അഞ്ജന ഗോപകുമാർ മന്ത്ര കൊളറാഡോ കൾചറൽ കോ ഓർഡിനേറ്റർ

മന്ത്ര കൊളറാഡോ കൾചറൽ കോ ഓർഡിനേറ്റർ ആയി അഞ്ജന ഗോപകുമാറിനെ തെരഞ്ഞെടുത്തു. 27 വർഷമായി കൊളറാഡോയിലെ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യം ആണ് ശ്രീമതി അഞ്ജന. അഞ്ചാം വയസ്സിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ അഞ്ജന, രുക്മിണീ ദേവിയുടെ കലാക്ഷേത്രത്തിലെ പൂർവ്വ വിദ്യാർത്ഥിയും, കോയമ്പത്തൂർ കൂത്തമ്പലത്തിന്റെ സ്ഥാപകനുമായ നാട്യാചാര്യൻ എസ്. അരവിന്ദന്റെ കീഴിൽ ഭരതനാട്യം പഠിച്ചുതുടങ്ങി. ആകാശവാണിയിലെ വാർഷിക പരിപാടികളിലും തൃശൂർ സാംസ്കാരിക ഉത്സവങ്ങളിലും ഉൾപ്പെടെ കേരളത്തിൽ അവർ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്തു സംസ്ഥാന സാംസ്കാരിക സ്കോളർഷിപ്പ് ലഭിച്ചു. കൊളറാഡോ ഫൈൻ ആർട്സ് അസോസിയേഷന്റെ ബോർഡ് അംഗമായിരുന്നു ഡെൻവറിൽ വിവിധ പ്രാദേശിക സാംസ്കാരിക പരിപാടികളിൽ സജീവമാണ്. തൊഴിൽപരമായി അവർ സിഗ്നയിൽ അനലിസ്റ്റായി പ്രവർത്തിക്കുന്നു. കലാപരമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ദേശീയ തലത്തിൽ അവസരങ്ങൾ ഒരുക്കുവാനും അവരുടെ അനുഭവ പരിചയം പുതു തലമുറയ്ക്ക്…

എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 3 ശനിയാഴ്ച ഫിലഡല്‍‌ഫിയയില്‍

ഫിലഡൽഫിയ: ചരിത്ര സ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളുടെ ഐക്യ വേദിയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ George Washington High School ഓഡിറ്റോറിയത്തിൽ (10175 Bustleton Ave, Philadelphiya, PA- 19116) വച്ച് നടത്തും. സാഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും, ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തി പിടിക്കാനുമായി ആദ്യകാല കുടിയേറ്റക്കാർ തുടങ്ങിവച്ചതാണ്. തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും ഉയർത്തിപിടിച്ച് കൊണ്ട് നടത്തുന്ന ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് കാത്തലിക് സഭയുടെ ഷിക്കാഗോ സെന്റ് തോമസ് സിറോ…

ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണം; രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നു നാൻസി പെലോസി

ന്യൂയോർക്ക്: സാൻ ഫ്രാൻസസിസ്കോയിലുള്ള തന്റെ വീട്ടിൽ കഴിഞ്ഞ മാസം അതിക്രമിച്ചു കയറി ഭര്‍ത്താവിന് നേരെ നടത്തിയ ക്രൂരമായ ആക്രമണം തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നു 82 വയസുള്ള നാൻസി ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.തിങ്കളാഴ്ച ഒരു സുപ്രധാന ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നാൻസി തന്ടെ അഭിപ്രായം വ്യക്തമാക്കിയത് 2018ൽ മത്സരിച്ചു ജയിച്ചപ്പോൾ അടുത്ത തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുവാക്കൾക്ക് അവസരം നൽകുന്നതിന് മാറി നിൽക്കുമെന്നും നാൻസി വാഗ്ദാനം നൽകിയിരുന്നു . ആക്രമണത്തില്‍ കുറ്റാരോപിതനായ ഡേവിഡ് വെയ്ൻ യഥാര്‍ത്ഥമായി ലക്ഷ്യമിട്ടിരുന്നത് നാൻസി പെലോസി ആണെന്നാണ് പൊലീസ് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തില്‍ അവള്‍ തന്റെ നേതൃസ്ഥാനം ഉപേക്ഷിക്കുമോ അതോ അതില്‍ തുടരുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. 82 കാരിയായ പെലോസി രണ്ട് പതിറ്റാണ്ടായി ഏറ്റവും മുതിര്‍ന്ന ഹൗസ് ഡെമോക്രാറ്റാണ്. ഇന്ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിലനിര്‍ത്താന്‍ അവരുടെ…

