500 ബില്ല്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ അനുവദിക്കണമെന്ന് ബൈഡന്‍ ഭരണകൂടം അപ്പീല്‍ നല്‍കി

മിസ്സോറി/ടെക്സസ് : 500 ബില്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാനുള്ള നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍ ഭരണകൂടം യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ടെക്സസ്, മിസോറി കോടതികള്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. നടപടികള്‍ നിര്‍ത്തിവെക്കുന്നത് അമേരിക്കന്‍ ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും പാന്‍ഡെമിക്കിനെ തുടര്‍ന്ന് ലോണ്‍ അടക്കുന്നതിന് നീട്ടിക്കൊടുത്ത സമയപരിധി അവസാനിക്കുകയും ചെയ്യുമെന്ന് കോടതിയില്‍ ഭരണകൂടം വാദിക്കുന്നു. മിസോറി, ആര്‍ക്കന്‍സാസ്, ഐഓവ, നെബ്രാസ്‌ക സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങള്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ലോണ്‍ റദ്ദാക്കലിന് എതിരെ ഇതിനകംതന്നെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട് . കീഴ്‌ക്കോടതികളുടെ വിധി സുപ്രീംകോടതി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇതുവരെ ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകള്‍ റിട്ടായി…

വിജേഷ് കാരാട്ട് മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്റർ

വിജേഷ് കാരാട്ടിനെ മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും മന്ത്രയുടെ വരും കാല പ്രവർത്തനങ്ങളിൽ ഏറെ സഹായകരമാകും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. തൊഴിൽപരമായി എൻവയോൺമെന്റൽ എഞ്ചിനീയറായ വിജേഷ് കാരാട്ട്, സ്റ്റാൻടെക് കൺസൾട്ടിംഗ് ഇൻ‌കോർപ്പറേറ്റിന്റെ നോർത്ത് അമേരിക്കൻ സെക്ടർ ലീഡറാണ്. വിജേഷ് നിലവിൽ ന്യൂയോർക്ക് വാട്ടർ എൻവയോൺമെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്, 2026 ൽ പ്രസിഡന്റാകും. മലയാളി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായ വിജേഷ് കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി വൈസ് പ്രസിഡന്റ്‌ ആണ്.കോഴിക്കോട് സ്വദേശിയായ വിജേഷ്, ഭാര്യ ശ്രീവിദ്യ, മക്കളായ അർണവ്, നവമി എന്നിവരോടൊപ്പം പ്ലെയിൻസ്‌ബോറോയിൽ താമസിക്കുന്നു.

സ്വവര്‍ഗ വിവാഹ ബില്ലിനെ അനുകൂലിച്ച് മോര്‍മന്‍ ചര്‍ച്ച് രംഗത്ത്

വാഷിംഗ്ടണ്‍:  മിഡ് ടേം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പ് സെനറ്റില്‍ ഭൂരിപക്ഷം ലഭിച്ച ഡെമോക്രാറ്റുകള്‍ ഫെഡറല്‍ നിയമങ്ങള്‍ക്ക് വിധേയമായി സ്വവര്‍ഗ്ഗവിവാഹ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും 12 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി (62 37) ആയി. പഴയ യു.എസ് കോണ്‍ഗ്രസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഈ ബില്ലിന് അനുമതി ലഭിക്കുന്നതിനുള്ള ത്വരിത നടപടികളാണ് ഡെമോക്രാറ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. സെനറ്റിന്റെ അവസാന അനുമതി ലഭിച്ചതിനു ശേഷം യു.എസ് ഹൌസിലേക്ക് തിരിച്ചയച്ചു ഭേദഗതികള്‍ക്ക് അനുമതി ബൈഡനില്‍ നിന്നും ലഭിച്ച ശേഷം നിയമം ആക്കുന്നതിന് ആണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. ജൂലൈ മാസം 47 പബ്ലിക് യു.എസ് ഹൌസ് അംഗങ്ങള്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് റെസ്പെക്ട് ഫോര്‍ മാരേജ് ആക്ട് 267 -157 വോട്ടുകളോടെ ചേംബറില്‍ പാസാക്കിയിരുന്നു. താങ്ക്സ് ഗിവിങ് കഴിയുന്നതോടെ…

