ന്യൂഡൽഹി: കൊറോണ വൈറസ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന ആളുകൾക്ക് എയർ സുവിധ ഫോം പൂരിപ്പിക്കേണ്ട ആവശ്യകത സർക്കാർ തിങ്കളാഴ്ച റദ്ദാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ, വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിക്കണമെന്ന് മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ഫോം അവതരിപ്പിച്ചത്. വിമാന യാത്രയിൽ മാസ്‌ക് നിർബന്ധമല്ലെന്നും എന്നാൽ യാത്രക്കാർ അവ ഉപയോഗിക്കണമെന്നും കഴിഞ്ഞയാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. MoHFW-ന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിമാന യാത്രക്കാർ അവരുടെ രാജ്യത്ത് COVID-19 നെതിരെയുള്ള വാക്സിനേഷന്റെ അംഗീകൃത പ്രാഥമിക ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്നതാണ് നല്ലത്. എത്തിച്ചേരുമ്പോൾ, യാത്രക്കാർ ശാരീരിക…
Year: 2022
പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും
കൊല്ലം: പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 30000 രൂപ പിഴയും കോടതി വിധിച്ചു. ഏരൂർ വളക്കുപാറ ദർഭപ്പണ സ്വദേശി സുഭാഷിനെ (40)യാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും ഏരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
കൊളറാഡോ വെടിവെയ്പ്: അക്രമിക്കെതിരെ വിദ്വേഷ കുറ്റകൃത്യം ചുമത്തിയേക്കാമെന്ന് അധികൃതര്‍
കൊളറാഡോ സ്പ്രിംഗ്സിൽ ശനിയാഴ്ച നടന്ന മാരകമായ വെടിവയ്പ്പിലെ കുറ്റവാളിക്കെതിരെ പ്രോസിക്യൂട്ടർമാർ വിദ്വേഷ കുറ്റം ചുമത്തുമോ എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ശനിയാഴ്ച വൈകുന്നേരമാണ് തോക്കുധാരി ക്ലബ് ക്യൂവിൽ അതിക്രമിച്ച് കയറി വെടിയുതിർത്തത്. അഞ്ച് പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുപത്തിരണ്ടുകാരനായ ആൻഡേഴ്സൺ ലീ ആൽഡ്രിച്ചിനെ നിശാക്ലബിലെ രണ്ട് ഗാര്‍ഡുമാര്‍ കീഴ്പ്പെടുത്തിയ ശേഷം പോലീസിന് കൈമാറി. ഇപ്പോൾ, പോലീസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ആക്രമണം ഒരു വിദ്വേഷ കുറ്റകൃത്യമാണോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ അലൻ പറഞ്ഞു. കൊളറാഡോയിൽ, ഒരു വിദ്വേഷ കുറ്റകൃത്യം പക്ഷപാതപരമായ കുറ്റകൃത്യം എന്നും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ യഥാർത്ഥമായ അല്ലെങ്കിൽ തിരിച്ചറിഞ്ഞ വംശം, മതം, ദേശീയത, പ്രായം, വൈകല്യം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ പക്ഷപാതത്താൽ ഭാഗികമായെങ്കിലും പ്രചോദിപ്പിക്കപ്പെടുന്ന ആക്രമണം അതില്‍ ഉള്‍പ്പെടുന്നു. പക്ഷപാതപരമായ ഒരു കുറ്റകൃത്യം…
ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് നവ നേതൃത്വം
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവരും ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ഡോ. ജോയി എബ്രാഹം, ജിം ജോൺ മരത്തിനാൽ, മീഡിയ കോർഡിനേറ്ററായി രാജു പൊന്നൊലിൽ, പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സിബി കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 27 അംഗ റീജിയൻ കൗൺസിലിനും രൂപം നൽകി. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിച്ചു. ജനറൽ കൗൺസിൽ അംഗങ്ങളായ ബ്രദർ രാജൻ ആര്യപ്പള്ളി, ജോൺ ശമുവേൽ മരത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന…
താമ്പായിൽ ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു
ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മത്സര മഹോത്‌സവത്തിന് താമ്പാ ( ഫ്ലോറിഡ)യിലുള്ള ക്നാനായ സെന്ററിൽ (Knanaya Center,2620 Washington Rd, Valrico,FL 33594)ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റിന്റെ നാഷണൽ കോർഡിനേറ്റേഴ്സ് അറിയിക്കുന്നു.2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് രെജിസ്ട്രേഷനോടെ ടൂർണമെന്റിന് ഔദ്യോഗികമായി തിരി തെളിയും. ഡിസംബർ 4 ഞായറാഴ്ച ഉച്ച കഴിയുന്നത് വരെ ഈ ബൗദ്ധിക മത്സരവ്യായാമം ചിട്ടയോടെ തുടരും. മത്സരശേഷം വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്. ഒന്നാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ് ഡോളർ (ഈ തുക സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് മുണ്ടപ്ലാക്കൽ), രണ്ടാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ABE വൈൻ & സ്പിരിറ്റ്), മൂന്നാം സമ്മാനം 1200 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ദിലീപ് വർഗീസ്), നാലാം സമ്മാനം 1000 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് തോമസ് തടത്തിൽ), കൂടാതെ, മോസ്റ്റ് വാല്യൂവബിൾ…
ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്‍ മില്‍വോക്കി വിസ്‌കോണ്‍സിന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
