കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് പയ്യാമ്പലത്ത്

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് (ഒക്ടോബർ 3) നടക്കും. സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്താണ് നടക്കുക. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മൃതദേഹം രാവിലെ 11ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. പാർട്ടിയുടെ മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അന്തിമോപചാരം അർപ്പിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തും. തുടർന്ന് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. നിരവധി നേതാക്കളാണ് പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നത്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുൻ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെയും സ്മൃതിമണ്ഡപത്തിന്‍റെ മധ്യത്തിലായിരിക്കും ശരിക്കും കോടിയേരിക്കും ചിതയൊരുക്കുന്നത്. ഇതിന് തൊട്ടടുത്തായി രക്തസാക്ഷി അഴീക്കോടൻ രാഘവന്‍റെ സ്മൃതി കുടീരവുമുണ്ട്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ആദരസൂചകമായി കണ്ണൂർ തലശ്ശേരി മണ്ഡലങ്ങളിൽ…

ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 3 തിങ്കള്‍)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലനായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ധാരാളം സമയം ചെലവിടാന്‍ സാധിക്കും. കുടുംബത്തോടൊപ്പം വിനോദ യാത്ര നടത്താന്‍ തീരുമാനിക്കും. കന്നി: മാനസികമായും ശാരീരികമായും നിങ്ങള്‍ക്ക് സമ്മര്‍ദം ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളുമായി നിങ്ങള്‍ കലഹിക്കാനിടയുണ്ട്. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. നിങ്ങളുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്‌ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുക. സാമ്പത്തിക ഇടപാടുകള്‍ വര്‍ധിക്കാനിടയുണ്ട്. അതില്‍ ശ്രദ്ധ ചെലുത്തുക. തുലാം: ബിസിനസില്‍ നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങളോട് അസൂയയുണ്ടാകാനിടയുണ്ട്. അതുകൊണ്ട് ഏത് വിധത്തിലും അവരത് തകര്‍ക്കാന്‍ ശ്രമം നടത്തും. അവര്‍ നിങ്ങളെ ആക്ഷേപിക്കാനിടയുണ്ട്. അവരെ നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നേരിടാന്‍ ശ്രദ്ധിക്കുക. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. അതുകൊണ്ട് അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍…

ടൊറന്റോയിലെ ഭഗവദ്ഗീത പാർക്കിന് കേടുപാടുകള്‍ വരുത്തിയത് വിദ്വേഷ കുറ്റകൃത്യമാണെന്ന് ഇന്ത്യ; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബ്രാം‌പ്ടന്‍ മേയര്‍

ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിൽ അടുത്തിടെ അനാച്ഛാദനം ചെയ്ത ശ്രീ ഭഗവദ്ഗീതാ പാർക്കിലെ നശീകരണത്തെ ഇന്ത്യ ഞായറാഴ്ച അപലപിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ പാർക്ക് മുമ്പ് ട്രോയേഴ്സ് പാർക്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സെപ്തംബർ 28 നാണ് ശ്രീ ഭഗവദ്ഗീതാ പാർക്ക് എന്ന് പുനർനാമകരണം ചെയ്ത് ഉദ്ഘാടനം ചെയ്തത്. 3.75 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് പാര്‍ക്ക്. ഹരിയാന സര്‍ക്കാറിന്‍റെ പ്രസ്‌താവന പ്രകാരം ഇന്ത്യക്ക് പുറത്ത് ഭഗവത്‌ഗീതയെന്ന് പേര് നല്‍കിയ ഏക സംഭവമായിരുന്നു ഇത്. “ബ്രാംപ്ടണിലെ ശ്രീ ഭഗവദ്ഗീതാ പാർക്കിൽ നടന്ന വിദ്വേഷ കുറ്റകൃത്യത്തെ ഞങ്ങൾ അപലപിക്കുന്നു. കനേഡിയൻ അധികാരികളോടും @PeelPoliceയോടും അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഞായറാഴ്ച ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് ഉത്തരവിട്ടതായി ബ്രാംപ്‌ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍…

ഫൈൻ ആർട്സ് മലയാളം ഇരുപത്തിയൊന്നാം വയസ്സിലേക്ക്: ‘നിഴലാട്ടം’ നാടകം ഒക്ടോബര്‍ 8 ശനിയാഴ്ച വൈകീട്ട് 5 മണിക്ക്