ഫോമാ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍

ന്യൂയോര്‍ക്ക് : ഫോമാ പ്രവര്‍ത്തന ഉത്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍, ഫോമയുടെ 2022 – 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 3 ശനിയാഴ്ച ഷിക്കാഗോയില്‍ നടത്തപ്പെടും. പുതിയതായി സ്ഥാനമേറ്റ ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരെ കൂടാതെ കൂടാതെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിക്കുന്ന റീജിണല്‍ വൈസ് പ്രസിഡന്റുമാര്‍ തുടങ്ങി അനേകം ഫോമാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിലേക്ക് ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍…

റോയ്സ് സിറ്റിയില്‍ ലാറി ബേക്കര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

റോയ്‌സ് സിറ്റി (ടെക്‌സസ്) : നോര്‍ത്ത് ടെക്‌സസ് മാഡിസന്‍വില്ലയില്‍ ലാറി ബേക്കര്‍ (43) വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ റോയ്‌സ് സിറ്റി പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. റോയ്‌സ് സിറ്റിയിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് ലാറി ബേക്കറെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ വെടിവച്ചത് എറിക്ക് ഒ ബ്രയാന്‍ എന്നയാളാണെന്നു കണ്ടെത്തി. മരണം നടന്ന വീട്ടിലെ താമസക്കാരനായിരുന്നു എറിക്ക്. ഇയാളെ കൂടാതെ ഹണ്ട്‌സ്‌വില്ലയിലെ താമസക്കാരായ ഈലം വയ്ന്‍, ബ്രൂക്ക് റൈസ് എന്നിവരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസിനു ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കൊലപാതകത്തിനു കാരണമെന്താണെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് ജയിലിലടച്ചു. പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും…

‘ബേഠി ബച്ചാവോ ബേഠി പഠാവോ’: കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സൈക്കിള്‍ ചവിട്ടി എട്ടു വയസ്സുകാരി

ചണ്ഡീഗഡ്: ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കാൻ പട്യാലയില്‍ നിന്നൊരു എട്ടു വയസ്സുകാരി പെണ്‍കുട്ടി കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിൾ ചവിട്ടുന്നു. മകള്‍ക്ക് കൂട്ടായി പിതാവ് പഞ്ചാബ് പോലീസിൽ കോൺസ്റ്റബിളായ സിമർജീത് സിംഗും ഉണ്ട്. ഇതാദ്യമായല്ല രവി കൗർ ബദേശ എന്ന ഈ പെണ്‍കുട്ടി ഇത്രയും ദുഷ്‌കരമായ യാത്ര നടത്തുന്നത്. പട്യാലയിൽ നിന്ന് 400 കിലോമീറ്റർ ദൂരമുള്ള കസൗലിയിലേക്ക് റൗണ്ട് ട്രിപ്പ് നടത്തിയാണ് ആരംഭം. പിതാവും കൂടെയുണ്ടായിരുന്നു. പിന്നീട്, അച്ഛനും മകളും ഷിംലയിൽ നിന്ന് ലഡാക്കിലേക്ക് 800 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മറ്റൊരു യാത്ര നടത്തി. “ഈ കൊച്ചു പെൺകുട്ടിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾ ഈ കുട്ടിയുടെ ബഹുമാനാർത്ഥം ഉച്ചഭക്ഷണം സംഘടിപ്പിച്ചു. ചെറിയ ചക്രങ്ങളുള്ള ഒരു സൈക്കിളിലാണ് അവൾ സൈക്കിൾ ചവിട്ടുന്നത്. മൊത്തം 4,500 കിലോമീറ്ററോളം ദൂരമുള്ള ഈ…

ഫിഫ ലോക കപ്പ്: തലവടിയിലെ സ്വന്തം വീടിനും മതിലിനും അര്‍ജന്റീന ജേഴ്സിയുടെ പെയിന്റടിച്ച് കുടുംബം

എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം. ആരായിരിക്കും കിരീടം നേടുക എന്നുള്ളത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ സംസാര വിഷയമാണ്. ലോകകപ്പിന്റെ ആരവങ്ങൾ ഉയർന്നതോടുകൂടി ഫാൻസുകാരുടെ വാക്‌പോരും മുറുകിയിരിക്കുകയാണ്. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്നത്. ആരാധകർ ഇതിനോടകം പലയിടങ്ങളിൽ കട്ടൗട്ടുകൾ ഉയർത്തി തങ്ങളുടെ ഇഷ്ടതാരത്തിന് പിന്തുണ നല്കി കഴിഞ്ഞു. എന്നാൽ വീടിനും മതിലിനും അർജന്റീനയുടെ ജേഴ്സിയുടെ കളർ നല്‍കി വ്യത്യസ്തമാകുകയാണ് ആരാധകർ. തലവടി ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ വാലയിൽ ബെറാഖാ ഭവൻ തറവാടിനും മതിലിനും ആണ് അര്‍ജന്റീനയുടെ ആരാധകർ നിറം കൊടുത്ത് ശ്രദ്ധേയമായത്. പൊതുപ്രവർത്തകനായ ഡോ. ജോൺസൺ വി. ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസനും ആണ് മക്കളുടെ ഇഷ്ടം സാധിപ്പിച്ചത്. മക്കളായ ബെൻ,…

