ചിങ്ങം: നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരലിനുള്ള സമയമാണിത്. ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കണം. കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്. കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ മനസ് തുറന്ന് ആസ്വദിക്കുക. ബിസിനസ് പങ്കാളികളില്‍ നിന്ന് നേട്ടമുണ്ടായേക്കും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം നിങ്ങളുടെ വിജയം ആഘോഷിക്കും. മനസിന്‍റെ പിരിമുറുക്കം കുറയ്ക്കാനുള്ള അവസരമാകുമത്. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദരാകരുത്. തുലാം: നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്‌പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും.…
Year: 2022
ഏഷ്യൻ അമേരിക്കക്കാരോടുള്ള വെറുപ്പിനെതിരെ ഐനാനിയുടെ പരിശീലന ചർച്ച ലോങ്ങ് ഐലന്റിൽ
ഏഷ്യൻ അമേരിക്കക്കാർക്കയു നേരെ വർധിച്ചുവരുന്ന വിദ്വേഷണത്തിനും ആക്രമണത്തിനും എതിരെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ചുവടുകൾ വയ്ക്കുന്നു. ആരെങ്കിലും ആക്രമിക്കപ്പെടുന്നതിനു ദൃക്‌സാക്ഷിയാകേണ്ടി വന്നാൽ സ്വന്തം സുരക്ഷയ്ക്ക് വിട്ടുവീഴ്ച വരുത്താതെ എങ്ങനെ നേരിട്ടോ അല്ലാതെയോ സഹായഹസ്തം നീട്ടാം എന്ന നിർദേശകരമായ വിഷയവുമായി ഐനാനി വിദ്യാഭ്യാസ ചർച്ചയ്ക്കു നേതൃത്വം നൽകുന്നു. ന്യൂ യോർക്ക് ന്യൂ ഹൈഡ് പാർക്കിലെ ക്ലിന്റൺ ജി മാർട്ടിൻ പാർക് ഹാളിൽ ഒക്ടോബർ 21 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് സംരംഭം തുടങ്ങും. ന്യൂ യോർക്കിലെ പ്രമുഖ ചാരിറ്റി സംഘടനയായ എക്കോ (എൻഹാൻസ് കമ്മ്യൂണിറ്റി ത്രൂ ഹാര്മോണിയസ് ഔട്ട്റീച്) ആണ് ഐനാനിക്കായി ഈ വേദി ഒരുക്കുന്നത്. കോവിഡിന്റെ തുടക്കം മുതൽ അമേരിക്ക മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധമാണ് ഏഷ്യൻ അമേരിക്കക്കാരുടെ നേരെയുള്ള അക്രമണവാർദ്ധനവ്. 2019 മുതൽ ഏഷ്യൻ അമേരിക്കക്കാരുടെ നേരെയുള്ള വിദ്വെഷം, വിവേചനം, പക്ഷാഭേദം,…
വസ്ത്ര വിചാരണയിലെ പാക്ഷിക ശാസ്ത്രം (കവിത): സതീഷ് കളത്തിൽ
ഇന്നലെ: ‘ജോക്കി’ ഒരു അടിവസ്ത്രമാണ്… ജോക്കീടെ മുകൾപരപ്പ് തരുണികളിൽ ആസക്തി ഉളവാക്കും. അവരുടെ രാവുകളെ നാട്ടിലെ ചന്ദ്രന്മാർ ഗന്ധർവന്മാരായെത്തി പകലുകളാക്കും. അവരിലെ താരുണ്യത്തെ ഇല്ലായ്മ ചെയ്യും. അവരുടെ അന്തപ്പുരങ്ങളും ആറാടുന്ന ജലാശയങ്ങളും കൊഴുകൊഴുപ്പുള്ളതും വഴുവഴുപ്പുള്ളതുമാക്കും. പൊതുയിടങ്ങളിലവർ അന്ധരാകേണ്ടി വരും. അവരുടെ ഉഷ്ണംതിങ്ങിയ ദീർഘനിശ്വാസങ്ങൾ സ്വച്ഛന്ദമായ കാറ്റിനെ വിഷലിപ്തമാക്കും. ഉടയാത്ത ‘ഭാരതീയ സാംസ്കാരിക’ ഭരണിക്ക് ഉടച്ചിൽ സംഭവിക്കും. ആയതിനാൽ, ആണുടലിൽ ആണത്തം