മോശയുടെ വഴികള്‍ (അവതാരിക): ഡോ. കെ. ആര്‍. ടോണി

സാംസി കൊടുമണ്‍ മലയാളത്തില്‍ തുടക്കക്കാരനല്ല. ‘രാത്രി വണ്ടിയുടെ കാവല്‍ക്കാരന്‍’ ‘യിസ്മായേലിന്‍റെസങ്കീര്‍ത്തനം’ തുടങ്ങിയ ചെറുകഥകളും ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവലും മറ്റും പ്രസിദ്ധീകരിച്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ആളാണ്. ന്യൂയോര്‍ക്കിലാണു വാസം. പ്രവാസിയെഴുത്തുകാര്‍ക്ക് പല കാരണങ്ങള്‍ക്കൊണ്ട് ഈയിടെയായി കൂടുതല്‍ മൈലേജ്കിട്ടുന്നുണ്ട്. അതിലൊന്ന് മലയാളത്തില്‍ അധികം പഴക്കമില്ലാത്ത പ്രത്യേക സാഹിത്യ ശാഖയായി അംഗീകാരം നേടിക്കഴിഞ്ഞു എന്നതാണ്. മറ്റൊന്ന് നവമാധ്യമ സാങ്കേതികയുടെ വളര്‍ച്ചയോട് പുസ്തക വിപണീവത്കൃതമായ പുതിയോരു ആഗോള മലയാളി വായനക്കാരനുണ്ടായി എന്നതാണ്. ഒരുപക്ഷേ ബന്യാമീന്‍റെ ‘ആടു ജീവിയത’ത്തോട് അതു സംഭവിച്ചു. അതു ജനപ്രീയം കൂടിയായി. പ്രവാസത്തെ അധികരിച്ച് ധാരാളം സിനിമകള്‍ ഉണ്ടായി. സാംസിയുടെ ഈ കൃതിക്കും നല്ല സ്വീകാര്യത കിട്ടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പ്രവാസി മലയാള സാഹിത്യത്തെപ്പറ്റി വളരെയധികം പഠനങ്ങള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ അറേബ്യന്‍ മലയാള സാഹിത്യത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ വന്നീട്ടുണ്ട്. പ്രവാസ സാഹിത്യത്തിലെ…

പതിന്നാല് വര്‍ഷം മുമ്പ് ഇന്ന്: 14 വർഷം മുമ്പ് യു എസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന് നേരെ ഇറാഖി പത്രപ്രവർത്തകൻ ഷൂ എറിഞ്ഞപ്പോൾ

2008 ഡിസംബർ 14-ന്, ബാഗ്ദാദിലെ ഒരു പത്രസമ്മേളനത്തിൽ ഒരു ഇറാഖി പത്രപ്രവർത്തകൻ തന്റെ രണ്ട് ഷൂവുകളും അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ്ജ് ബുഷിന് നേരെ എറിഞ്ഞത് ലോകം ഞെട്ടലോടെയാണ് കണ്ടത്. ജോര്‍ജ്ജ് ബുഷ് പെട്ടെന്ന് തെന്നിമാറിയതുകൊണ്ട് ഷൂ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചില്ല. സുരക്ഷാ ഗാര്‍ഡുകള്‍ കസ്റ്റഡിയിലെടുത്തപ്പോൾ അൽ-സെയ്ദിക്ക് പരിക്കേറ്റു, തടങ്കലിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു. ഒരു ഇറാഖി മ്യൂസിയത്തിൽ ഷൂസ് പ്രദര്‍ശിപ്പിക്കണമെന്ന് മിഡിൽ ഈസ്റ്റിൽ ഉടനീളം ആഹ്വാനങ്ങളുണ്ടായിരുന്നു. എന്നാൽ, പിന്നീട് യുഎസും ഇറാഖി സുരക്ഷാ സേനയും ഷൂസ് നശിപ്പിച്ചു. ലോകമെമ്പാടുമുള്ള രാഷ്ട്രീയ പ്രതിഷേധത്തിന് സമാനമായ നിരവധി സംഭവങ്ങൾക്ക് അൽ-സെയ്ദിയുടെ ഷൂ എറിയല്‍ പ്രചോദനമായി. തന്റെ പ്രവൃത്തിക്ക് സെയ്ദിയെ ഒരു ധീര നായകനായി ചിത്രീകരിക്കപ്പെട്ടു. സംഭവത്തെ തുടർന്നുള്ള വിചാരണയില്‍ ഇറാഖി ബാർ അസോസിയേഷനാണ് അൽ സെയ്ദിയെ പ്രതിനിധീകരിച്ചത്. 2009 ഫെബ്രുവരി 20-ന് ഇറാഖിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ അൽ-സെയ്ദിയുടെ വിചാരണയ്ക്ക്…