ന്യൂജേഴ്‌സി: ഫൈൻ ആർട്സ് മലയാളം ക്ലബ്ബിന്റെ ഏറ്റവും പുതിയ നാടകം ‘നിഴലാട്ടം’ ഈ ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള സോഷ്യൽ അവറോടു കൂടി തുടങ്ങും. ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റിഫ്രഷ്‌മെന്റോടു കൂടിയാണ് നാടകത്തിനു തുടക്കം. 5:25ന് ഓഡിറ്റോറിയത്തിൽ പ്രവേശനം. 5:30 ന് റവ. സാം ടി. മാത്യു (വികാരി, സെൻറ് പീറ്റേഴ്സ് മാർതോമ ഇടവക) ഉത്‌ഘാടനം നിർവഹിക്കും. തുടർന്ന് 15 മിനിട്ടു നീണ്ടുനിൽക്കുന്ന കൾച്ചറൽ പ്രോഗ്രാം. ജിനു വിശാലിന്റെ ഗാനം, ബിന്ധ്യ ശബരീനാഥിന്റെയും സംഘത്തിന്റെയും ഫോക് ഡാൻസ് എന്നിവ ഉൾപ്പെടും. 5:55 ന് നാടകാവതരണം. 6 മണിക്ക് നാടകം ആരംഭിക്കും. 9 മണിക്ക് തീരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം പാസ് മൂലമാണെന്ന് പ്രസിഡന്റ് ജോൺ സഖറിയാ (ക്രിസ്റ്റി), സെക്രട്ടറി റ്റീനോ തോമസ്, ട്രെഷറർ എഡിസൺ എബ്രഹാം എന്നിവർ അറിയിച്ചു. ഏറ്റവും വ്യത്യസ്തമായ സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. നാടക സംവിധാനം…

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനായി ബൈഡൻ ഭരണകൂടം 300 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: തോക്ക് അക്രമ നിയമത്തിൽ നിന്ന് വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ബൈഡൻ ഭരണകൂടം തിങ്കളാഴ്ച 300 മില്യൺ ഡോളർ പ്രഖ്യാപിച്ചു. ഫണ്ട് അപര്യാപ്തത നേരിടുന്ന, രാജ്യത്തുടനീളമുള്ള സ്കൂളുകൾക്ക് മാനസികാരോഗ്യ സ്റ്റാഫിനെ നിയമിക്കുന്നതിന് യുഎസ് വിദ്യാഭ്യാസ വകുപ്പ് 280 മില്യൺ ഡോളറിന്റെ ഗ്രാന്റുകൾ അനുവദിക്കും. നാഷണൽ സെന്റർ ഫോർ എജ്യുക്കേഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് പബ്ലിക് സ്കൂളുകളിൽ ഏറ്റവും കുറവ് ജീവനക്കാരുള്ള അഞ്ച് ജോലികളിൽ മാനസികാരോഗ്യ വിദഗ്ധരും ഉൾപ്പെടുന്നു. അത്യാഹിത വിഭാഗങ്ങൾക്കായി ആരോഗ്യ-മനുഷ്യ സേവന വകുപ്പും ഫണ്ട് അനുവദിക്കും. വാർഷിക വിനിയോഗത്തിൽ നിന്നും ജൂണിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ച ഉഭയകക്ഷി സുരക്ഷിത കമ്മ്യൂണിറ്റി നിയമം (Bipartisan Safer Communities Act) പ്രകാരമാണ് ധനസഹായം ലഭിക്കുക. തോക്ക് അക്രമം, പ്രത്യേകിച്ച് കൂട്ട വെടിവയ്പ്പുകൾ തടയാൻ സഹായിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ജുവനൈൽ രേഖകളിലേക്കും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട…