കാട്ടി; കുറുമ്പ് കാട്ടി നടക്കുന്ന ജോക്കീടെ മുകൾപരപ്പുകളുടെ പൊതുജന സമക്ഷമുള്ള അവതരണം; അഥവാ, ‘ലോ വെയ്സ്റ്റ് സ്റ്റൈൽ’ നിരോധിച്ചും ലംഘനങ്ങൾക്ക് ഏമാന്മാർ വക കലിതീരെ ചൂരൽ പ്രയോഗങ്ങൾ കൽപ്പിച്ചും ഈ കോടതി ഇതിനാൽ ഉത്തരവാകുന്നു. എന്ന്, (ഒപ്പ്) അഖില കേരള സദാചാര കച്ചേരി ഉത്തരവിൻപടി, ശിരസ്തദാർ. സ്ഥലം: കേരളം തിയ്യതി: സദാചാരം തൂക്കിലേറുന്നതിനു തലേനാൾ. ഇന്ന്: കളത്രപ്രദേശമൊഴികെ; തരുണീത്തുടകൾ, മാറിടങ്ങൾ, പൊക്കിൾ, കക്ഷം, പൃഷ്ഠം എന്നീ…
പലസ്തീൻ ചെറുത്തുനിൽപ്പിന്’ പിന്തുണ നൽകിയ പത്രപ്രവർത്തകനെ ന്യൂയോര്‍ക്ക് ടൈംസ് പുറത്താക്കി
ന്യൂയോര്‍ക്ക്: സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫെയ്‌സ്‌ബുക്കിൽ പലസ്‌തീനിയൻ ചെറുത്തുനിൽപ്പിനെ പിന്തുണച്ച് അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ ഫലസ്‌തീനിയൻ ഫോട്ടോഗ്രാഫർ ഹോസം സലേമിനെ ജോലിയിൽ നിന്ന് അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസ് പുറത്താക്കി. ഫലസ്തീൻ ചെറുത്തുനിൽപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഒരു ഇസ്രായേൽ അനുകൂല സംഘടന പത്രത്തിന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ന്യൂയോര്‍ക്ക് ടൈംസ് തന്നെ പുറത്താക്കിയതായി ഗാസയിൽ നാല് വർഷത്തോളം പത്രത്തിനു വേണ്ടി ജോലി ചെയ്തിരുന്ന ഹോസം സലേം റിപ്പോർട്ട് ചെയ്തു. “വർഷങ്ങളായി ന്യൂയോർക്ക് ടൈംസിന്റെ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റായി ഗാസ സ്ട്രിപ്പ് കവർ ചെയ്തതിന് ശേഷം, അവർക്ക് ഭാവിയില്‍ എന്റെ സേവനം ആവശ്യമില്ലെന്ന് NYTയില്‍ നിന്നുള്ള ഫോൺ കോളിലൂടെ എന്നെ അറിയിച്ചു,” ഒക്‌ടോബർ 5 ബുധനാഴ്ച സലേം ട്വീറ്റ് ചെയ്തു. ഇസ്രായേലുമായുള്ള അതിർത്തി വേലിയിലെ പ്രതിവാര പ്രതിഷേധം, ഫീൽഡ് നഴ്‌സ് റസാൻ അൽ-നജ്ജറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള അന്വേഷണം, 2021 മെയ്…
പ്രമുഖ അമേരിക്കൻ വ്യവസായി വർക്കി ഏബ്രഹാമിന്റെ സഹോദരൻ കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു
നെടുമ്പ്രം: അമേരിക്കൻ മലയാളികളിലെ പ്രമുഖ സാന്നിധ്യമായ വർക്കി എബ്രഹാമിന്റെ (ഹാനോവർ ബാങ്ക്) സഹോദരൻ ഏബ്രഹാം പി ഏബ്രഹാം കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു. ആകസ്മികമായി കാല് വഴുതി വീണതാണ് മരണ കാരണമായത്. ശവസംസ്കാരം ഒക്ടോബർ 11 ചൊവാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ നടക്കും. ഫോമായുടെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷിയായ വർക്കി ഏബ്രഹാമിന്റെ സഹായങ്ങൾ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ഫോമാ കൺവെൻഷനിൽ എത്തിക്കുവാൻ സഹായകരമായിരുന്നു.
