, toes, umbilicus, etc. on or for absorbing/handling/wiping one’s sweat. Inappropriate usage of sacred…

ഫിഫ ലോക കപ്പ്: 40 ലക്ഷം പേര്‍ ദോഹയിലെ മിഷെറിബ് ഡൗൺടൗൺ സന്ദർശിച്ചു

ദോഹ: ലോക കപ്പിനിടെ ഖത്തറിലെ സുസ്ഥിര നഗരമായ മിഷെറിബ് ഡൗൺടൗൺ 40 ലക്ഷം പേര്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. സന്ദർശകരെ ആവേശം കൊള്ളിക്കുന്ന പ്രദർശനങ്ങൾ, വിനോദങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ മിഷെറിബില്‍ ഒരുക്കിയിരുന്നു. ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന കുടുംബ സൗഹൃദ ലോകകപ്പ് പരിപാടികളും കാണികൾ ആസ്വദിച്ചു. നഗരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ സാംസ്കാരിക, കലാ, വിനോദ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകകപ്പിലെ ടീമുകളുടെ വിജയം മിഷറെബിൽ ആരാധകർ ആഘോഷിച്ചു. സിഖത്ത് അൽ വാദി, മിശ്രെബ് ഗലേറിയ, ബരാഹത്ത് മിഷ്രെബ് എന്നിവിടങ്ങളില്‍ പ്രശസ്ത കലാകാരന്മാരുടെ പ്രകടനങ്ങളും ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ തത്സമയ പ്രകടനങ്ങളും അരങ്ങേറി. ലോകകപ്പിന്റെ മീഡിയ സെന്ററിന്റെ പ്രവര്‍ത്തനവും ഇവിടെയായിരുന്നു. 2,500 മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇവിടെ അത്യാധുനിക ബ്രോഡ്കാസ്റ്റിങ്, മീഡിയ സൗകര്യങ്ങളാണ് ഒരുക്കിയത്. മിഷ്‌റെബ്‌നഗരത്തിലുടനീളം സഞ്ചരിക്കാന്‍ ട്രാമുകളും സജീവമായിരുന്നു.

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: ഡോ. എസ്.ക്യൂ.ആർ ഇല്യാസ്, തോൾ തിരുമാവളവൻ എം.പി, ശ്വേതാ ഭട്ട്, എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും

മലപ്പുറം: ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ്, വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് കെ. എസ് അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം…

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് ഗിഫ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്

ദോഹ: പ്രവാസി പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങള്‍ക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ, എസ്. അഹമ്മദിനെ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ്് അസോസിയേഷന്‍ (ഗിഫ) 2022 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് തെരഞ്ഞെടുത്തതായി ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരും സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഒരു ലക്ഷത്തി ഒന്ന് രൂപയും ഗിഫയുടെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയാരുന്ന ഡോ. അഹ്‌മദിന്റെ പ്രവര്‍ത്തനങ്ങള്‍ വിശിഷ്യ പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങള്‍ ശ്ളാഘനീയമാണെന്ന് ഗിഫ അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി. ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ.എസ്. അഹമ്മദ് പുരാതന പത്രപ്രവര്‍ത്തക കുടുംബാംഗമാണ്. 30 വര്‍ഷം…

ഡിസംബർ 24 മുതൽ അന്താരാഷ്ട്ര യാത്രക്കാർക്ക് റാൻഡം കോവിഡ് പരിശോധന

ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാനങ്ങളിൽ എത്തുന്ന നിശ്ചിത എണ്ണം യാത്രക്കാരെ ഡിസംബർ 24 മുതൽ റാൻഡം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സർക്കാർ വ്യാഴാഴ്ച അറിയിച്ചു. പല രാജ്യങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു. “വിമാനത്തിലെ മൊത്തം യാത്രക്കാരിൽ 2 ശതമാനം വരുന്ന ഒരു ഉപവിഭാഗം എത്തിച്ചേരുമ്പോൾ വിമാനത്താവളത്തിൽ റാൻഡം പോസ്റ്റ്-അറൈവൽ ടെസ്റ്റിംഗിന് വിധേയരാകണം,” ഒരു ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ഓരോ ഫ്ലൈറ്റിലെയും അത്തരം യാത്രക്കാരെ ബന്ധപ്പെട്ട എയർലൈനുകൾ നിർണ്ണയിക്കും.  