ലോസ് ആഞ്ജലസിലെ വർണ്ണരാവിൽ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ചയുടെ 300 എപ്പിസോഡ് ആഘോഷം

ഉള്ളടക്കത്തിലെ വൈവിധ്യവും , അസാധാരണ അവതരണ മികവും, മികച്ച ഒരു സംഘം മാധ്യമ പ്രവർത്തകരുടെ അർപ്പണ ബോധം കൊണ്ടും അമേരിക്കയിൽ നിന്നുള്ള ഏറ്റവും മികച്ച മലയാളം ടെലിവിഷൻ പരിപാടിയായി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് പൂർത്തിയാക്കിയത്തിന്റ ആഘോഷം ലോസ് ആഞ്ജലസിൽ നടന്നു. ലോസ് ആഞ്ജലസിലെ സെരിട്ടോസ് പെർഫോമൻസ് ആർട്സ് സെൻററിലെ വർണശബളമായ, പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ആഘോഷങ്ങൾ. സെരിട്ടോസ് സിറ്റി മേയർ ചങ് വോ, പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്, പ്രശസ്ത നടി ഗീത എന്നിവർ മുഖ്യാതിഥികളായിരുന്നു. അമേരിക്കയിലെ എല്ലാ പ്രധാന വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളും സമഗ്രമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായി മാറിയ അമേരിക്ക ഈ ആഴ്ച 300 എപ്പിസോഡ് എന്ന സുവർണ്ണ നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞത് അഭിമാനാർഹമാണെന്ന് ചടങ്ങിന് നേതൃത്വം നൽകിയ ഏഷ്യാനെറ്റ് ന്യൂസ്…

മുൻ ഡാളസ് മേയറും ബ്രോഡ്കാസ്റ്ററുമായ വെസ് വൈസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാലസ്: മുൻ ഡാളസ് മേയറും ബ്രോഡ്കാസ്റ്ററുമായ വെസ് വൈസ് (94) അന്തരിച്ചു. വൈസ് 1971 മുതൽ 1976 വരെ മേയറായി സേവനമനുഷ്ഠിച്ചു. പ്രസിഡന്റ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ സഹ-രചയിതാവ് കൂടിയാണ് അദ്ദേഹം. 1970 കളിൽ ഡാലസിന്റെ മേയറായി വെസ് വൈസ് സേവനമനുഷ്ഠിക്കുകയും വളരെ വർഷക്കാലം സ്പോർട്സ് ബ്രോഡ്കാസ്റ്ററായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ വേർപാട് ഡാലസ് നിവാസികൾക്കും മാധ്യമ രംഗത്തിന് ആകമാനവും ഒരു തീരാനഷ്ടമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് സിജു വി. ജോർജ് സെക്രട്ടറി സാം മാത്യു ബോർഡ് ചെയര്മാന് ബിജിലി ജോർജ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.  