1.3 മില്യൺ ഡോളർ തട്ടിപ്പ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ കേസിൽ യുഎസ് തപാൽ ജീവനക്കാരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും മൂന്ന് യുഎസ് തപാൽ ജീവനക്കാരെ, തപാല്‍ വഴി വന്ന ക്രഡിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് ആഡംബര വസ്തുക്കള്‍ വാങ്ങി ഓൺലൈനിൽ വില്‍ക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതിന് അറസ്റ്റു ചെയ്തതായി നീതിന്യായ വകുപ്പ് അറിയിച്ചു. ന്യൂയോർക്ക് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഒരു ഫെഡറൽ കുറ്റപത്രം അനുസരിച്ച്, 4 വർഷം കൊണ്ട് 1.3 മില്യൺ ഡോളർ തട്ടിപ്പും ഐഡന്റിറ്റി മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് തപാൽ ജീവനക്കാരെയും നാലാമത്തെ ആളെയും അറസ്റ്റ് ചെയ്തതായി പറയുന്നു. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുടനീളമുള്ള ക്രെഡിറ്റ് കാർഡ് കമ്പനികളെയും പ്രമുഖ റീട്ടെയിലർമാരെയും പ്രതികൾ വർഷങ്ങളോളം കബളിപ്പിച്ചു എന്ന് പ്രസ്താവനയിൽ പറഞ്ഞു. “യുഎസ് പോസ്റ്റൽ സർവീസ് ജീവനക്കാരിൽ ഞങ്ങൾ അർപ്പിക്കുന്ന പൊതുവിശ്വാസം പ്രതികൾ സ്വന്തം സാമ്പത്തിക നേട്ടത്തിനായി മുതലെടുത്തു,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. തപാൽ ജീവനക്കാരായ നഥനയേൽ ഫൂക്കോ, ജോനാഥൻ പെർസൗഡ്, ഫാബിയോള മോംപോയിന്റ്, സിവിലിയൻ ഡെവൺ റിച്ചാർഡ്‌സ് എന്നിവരും, അറസ്റ്റിലാകാത്ത…

ന്യൂയോർക്കിലെ കര്‍ഷകന്റെ 2,554 പൗണ്ട് ഭാരമുള്ള മത്തങ്ങ ദേശീയ റെക്കോർഡ് തകർത്തു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ഒരു കർഷകൻ തന്റെ ഭീമാകാരമായ മത്തങ്ങയുടെ തൂക്കം ഔദ്യോഗികമായി ഒരു ടണ്ണിൽ കൂടുതലുണ്ടെന്ന് സ്ഥിരീകരിച്ചു. ദേശീയ റെക്കോർഡാണ് ഈ കര്‍ഷകന്‍ തകർത്തത്. വില്യംസ്‌വില്ലെയിലെ സ്കോട്ട് ആൻഡ്രൂസ്, ന്യൂയോർക്കിലെ ക്ലാരൻസ് ഗ്രേറ്റ് മത്തങ്ങ ഫാമിലേക്ക് തന്റെ കൂറ്റൻ മത്തങ്ങ കൊണ്ടുവന്നു തൂക്കിയപ്പോള്‍ അതിന് 2554 പൗണ്ട് ഭാരമുണ്ടെന്ന് കണ്ടെത്തി. 2528 പൗണ്ട് ഭാരമുള്ള മത്തങ്ങയുടെ മുന്‍ ദേശീയ റെക്കോർഡാണ് ആൻഡ്രൂസിന്റെ മത്തങ്ങ തകർത്തത്. 2021 ൽ ഇറ്റലിയിൽ സ്റ്റെഫാനോ കട്രൂപ്പി സ്ഥാപിച്ച 2702 പൗണ്ട് എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആന്‍ഡ്രൂസിന്റെ മത്തങ്ങയ്ക്ക് കഴിഞ്ഞില്ല. മിന്നസോട്ടയിലെ അനോകയിലെ ട്രാവിസ് ഗിഞ്ചര്‍ കട്ട്രുപ്പിയുടെ റെക്കോർഡ് ഭേദിച്ച മത്തങ്ങയുടെ വിത്തില്‍ നിന്ന് വിളയിച്ച മത്തങ്ങ ഉള്ളതിനാൽ ആൻഡ്രൂസിന് ഉടൻ തന്നെ കിരീടത്തിനായി ട്രാവിസ് ഗിഞ്ചറുമായി മത്സരമുണ്ടായേക്കാം. ഒക്‌ടോബർ 10-ന് കാലിഫോർണിയയിൽ നടക്കുന്ന…

