കൊച്ചി: കൊച്ചിയിൽ യുവതി കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം നടന്നത്. യുവ മോഡലിനെ മദ്യപിച്ചെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം: ഇന്നലെ രാത്രി എട്ടരയോടെയാണ് യുവ മോഡൽ പെണ്‍ സുഹൃത്തിനോടൊപ്പം കൊച്ചിയിലെ ബാറിൽ എത്തിയത്. പത്ത് മണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഇതോടെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ യുവതി കാറിലുണ്ടായിരുന്നില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന യുവാക്കൾ യുവതിയെ കാറിൽ വെച്ച് മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടുള്ള യുവതിയുടെ താമസസ്ഥലത്ത് ഇറക്കിവിടുകയുമായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി ഇന്ന് ഇക്കാര്യം സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചത്. യുവതിയും…
Year: 2022
ശ്രദ്ധ കൊലക്കേസ്: ഇരയെ കൊല്ലുമ്പോൾ അഫ്താബ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസ്
ന്യൂഡൽഹി: ശ്രദ്ധ വാക്കര്‍ വധക്കേസില്‍ അറസ്റ്റിലായ അഫ്താബ് അമിൻ പൂനവല്ല കൊലപാതകം നടന്ന ദിവസം കഞ്ചാവ് അമിതമായി ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മെയ് 18ന് വീട്ടുചെലവുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ചില സാധനങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ശ്രദ്ധയുമായി തർക്കമുണ്ടായതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. തർക്കത്തിന് ശേഷം അഫ്താബ് വീട്ടിൽ നിന്ന് ഇറങ്ങി കഞ്ചാവ് സിഗരറ്റ് വലിച്ച് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. “തിരിച്ചു വന്നപ്പോൾ ശ്രദ്ധയും അഫ്താബും വീണ്ടും വഴക്കുണ്ടാക്കുകയും ശ്രദ്ധ ആക്രോശിക്കാൻ തുടങ്ങിയെന്നും, തുടര്‍ന്ന് പ്രകോപിതനായ അയാൾ ശ്രദ്ധയെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ ക്രൂരമായി കഴുത്തു ഞെരിക്കുകയും ചെയ്തു,” പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 09.00 നും 10.00 നും ഇടയിലാണ് ഇരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അഫ്താബ് രാത്രി…
ബലാത്സംഗം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു
ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട സഹോദരീഭര്‍ത്താവ് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു. തുടര്‍ന്ന് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഝാൻസി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ജഖ്‌ലൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മദൗൺ ഗ്രാമത്തിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് മാസമായി മരുമകൻ നാഗേന്ദ്ര ഭാര്യാവീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച വീട്ടിലുള്ളവരെല്ലാം ജോലിക്കായി പുറത്ത് പോയതായിരുന്നു. പെൺകുട്ടിയും മരുമകനും വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് നാഗേന്ദ്ര പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, പെൺകുട്ടി ഇതിനെ എതിർത്തു. തുടര്‍ന്നാണ് നാഗേന്ദ്ര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചത്. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട നാഗേന്ദ്ര ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ്…
2400 ലഹരി ഗുളികകൾ ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ജയിലിൽ എത്തിച്ച അഭിഭാഷകൻ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിലെ ചൗധരി ചരൺ സിംഗ് ജില്ലാ ജയിലിൽ വെള്ളിയാഴ്ച ചെരുപ്പിനുള്ളില്‍ ലഹരി ഗുളികകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അഭിഭാഷകനെ പിടികൂടിയത് സംഘര്‍ഷത്തിന് വഴിവെച്ചു. ജയിൽ ജീവനക്കാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വക്കീൽ വസ്ത്രം ധരിച്ച് അഭിഭാഷകന്റെ വേഷത്തിലായിരുന്നു ഇയാള്‍. വൈകിട്ട് മൂന്ന് മണിയോടെ നിരവധി അഭിഭാഷകർ തടവുകാരെ കാണാൻ ജയിൽ പരിസരത്ത് എത്തിയതായാണ് വിവരം. എല്ലാവരേയും ജയിലിന്റെ മൂന്ന് ഗേറ്റുകളിൽ പരിശോധിച്ച് തടവുകാരെ കാണാൻ അനുവദിച്ചു. ഈ സമയത്താണ് അനൂജ് ഗുപ്ത എന്ന വ്യക്തി മദ്യക്കടത്ത് കേസില്‍ തടവിൽ കഴിയുന്ന ഒരു തടവുകാരനെ കാണാൻ എത്തിയത്. ഇരുവരും ഏറെ നേരം സംസാരിച്ചു, അതിനിടയിൽ അനുജ് ഗുപ്ത തന്റെ ചെരിപ്പുകൾ അഴിച്ച് തടവുകാരന് നൽകുകയും തടവുകാരന്റെ പഴയ ചെരിപ്പുകൾ ധരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട ജയിൽ ജീവനക്കാർ സംശയം തോന്നി ഇരുവരുടെയും ചെരുപ്പുകൾ…
മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പ തരപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ
കഴക്കൂട്ടം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വെച്ച് വായ്പ തരപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശി ജോമോൾ (21), ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്ത് സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ എത്തിയ ഇവർ ഒന്നര ലക്ഷം രൂപയ്ക്ക് അഞ്ച് വളകൾ പണയം വച്ചു. ബാങ്ക് ജീവനക്കാരൻ 70,000 രൂപ നൽകി ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ വളകൾ മറ്റൊരു ബാങ്കിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് വളകൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസ് ഒളിവിലാണെന്ന് കഠിനംകുളം പോലീസ്…
പ്രിയ വർഗീസിന് യഥാർത്ഥ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിന് യഥാർത്ഥ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ യോഗ്യതാപത്രം പുനഃപരിശോധിക്കാനും റാങ്ക് ലിസ്റ്റിൽ പേര് വേണമോയെന്ന് തീരുമാനിക്കാനും സർവകലാശാലയുടെ സൂക്ഷ്മപരിശോധനാ സമിതിയോട് കോടതി നിർദേശിച്ചു. “ഞാൻ റിട്ട് പെറ്റീഷൻ അനുവദിക്കുകയും പ്രിയ വർഗീസിന്റെ യോഗ്യതാപത്രങ്ങൾ പുനഃപരിശോധിക്കാനും റാങ്ക് ലിസ്റ്റിൽ തുടരണമോ എന്ന് തീരുമാനിക്കാനും സർവകലാശാലയുടെ യോഗ്യതയുള്ള അതോറിറ്റിക്ക് നിർദേശം നൽകുന്നു. അത്തരത്തിലുള്ള അന്വേഷണം പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് വേണ്ടത്ര പരിഷ്‌കരിച്ച ശേഷം നിയമനത്തിനുള്ള തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാം,” ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രിയയെ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ചങ്ങനാശേരി എസ്ബി കോളജിലെ ജോസഫ് സ്കറിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. യുജിസി റെഗുലേഷനിൽ വ്യക്തമാക്കിയിട്ടുള്ള അദ്ധ്യാപന…
പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി
ഓസ്റ്റിന്‍ (ടെക്സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ പൊന്നമ്മ പിള്ള (81) നവംബര്‍ 18 വെള്ളിയാഴ്ച ഓസ്റ്റിനില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കള്‍: ഡോ. സുജ പിള്ള, അജു പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള. കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.
എസ്ബി-അസംപ്ഷന്‍ അലുംമ്‌നൈ ദേശീയ ഉപന്യാസ മത്സരം: രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ
ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലുംമ്‌നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ഉപന്യാസ മത്സരം എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിതെന്നും റജിസ്‌ട്രേഷനുള്ള സമയം നവംബര്‍ 3o വരെയാണെന്നും സംഘാടകർ അറിയിച്ചു. ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. നവംബര്‍ 20 മുതല്‍ 30 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് സെബാസ്റ്റ്യൻ 601-715-2229.
പടച്ചോന്റെ ഗോള്‍ (കഥ)
പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ അയാൾ തിരിച്ചുവരുന്നത് എന്റെ ഉപ്പ മരിച്ച ദിവസമാണ്! മയ്യത്തിന്റെ തലക്കുംഭാഗത്തിരിക്കുന്ന ഞാൻ ആ മുറിയിലേക്ക് വരുന്നവർക്കെല്ലാം ഉപ്പാന്റെ മുഖം വെള്ളത്തുണി നീക്കി കാണിച്ചു കൊടുക്കുമ്പോൾ അയാളും ഉപ്പയെ കാണാനെത്തി. ഒറ്റക്കണ്ണുള്ള അയാളുടെ മുഖം അപ്പോഴേ എനിക്കുള്ളിൽ തറച്ചുനിന്നു. കബറടക്കത്തിനുശേഷം, രാത്രി, മൗലൂദ് കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽനിന്ന് ഒന്നൊന്നായി പൊയ്ക്കൊണ്ടിരിക്കുമ്പോൾ മതിലിനരികിൽ നിൽക്കുന്ന അയാളെ ഞാൻ വീണ്ടും കണ്ടു. മുക്രിയേയും യത്തീംഖാനയിലെ കുട്ടികളെയും യാത്രയാക്കി വീട്ടിലേക്ക് കയറുമ്പോഴാണ് മൂത്താപ്പ മതിൽ ചാരിനിൽക്കുന്ന അയാളെ ശ്രദ്ധിക്കുന്നത്. മുഖം തിരിച്ച്, നടന്നു നീങ്ങുന്ന അയാൾക്കു മുൻപിലേക്ക് മൂത്താപ്പ നടന്നു. ഞാനും മുറ്റത്തുനിന്ന് ചെത്തുവഴിയിലേക്കിറങ്ങി. “നുഹ്‌മാനല്ലേ? ജ്ജ് നുഹ്‌മാനല്ലേന്ന്?” മൂത്താപ്പ വഴിതടഞ്ഞു ചോദിച്ചു. മുഖമുയർത്തി അയാൾ തലയാട്ടി, വീണ്ടും മുന്നോട്ടു നടക്കാനാഞ്ഞപ്പോൾ മുത്താപ്പ വഴിമാറിയില്ല. “നുഹ്‌മാനെ ജ്ജ് എവടെയ്ന്നെടാ? അന്നെ ഞങ്ങള് തെരയാത്ത സ്ഥലങ്ങളില്ലല്ലോ, മാനേ! വാടാ.…
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാര സമർപ്പണത്തിനു ഒരുക്കങ്ങൾ തുടരുന്നു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . പുരസ്‌കാരങ്ങൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 15-നു സമാപിച്ചപ്പോൾ ഒട്ടേറെ അപേക്ഷകൾ ലഭിച്ചു. വിദഗ്ധ സമിതി അവ പരിശോധിച്ച് ജേതാക്കളെ വൈകാതെ പ്രഖ്യാപിക്കും. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് , നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലാക്കാട്ട് , ജോയിൻറ് ട്രഷറർ ജോയി തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവരും സംഘാടക സമിതിക്കു നേതൃത്വം നൽകി വരുന്നു. 2023 ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ…
