കാൽഗറി : ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ച, 2022- ൽ ഒക്ടോബർ 8 ആം തീയതി ലോകമെമ്പാടുമുള്ള ഹോസ്പിസ് പാലിയേറ്റീവ് കെയർ പിന്തുണക്കുന്നതിനുള്ള വാർഷിക ഏകീകൃത പ്രവർത്തന ദിനമാണ് ” വേൾഡ് ഹോസ്പേസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം. ജീവിത നിലവാരത്തിന് പാലിയേറ്റീവ് കെയർന്റെ പ്രാധാന്യം നമ്മൾ ഒരേ സ്വരത്തിൽ ആഘോഷിക്കുകയും എല്ലാവർക്കും തുല്യമായ ഉത്തരവാദിത്വത്തിനുമായി വാദിക്കുകയും ചെയ്യും. ദുഖിതരെ സുഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഉൾകൊണ്ടുകൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു ദിനം. കലാലയ സൗഹൃദത്തിന്റെ തീഷ്ണതയിൽ നാമ്പിട്ടു, സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും പരിചരണം കൊണ്ട് വട വൃക്ഷമായി മാറിയ പാം ഇന്റെർനാഷണൽ (ഗ്ലോബൽ അലൂമിനി ഓഫ് എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജ്, പന്തളം), അതിന്റെ ബന്ധപ്പെട്ട സംഘടനയായ കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഒദ്യോഗിക ഉത്ഘാടനം, പദ്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം…
Year: 2022
അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം; ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 17000 അനധികൃത കുടിയേറ്റക്കാരാണ് എത്തിചേര്‍ന്നത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരായ ഗ്രേഗ് ഏബട്ട്(ടെകസസ്), ഡിസാന്റിസ്(ഫ്‌ളോറിഡാ) എന്നിവര്‍ അവരവരുടെ സംസ്ഥാനത്ത് എത്തിചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ ബസ്സുകളില്‍ കയറ്റി ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍മാരും, മേയര്‍മാരുമുള്ള സ്ഥലങ്ങളില്‍ കൊണ്ടുവന്നു ഇറക്കി വിട്ടിരുന്നു. കാര്യക്ഷമമല്ലാത്ത ബൈഡന്റെ ബോര്‍ഡര്‍ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പിടിയില്‍ ഇവര്‍ പെട്ടാല്‍ പോലും അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇവരെ സ്വതന്ത്രരായി വിടുന്നത് അതിര്‍ത്തിയുമായി അടുത്തുകിടക്കുന്ന അമേരിക്കന്‍ സിറ്റികളില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും, മയക്കുമരുന്നു, കള്ളകടത്തും, അക്രമപ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരുകയുമാണെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍…
ദൈവങ്ങളുടെ പൂങ്കാവനം (യാത്രാവിവരണം): സന്തോഷ് പിള്ള
മനോഹരമായ മലനിരകൾക്കരികിലൂടെ വാഹനം പാർക്കിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ “ദൈവങ്ങളുടെ പൂങ്കാവനം, Garden of The Gods” എന്ന ഫലകം ഞങ്ങളെ എതിരേറ്റു. അമേരിക്കയിൽ, ഡെൻവറിലെ കൊളറാഡോ സ്പ്രിംഗ്സ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്കിന് ദൈവങ്ങളുടെ പൂങ്കാവനം എന്ന നാമം എങ്ങനെയുണ്ടായി? അനവധി ദൈവങ്ങൾ നിലനിൽക്കുന്നു എന്ന ചിന്തയിൽ നിന്നുമായിരുക്കുമല്ലോ ഇങ്ങനെ ഒരു സ്ഥലപ്പേർ ഉണ്ടായിരിക്കുന്നത്. റൂഫസ് കേബിൾ എന്ന അമേരിക്കൻ സർവേയർ ആണ് 1859 ൽ മലനിരകളാലും, ജൈവ വൈവിധ്യത്താലും സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ഈ സ്ഥലത്തിന് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിച്ചത്. ഒരുവശത്ത് ഉയർന്നു നിൽക്കുന്ന വലിയ മലയ്ക്ക് ചെങ്കല്ലിന്റെ ചുവപ്പു നിറം. എതിർവശത്ത് കാണുന്ന മല, ചാര നിറത്തിൽ ഭസ്മം വാരിക്കോരി പുരട്ടി നില്‍ക്കുന്നു. ആരാണ് വ്യത്യസ്ത നിറങ്ങൾ ഈ മലകൾക്ക് നൽകിയത്? മലകളുടെ വശങ്ങളിൽ നിറയെ നിരവധി പൊത്തുകൾ. അവയിലൊക്കെ ജീവിക്കുന്ന പക്ഷികളും,…
ഡോ. മാർ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നാളെ മാർത്തോമ്മ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ന്യൂയോർക്കില്‍ സ്വീകരണം നൽകുന്നു
