സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രസിഡന്റ് മുർമു ആശംസകൾ നേർന്നു

ന്യൂഡൽഹി: ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ചൊവ്വാഴ്ച അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ അറിയിച്ചു. “അവരുടെ രൂപീകരണത്തിന്റെ വാർഷികത്തിൽ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നു. ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് അവരുടെ തുടർ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഞാൻ ആശംസകൾ നേരുന്നു,” ഒരു ട്വീറ്റിൽ രാഷ്ട്രപതി ഭവൻ പറഞ്ഞു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ സംസ്ഥാന സ്ഥാപക ദിനമാണ് ഇന്ന്. 1956-ൽ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചു. 1966-ൽ ഹരിയാന സ്ഥാപിക്കപ്പെടുകയും 2000-ൽ ഛത്തീസ്ഗഡ് സംസ്ഥാനം മധ്യപ്രദേശിൽ നിന്ന് വേർപെടുത്തുകയും ചെയ്തു.…

മോർബി പാലം തകർച്ച: രക്ഷാപ്രവർത്തകരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

മോർബി : ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന സ്ഥലം സന്ദർശിച്ചു. മോർബിയിൽ ദുരന്തമുണ്ടായപ്പോൾ, രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രധാനമന്ത്രി നേരിട്ടു കണ്ടു. മച്ചു നദിയിൽ തിരച്ചിൽ നടത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം മോർബിയിലെ സിവിൽ ആശുപത്രിയിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു. ഞായറാഴ്ച മോർബി ടൗണിലെ കേബിൾ തൂക്കുപാലം തകര്‍ന്നു വീണ് നൂറിലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം 135 പേർ കൊല്ലപ്പെട്ടു. മോർബിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച ഗാന്ധിനഗറിലെ രാജ്ഭവനിൽ ഉന്നതതല യോഗം ചേർന്നു. മോർബിയിലുണ്ടായ ദാരുണമായ സംഭവം മുതൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു. ദുരിതബാധിതർക്ക് ലഭ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ…

പ്രൊഫഷണല്‍ സോക്കര്‍ ലീഗ് പി.ബി.ജി എഫ്‌സി ജേതാക്കള്‍

ദോഹ : ഖത്തറിലെ പ്രമുഖ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനിയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് പി.ആര്‍.ഒ കമ്പനികള്‍ക്കായി സംഘടിപ്പിച്ച പ്രൊഫഷണല്‍ സോക്കര്‍ ലീഗില്‍ പി.ബി.ജി എഫ്‌സി ജേതാക്കളായി. 16 ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ഐഡിയല്‍ എഫ്.സിയെ 4 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സംഘടിപ്പിച്ച വാശിയേറിയ മത്സരം സംഘാടക മികവും കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. ഖത്തറിലെ വിവിധ പി.ആര്‍.ഒ കമ്പനികളില്‍ നിന്നായി എച്ച്.എം.ടി എഫ്.സി, ക്യൂ മീറ്റ് എഫ്.സി, ഗോള്‍ഡന്‍ ബെസ്റ്റ്, തവക്കല്‍ എഫ്.സി, ഗോള്‍ഡന്‍ എഫ്.സി, ഫാസ് എഫ്.സി, ഐഡിയല്‍ എഫ്.സി, സ്മാര്‍ട്ട് എഫ്.സി, സിന്‍സിയര്‍ എഫ്.സി, മവാസിം എഫ്.സി, അല്‍ തായി എഫ്.സി, ടെക്മോ എഫ്.സി, ഡയബലൂസ് റോജോസ്, പി.ബി.ജി എഫ്‌സി, എഫ്.സി ഫാസ്റ്റ് സര്‍വ്വീസസ്, മന്‍ദൂബി എഫ്.സി എന്നീ ടീമുകളാണ് മത്സരിച്ചത്. പ്രൊഫഷണൽ…

ഡാളസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് നവംബറ്റ് 12 ശനിയാഴ്ച 10ന്

ഡാളസ് : ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹൂസ്റ്റണ്‍ നവംബര് 12 നു ഡാളസ്സിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ അലനിലുള്ള രാധാകൃഷ്ണ ടെമ്പിളിലാണ് (1450 North Watters Rd ,Allen tx 75013) ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 2022 നവംബര്‍ 12 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ പൂരിപ്പിച്ച അപേക്ഷകള്‍ വി എഫ് എസ് .(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്നും,ക്യാമ്പിൽ വെച്ച് പുതിയ പാസ്പോർട്ടോ , വിസായോ വിതരണം ചെയുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാവുന്നതാണ്.  