കോടിയേരി ബാലകൃഷ്ണൻ എളിമയുള്ള ഏട്ടൻ
ചെങ്കൊടിയുടെ തണലിൽ വളർന്ന കോടിയേരിയെ ആരും അന്യനായി കണ്ടിട്ടില്ല. രാഷ്ട്രീയ രംഗങ്ങളിൽ ചില ഗർവ്വ് പൊങ്ങച്ചക്കാർ ഇന്ത്യയിലെങ്ങുമുണ്ട്. ഈ കൂട്ടർക്ക് അധികാരം കിട്ടിയാൽ ഉന്മത്തരും മുഖസ്തുതിയാൽ ആദരിക്കപ്പെടുന്നവരുമാണ്. അങ്ങനെയവർ സ്വയം ദിവ്യരായി ഞെളിഞ്ഞു നടക്കുന്നു. ഈ മിഥ്യാഭിമാനവുമായി നടക്കുന്നവർ കണ്ടുപഠിക്കേണ്ടത് പ്രസന്നവദനനായ കോടിയേരിയെയാണ്. ആ മുഖം പൂർണ്ണമായി വിടർന്നു നിൽക്കുന്ന ഒരു താമരയ്ക്ക് തുല്യമാണ്. ആരോടും മധുരതരമായി പുഞ്ചിരിതൂകി സംസാരിക്കുന്നവർ രാഷ്ട്രീയ രംഗത്ത് ചുരുക്കമാണ്. അതിനാലാണ് അനുദിനം ജനങ്ങളിൽ താല്പര്യം വർദ്ധിച്ചത്. കണ്ണുതുറന്ന് നോക്കിയാൽ മിക്ക പാശ്ചാത്യ രാജ്യങ്ങളിൽ അധികാര സമ്പദ്‌സമൃദ്ധിയുടെ അഹങ്കാരത്താൽ സ്വയം മറന്നുപോകുന്നവരെ കാണാറില്ല. ജനപ്രധിനിധികളായവർക്ക് ഓഫീസുകളുണ്ടെങ്കിലും ട്രെയിൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ജനങ്ങളുമായി സ്‌നേഹപുർവ്വം സംഭാഷണം നടത്തുന്നത് നിർന്നിമേഷനായി ഞാൻ നോക്കി നിന്നിട്ടുണ്ട്. (ഇത് എന്റെ ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ’ എന്ന ഇംഗ്ലണ്ട് യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. ബുക്ക് പ്രഭാത് ബുക്ക്‌സ്, ആമസോണിൽ ലഭ്യമാണ്)…
ഐഒസി ചിക്കാഗോ ഗാന്ധി അനുസ്മരണ യോഗം നടത്തി
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഗാന്ധി അനുസ്മരണ യോഗം ചിക്കാഗോയില്‍ നടന്നു. ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം വൈകുന്നേരമായിരുന്നു അനുസ്മരണ യോഗം. ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചിക്കാഗോയിലെ വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കളും അനുസ്മരണായോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഐഒസി യുഎസ്എ കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു ഏവരേയും സ്വാഗതം ചെയ്തു. അഹിംസയിലൂന്നിയ സത്യഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അറിയപ്പെടുന്ന മഹാത്മാഗാന്ധി സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ എപ്പോഴും ശ്രമിച്ചിരുന്നുവെന്നും, അത് ഏവരുടെയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ അപേക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു. ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍, മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, പ്രഫ. തമ്പി മാത്യു എന്നിവരും, ചിക്കാഗോയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ജെയ്ബു…
ഒറിഗണ്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വെ
ഒറിഗണ്‍: 1987 മുതല്‍ തുടര്‍ച്ചയായി ഒറിഗണ്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത്തവണ സ്ഥാനം നിലനിര്‍ത്താനാവില്ലെന്ന് സര്‍വ്വെ. മാത്രമല്ല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടുമെന്നും സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു. ഇത്തവണ കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റില്‍ ഡ്രേസണ്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ കേറ്റി ബ്രൗണിനെ തന്നെയാണ് ഡമോക്രാറ്റിക് പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്. പ്രധാന