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) ഫാമിലി നൈറ്റ് ഡിസംബർ 30-ന്

ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി യുവജനങ്ങളുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക്‌ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും ബാൻങ്കറ്റ് നൈറ്റും ഡിസംബർ 30 – ന് ഏൽമോണ്ട് സെന്റ് വിൻസെന്റ് ഡിപാൾ സീറോ മലങ്കര കാത്തലിക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകം പേർ ആസോസിയഷനിൽ മെംബർ ആകുകയും, മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആയി മാറുകയും ചെയ്തു. ഹോണറബിൾ ലെജിസ്ലേറ്റർ ഡോക്ടർ ആനി പോൾ, ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് മുഖ്യ അതിഥികളായി പങ്കെടുക്കുന്ന ഫാമിലി നൈറ്റിൽ കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രെമുഖരും പങ്കെടുക്കും. മാജിക് ഷോ, ഡാൻസ്, അമേരിക്കയിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ തുടങ്ങി വിവിധ…

അമേരിക്കയില്‍ സ്വവര്‍ഗ വിവാഹം ഇനി മുതല്‍ നിയമാനുസൃതം

വാഷിംഗ്ടണ്‍: സ്വവര്‍ഗ വിവാഹം കഴിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ലില്‍ യു എസ് പ്രസിഡന്റ് ജൊ ബൈഡന്‍ ഒപ്പു വെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിലേര്‍പ്പെടുന്നതിനുള്ള ചരിത്രപരമായ നിയമത്തിലാണ് ബൈഡന്‍ നൂറുകണക്കിനാളുകളെ സാക്ഷി നിര്‍ത്തി ഒപ്പു വെച്ചത്. സ്‌നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല, എന്നാണ് ബൈഡന്‍ ബില്ലില്‍ ഒപ്പുവെച്ചതിനുശേഷം പ്രതികരിച്ചത്. രാഷ്ട്രം വളരെ നാളുകളായി പ്രതീക്ഷയോടെ കാത്തിരുന്ന അസുലഭ നിമിഷത്തിനാണ് വൈറ്റ് ഹൗസ് ഇന്ന് സാക്ഷ്യം വഹിച്ചത്. സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ഇതു ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ വരുന്നതാണെന്ന് ബൈഡന്‍ വെളിപ്പെടുത്തി. സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വര്‍ഗ്ഗ വിവാഹത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു നേരേയും പ്രയോഗിക്കുമോ എന്ന സംശയദൂരീകരണത്തിനാണ് – ഈ നിയമത്തില്‍ പ്രസിഡന്റ് ഒപ്പുവെച്ചത്. ഇപ്പോള്‍ നിലവിലുള്ള യു.എസ്. ഹൗസിലും, യു.എസ്. സെനറ്റിലും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പുതിയ…

ജൂലിയന്‍ അസാന്‍‌ജേയുടെ മോചനം ഉറപ്പാക്കാൻ യൂറോപ്യന്‍ യൂണിയനു മേല്‍ സമ്മർദ്ദം ചെലുത്തുന്നത് അസാൻജിന്റെ ഭാര്യ

ബ്രിട്ടനില്‍ കസ്റ്റഡിയില്‍ തുടരുന്ന വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ മോചനത്തിനായി യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള സൈനിക വിവരങ്ങൾ വെളിപ്പെടുത്തിയതിന് വിചാരണ നേരിടാൻ ഓസ്‌ട്രേലിയൻ പ്രസാധകനെ കൈമാറണമെന്ന് യുഎസ് അഭ്യർത്ഥിച്ചിരുന്നു. 1988-ൽ യൂറോപ്യൻ പാർലമെന്റ് സ്ഥാപിച്ച Sakharov Prize for Freedom of Thought ന്റെ അന്തിമ പട്ടികയിലായിരുന്നു അദ്ദേഹം. യൂറോപ്യൻ സ്ഥാപനങ്ങൾ ഇപ്പോൾ ഒരു കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റെല്ല അസാൻജെ പറഞ്ഞു. സ്വന്തം പാർലമെന്റിന്റെ പിന്തുണയുള്ളതുകൊണ്ടാണ് അവർക്ക് നിലപാട് എടുക്കാൻ കഴിയുന്നത്. രാഷ്ട്രീയ വിഷയമായതിനാൽ അത് ഏറ്റെടുക്കുമെന്നും സ്റ്റെല്ല അസാൻജെ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്ന് സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ അവര്‍ പറഞ്ഞു. അവാർഡിനുള്ള മത്സരത്തില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിലൂടെ, “ഈ…