പ്രാർത്ഥനക്കു മറുപടി വൈകുന്നത് വിശ്വാസം വർധിപ്പിക്കേണ്ടതിന്: പാസ്റ്റർ മാത്യൂസ് ജോർജ്

ഡാളസ്: പ്രാർത്ഥനക്കു മറുപടി വൈകുന്നത് നമ്മിലുള്ള വിശ്വാസം വർധിപ്പിക്കേണ്ടതിനാണെന്നു ഡാളസ് ഐ പി സി ,കാർമേൽ സീനിയർ പാസ്റ്റർ മാത്യൂസ് ജോർജ് മായാലിൽ -അഭിപ്രായപ്പെട്ടു. നവം 1 ചൊവ്വാഴ്ച വൈകീട്ട് നടന്ന 442 -മത് ഇൻറർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു മാത്യൂസ് ജോർജ് . സംഘീർത്തനം ഇരുപത്തിരണ്ടാം അദ്ധ്യായം ഒന്ന് മുതൽ എട്ടു വരെയുള്ള വാക്യങ്ങളെ അധികരിച്ചു പാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി .ദാവീദിന്റെ ജീവിതത്തിൽ പലസന്ദര്ഭങ്ങളിലും പ്രാർത്ഥനക്കു ഉടൻ മറുപടി ലഭിക്കാതിരുന്ന നിരവധി സന്ദര്ഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അതിലൊന്നും നിരാശ പെട്ടുപോകാതെ,മടുത്തുപോകാതെ പ്രാർത്ഥിക്കുവാൻ ദാവീദ് സന്നദ്ധനായി .അതുകൊണ്ടുതന്നെ ധാരാളം അനുഗ്രഹങ്ങൾ ദാവീദിന്റെ ജീവിതത്തിൽ പ്രാപിക്കുവാൻ ഇടയായതായി പാസ്റ്റർ ചൂണ്ടിക്കാട്ടി .ഇതു നമ്മുടെ പ്രാർത്ഥനാ ജീവിതത്തിൽ ഒരു മാതൃകയായി സ്വീകരിക്കണമെന്നും പാസ്റ്റർ ഉദ് ബോധിപ്പിച്ചു. ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിലെ ആരംഭകാലം മുതൽ സജീവ…

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയേറി

ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് കുടികൊള്ളുന്നതുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി ഇരുപതാമത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 30 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായി പെരുന്നാൾ കൊടിയേറ്റ് നടത്തി. ഒക്ടോബർ 31 തിങ്കളാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം 9 മണിക്ക് നടന്ന സെമിനാറിനും അതേത്തുടർന്നുള്ള ചർച്ചകൾക്കും റവ. ഫാദർ ബിജേഷ് ഫിലിപ്പ് നേതൃത്വം നൽകി. നവംബർ 1 ചൊവ്വാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് 9 മണിക്ക് നടക്കുന്ന സെമിനാറിനും ചർച്ചകൾക്കും റവ. ഡോ. റെജി മാത്യു നേതൃത്വം നൽകും. നവംബർ രണ്ടിന് ബുധനാഴ്ച…

ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ഡമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ ഇത്തവണ പാര്‍ട്ടിക്ക് അടിപതറുമോ? സാധ്യതകള്‍ തള്ളികളയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും തെളിഞ്ഞുവരുന്ന ചിത്രം. ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാരു പോലും ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്താല്‍ അത്ഭുതപ്പെടാനില്ല. ഒരാഴ്ച മുമ്പു ക്യൂനി പിക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോച്ചൂളിന് ലഭിച്ചുവെങ്കിലും പിന്നെ സ്ഥിതിമാറിവരുന്നതായിട്ടാണ് പുതിയതായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ന്യൂയോര്‍ക്ക് പ്രധാന സിറ്റികളില്‍ കാത്തിക്ക് ഭൂരിപക്ഷം ലഭിക്കുന്നുണ്ടെങ്കിലും, ഉള്‍പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിന് ലഭിക്കുന്നതു വമ്പിച്ച പിന്തുണയാണ്. സബര്‍ബ് വോട്ടര്‍മാരില്‍ 52 ശതമാനം സെല്‍ഡിനെ പിന്തുണക്കുമ്പോള്‍ 44 ശതമാനം മാത്രമാണ് കാത്തിയെ പിന്തുണക്കുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 43 ശതമാനം കാത്തിയെ അനുകൂലിക്കുമ്പോള്‍, 45 ശതമാനം വോട്ടര്‍മാര്‍…

