ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസ് ന്യൂയോര്‍ക്ക് സുപ്രീംകോടതി ജീവനക്കാര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 24 തിങ്കളാഴ്ചയായിരുന്നു ഈ സുപ്രധാന വിധി. വാക്‌സിന്‍ സ്വീകരിക്കാത്തതിന് സിറ്റിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാരേയും തിരിച്ചെടുക്കുന്നതിനും, അവരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2021 ഒക്ടോബറില്‍ സിറ്റി ജീവനക്കാര്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സിറ്റി ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡേവിഡ് ചോക്ക്ഷി സര്‍കുലര്‍ ഇറക്കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവക്കാര്‍ക്കും ഈ ഉത്തരവ് ബാധമാക്കി മേയര്‍ എറിക് അഡാസ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയിരുന്നു. ന്യൂയോര്‍ക്ക് സുപ്രീം കോടതി ഈ ഉത്തരവിനെ നിശിതമായി വിമര്‍ശിച്ചു. ഹെല്‍ത്ത് കമ്മീഷ്ണറുടെ ഉത്തരവ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പക്കാതിരിക്കുന്നതിനുള്ള അധികാരം ഹൈകമ്മീഷ്ണര്‍ക്കില്ലെന്നും കോടതി പറഞ്ഞു. സിറ്റി…
Year: 2022
വാർഷിക ആണവ അഭ്യാസങ്ങളെക്കുറിച്ച് റഷ്യ അമേരിക്കയെ അറിയിച്ചു: പെന്റഗണ്‍
വാഷിംഗ്ടൺ: ആണവ സേനയുടെ വാർഷിക അഭ്യാസങ്ങൾ നടത്താനുള്ള പദ്ധതികളെക്കുറിച്ച് റഷ്യ അമേരിക്കയെ അറിയിച്ചതായി പെന്റഗൺ പ്രസ് സെക്രട്ടറി, എയർഫോഴ്‌സ് ബ്രിഗ് ജനറൽ പാറ്റ് റൈഡർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. “യുഎസിനെ അറിയിച്ചിരുന്നു, ഞങ്ങൾ മുമ്പ് എടുത്തുകാണിച്ചതുപോലെ, ഇത് റഷ്യയുടെ പതിവ് വാർഷിക അഭ്യാസമാണ്,” അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നിന് സ്വന്തം പ്രദേശത്ത് “ഡേർട്ടി ബോംബ്” പ്രയോഗിക്കാന്‍ കഴിയുമെന്ന് ഈ ആഴ്ച റഷ്യയുടെ അവകാശവാദത്തിനിടയിലാണ് ഈ നീക്കം. കിയെവിന്റെ പിന്തുണക്കാർക്കിടയിൽ ആണവ വർദ്ധനയെക്കുറിച്ചുള്ള ഭയം ഉണർത്താനുള്ള ഒരു പുതിയ ശ്രമമായാണ് വിശകലന വിദഗ്ധർ ഇതിനെ കാണുന്നത്. അതിനിടെ, ഡേർട്ടി ബോംബ് എന്ന് റഷ്യ വിളിക്കപ്പെടുന്ന ബോംബ് ഉക്രെയ്ൻ ഉപയോഗിക്കാൻ പദ്ധതിയിടുന്നുവെന്ന മോസ്കോയുടെ അവകാശവാദം യുഎസും മറ്റ് പാശ്ചാത്യ ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞു. റേഡിയോ ആക്ടീവ്, ബയോളജിക്കൽ അല്ലെങ്കിൽ കെമിക്കൽ പദാർത്ഥങ്ങൾ ഒരു സ്ഫോടനത്തിന് ഉപയോഗിക്കുന്ന പരമ്പരാഗത ബോംബാണ് “ഡേർട്ടി ബോംബ്”. റേഡിയോ…
ആമസോണ്‍ ജീവനക്കാരന് നായയുടെ അക്രമണത്തില്‍ ദുണാന്ത്യം
മിസ്സൗറി (കന്‍സാസ്): കന്‍സാസ് സിറ്റിയില്‍ നിന്നും 25 മൈല്‍ വടക്കുപടിഞ്ഞാറ് ഒരു വീടിനു മുമ്പില്‍ നായകളുടെ കടിയേറ്റ് ആമസോണ്‍ ഡെലിവറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 24ന് ഈ വീടിനു മുമ്പില്‍ ആമസോണ്‍ ഡെലിവറി വാന്‍ മണിക്കൂറുകളോളം ഓണായി കിടക്കുന്നത് കണ്ടാണ് അയല്‍വാസികള്‍ പോലീസിനെ വിളിക്കുന്നത്. വാനിന്റെ ലൈററും ഓണായി കിടന്നിരുന്നു. വിവരം അറിഞ്ഞു പോലീസ് സ്ഥലത്തെത്തുമ്പോള്‍ ശരീരം മുഴുവന്‍ കടിയേറ്റ നിലയില്‍ ഡ്രൈവറുടെ ശരീരം യാര്‍ഡില്‍ കിടക്കുന്നതും, രണ്ടു നായകള്‍ അവിടെ നിന്നും ഓടിപോകുന്നതും കണ്ടു. നായകള്‍ ഓടി വീട്ടിലേക്ക് കടന്നുവെങ്കിലും, ആക്രമാസക്തമായ നായകളെ ഡെപ്യൂട്ടികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും റെ കൗണ്ടി ഷെറീഫ് സ്‌കോട്ട് ചൈല്‍ഡേഴ്‌സ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെര്‍മന്‍ ഷെപ്പേര്‍ഡ് വര്‍ഗത്തില്‍പ്പെട്ടതായിരുന്നു ഈ നായകളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ആമസോണ്‍ ജീവനക്കാരും, മാനേജ്‌മെന്റും ദുഃഖം…
തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ (ലേഖനം)
“എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം ചെയ്‌ത് മലയാളികളെ വെറും കഴുതകളാക്കി. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉൾപ്പെടുത്തി 350 രൂപയുടെ വിലക്കുള്ള സാധനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കിറ്റുകൾ 500 രൂപ വിലപിടിച്ചതാണ് എന്ന് കബളിപ്പിച്ച് നൽകിയപ്പോൾ ഇടതു സർക്കാർ കരുതലിന്റെ സർക്കാർ ആണെന്ന് പാവം മലയാളികൾ വിശ്വസിച്ച് ഇടതിന് വീണ്ടും വോട്ടു ചെയ്തു വിജയിപ്പിച്ചു. അങ്ങനെ വിജയിച്ചു രണ്ടാമതും അധികാരത്തിൽ വന്നതിനു ശേഷം കിറ്റുകൾ അപ്രത്യക്ഷമായി. ഈ കിറ്റിടപാടിൽ തന്നെ രണ്ടു രീതിയിലാണ് പാവം മലയാളികൾ കബളിപ്പിക്കപ്പെട്ടത്. ഒന്നാമത് 350 രൂപയുടെ സാധനങ്ങൾ 500 രൂപാ വിലപിടിച്ചതാണെന്നു കളവു പറഞ്ഞു 100 മുതൽ 150 രൂപാ…
മരുമകൻ ഋഷി സുനക് യുകെ പ്രധാനമന്ത്രിയായതിനെക്കുറിച്ചുള്ള നാരായണ മൂർത്തിയുടെ ആദ്യ പ്രതികരണം
ന്യൂഡൽഹി: “ഞങ്ങൾ അദ്ദേഹത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നു, അദ്ദേഹത്തിന് വിജയം നേരുന്നു,” തന്റെ മരുമകൻ ഋഷി സുനക്ക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിനെക്കുറിച്ചുള്ള അഭിപ്രായത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയെ നയിക്കാനുള്ള മത്സരത്തിൽ ഞായറാഴ്ചയാണ് 42 കാരനായ സുനക് വിജയിച്ചത്. ഇപ്പോൾ ഇന്ത്യൻ വംശജനായ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ് ഋഷി സുനക്. “ഋഷിക്ക് അഭിനന്ദനങ്ങൾ. ഞങ്ങൾ അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു, വിജയാശംസകൾ നേരുന്നു- നാരായണ മൂർത്തി ആദ്യ പ്രതികരണത്തിൽ പറഞ്ഞു. “യുണൈറ്റഡ് കിംഗ്ഡത്തിലെ ജനങ്ങൾക്കായി അദ്ദേഹം തന്റെ പരമാവധി ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാർമസിസ്റ്റായ അമ്മയുടെയും ഡോക്ടറായ അച്ഛന്റെയും മകനായ ഋഷി സുനക് ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായ വിൻചെസ്റ്ററിലും തുടർന്ന് ഓക്സ്ഫോർഡിലുമാണ് പഠിച്ചത്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്കിൽ മൂന്ന് വർഷം ചെലവഴിച്ച അദ്ദേഹം പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫോർഡിൽ നിന്ന് എംബിഎ കരസ്ഥമാക്കി.…
ജഡ്ജിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് ബൈജു കൊട്ടാരക്കര പൊതുവേദിയിൽ മാപ്പ് പറയണമെന്ന് ഹൈക്കോടതി
കൊച്ചി: 2017ലെ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ വാർത്താചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച് പരാമർശം നടത്തിയതിന് കോടതിയലക്ഷ്യക്കേസ് നേരിടുന്ന ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കരയോട് പൊതുവേദിയില്‍ മാപ്പ് പറയണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച വാക്കാൽ നിർദേശിച്ചു. “ഏത് ക്ഷമാപണവും പരസ്യമായി പറയണം. അത്രയും നഷ്ടമാണ് നിങ്ങൾ വരുത്തി വെച്ചത്,” കോടതി പറഞ്ഞു. കോടതിയിൽ ഹാജരായ ബൈജു കൊട്ടാരക്കരയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതുപോലുള്ള ചർച്ചകൾ അവസാനിപ്പിക്കണം, എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്, പൊതുവിശ്വാസത്താൽ നിലനിൽക്കുന്ന ഏക സ്ഥാപനമാണ് ജുഡീഷ്യൽ സ്ഥാപനമെന്ന് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് മുഹമ്മദ് നിയാസ് സിപിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം, സ്ഥാപനത്തിലുള്ള പൊതുവിശ്വാസം നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ചപ്പോൾ ബൈജു കൊട്ടാരക്കരക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു, “നിങ്ങളുടെ…
മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് നിര്‍ണ്ണായക ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വര്‍ണ്ണകടത്ത് പ്രതി സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആരോപണം നിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കുരുക്കിലാക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ശ്രീരാമകൃഷ്ണനെ സ്വപ്‌ന സുരേഷ് വെല്ലുവിളിച്ചു. ഫേസ്ബുക്കിലൂടെയാണ് വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. മാനനഷ്ടക്കേസ് നൽകിയാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും സ്വപ്ന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള ഏറ്റവും ലളിതവും വിനീതവുമായ മറുപടി ഇതാണെന്ന വരികളിൽ തുടങ്ങുന്ന സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെട്ട ഏഴ് ചിത്രങ്ങൾ ‘സർ, ഇതാണ് നിങ്ങളുടെ ഉത്തരം’ എന്ന അടിക്കുറിപ്പോടെയാണ് സ്വപ്‌ന ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. https://www.facebook.com/krishnakumarswapna/posts/10160667206930680
മധ്യപ്രദേശില്‍ ദളിത് ദമ്പതികളും മകനും വെടിയേറ്റ് മരിച്ചു; കൊലയാളി ഒളിവിൽ
ദമോഹ് (എംപി): മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ചൊവ്വാഴ്ച രാവിലെ തർക്കത്തിന്റെ പേരിൽ ഒരു ദളിത് കുടുംബത്തിലെ മൂന്ന് പേരെ ആറ് പേർ ചേന്ന് വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. മരിച്ചവരിൽ അഹിർവാർ കുടുംബത്തിലെ അച്ഛനും അമ്മയും മൂത്ത മകനും ഉൾപ്പെടുന്നു. ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള ദേഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്‌റാൻ ഗ്രാമത്തിൽ രാവിലെ 6:30 ഓടെ നടന്ന സംഭവത്തിൽ ദമ്പതികളുടെ മറ്റ് രണ്ട് ആൺമക്കൾക്ക് പരിക്കേറ്റതായി പോലീസ് സൂപ്രണ്ട് ഡിആർ ടെനിവാർ പറഞ്ഞു. കുറ്റകൃത്യം നടത്തിയെന്ന് സംശയിക്കുന്ന, ഒളിവില്‍ പോയ ആറ് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ തർക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് കൂടുതല്‍ വിശദീകരിക്കാതെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേ ഗ്രാമത്തിൽ നിന്നുള്ള പ്രതികളെന്നു സംശയിക്കുന്നവര്‍ 60 കാരനായ ദളിതനെയും 58 വയസ്സുള്ള ഭാര്യയെയും 32 കാരനായ…
സ്വര്‍ണ്ണം കടത്താന്‍ പുതിയ മാര്‍ഗം: സ്വര്‍ണ്ണം പൊടിയാക്കി കോഫി ക്രീമില്‍ കലര്‍ത്തി; കര്‍ണ്ണാടക സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ 11 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 215 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഗോ ഫസ്റ്റ് 38-58 വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ മുഹമ്മദ് നിഷാനെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വര്‍ണ്ണം പൊടിയാക്കി പാല്‍പൊടി, കാരെമെല്‍ പൗഡര്‍, കാപ്പി ക്രീം പൗഡര്‍, ഓറഞ്ച് ടാംഗ് പൗഡര്‍ എന്നിവയില്‍ കലര്‍ത്തി വളരെ വിദഗ്ധമായാണ് സ്വര്‍ണ്ണം കടത്താന്‍ യുവാവ് ശ്രമിച്ചത്.
അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ അറസ്റ്റു ചെയ്തു
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി റോയി വർഗീസ് (34) ആണ് അറസ്റ്റിലായത്. ബന്ധു കൂടിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒക്‌ടോബർ 3, 4 തീയതികളിലാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
