ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സെപ്തംബര്‍ 24 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ശനിയാഴ്ച രാവിലെ 7:00 മണിക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയോടൊപ്പം പള്ളിയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവായെ പള്ളി വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇടവകക്കാരും, സമീപ പ്രദേശങ്ങളിലെ വൈദീകരും, ശെമ്മാശന്മാരും, വൈദീക വിദ്യാര്‍ത്ഥികളും മറ്റു സഭാ-സാമുദായിക നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായി അവരോധിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് പരിശുദ്ധ ബാവാ അമേരിക്ക സന്ദര്‍ശിക്കുന്നത്. രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെടും. കുര്‍ബ്ബാനാനന്തരം, ചെറി ലെയ്ന്‍…
Year: 2022
ഡി.എം.എ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
ഡിട്രോയിറ്റ്: പഠന മികവിനോടൊപ്പം തന്നെ പഠിതാക്കളുടെ സാമൂഹ്യ ഇടപെടലുകളും കൂടി പരിഗണിക്കപ്പെടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ സ്കോളർഷിപ്പും അനുമോദന ഫലകങ്ങളും ഓണാഘോഷ വേദിയിൽ വിതരണം ചെയ്തു. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കലാലയത്തിലേക്കു എത്തുന്ന വിദ്യാർത്ഥികളിൽ ഉയർന്ന അക്കാദമിക് നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും ഒരേപോലെ പുലർത്തുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം ഡോളറിന്റെ ക്യാഷ് പ്രൈസും അനുമോദന ഫലകവും ലഭിക്കുന്ന ഒന്നാം സ്ഥാനത്തിന് ഇക്കൊല്ലം അർഹയായതു കുമാരി അർച്ചന ചന്ദ്രനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കുള്ള സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നേടിയത് യഥാക്രമം ക്രിസ്ത്യൻ തോമസ്, കെവിൻ മാത്യൂസ് എന്നീ മിടുക്കരായിരുന്നു. ബെർമിങ്ഹാമിലെ സീഹോംസ് ഹൈസ്കൂള്‍ ഡി.എം.എ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും, ജോബ് കുര്യനും പാടിയും ആടിയും സംഗീത സാന്ദ്രമാക്കിയ ആഘോഷ രാവിൽ പ്രസിഡന്റ് ഓസ്ബോൺ ഡേവിഡ്, സെക്രട്ടറി ദിനേശ് ലക്ഷ്മണൻ. ട്രഷറർ ഡയസ്…
വെസ്ലി മാത്യുവിന്റെ ഭാര്യാ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ
ഡാളസ്: കോട്ടയം അഞ്ചേരിൽ മഠത്തില്‍പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി (ഡാളസ്), പ്രീതി തേജസ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു (ഡാളസ്) – ഗുഡ്‌ന്യൂസ് – പവ്വർ വിഷൻ, പാസ്റ്റർ തേജസ് തോമസ് (ഒക്കലഹോമ), ജിബു വർഗീസ് (അബുദാബി). സംസ്കാരം പിന്നീട്.
ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണം: കമല ഹാരിസ്
മില്‍വാക്കി: സുപ്രീം കോടതി വിധിയുടെ നഷ്ടപ്പെട്ട ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച മില്‍വാക്കിയില്‍ ഡമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍ അസ്സോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കമലാ ഹാരിസ്. ഗര്‍ഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് യു.എസ്. കോണ്‍ഗ്രസ്സിലും, സെനറ്റിലും നടക്കുന്ന വോട്ടെടുപ്പിനെ തുരങ്കം വെക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ശരീരത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ക്കു തന്നെയാണെന്നും, അതു നിയമം മൂലം നിരോധിക്കാനാവില്ലെന്നും, അവര്‍ പറഞ്ഞു. ലാറ്റിനോ വോട്ടര്‍മാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകുന്നുവെന്ന പ്രചരണം ശക്തമാക്കുന്നതിനിടെയാണ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കമല ഹാരിസ് പ്രചരണത്തിനെത്തിയിരിക്കുന്നത്. നവംബര്‍ പൊതു തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് ഗവര്‍ണ്ണര്‍ ടോണി എവേഴ്‌സിന്റെ വിജയം ഉറപ്പാക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. നമ്മുടെ രാജ്യം ഇന്ന് സ്വാതന്ത്ര്യത്തിനു നേരേയും, അവകാശങ്ങള്‍ക്കു നേരേയും…
റഷ്യയിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നു എന്ന അമേരിക്കയുടെ വാദം ഉത്തര കൊറിയ നിഷേധിച്ചു
ഉക്രേനിയൻ സംഘർഷത്തിനിടയിൽ റഷ്യയിലേക്കുള്ള ആയുധ വിൽപ്പനയെക്കുറിച്ചുള്ള യു എസ് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉത്തരകൊറിയ നിഷേധിച്ചു. പ്യോങ്‌യാങ്ങിന്റെ പ്രതിച്ഛായയെ “കളങ്കപ്പെടുത്താന്‍” വാഷിംഗ്ടണ്‍ മനഃപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും ഉത്തര കൊറിയ അപലപിച്ചു. അമേരിക്ക “അശ്രദ്ധമായ പരാമർശങ്ങൾ” നടത്തുകയാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുകയും വാഷിംഗ്ടണിനോട് “വായ് മൂടിക്കെട്ടാന്‍” ആവശ്യപ്പെടുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും ഒരു പരമാധികാര രാഷ്ട്രത്തിന് മാത്രമുള്ള നിയമപരമായ അവകാശമാണെന്നും, എന്നാൽ പ്യോങ്‌യാങ്ങിനും മോസ്കോയ്ക്കും ഇടയിൽ ആയുധങ്ങൾ കൈമാറ്റം ചെയ്തിട്ടില്ലെന്നും ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ ഊന്നിപ്പറഞ്ഞു. “ഞങ്ങൾ മുമ്പ് റഷ്യയിലേക്ക് ആയുധങ്ങളോ വെടിക്കോപ്പുകളോ കയറ്റുമതി ചെയ്തിട്ടില്ല, അവ കയറ്റുമതി ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുകയുമില്ല,” പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ മാസം ആദ്യം, റഷ്യ ഉക്രെയ്നിൽ ഉപയോഗിക്കുന്നതിനായി ഉത്തര കൊറിയയിൽ നിന്ന് ദശലക്ഷക്കണക്കിന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങുന്ന പ്രക്രിയയിലാണെന്ന…
ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറിയുടെ കണ്ടെത്തല്‍
ഹൂസ്റ്റണ്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത 72 കാരി കുറ്റക്കാരിയല്ലെന്ന് ജൂറി. ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്‌സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസ്സുള്ള ലയണല്‍ അലക്‌സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്‌സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു. 2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി, കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ 2019 ല്‍ ഇവര്‍ക്കെതിരെ അറസ്റ്റു…
Baha’is present appreciation testimonial to Hindu statesman Rajan Zed
In a remarkable interfaith gesture, Nevada Metherd, on behalf of Spiritual Assembly of the Baha’is of Reno, presented appreciation testimonial to Hindu statesman Rajan Zed. This appreciation testimonial; handed to Zed by Metherd in a public ceremony held in the briefing room of Reno Police Headquarters; described Zed as “Ambassador to All Faiths in the World & Especially in Northern Nevada”. Global religious statesman Rajan Zed has taken-up interfaith, religion, European Roma (Gypsies), and other causes all over the world. He has read opening prayers in the United States Senate…
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തര്‍; കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കുമെന്ന് ഉറപ്പായി
തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിനായി നടത്തിയ പരിശോധനകളിൽ ദേശീയ മെഡിക്കൽ കമ്മിഷൻ തൃപ്തരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിനായി സർക്കാർ നിരവധി അടിയന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊവിഡ് പടരുമ്പോഴും മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഏറെ ശ്രദ്ധ നൽകിയിരുന്നു. എത്രയും വേഗം രേഖാമൂലം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിന്റെ വിവിധ തലങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 250 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളജ് നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) രൂപീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്,…
ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം: രാജ്യവ്യാപകമായി പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; 93 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി എൻഐഎ
ന്യൂഡല്‍ഹി: എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോപ്പുലർ ഫ്രണ്ടിനെതിരെ കുരുക്കിലാക്കി അവരുടെ കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ തുടരുന്നു. എൻഐഎ രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനിൽ 11 സംസ്ഥാനങ്ങളിലായി 150ലധികം പേരെ കസ്റ്റഡിയിലെടുത്തു. ഇതുവരെ 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ആരോപിച്ച് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡുകള്‍ നടക്കുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് എൻഐഎയുടെ രഹസ്യ ഓപ്പറേഷൻ ആരംഭിച്ചത്. കേരളത്തിൽ മാത്രം രണ്ട് കേസുകളിലായി 19 പേർ അറസ്റ്റിലായി. തമിഴ്‌നാട്ടിൽ 11 പേരും കർണാടകയിൽ 7 പേരും ആന്ധ്രയിൽ 4 പേരും രാജസ്ഥാനിൽ 2 പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ഡല്‍ഹിയില്‍ എത്തിച്ചു. ഒ.എം.എ. സലാം ഉള്‍പ്പടെയുള്ളവരെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. ഒ.എം.എ. സലാം, കെ.പി. ജസീര്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ.പി. ഷഫീര്‍,…
സംഗീതജ്ഞൻ കൈലാസ് മേനോന്റെ പിതാവ് എആർ രാമചന്ദ്ര മേനോന്‍ അന്തരിച്ചു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആർ. രാമചന്ദ്രമേനോൻ അന്തരിച്ചു. 71 വയസ്സായിരുന്നു. കേരള ഫോറസ്റ്റ് അനാലിസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ എ ആർ രാമചന്ദ്രമേനോൻ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച (സെപ്തംബർ 23) ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തിൽ. https://www.facebook.com/kailasmenon/posts/635518381481186
