ഒഹായൊ: അരിസോണയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ക്രിസ്റ്റീന്‍ സിനെമ ഡമോക്രാറ്റിക് പാര്‍ട്ടി വിടുന്നു. തുടര്‍ന്ന് സ്വതന്ത്രയായി റജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്രിസ്റ്റിന്‍ പ്രഖ്യാപിച്ചു. ഇങ്ങനെ ഒരു തീരുമാനത്തിന് താല്‍ല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ നിര്‍ബന്ധിതയായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് മത്സരത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലുള്ള സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ സെനറ്റില്‍ 51 സീറ്റുമായി പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. 51-49 എന്ന നിലയില്‍ നിന്നും ക്രിസ്റ്റീന്‍ പാര്‍ട്ടിവിടുന്നതോടെ വീണ്ടും ഇരുപാര്‍ട്ടികള്‍ക്കും 50 സെനറ്റര്‍മാര്‍ മാത്രമാണ് ഉണ്ടാകുക. സ്വതന്ത്രയായി രജിസ്റ്റര്‍ ചെയ്യുന്നുവെങ്കിലും ഗവണ്‍മെന്റിന്റെ ശരിയായ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ വാഷിംഗ്ടണ്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ഏക പക്ഷീയ പിന്തുണ നല്‍കിയില്ലെന്നു മാത്രമല്ല പല തീരുമാനങ്ങളിലും വിയോജിപ്പുണ്ട് എന്നും ഇവര്‍ ചൂണ്ടികാട്ടി. 2024 ല്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ട…
Year: 2022
പ്രമുഖ അമേരിക്കന്‍ സോക്കര്‍ ജേര്‍ണലിസ്റ്റ് ഖത്തറില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും വേള്‍ഡ് കപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ പ്രമുഖ സോക്കര്‍ ജേര്‍ണലിസ്റ്റ് ഗ്രാന്റ് ഖഹല്‍(48) ഹൃദ്രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ച ഖത്തറില്‍ അന്തരിച്ചു. കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹോദരന്‍ എറിക് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെയല്‍സ്-യു.എസ്.എ. മത്സരത്തിനിടെ എല്‍.ജി.ബി.ററി.ക്യൂവിനെ പിന്തുണച്ചു റെയ്ന്‍ബൊ ഷര്‍ട്ട് ധരിച്ചെത്തിയ ഗ്രാന്റിനെ ഡിറ്റെയ്ന്‍ ചെയ്തിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഖത്തറില്‍ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ നിയമവിരുദ്ധമാണ്. അര്‍ജന്റീനായും, നെതര്‍ലാന്റും തമ്മില്‍ നടന്ന വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഗ്രാന്റ് ലൈവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളിയെ കുറിച്ചു ട്വീറ്റ് ചെയ്തതിന് 5 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്. ഗ്രാന്റിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു സഹോദരന്‍ എറിക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതില്‍ തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന് എഴുതിയിരുന്നു. സ്‌പോര്‍ട് ഇല്ലസ്‌ട്രേറ്റില്‍ കഴിഞ്ഞ…
അർജൻൻ്റീന സെമിയിൽ; വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞു
എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പിൽ കാണികളെ ആകാംക്ഷയുടെയും ആശങ്കകളുടെയും മുൾമുനയിൽ നിർത്തി അർജൻൻ്റീന സെമിയിൽ ഇടം പിടിച്ചപ്പോൾ തലവടി വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞു. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫുട്ബോൾ പ്രേമികളായ ഇവർ വീടിനുള്ളിലെ പ്രാർത്ഥനാമുറിയിലും മെസ്സിയുടെ ചിത്രം പതിപ്പിച്ചാണ് പ്രാർത്ഥിക്കുന്നത്. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ, ഡാനിയേൽ എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ ടീം ലോക കപ്പിൽ മുത്തമിടാൻ ആണ് പ്രാർത്ഥിക്കുന്നത്. മെക്സിക്കോയ്ക്കെതിരെ ഉണ്ടായ വിജയത്തിൽ മധുരം വിതരണം ചെയ്താണ് ഇവർ ആഹ്ളാദം പങ്കുവെച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ആരാധകരെത്തി മതിലിൻ്റെയും…