മദ്യപിച്ച് അബോധാവസ്ഥയിൽ മറ്റൊരു വീട്ടിലെ കിടക്കയിൽ കിടന്നുറങ്ങി; ടൈസന്‍ ഫുഡ്സ് സിഇഒ അറസ്റ്റിൽ

അർക്കൻസാസ്: അമേരിക്കയിലെ പ്രശസ്ത ഫുഡ് കമ്പനിയായ ടൈസൺ ഫുഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോൺ ആർ ടൈസനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. ശനിയാഴ്ച രാത്രി മദ്യപിച്ചു ലക്കുകെട്ട ടൈസൻ, അർക്കന്‍സാസിലുള്ള ഒരു വീട്ടിൽ കയറി അവിടുത്ത കിടപ്പ് മുറിയിൽ ഉറങ്ങിയതിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് കിടപ്പ് മുറിയിൽ അപരിചിതൻ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. എങ്ങനെയാണ് ടൈസന്‍ വീടിനകത്തു പ്രവേശിച്ചതെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞു. പൊലീസെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിൽ വീണ്ടും ടൈസൻ ഉറക്കത്തിലേക്ക് വഴുതി വീണതായി പൊലീസ് അറിയിച്ചു. ടൈസൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. മദ്യപിച്ചു മറ്റൊരു വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന് ടൈസനെതിരെ കേസെടുത്ത് വാഷിംഗ്ടണ്‍ കൗണ്ടി ജയിലിലടച്ചു. പിന്നീട് വൈകിട്ട് ഇയാളെ ജാമ്യത്തിൽ വിട്ടു. 2019 മുതൽ ടൈസൻ ഫുഡ്സിൽ ജോലി ചെയ്യുന്ന ജോൺ ആർ…

സവര്‍ണ സംവരണം: സുപ്രീം കോടതി വിധി പിന്നാക്ക സമൂഹങ്ങളോടുള്ള ഇരട്ട അനീതി

കോഴിക്കോട്: 103-ാം ഭരണഘടന ഭേദഗതിയിലൂടെ നിലവില്‍ വന്ന സവര്‍ണ സംവരണത്തിന് സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി ഭരണഘടനയുടെ അന്തസത്തക്ക് തന്നെ വിരുദ്ധമായതും ഇന്ദിര സാഹ്നി കേസടക്കമുള്ള സുപ്രീം കോടതിയുടെ തന്നെ സുപ്രധാനമായ വിധികളുടെ നഗ്നമായ ലംഘനവും പിന്നാക്ക സമൂഹങ്ങളോടുള്ള കടുത്ത വഞ്ചനയും നീതിനിഷേധവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചരിത്രപരമായും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഭരണഘടന അനുശാസിച്ച വ്യവസ്ഥയായ സംവരണം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് കൂടി നല്‍കുന്നതോടെ സംവരണം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. പിന്നാക്ക സമുദായങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സംവരണം തന്നെ പൂര്‍ണ്ണമായി പ്രയോഗവത്കരിക്കാതിരിക്കുകയും വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ ഇപ്പോഴും വലിയ പ്രാതിനിധ്യക്കുറവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് സാമൂഹിക അധികാര മേഖലയില്‍ അധിക പ്രാതിനിധ്യം അനുഭവിക്കുന്ന…

മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു

വെട്ടിയാർ: മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തപ്പെട്ടു. ഭാര്യ കനകമ്മ, മക്കൾ: ഹരികൃഷ്ണൻ ജി പിള്ള (ന്യൂജേഴ്‌സി, യൂ എസ് എ), ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്‌സി, യൂ എസ് എ ), സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ 2021ൽ നിയന്ത്രണത്തിലായിരുന്നു: എംഎച്ച്എ