രാജ് സുകുമാരൻ മന്ത്ര കാലിഫോർണിയ റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ കാലിഫോർണിയ വൈസ് പ്രസിഡന്റ് ആയി രാജ് സുകുമാരനെ തിരഞ്ഞെടുത്തു’ സാൻ ഡീഗോയിലെയും , സതേൺ കാലിഫോർണിയയിലേയും വിവിധ ഹിന്ദു സംഘടനകളിലെ സജീവ പ്രവർത്തകനായ രാജ്, മന്ത്രയുടെ കാലിഫോർണിയ റീജിയന്റെ പ്രവർത്തനങ്ങൾക്കു ശക്തി പകരും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. സാൻഡിയേഗോയിലെ മലയാളി സമൂഹത്തിനു പരിചിത മുഖമായ രാജ്, സേവ് ശബരിമല യു എസ് എ ഫോറത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ജില്ലയിലെ തിരുവഞ്ചൂർ സ്വദേശിയായ അദ്ദേഹം, ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വിവിധ കർമ്മ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും, 2005 ഇൽ യു എസ് എയിലേക്ക് ജോലിസംബന്ധമായി താമസം മാറുകയുമായിരുന്നു. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥനായ രാജ്, ഭാര്യ രാഖി, മക്കൾ ഋഷി, പ്രണവ് എന്നിവരോടൊപ്പം സാൻഡീഗോയിൽ താമസിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് ഫൊക്കാനായുടെ കേരളപ്പിറവി ആശംസകള്‍

1956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും ആ ആഘോഷങ്ങള്‍ക്കൊപ്പം നിങ്ങളോടൊപ്പം പങ്കുചേരുകയാണ്. എല്ലാ മലയാളികൾക്കും ഫൊക്കാനയായും കേരളാ പിറവി ആശംസകൾ നേരുന്നതായി ഡോ . ബാബു സ്റ്റീഫൻ അറിയിച്ചു മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. ലോകത്തിന്‍റെ ഏതു കോണിലെത്തിയാലും മലയാളി കേരളത്തിന്‍റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാ മലയാളികളും ആ മാതൃക തുടരുകയും കേരളത്തിന്‍റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ കേരളപ്പിറവി ആശംസകള്‍. അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി സമത്വത്തിന്റെ രൂപീകരണത്തിന്‌ സഹായകമായിത്തീര്‍ന്നു. തിരുവിതാംകുറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും അതിര്‍ത്തികള്‍ മറികടന്നു കൊണ്ട്‌ ഒരു മലയാളി എന്ന ചിന്തയാണ്. ദൈവത്തിന്റെ സ്വന്തം…

ഹാലോവിന്‍ കാഴ്ചകള്‍ (ഓട്ടംതുള്ളല്‍)

ചെകുത്താന്‍ വിളയാടും നാട് ദൈവത്തിന്‍ സ്വന്തം നാട്! പുരുഷ വിളയാട്ടം മാറി നാവിനു നീളം കൂടിയ നാരികള്‍ യക്ഷികളായി ചുറ്റിനടന്നു! സരിതയും സ്വപ്നയുമൊക്കെ ഒരുക്കിയ വഴികളിലങ്ങനെ നൂതന യക്ഷികള്‍ നിന്നുവിളങ്ങി കഷായം ഗ്രീഷ്മ, സൈനയിഡു ജോളി എന്തിനു നരഭോജി ലൈലാമാരങ്ങനെ! ഉഗ്രവിഷം ചീറ്റും പെണ്‍ പാമ്പുകള്‍ പത്തിവടര്‍ത്തി ആടും നമ്മുടെ നാടോ ദൈവത്തിന്‍ നാട്? ഹലോവിനു നൂതന നിറമേകും നമ്മുടെ നാട്, നശിച്ചു നാറാക്കല്ലായി ചെകുത്താന്‍ കയറിയ നാട്! ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി മണികളടിച്ചു മാറ്റും ചെറ്റകള്‍! തണുംചാരി നിന്നവരൊക്കെ മാനംപോയി ചുറ്റി നടന്നു! അടിമുടിയങ്ങനെ തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും നമ്മുടെ നാട് പിശാചിന്‍ നാടല്ലെന്നുണ്ടോ!! എന്തിനു വെറുമൊരു ആഘോഷ, ഹലൊവിന് നമ്മുടെ നാട്ടില്‍ നിത്യഹലോവിന്‍ വിളയാട്ടമതങ്ങനെ!!