റാന്നി കുമ്പളത്താമണ്ണിലെ വൃദ്ധ ദമ്പതികൾക്ക് ഗാന്ധിഭവൻ അഭയം നൽകി
പത്തനംതിട്ട: വടശേരികര പഞ്ചായത്തിലെ കുമ്പളത്താമൺ വലിയതറ വീട്ടിലെ മക്കളെല്ലാം മരിച്ചുപോയ 84 കാരനായ ദിവാകരനെയും 82 കാരിയായ ഭാര്യ ഭാനുമതിയേയും അടൂർ കസ്തൂർബാ ഗാന്ധി ഭവൻ ഭാരവാഹികൾ ഏറ്റെടുത്തു. ഇവർക്ക് പട്ടയം കിട്ടിയ സ്ഥലത്ത് പഞ്ചായത്ത് വെച്ചു കൊടുത്ത വീടും സ്ഥലവും കുമ്പളാംപൊയ്കയിലുളള സഹകരണ സംഘത്തിൽ ജാമ്യം വെച്ച് ഇവരെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിൽ 5.50 ലക്ഷം രൂപ മരുമകൾ വായ്പ്പയെടുത്തിരുന്നത് ഇപ്പോൾ 12 ലക്ഷത്തിന് ജപ്തിയിലാണ്. രോഗം ബാധിച്ച് ദിവാകരൻ കിടപ്പിലാണ്. അദ്ദേഹത്തെ പരിചരിച്ച് ഭാര്യ ഭാനുമതിയും അവശയും രോഗിയുമായി ഇവരുടെ സംരക്ഷണം ആവശ്യപ്പെട്ട് പന്തളം ബ്ളോക്ക് പ്രസിഡന്റ് രേഖാ അനിലിന് ലഭിച്ച അപേക്ഷ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജന് കൈമാറുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംരക്ഷണം അടൂർ കസ്തൂര്‍ബാ ഗാന്ധിഭവൻ എറ്റെടുത്തത്. ചടങ്ങിൽ റാന്നി ബ്ലോക്ക്…
ലഹരി സംഘമായ എസ്എഫ്ഐക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളേജിലെ സംഘർഷത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ വാക്പോര്. മേപ്പാടി കാമ്പസിൽ മയക്കുമരുന്ന് സംഘം പിടിമുറുക്കിയെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പ്രിൻസിപ്പൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആരോപിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടി ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘത്തിന് പാർട്ടിയുടെ രാഷ്ട്രീയ സ്പോൺസർഷിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ ഇന്നത്തെ സഭാനടപടികൾ റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു. മേപ്പാടി പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പ് എംഎസ്എഫിന്റെ കൊടിമരം നശിപ്പിച്ച കേസിലും പ്രതികളാണ്. ഇവിടെ ലഹരിസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. ലഹരി ഉപയോഗിച്ചതിന് എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കുറ്റങ്ങളെല്ലാം കെഎസ്‌യുവിന് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. ഇവരെ…
Australian Human Rights Commission accepts Parliament Hindu prayer issue after 3 denials
The Australian Human Rights Commission (AHRC) has finally confirmed the acceptance of a complaint regarding refusal of Hindu opening-prayer in the Australian Parliament, after rebuffing the issue three times. In an email to distinguished Hindu statesman Rajan Zed, who spearheaded this issue, AHRC Senior Executive Rachel Holt, wrote that the “Commission confirms acceptance of your complaint(s)”, against Commonwealth of Australia. “Please note that due to a large increase in complaints received and resource constraints, there may be a delay in actioning the complaint(s) of more than 6 months”, she added.…
കറുകയിൽ തോമസ് വർഗ്ഗീസ് അന്തരിച്ചു
എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) അന്തരിച്ചു. ഭൗതികശരീരം ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും. സംസ്ക്കാരം ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. നെടുമുടി പൂത്തറ കുടുംബാംഗം കുഞ്ഞുമോൾ ആണ് ഭാര്യ. മക്കൾ: ടോൺസൺ ,ടോൺസി. മരുമക്കൾ: തലവടി കുറ്റിയിൽ ബ്ലസ്സി (അബുദാബി), പച്ച ചിറയിൽ സാൻ്റോ (അബുദാബി). ജർമ്മനി എം.സി ബി.എസ് സമൂഹ അംഗം റവ. ഫാദർ സെബാസ്റ്റ്യൻ കറുകയിൽ സഹോദരനാണ്.