മോശം ചായ നല്‍കിയത് മാറ്റിത്തരാന്‍ ആവശ്യപ്പെട്ട പിതാവിനേയും മകനേയും തട്ടുകടക്കാരന്‍ ആക്രമിച്ചു

തിരുവനന്തപുരം: തട്ടുകടയില്‍ നിന്ന് ചായ കുടിക്കാനെത്തിയ പിതാവിനേയും മകനെയും തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. പെരുമാതുറ സ്വദേശികളായ സമീർ (43), മകൻ സഅദി സമി (18) എന്നിവർക്കാണ് മർദനമേറ്റത്. കഴക്കൂട്ടം ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. മർദനത്തിൽ സമീറിന്റെ ചുണ്ടിനും വലതു കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഭാര്യയുടെ മുന്നിൽ വെച്ചാണ് കടയുടമ ഇവരെ മർദിച്ചതെന്ന് പറയുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സമീറിന്റെ ഭാര്യയെ കണ്ട് മടങ്ങും വഴിയാണ് നസീമുദ്ദീന്റെ കടയിൽ ചായ കുടിക്കാൻ കയറിയത്. ഇവര്‍ക്ക് കൊടുത്ത ചായ മോശമാണെന്നും വേറെ ചായ വേണമെന്നും ആവശ്യപ്പെട്ടതാണ് നസീമുദ്ദീനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നു നടന്ന വാക്കു തര്‍ക്കവും ചോദ്യം ചെയ്യലും തുടരവെ നസീമുദ്ദീന്‍ സ്പൂണ്‍ കൊണ്ട് സമീറിനേയും മകനേയും ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ്…

ബിജെപി എംഎൽഎയും ബാലഗംഗാധര തിലകന്റെ മരുമകളുമായ മുക്ത (57) അന്തരിച്ചു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ മരുമകൾ മുക്ത (57) വ്യാഴാഴ്ച പൂനെയിൽ വച്ച് അർബുദബാധ രോഗത്തെതുടര്‍ന്ന് അന്തരിച്ചു. ഗ്യാലക്‌സി ആശുപത്രിയിലായിരുന്നു ബിജെപി എംഎൽഎയുടെ അന്ത്യം. നാല് തവണ കോർപ്പറേറ്ററായിരുന്ന മുക്ത, മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി ലോകമാന്യ തിലകിന്റെ മരുമകൾ കൂടിയായിരുന്നു. ഏകദേശം അഞ്ച് വർഷം മുമ്പാണ് അവര്‍ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. ക്യാൻസർ ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അന്ത്യശ്വാസം വലിച്ചതെന്ന് അവർ ചികിത്സയിലായിരുന്ന ഗാലക്‌സി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ശൈലേഷ് പുന്തംബേക്കർ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ്, രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ തിലക് ആംബുലൻസിൽ മുംബൈയിലേക്ക് പോയത് വലിയ വാര്‍ത്തയായിരുന്നു. ഭർത്താവ് ശൈലേഷ്. മകൾ ചൈത്രാലി, മകൻ കുനാൽ. അന്തിമോപചാരം വെള്ളിയാഴ്ച രാവിലെ 11.30ന് വൈകുണ്ഠ ശ്മശാനത്തിൽ നടക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. 2002…

ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനെ (34) പോലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 17ന് രാത്രി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. എന്നാല്‍, യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ന് രാവിലെ മലപ്പുറം നടുവയിൽ നിന്നാണ് വണ്ടൂർ പോലീസ് ഇയാളെ പിടികൂടിയത്. നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനിക്കെതിരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ കോച്ചിൽ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതി പ്രതിഷേധിച്ചെങ്കിലും യുവാവ് പ്രദര്‍ശനം തുടർന്നു. അതോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.

സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി മലപ്പുറം; കേരള ടീം രാജസ്ഥാനെ നേരിടും

കൊച്ചി: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിക്ക് ഒരുങ്ങിക്കഴിഞ്ഞു. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന് നിലവിലെ ചാമ്പ്യന്മാരായ കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾകീപ്പർ വി. മിഥുൻ നയിക്കും. ജനുവരി 26ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ കരുത്തരായ ബംഗാളിനെ തോൽപ്പിച്ച് ഏഴാം തവണയും കിരീടം നേടിയ ടീമിലെ മൂന്ന് താരങ്ങളെയും 16 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് കേരള ടീം മൈതാനത്ത് ഇറങ്ങുന്നത്. 2017-2018, 2021-22 സീസണുകളിൽ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍ വല കാത്ത കണ്ണൂർ സ്വദേശി വി മിഥുനാണ് ക്യാപ്റ്റൻ. വിനീഷ്, നരേഷ്, ജോൺ പോൾ എന്നിവരാണ് സ്‌ട്രൈക്കർമാർ. കഴിഞ്ഞ വർഷത്തെ നേട്ടം ആവർത്തിക്കാനാവുമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുൻ മാധ്യമങ്ങളോട് പറഞ്ഞു. 16 പുതുമുഖങ്ങളുണ്ടായിട്ടും ടീം സന്തുലിതമാണെന്ന് പരിശീലകൻ പി.ബി.രമേഷ് പറഞ്ഞു. ശക്തരായ മിസോറാം, ബീഹാർ, ആന്ധ്രാപ്രദേശ്,…