രണ്ടു പാര്‍ട്ടികളും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ അപ്രധാനമല്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥികൂടി (ബെറ്റ്‌സ് ജോണ്‍സണ്‍) രംഗത്തുള്ളത് ഇരുവരുടേയും ചങ്കിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സഭയുടെ മുന്‍ ന്യൂനപക്ഷ നേതാവായിരുന്ന ക്രിസ്റ്റില്‍ ഒറിഗണ്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭവനരഹിതരുടെ പ്രശ്‌നവും, വര്‍ധിച്ചുവരുന്ന അക്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെടുന്നതും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ പരാജയപ്പെടുന്നു. സംസ്ഥാനത്തെ 64 ശതമാനം സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍…
പാം ഇന്റെർനാഷണലും വേൾഡ് ഹോസ്പേസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനവും
കാൽഗറി : ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ച, 2022- ൽ ഒക്ടോബർ 8 ആം തീയതി ലോകമെമ്പാടുമുള്ള ഹോസ്പിസ് പാലിയേറ്റീവ് കെയർ പിന്തുണക്കുന്നതിനുള്ള വാർഷിക ഏകീകൃത പ്രവർത്തന ദിനമാണ് ” വേൾഡ് ഹോസ്പേസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം. ജീവിത നിലവാരത്തിന് പാലിയേറ്റീവ് കെയർന്റെ പ്രാധാന്യം നമ്മൾ ഒരേ സ്വരത്തിൽ ആഘോഷിക്കുകയും എല്ലാവർക്കും തുല്യമായ ഉത്തരവാദിത്വത്തിനുമായി വാദിക്കുകയും ചെയ്യും. ദുഖിതരെ സുഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഉൾകൊണ്ടുകൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു ദിനം. കലാലയ സൗഹൃദത്തിന്റെ തീഷ്ണതയിൽ നാമ്പിട്ടു, സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും പരിചരണം കൊണ്ട് വട വൃക്ഷമായി മാറിയ പാം ഇന്റെർനാഷണൽ (ഗ്ലോബൽ അലൂമിനി ഓഫ് എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജ്, പന്തളം), അതിന്റെ ബന്ധപ്പെട്ട സംഘടനയായ കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഒദ്യോഗിക ഉത്ഘാടനം, പദ്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം…
അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം; ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 17000 അനധികൃത കുടിയേറ്റക്കാരാണ് എത്തിചേര്‍ന്നത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരായ ഗ്രേഗ് ഏബട്ട്(ടെകസസ്), ഡിസാന്റിസ്(ഫ്‌ളോറിഡാ) എന്നിവര്‍ അവരവരുടെ സംസ്ഥാനത്ത് എത്തിചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ ബസ്സുകളില്‍ കയറ്റി ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍മാരും, മേയര്‍മാരുമുള്ള സ്ഥലങ്ങളില്‍ കൊണ്ടുവന്നു ഇറക്കി വിട്ടിരുന്നു. കാര്യക്ഷമമല്ലാത്ത ബൈഡന്റെ ബോര്‍ഡര്‍ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പിടിയില്‍ ഇവര്‍ പെട്ടാല്‍ പോലും അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇവരെ സ്വതന്ത്രരായി വിടുന്നത് അതിര്‍ത്തിയുമായി അടുത്തുകിടക്കുന്ന അമേരിക്കന്‍ സിറ്റികളില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും, മയക്കുമരുന്നു, കള്ളകടത്തും, അക്രമപ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരുകയുമാണെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍…