ജീവനക്കാര്‍ക്ക് നവംബറിലെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് 50 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് നവംബർ മാസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു. ബാക്കി തുക ബാങ്കിന്റെ ഓവർഡ്രാഫ്റ്റ് വഴി എടുക്കാന്‍ തീരുമാനമായി. തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്തേക്കും. നവംബറിലെ ശമ്പളം നല്‍കാന്‍ സഹായം തേടി കെ എസ് ആര്‍ ടി സി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. ധനമന്ത്രി ഇന്നാണ് ഫയലില്‍ ഒപ്പിട്ടത്. കെ എസ്ര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി മാസം തോറും സര്‍ക്കാര്‍ നീക്കിവച്ചിരുന്ന സഹായം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെ എസ് ആര്‍ ടി സിയെ അറിയിക്കുകയും ചെയ്തു. ശമ്പള വിതരണത്തിന് 30 മുതൽ 50 കോടി വരെ സർക്കാർ പ്രതിമാസം നൽകുന്നത് തുടരാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. പകരം, ഒറ്റത്തവണയായി വലിയൊരു തുക നല്‍കാമെന്നും സ്വയം പര്യാപ്തത നേടണമെന്നും…
പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ലോക അറബിക് ഭാഷാ ദിനത്തിന് തുടക്കമാകും
റിയാദ്: 2022ലെ ലോക അറബിക് ഭാഷാ ദിനത്തിന്റെ പ്രവർത്തനങ്ങൾ പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഡിസംബർ 16-ന് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സൗദി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. യുനെസ്‌കോയിലേക്കുള്ള സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിന്റെയും സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ആഘോഷം. പരിപാടികളും പാനൽ ചർച്ചകളും കൊണ്ട് സമ്പന്നമായിരിക്കും ആഘോഷം. ആഘോഷത്തോടനുബന്ധിച്ച്, അറബി ഭാഷാ വിദ്യാഭ്യാസ തലവന്മാരുടെ രണ്ടാമത്തെ യോഗം ചേരും, അതിൽ സംസാരിക്കാത്തവർക്കായി അറബി ഭാഷാ വിദ്യാഭ്യാസ പാഠ്യപദ്ധതി സീരീസ് ആരംഭിക്കും. ആഘോഷ വേളയിൽ ഒരു പാനൽ ചർച്ചയും (അറബ് ലാറ്റിനോകൾ) നടക്കും. ഇത് സാമൂഹിക ഐക്യത്തിനായി സംസ്കാരങ്ങൾ തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കലാപരമായ ഭാഗത്ത്, ഒരു ചുവർചിത്രത്തിന്റെ തത്സമയ ഡ്രോയിംഗിനും മണലിൽ വരച്ചുകൊണ്ട് കഥാ അവതരണത്തിനും ആഘോഷം സാക്ഷ്യം വഹിക്കും. യുനെസ്‌കോയിൽ അറബിക് ഭാഷയെ പിന്തുണയ്‌ക്കുന്നതിനുള്ള ഫൗണ്ടേഷന്റെ…
കേരള സർവകലാശാല റഷ്യൻ സർവകലാശാലയുമായി സഹകരിക്കും
തിരുവനന്തപുരം: കേരള സർവ്വകലാശാല യാരോസ്ലാവ്-ദി-വൈസ് നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി (NovSU) വിവിധ വിഷയങ്ങളിൽ സഹകരിക്കുകയും രണ്ട് സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്യും. ഡിസംബർ 7 ന് കേരള സർവകലാശാലയിൽ നടന്ന യോഗത്തിലാണ് അക്കാദമിക് ടൈ-അപ്പിന്റെ മേഖലകൾ ഔപചാരികമായത്. നോവ്‌എസ്‌യു ആക്ടിംഗ് റെക്ടർ യൂറി ബോറോവിക്കോവിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറുമായും മറ്റുള്ളവരുമായുള്ള നിർദിഷ്ട കരാറിന്റെ രൂപരേഖകൾ തീരുമാനിച്ചു. സൈബർ സുരക്ഷ, സൈദ്ധാന്തിക ഭൗതികശാസ്ത്രം, പോളിമർ മോഡലിംഗ് എന്നീ മേഖലകളിലെ മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾക്കായി ഒരു സെമസ്റ്റർ ദൈർഘ്യമുള്ള പരിശീലന പരിപാടിക്കായി സർവകലാശാലകൾ സഹകരിക്കും. നോവ്‌എസ്‌യു കേരള സർവകലാശാലയിൽ നിന്ന് രണ്ടോ മൂന്നോ ബിരുദ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് സ്കീമിൽ പ്രവേശിപ്പിക്കും. രണ്ട് പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്ക് ഇതേ പഠന മേഖലകളിൽ പ്രവേശനം അനുവദിക്കും. അദ്ധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഒന്നോ…