മില്‍വോക്കി: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) മില്‍വോക്കി, വിസ്‌കോണ്‍സിന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ്, യുഎസ് കോണ്‍ഗ്രസ് മാന്‍ ബ്രയന്‍ സ്റ്റെയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മില്‍വോക്കി ചാപ്റ്റര്‍ പ്രസിഡന്റ് മുരളി രാഘവേന്ദ്രന്‍, യൂണിവേഴ്‌സിറ്റി ഓഫ് മില്‍വോക്കി ബിസിനസ് കോളജ് ഡീന്‍ ഡോ. കൗഷല്‍ ചാരി, മില്‍വോക്കി ടെക് ഹബ് സി.ഇ.ഒ കാത്തി ഹെന്‍ റിച്ച് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കോണ്‍സല്‍ ജനറല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അമേരിക്കയുടെ വിവിധ സിറ്റികളില്‍ ഇതുപോലുള്ള എന്‍ജിനീയര്‍മാരുടെ ചാപ്റ്ററുകള്‍ തുടങ്ങണമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടെക്‌നോളജി ട്രാന്‍സ്ഫറിന് സംഘടന മുന്‍കൈ എടുക്കണമെന്നും അറിയിച്ചു. യു.എസ് കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ സ്റ്റെയിന്‍ താന്‍ ചെയര്‍മാനായുള്ള വാഷിംഗ്ടണ്‍…
ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 3 ശനിയാഴ്ച
ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി നാലാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ പുതിയ മെട്രോപോലിത്തയായി നിയമിതനായ ഡോ:തോമസ് മാർ ഇവാനിയോസാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്. ഡാളസ്സ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് പോൾ മലങ്കര ഓർത്തഡോൿസ് ചർച് (പ്ലാനോ)യാണ് മാർത്തോമാ ഇവന്റ് സെന്റര് ഡല്ലാസ് ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ചിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റി വി , ഫേസ്ബുക് ,ഓൺലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി…
വടക്കാങ്ങര ആറാം വാർഡ് മാലിന്യ മുക്തമാക്കി
വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ സേന പ്രയാസം നേരിടുന്ന സാഹചര്യം മനസ്സിലാക്കി ആറാം വാർഡിൽ ടീം വെൽഫെയർ പഞ്ചായത്ത് ഭരണ സമിതിയെ സഹായിക്കാൻ മുന്നോട്ട് വരികയും 50 ഓളം സന്നദ്ധ വളണ്ടിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയമായി വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും (450 വീടുകൾ) ഒരു ദിവസം കൊണ്ട് വിവിധയിനം അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിന്റെ കീഴിൽ കാച്ചിനിക്കാടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിച്ചു. മാലിന്യ സമാഹരണത്തിന്റെ ഔപചാരിക ഉദ്ഘാടന കർമം ഞായറാഴ്ച രാവിലെ 7 മണിക്ക് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഹബീബുള്ള പട്ടാക്കൽ അധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, വെൽഫെയർ പാർട്ടി മങ്കട…
ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ
നിരണം: പ്രാദേശികതലം മുതൽ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതൽ യുദ്ധം വരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഘർഷകാലത്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും പരസ്പരം സ്നേഹത്താൽ കോർത്തിണക്കി ബന്ധം സ്ഥാപിക്കുന്ന ഒരേ ഒരു പാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നതിനാലാണ് ലോകകപ്പ് ഫുട്ബോൾ ലോകത്തിന്റെ മാമാങ്കമായി തീർന്നിരിക്കുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി. വില്യംസ് പ്രസ്താവിച്ചു. നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ‘പന്ത് ഉരുളുന്നതിന് മുമ്പ് ദീപം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫോറം സെക്രട്ടറി ജോബി ദാനിയേൽ അധ്യക്ഷത വഹിച്ചു. ഫിഫ ലോക കപ്പിന് തിരശ്ശീല ഉയരുന്നതിന് മുമ്പ് ദൈവാലയത്തിനുള്ളിൽ ദീപങ്ങൾ തെളിയിച്ച് ഐക്യദാർഢ്യം പുലർത്തി ഇഷ്ടതാരങ്ങൾക്ക് വേണ്ടി ബി.ഇ.സി യൂത്ത് ഫോറം പ്രവർത്തകർ പ്രാർത്ഥിച്ചു. ദൈവാലയത്തിന് മധ്യത്തിലുള്ള…
ഡോ. ഹന്ന മൊയ്തീന്റെ ‘എന്റെ അസ്തമയ ചുവപ്പുകള്‍’ ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ യുവകഥാകാരി ഡോ. ഹന്ന മൊയ്തീന്റെ കന്നി കഥാസമാഹാരമായ എന്റെ അസ്തമയച്ചുവപ്പുകള്‍ ദോഹയില്‍ പ്രകാശനം ചെയ്തു . ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബുവിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനാണ് പ്രകാശനം നിര്‍വഹിച്ചത്. കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍, കള്‍ചറല്‍ ഫോറം മുന്‍ പ്രസിഡണ്ട് ഡോ. താജ് ആലുവ , സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി, മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഡോ. ഹന്ന മൊയ്തീന്‍ നന്ദി പറഞ്ഞു. ആശയങ്ങള്‍കൊണ്ട് സ്വപ്നം കാണുന്ന കഥാകാരിയുടെ അസ്തമയ ചുവപ്പിന്റെ സൗന്ദര്യമുള്ള മികവുറ്റ 17 കഥകളാണ് പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലുള്ളത്.
