ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 3 തിങ്കള്‍)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലനായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ധാരാളം സമയം ചെലവിടാന്‍ സാധിക്കും. കുടുംബത്തോടൊപ്പം വിനോദ യാത്ര നടത്താന്‍ തീരുമാനിക്കും.

കന്നി: മാനസികമായും ശാരീരികമായും നിങ്ങള്‍ക്ക് സമ്മര്‍ദം ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളുമായി നിങ്ങള്‍ കലഹിക്കാനിടയുണ്ട്. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. നിങ്ങളുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്‌ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുക. സാമ്പത്തിക ഇടപാടുകള്‍ വര്‍ധിക്കാനിടയുണ്ട്. അതില്‍ ശ്രദ്ധ ചെലുത്തുക.

തുലാം: ബിസിനസില്‍ നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങളോട് അസൂയയുണ്ടാകാനിടയുണ്ട്. അതുകൊണ്ട് ഏത് വിധത്തിലും അവരത് തകര്‍ക്കാന്‍ ശ്രമം നടത്തും. അവര്‍ നിങ്ങളെ ആക്ഷേപിക്കാനിടയുണ്ട്. അവരെ നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നേരിടാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. അതുകൊണ്ട് അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ധനു: നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തും. അതിന്‍റെ ഭാഗമായി വസ്ത്രധാരണ രീതിയില്‍ അടക്കം നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ പ്രൗഢിയോടെ നില്‍ക്കാന്‍ നിങ്ങള്‍ക്കാകും.

മകരം: ഇന്ന് വിവിധ സ്രോതസുകളില്‍ നിങ്ങള്‍ക്ക് പണം ലഭിച്ചേക്കും. എന്നാല്‍ സാമ്പത്തിക ചെലവും നിങ്ങള്‍ക്ക് വര്‍ധിക്കാനിടയുണ്ട്. പണം ചെലവഴിക്കുന്നതില്‍ മിതത്വം പാലിക്കുക. ജോലിയില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും അഭിനന്ദനങ്ങളും ലഭിക്കാനിടയുണ്ട്.

കുംഭം: നിങ്ങളുടെ മനസിലെ ഏറ്റവും വലിയ ആഗ്രഹം സാധ്യമായേക്കും. അതിനായി നിങ്ങളുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സാമ്പത്തിക ചെലവുകളില്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക. വളരെ നാളുകളായി നിങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന കുടുംബത്തിന്‍റെ ഒത്തുചേരല്‍ ഇന്ന് സാധ്യമായേക്കും.

മേടം: നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളെ അവഗണിച്ചവര്‍ക്ക് മുന്നില്‍ ഇന്ന് നിങ്ങള്‍ക്ക് അഭിമാനത്തോടെ നില്‍ക്കാം. കഠിനാധ്വാനത്തിന് ഫലം ലഭിച്ചെങ്കിലും കൂടുതല്‍ ചിട്ടയോടെ നിങ്ങള്‍ ജോലി തുടരുക. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം പങ്കിടാന്‍ നിങ്ങള്‍ക്കിന്ന് അവസരമുണ്ടാകും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. എന്നിരുന്നാലും ജോലിയിടത്ത് എല്ലാവരെക്കാള്‍ ഉയരാന്‍ നിങ്ങള്‍ക്കാവും. പ്രതിസന്ധി ഘട്ടങ്ങളെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതുമൂലം നിങ്ങള്‍ക്ക് കൂടുതല്‍ വിജയമുണ്ടാകും.

മിഥുനം: നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനവും സഹായങ്ങളും നല്‍കാന്‍ നിങ്ങള്‍ക്കാകും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. എന്നിരുന്നാലും ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നന്നായി ഉപയോഗപ്പെടുത്താനാവും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ ജോലിയില്‍ വളരെ ശ്രദ്ധാലുക്കളായിരിക്കും. നിങ്ങളും പങ്കാളിയും തമ്മില്‍ ചെറിയ പൊരുത്തക്കേടുകളുണ്ടാവാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവിടാന്‍ നിങ്ങള്‍ക്ക് ഇന്ന് സാധിച്ചേക്കും.

Print Friendly, PDF & Email

Leave a Comment

More News