ഇല്ലിനോയ് മലയാളി അസോസിയേഷന്‍ മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം ആഘോഷിച്ചു

ഇല്ലിനോയ്: ഇല്ലിനോയ് മലയാളി അസോസിയേഷന്‍ സ്‌ക്കോക്കിയിലുള്ള ഗാന്ധിസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധിജിയുടെ 153-ാം ജന്മദിനം ഒക്ടോബര്‍ 2-ാം തീയതി ആഘോഷിച്ചു. ഇല്ലിനോയ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സിബു മാത്യു കുളങ്ങര, ജോയി ഇണ്ടിക്കുഴി, ജോസി കുരിശുംഗല്‍, പോള്‍ പറമ്പി, സുനൈന ചാക്കോ, മോന്‍സി ചാക്കോ, ഷാനി അബ്രഹാം, ജോര്‍ജ് മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കി. ലോകത്തിന്റെ മുമ്പില്‍ അക്രമരാഹിത്യത്തിന്റേയും, അഹിംസയുടെയും പുത്തന്‍ സമരമാര്‍ഗ്ഗം വെട്ടിത്തുറന്ന ഭാരതത്തിന്റെ ബാപ്പുജി ജനഹൃദയങ്ങളില്‍ എന്നും ജീവിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒന്നാം സ്ഥാനത്ത് എന്നും കരുതപ്പെടുന്ന ഗാന്ധിജിയുടെ ലോകപ്രശസ്തമായ വാക്കുകള്‍ ശ്രദ്ധേയമാണ് ‘ജീവിതമാണ് എന്റെ സന്ദേശം’ ജീവിതത്തിലും പ്രവര്‍ത്തിയിലും മാതൃകയാക്കാവുന്ന നല്ല നേതാവിന്റെ മുമ്പില്‍ അഭിമാനത്തോടെ പുഷ്പാര്‍ച്ചന നടത്തിയതില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ കൃതാര്‍ത്ഥരാണ്.

22 വൃദ്ധ സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഒക്ടോബര്‍ 3-ന് ആരംഭിക്കും

ഡാളസ്: 22 വൃദ്ധ സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ബില്ലി (49) യുടെ വിചാരണ ഇന്ന് ഡാളസില്‍ ആരംഭിക്കും. 22 പേരെ കൊലപ്പെടുത്തി എന്ന് ആരോപിക്കുന്ന ഈ കേസില്‍ ഏറ്റവും ഒടുവിലത്തെ ഇര 87 വയസുള്ള മേരി ബ്രൂക്ക്സിന്റെ കേസാണ് ആദ്യമായി വിചാരണക്കെടുക്കുന്നത്. മേരിയുടെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇതൊരു കൊലപാതകമാണെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് ബെല്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്. 2018ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെ തുടർന്നു ഡാലസ് പരിസരത്തു മരിച്ച വൃദ്ധ സ്ത്രീകളുടെ കേസുകൾ പുനഃപരിശോധനക്കു വിധേയമാക്കിയതോടെയാണ് ഇതിനെല്ലാം പുറകിൽ ബില്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ മാസം 81 വയസ്സുള്ള ലുകയ് ഹാരിസിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ ഇയാളെ പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മേരി ബ്രൂക്ക്സിന്റെ കൊലക്കേസിലും…

ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി

സാന്‍ഹൊസെ: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (കെസിവൈഎല്‍എന്‍സി) വാര്‍ഷിക സമ്മേളനവും തെരഞ്ഞെടുപ്പും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരിഷ് ഹാളില്‍ നടന്നു. പ്രസിഡന്റായി ജോസഫ് പുതിയടം, വൈസ് പ്രസിഡന്റായി മായ കാരത്തുരുത്തേല്‍, ജനറല്‍ സെക്രട്ടറിയായി ജെനീസ കല്ലുപുരക്കല്‍, ട്രഷററായി ഓസ്റ്റിന്‍ വട്ടമറ്റത്തില്‍, ജോയിന്റ് സെക്രട്ടറിയായി സാറ വേലുകിഴക്കേതില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിയത് ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ഇലക്ഷന്‍ കമ്മീഷണര്‍മാരായ ഷിബി പുതുശ്ശേരിലും വിവിന്‍ ഓണശ്ശേരിലും ആണ്.