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ തീവ്രവാദത്തെ ചെറുക്കുന്നതിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, തീവ്രവാദം (LWE) ചെറുക്കുന്നതിനും ആഭ്യന്തര സുരക്ഷയുടെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും 2021ൽ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ നിയന്ത്രണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അറിയിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് 2021-22 ആഭ്യന്തര സുരക്ഷയെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലെ തീവ്രവാദം, ചില പ്രദേശങ്ങളിലെ എൽഡബ്ല്യുഇ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കലാപം, ജമ്മു കശ്മീരിലെ അതിർത്തി കടന്നുള്ള ഭീകരത എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ, സമാധാനം, പൊതു സമാധാനം എന്നിവയിൽ സ്വാധീനം ചെലുത്തുന്ന മതമൗലികവാദ സംഘടനകളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ നിയമപാലകർ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ആവശ്യമുള്ളിടത്തെല്ലാം നിയമത്തിന്റെ നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ച് നടപടിയെടുക്കുമെന്നും റിപ്പോർട്ട് പറയുന്നു. NATGRID പദ്ധതിയുടെ നടത്തിപ്പിനായി 1002.97 കോടി രൂപ അനുവദിച്ചതിനു പുറമേ, തീവ്രവാദ ഫണ്ടിംഗ്, വ്യാജ കറൻസി…

സഹോദരന്റെ സ്‌കൂട്ടറിൽ നിന്ന് വീണ് സഹോദരിക്ക് ദാരുണാന്ത്യം

മലപ്പുറം: വട്ടപ്പാറയിൽ സഹോദരൻ ഓടിച്ച സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങൽ ജുമൈല (23)യാണ് സഹോദരൻ ജാബിർ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചത്. വട്ടപ്പാറ സിഐ ഓഫീസിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്ക് ഇന്റർവ്യൂവിന് പോകുമ്പോൾ നിയന്ത്രണം വിട്ട സ്‌കൂട്ടർ മുൻവശത്തെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ഇതേത്തുടർന്നുണ്ടായ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ ജാബിറിനെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേയറുടെ വിവാദമായ കത്ത്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. തന്റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ്പി മധുസൂദനന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തില്‍ കേസ് അന്വേഷിക്കും. എന്നാൽ, കത്ത് വ്യാജമാണെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല. കത്ത് എങ്ങനെ പുറത്തായി എന്നതാണ് ഇപ്പോൾ പാർട്ടിയെ അലട്ടുന്ന വിഷയം. കത്ത് പുറത്തുവന്ന സാഹചര്യം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കുമെന്നാണ് സൂചന.

സുപ്രീം കോടതിയിലെ 37 വർഷത്തെ യാത്ര ആസ്വദിച്ചു: സിജെഐ യു യു ലളിത്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ 37 വർഷത്തോളം അഭിഭാഷകനായും ജഡ്ജിയായും ജീവിതം ആസ്വദിച്ച തന്റെ നീണ്ട യാത്രയെ ഓർത്ത് സ്ഥാനമൊഴിയുന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഗൃഹാതുരത്വമുണർത്തി, നവംബർ 8 ന് വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് ലളിത്, ഇന്ന് ഉച്ചതിരിഞ്ഞ് തന്റെ നിയുക്ത പിൻഗാമി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവർക്കൊപ്പം അവസാനമായി സുപ്രീം കോടതിയിലെ ആചാരപരമായ ബെഞ്ചിൽ സംസാരിക്കുകയായിരുന്നു. തന്റെ പിതാവും 16-ാമത് ചീഫ് ജസ്റ്റിസുമായ യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന് മുമ്പാകെ ഹാജരായി സുപ്രീം കോടതിയിൽ തന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ, ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രചൂഡിന് ബാറ്റൺ കൈമാറുന്നത് വലിയ വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ഈ കോടതിയിൽ 37 വർഷത്തോളം ചെലവഴിച്ചു. ഈ കോടതിയിലെ എന്റെ യാത്ര ആരംഭിച്ചത് കോടതി നമ്പർ 1 ലൂടെയാണ്. ഞാൻ…