UST Recognised as One of the ‘100 Best Companies for Women in India 2022’ and ‘Exemplars in Most Inclusive Companies Index in India 2022’ by Avtar & Seramount

Company honoured for the fourth consecutive time for its efforts towards diversity and inclusion in the workplace Thiruvananthapuram: UST, a leading digital transformation solutions company, today announced that it has been named as one of the ‘100 Best Companies for Women in India 2022’ (BCWI) and ‘Exemplars – Most Inclusive Companies in India’ (MICI) by Avtar & Seramount for the fourth consecutive time. UST was honoured for its exemplary efforts in ensuring gender diversity, inclusion and equity within the company. This recognition is a testament to UST’s commitment to creating…

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ കേരളത്തെ പുറകോട്ടടിക്കും: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖല ഇന്നു നേരിടുന്ന തകര്‍ച്ചയും തളര്‍ച്ചയും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിന്റെ ഭാവി അനിശ്ചിതമാക്കി പുറകോട്ടടിക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള നിയമ നിയമനയുദ്ധം തുടരുമ്പോഴും കണ്‍മുമ്പില്‍ കാണുന്ന ചില യാഥാര്‍ത്ഥ്യങ്ങളും രേഖകളും തള്ളിക്കളയരുത്. കേരളത്തിലെ വിവിധ കോളജുകളില്‍ കുട്ടികളെ ലഭിക്കാതെ ഡിഗ്രി പ്രവേശനത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അക്കാദമികതലം ചടങ്ങുകളായി അധഃപതിച്ചിരിക്കുന്നു. സ്ഥിര അധ്യാപകരോ, പ്രിന്‍സിപ്പല്‍മാരോ പ്രമുഖമായ പല കോളജുകളിലുമില്ല. വിവിധ യൂണിവേഴ്‌സിറ്റികളുടെ അഡിമിഷന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് ഭാവി തലമുറയോടുള്ള വഞ്ചനയാണ്. ദേശീയ മത്സരപ്പരീക്ഷകളില്‍ നിന്ന് മലയാളികള്‍ നിരന്തരം പുറന്തള്ളപ്പെടുന്ന ദയനീയ സ്ഥിതി ചരിത്രത്തിലാദ്യമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ പാഠ്യപദ്ധതിയുടെ പരാജയമാണ്. ഇതിനോടകം വിവിധ കോളജുകളില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍പോലും രാജ്യംവിടുന്ന സാഹചര്യം നേരിടുന്നു. കേരളത്തിലെ…

അബുദാബിയിൽ പുതിയ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു

അബുദാബി: യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവിടങ്ങളിൽ ബദൽ ഗതാഗത ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതിനായി അബുദാബിയിൽ ഒരു പുതിയ പൊതു വാട്ടർ ടാക്സി സേവനം ആരംഭിച്ചു. അബുദാബിയിലെ ജലപാതകളുടെ പ്രാഥമിക സംരക്ഷകനായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) വകുപ്പും എഡി പോർട്ട് ഗ്രൂപ്പും ചേർന്ന് സ്ഥാപിച്ച അബുദാബി മാരിടൈം, പ്രാദേശിക ഡെവലപ്പർമാരായ മിറലുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവയുൾപ്പെടെ ഉയർന്ന ഡിമാൻഡുള്ള സ്ഥലങ്ങളിൽ ഇത് തുടക്കത്തിൽ പ്രവർത്തിക്കും. ഓരോ മണിക്കൂറിലും ഓരോ സ്റ്റോപ്പിലും ടാക്സി ലഭ്യത ഉറപ്പാക്കുന്ന ഷെഡ്യൂൾ ചെയ്ത സർവീസ് ആഴ്ചയിൽ ഏഴു ദിവസവും തുറന്നിരിക്കും. ഓരോന്നിനും പരമാവധി 20 പേർക്ക് ഇരിക്കാവുന്ന ഷട്ടിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വൈകുന്നേരം 5 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. “വിശാലമായ…