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നാളെ (ഞായര്‍) വൈകിട്ട് 4.30ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റ് മാര്‍ത്തോമ്മ ദേവാലയത്തില്‍ (2350 Merrick Ave, Merrick, NY 11566) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ സ്വീകരണം നല്‍കുന്നു. ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ യു.എസ്. സെനറ്റര്‍ ചാള്‍സ് ഇ. ഷൂമര്‍ (ന്യൂയോര്‍ക്ക്), മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌റ്റേഫാനോസ്, എപ്പിസ്ക്കോപ്പല്‍ സഭയുടെ ബിഷപ്പ് ജോണ്‍സി ഇട്ടി, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, ഇന്‍ഡ്യന്‍ കോണ്‍സില്‍ ജനറല്‍ റണ്‍ധീര്‍ ജസ്വാള്‍, ഭദ്രാസനത്തിന്റെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഡോ.…
കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവ വര്‍ദ്ധിക്കുന്നു; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യു എസ് പൗരന്മാര്‍ ‘ജാഗ്രത’ പാലിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്
വാഷിംഗ്ടൺ: “കുറ്റകൃത്യവും തീവ്രവാദവും” കാരണം ഇന്ത്യയിലേക്കുള്ള യാത്രയിൽ “അതീവ ജാഗ്രത” പാലിക്കാൻ വെള്ളിയാഴ്ച യുഎസ് പൗരന്മാരോട് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചു. ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു പുതിയ യാത്രാ ഉപദേശത്തിൽ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യ ട്രാവൽ അഡ്വൈസറി ലെവൽ ഒന്ന് മുതൽ 4 വരെ സ്കെയിലിൽ 2 ആയി കുറച്ചു, രണ്ടാമത്തേത് ഏറ്റവും ഉയർന്നതാണ്. ഒരു ദിവസം മുമ്പ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പാക്കിസ്താനെ ലെവൽ 3-ൽ ആക്കിയിരുന്നു. തീവ്രവാദവും വിഭാഗീയ അക്രമവും കാരണം പാക്കിസ്താനിലേക്കുള്ള യാത്രകൾ, പ്രത്യേകിച്ച് അതിന്റെ അസ്വസ്ഥമായ പ്രവിശ്യകളിലേക്ക്, പുനർവിചിന്തനം ചെയ്യാൻ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. “കുറ്റകൃത്യവും തീവ്രവാദവും കാരണം ഇന്ത്യയിൽ ജാഗ്രത വർധിപ്പിക്കുക,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. “ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ (കിഴക്കൻ…
രാജാവിനെ തോൽപ്പിച്ച ബാലൻ (കഥ): അഭിഷേക് കൃഷ്ണ പി.ആർ
ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം. അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം. രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ…
ഹണ്ടര്‍ ബൈഡനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി എഫ്ബിഐ
വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ നികുതി വെട്ടിപ്പ്, തോക്കു വാങ്ങുന്നതിനെ കുറിച്ചു നല്‍കിയ തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് എഫ്.സി.ഐ. ഏജന്റുമാര്‍ വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റസ് അറ്റോര്‍ണിയായി ട്രമ്പ് നിയമിച്ച ഡേവിഡ് വീസിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഹണ്ടര്‍ ബൈഡെനെതിരെ കേസ്സെടുക്കണമോ വേണയോ എന്ന തീരുമാനം. 2017 ലാണ് ഡേവിഡിനെ ബൈഡന്‍ ഈ തസ്തികയില്‍ നിയമിച്ചത്. നികുതി വെട്ടിപ്പ്, മണി ലോണ്ടറിംഗ്, ഗണ്‍ ആന്റ് ഫോറിന്‍ ലോബിയിംഗ് വയലേഷന്‍ എന്നിവയെ കുറിച്ചു ബൈഡനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഈ കേസ്സു കോടതിക്കു പുറത്തു ഒത്തുതീര്‍പ്പാക്കുന്നതിന് ഒരു മില്യണ്‍ ഡോളര്‍ ഐ.ആര്‍.എസിന് നല്‍കുന്നതിനും ബൈഡന്‍ തയ്യാറായിരുന്നു. ഹണ്ടര്‍ ബൈഡനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കുന്നതിന് ഹണ്ടറുടെ അറ്റോര്‍ണി ക്രിസ് ക്ലാര്‍ക്ക് വിസമ്മതിച്ചു. എന്നാല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ഈ…
വിസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തില്‍ യുകെ ആഭ്യന്തര സെക്രട്ടറിയുടെ അവകാശവാദത്തെ ഇന്ത്യ എതിര്‍ത്തു
ലണ്ടൻ: മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് (എംഎംപി) ശരിയായി പ്രവർത്തിച്ചില്ലെന്ന യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാന്റെ അവകാശവാദത്തെ ഇന്ത്യ എതിർത്തു. കരാർ പ്രകാരം ഉന്നയിക്കപ്പെട്ട എല്ലാ കേസുകളിലും ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. യുകെയിൽ വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യാക്കാരാണെന്ന ബ്രാവർമാന്റെ അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഏറ്റെടുത്ത ചില പ്രതിബദ്ധതകളിൽ ഇന്ത്യ “പ്രകടമായ പുരോഗതി”ക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. “മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴിലുള്ള ഞങ്ങളുടെ വിപുലമായ ചർച്ചകളുടെ ഭാഗമായി, യുകെയിൽ വിസ കാലാവധി കഴിഞ്ഞ ഇന്ത്യൻ പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് യുകെ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്,” ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യാഴാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര ഓഫീസുമായി പങ്കിട്ട ഡാറ്റ അനുസരിച്ച്, ഇന്നുവരെ, ഹൈക്കമ്മീഷനിലേക്ക് റഫർ ചെയ്ത എല്ലാ കേസുകളിലും നടപടി ആരംഭിച്ചിട്ടുണ്ട്.…
വന്ദേ ഭാരത് എക്സ്പ്രസ് അപകടം: പ്രവർത്തന ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല
മണിനഗർ: പുതുതായി ആരംഭിച്ച ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പ്രവർത്തന ഭാഗങ്ങള്‍ക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോയ ട്രെയിനാണ് രാവിലെ 11.15ഓടെ വത്വ സ്റ്റേഷനും മണിനഗര്‍ സ്റ്റേഷനും ഇടയിൽ ട്രാക്കില്‍ പോത്തുകള്‍ നിരന്നതാണ് അപകടത്തിന് കാരണം. “അപകടത്തിൽ എഞ്ചിന്റെ മുൻഭാഗം തകർന്നു. എന്നാല്‍, ട്രെയിനിന്റെ പ്രധാനപ്പെട്ട ഭാഗത്തിന്‍ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മൃഗങ്ങളുടെ ജഡങ്ങൾ നീക്കം ചെയ്തതിന് ശേഷം ട്രെയിൻ നീങ്ങി ഗാന്ധിനഗറിൽ കൃത്യസമയത്ത് എത്തി,” വെസ്റ്റേൺ റെയിൽവേ സീനിയർ പിആർഒ, ജെകെ ജയന്ത് പറഞ്ഞു. മുംബൈയില്‍ തിരിച്ചെത്തിയ ട്രെയിനിന്റെ തകര്‍ന്ന മുന്‍ഭാഗം മുംബൈ സെൻട്രൽ ഡിപ്പോയിൽ പുതിയൊരെണ്ണം സ്ഥാപിക്കുകയും ട്രെയിൻ സർവീസ് നടത്തുകയും ചെയ്തു. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ട്രെയിൻ ഇന്ന് മുംബൈയിൽ നിന്ന് പുറപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വെസ്റ്റേൺ റെയിൽവേ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്…
ഹരിയാനയില്‍ പത്ത് ജില്ലകളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 30, നവംബർ 2 ന്
ചണ്ഡീഗഡ്: ഹരിയാനയിലെ 22 ജില്ലകളിലെ പത്തിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 30, നവംബർ 2 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ധനപത് സിംഗ് വെള്ളിയാഴ്ച അറിയിച്ചു. ഭിവാനി, ഫത്തേഹാബാദ്, ജജ്ജാർ, ജിന്ദ്, കൈതാൽ, മഹേന്ദർഗഡ്, നൂഹ്, പഞ്ച്കുല, പാനിപ്പത്ത്, യമുനാനഗർ എന്നീ പത്ത് ജില്ലകളിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഒക്‌ടോബർ 30-ന്, ഈ പത്ത് ജില്ലകളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുമെന്നും പത്ത് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലെ സർപഞ്ചുകളിലേക്കും പഞ്ചുകളിലേക്കും തിരഞ്ഞെടുപ്പ് നവംബർ 2 ന് നടക്കുമെന്നും പഞ്ച്കുളയിൽ പത്രസമ്മേളനംത്തില്‍ ധനപത് സിംഗ് പറഞ്ഞു. ഒക്‌ടോബർ 14 മുതൽ ആദ്യഘട്ട നാമനിർദ്ദേശ നടപടികൾ ആരംഭിക്കും. “ഗ്രാമപഞ്ചായത്തുകളിലെ പഞ്ചുകളുടെയും സർപഞ്ചുമാരുടെയും വോട്ടെണ്ണൽ ഒരേ ദിവസം നടക്കും. അതേസമയം, ജില്ലാ പരിഷത്ത്,…