മിസിസ് ഭാരത് യുഎസ് കിരീടം പ്രിയ അലവാഡി ഗുപ്തക്ക്

അറ്റ്ലാന്റ∙ പ്രിയ അലവാഡി ഗുപ്തക്ക് മിസിസ് ഭാരത് യുഎസ്എ എലൈറ്റ് 2022 കിരീടം. നിരവധി മത്സരാർഥികളെ പിന്തള്ളിയാണ് ഇവർ കിരീടമണിഞ്ഞത്. അറ്റ്ലാന്റയിൽ ഡിസംബർ 10നു നടന്ന സൗന്ദര്യ മത്സരത്തിൽ വിജയിയായ ഗുപ്തയെ 2021 മിസ് യൂണിവേഴ്സായ ഹർനാസ് സിന്ധു കിരീടമണിയിച്ചു. ഐടി മാനേജ്മെന്റ് കൺസൾട്ടന്റായ ഗുപ്ത സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമാണ്. ഈ മത്സരത്തിനു ഞാൻ റജിസ്റ്റർ ചെയ്തതു മുതൽ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും ഓരോ കടമ്പകളും വളരെ ആവേശപൂർവമാണു തരണം ചെയ്തതെന്നും ഈ വിജയത്തിൽ അതീവ സംതൃപ്തയാണെന്നും പ്രിയ പറഞ്ഞു. ലോകത്തെമ്പാടുമുള്ള സ്ത്രീകളെ സഹായിക്കുന്നതിനു മിസിസ് ഭാരത് യുഎസ്എ എന്ന വെറ്റിൽ പ്രയോജനപ്പെടുമെന്നും ഇവർ സമ്മതിച്ചു. 2015ലെ സൗത്ത് ഏഷ്യ ഇന്റർനാഷനൽ ടൈറ്റിലും പ്രിയ ഗുപ്ത സ്വന്തമാക്കിയിരുന്നു.

വീണ്ടും വോട്ടെണ്ണല്‍- ലോറന്‍ ബൊബെര്‍ട്ട് വിജയിച്ചു

കൊളറാഡൊ: കൊളറാഡൊ തേര്‍ഡ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ട് യു.എസ്. ഹൗസിലേക്ക് വീണ്ടും വോട്ടെണ്ണ്ല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലോറന്‍ ബോബര്‍ട്ട് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചതായി കൊളറാഡൊ സ്റ്റേറ്റ് സെക്രട്ടറി ഡിസംബര്‍ 12ന് തിങ്കളാഴ്ച ഔദ്യോഗീകമായി പ്രഖ്യാപിച്ചു. നേരത്തെ 50.06 ശതമാനം വോട്ടുകള്‍ ലോറന്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി (ഡമോക്രാറ്റിക്) 49.89 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡം ഫ്രിസ്‌ക്ക് സ്റ്റേറ്റ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി. ഏകദേശം അഞ്ഞൂറു വോട്ടുകള്‍ ഭൂരിപക്ഷമുണ്ടായിരുന്ന ലോറന് വീണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ നാലു വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. 5 ശതമാനമോ അതില്‍ കുറവോ വോട്ടുകളാണ് വ്യത്യാസമെങ്കില്‍ ഓ്‌ട്ടോമാറ്റിക് കൗണ്ടിംഗിന് വ്യവസ്ഥയുണ്ട്. ട്രമ്പിനെ ശക്തമായി പിന്തുണച്ചിരുന്ന ലോറന്‍ ബൈഡന്‍ ഗവണ്‍മെന്റിനെതിരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2020 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ലോറന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ…

Dattatreya and His 24 Gurus (A detailed Analysis)

INTRODUCTION: From the readings and sapthahams and Navahams I attended in Mumbai, I could gather some knowledge which I would like to share with my readers who have always evinced and expressed great interest and inquisitiveness to acquire the knowledge potential. I too strongly believe that the knowledge we gather from books and discourses and even discussions with knowledgeable souls should be shared with others from time to time. Otherwise, it remains futile like the wealth with a miser which is of no use. I am sure these stories and…